കുഷ്ഠരോഗിയെ ശുദ്ധീകരിക്കാനുള്ള നിയമങ്ങള്‍
14
യഹോവ മോശെയോടു പറഞ്ഞു, “ത്വക്രോഗമുള്ളവരെയും അതു ഭേദമായവരെയും സംബന്ധിച്ചുള്ള നിയമങ്ങള്‍ ഇതാണ്. ഒരാളെ ശുദ്ധീക രിക്കാനുള്ള നിയമങ്ങളാണിത്.
“ത്വക്രോഗം പിടിപെട്ടവനെ ഒരു പുരോഹിതന്‍ പരിശോധിക്കണം. പാളയത്തിനു പുറത്ത് അയാളുടെ അടുത്തേക്കു പുരോഹിതന്‍ ചെല്ലണം. ത്വക്രോഗം ഭേദമായിട്ടുണ്ടോ എന്നറിയാന്‍ പുരോഹിതന്‍ പരിശോ ധിക്കണം. അയാള്‍ ആരോഗ്യവാനാണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പുരോഹിതന്‍ അയാ ളോടു പറയണം. അയാള്‍ ജീവനുള്ള രണ്ടു ശുദ്ധമായ പക് ഷികളെ സന്പാദിക്കണം. കൂടാതെ ഒരു ദേവദാരു തടി ക്ക ഷണവും ഒരു ചുവന്ന തുണിക്കഷണവും ഒരു ഈസോ പ്പുചെടിയും സന്പാദിക്കണം. അനന്തരം ഒരു പക്ഷി യെ ഒഴുകുന്ന വെള്ളത്തിനുമീതെയുള്ള മണ്‍പാത്ര ത്തി ല്‍വെച്ച് കൊല്ലാന്‍ പുരോഹിതന്‍ കല്പിക്കണം. പു രോഹിതന്‍ ജീവനുള്ള മറ്റേ പക്ഷിയെയും ദേവദാരുതടി ക്കഷണവും ചുവന്ന തടിക്കഷണവും ഈസോപ്പു ചെടിയും എടുക്കണം. അതെല്ലാം അയാള്‍ ഒഴുകുന്ന വെള് ളത്തിനുമീതെ കൊല്ലപ്പെട്ട പക്ഷിയുടെ രക്തത്തില്‍ മുക്കണം. പുരോഹിതന്‍ ഏഴുതവണ രോഗം ബാധിച് ച യാളുടെമേല്‍ രക്തം തളിക്കണം. എന്നിട്ട് അയാള്‍ ശുദ്ധ നായെന്ന് പ്രഖ്യാപിക്കണം. അതിനുശേഷം പുരോ ഹി തന്‍ ഒരു തുറസ്സായ സ്ഥലത്തു ചെന്ന് ജീവിച്ചിരി ക് കുന്ന പക്ഷിയെ വിട്ടയയ്ക്കണം.
“അനന്തരം അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കഴുകണം. ത ന്‍റെ രോമം മുഴുവന്‍ അയാള്‍ ക്ഷൌരം ചെയ്യണം. എന് നിട്ട് അയാള്‍ വെള്ളം ഉപയോഗിച്ച് സ്വയം കഴുകണം. അപ്പോള്‍ അയാള്‍ ശുദ്ധനാകും. ഇനി അയാള്‍ക്കു പാള യ ത്തിലേക്കു പോകാം. പക്ഷേ അയാള്‍ ഏഴു ദിവസം കൂടാ രത്തിനു പുറത്തു താമസിക്കണം. ഏഴാംദിവസം അയാള്‍ തന്‍റെ രോമം മുഴുവനും ക്ഷൌരം ചെയ്യണം. തലയും താടിയും പുരികവും എന്നുവേണ്ട ശരീരത്തിലെ രോമം മുഴുവനും ക്ഷൌരം ചെയ്യണം. അനന്തരം അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ വെള്ളത്തില്‍ കഴുകുകയും കുളിക്കുകയും വേണം. അപ്പോള്‍ അയാള്‍ ശുദ്ധനായിത്തീരും.
10 “എട്ടാം ദിവസം, ത്വക്രോഗമുള്ളയാള്‍ യാതൊരു കുറ വുമില്ലാത്ത രണ്ട് ആണാടുകളെ കൊണ്ടുവരണം. ഒരു വയസ്സായ ഒരു പെണ്ണാട്ടിന്‍കുട്ടിയെയും കൊണ്ടു വരണം. അതിനു യാതൊരുവിധ കുറവും ഉണ്ടായി രിക്ക രുത്. മൂന്നിടങ്ങഴി നേര്‍ത്തമാവ് എണ്ണ ചേര്‍ത്തെ ടുക് കണം. ധാന്യബലിക്കായിട്ടാണ് നേര്‍ത്തമാവ്. ഒരു നാഴി ഒലീവെണ്ണയും അയാള്‍ കൊണ്ടുവരണം. 11 പുരോഹി ത ന്‍ അയാളെയും അയാളുടെ ബലികളെയും സമ്മേ ളനക് കൂ ടാരത്തിന്‍റെ കവാടത്തിങ്കല്‍ യഹോവയുടെ മുന്പി ലേ ക്കു കൊണ്ടുവരണം. (ആ മനുഷ്യന്‍ ശുദ്ധനാണെന്നു പ് രഖ്യാപിക്കുന്ന പുരോഹിതന്‍ തന്നെയായിരിക്കണം അത്.) 12 ആണ്‍കുഞ്ഞാടുകളിലൊന്നിനെ പുരോഹിതന്‍ അപരാധബലിയായി അര്‍പ്പിക്കും. യഹോവയുടെ മുന് പില്‍ ആ ആടിനെയും കുറേ എണ്ണയും അയാള്‍ നീരാജ നാ ര്‍പ്പണം നടത്തും. 13 അനന്തരം വിശുദ്ധസ് ഥലത്തുവ ച്ച്, പാപബലിയുടെയും ഹോമയാഗത്തിന്‍റെയും മൃഗ ങ്ങളെ കൊന്നതു പോലെ ആ ആടിനെയും കൊല്ലും. അപരാധബലി പാപബലിപോലെയാണ്. അത് പുരോ ഹിതനവകാശപ്പെട്ടതും അതിവിശുദ്ധവുമാണ്.
14 “അപരാധബലിയുടെ രക്തത്തില്‍ കുറെ പുരോ ഹി തന്‍ എടുക്കും. എന്നിട്ട് അതില്‍ കുറച്ചു രക്തം ശുദ്ധ നാക്കപ്പെടേണ്ടയാളുടെ വലതു ചെവിയുടെ തുന്പത്തു പുരട്ടും. ആ രക്തത്തില്‍ കുറെയെടുത്ത് അയാളുടെ വലതു കൈയുടെ തള്ളവിരലിലും വലതുകാലിന്‍റെ തള്ളവിര ലി ലും പുരട്ടും. 15 പുരോഹിതന്‍ കുറെ എണ്ണയെടുത്ത് തന്‍ റെ ഇടതുകൈപ്പത്തിയിലേക്കൊഴിക്കും. 16 അനന്തരം പുരോഹിതന്‍ തന്‍റെ വലതു കൈയിലെ വിരല്‍ ഇടതുകൈ യിലെ എണ്ണയില്‍ മുക്കും. തന്‍റെ വിരലുകൊണ്ട് എണ് ണ മുക്കിയെടുത്ത് പുരോഹിതന്‍ ഏഴു തവണ യഹോവ യ്ക്കു മുന്പില്‍ തളിക്കും. 17 അനന്തരം പുരോഹിതന്‍ തന്‍റെ കൈപ്പത്തിയിലുള്ള എണ്ണ ശുദ്ധനാക്ക പ് പെ ടേണ്ടവന്‍റെ മേല്‍ ഒഴിക്കും. അപരാധബലിയുടെ രക്തം ഒഴിച്ച അതേ സ്ഥലത്തു തന്നെ അവന്‍ ആ എണ്ണ ഒഴി ക്കണം. പുരോഹിതന്‍ അയാളുടെ വലതുചെവിയുടെ തുന് പില്‍ അല്പം എണ്ണ ഒഴിക്കും. അയാളുടെ വലതു കൈയി ലെ പെരുവിരലിലും വലതുകാലിലെ പെരുവിരലിലും കു ച്ച് എണ്ണ ഒഴിക്കും. 18 പുരോഹിതന്‍റെ കൈപ്പത്തി യില്‍ ബാക്കിയുള്ള എണ്ണ ശുദ്ധനാക്കപ്പെ ടേണ്ടവ ന്‍റെ തലയിലും ഒഴിക്കും. അങ്ങനെ പുരോഹിതന്‍ അയാ ളെ യഹോവയുടെ മുന്പില്‍ ശുദ്ധനാക്കിത്തീര്‍ക്കും.
19 “അനന്തരം ശുദ്ധനാക്കപ്പെടേണ്ടവനുവേണ്ടി പുരോഹിതന്‍ പാപബലി അര്‍പ്പിക്കണം. പാപബ ലി യര്‍പ്പിച്ചുകൊണ്ട് പുരോഹിതന്‍ അയാളെ ശുദ്ധ നാ ക്കും. അതിനുശേഷം, ഹോമയാഗത്തിനുള്ള മൃഗത്തെ പു രോഹിതന്‍ വധിക്കും. 20 തുടര്‍ന്ന് പുരോഹിതന്‍ യാഗ പീഠത്തില്‍ ഹോമയാഗവും ധാന്യബലിയും അര്‍പ് പിക് കും. അങ്ങനെ പുരോഹിതന്‍ അയാളെ ശുദ്ധീകരി ക്കുക യും അയാള്‍ ശുദ്ധനാകുകയും ചെയ്യും.
21 “പക്ഷേ ആ വഴിപാടുകളുടെ ചിലവ് വഹിക്കാനാ വാത്തവിധം അയാള്‍ ദരിദ്രനാണെങ്കില്‍ ഒരു ആണ്‍ ആട് ടിന്‍കുട്ടിയെ അപരാധബലിക്കു കൊണ്ടുവന്നാല്‍ മതി യാകും. പുരോഹിതന് അയാളെ ശുദ്ധീകരിക്കാ നാവുംവി ധം അതൊരു നീരാജനാര്‍പ്പണബലിയായിരിക്കും. എ ണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേര്‍ത്തമാവ് അയാള്‍ കൊ ണ്ടുവരണം. ധാന്യബലിക്കുള്ളതാണ് ആ മാവ്. നാഴി ഒലീ വെണ്ണയും അയാള്‍ കൊണ്ടുവരണം. 22 രണ്ടു ചെങ്ങാ ലികളെയോ രണ്ടു പ്രാവിന്‍ കുഞ്ഞുങ്ങളെയോ പാവപ് പെട്ടവര്‍ക്കുപോലും താങ്ങാനാവും. ഒരു പക്ഷി ഒരു പാ പബലിയും മറ്റേത് ഒരു ഹോമയാഗവും ആയിരിക്കും.
23 “എട്ടാംദിവസം അയാള്‍ ആ സാധനങ്ങള്‍ സമ്മേളനക് കൂടാരത്തിന്‍റെ കവാടത്തിങ്കല്‍ പുരോഹിതനെ ഏല്പി ക്കണം. ആ വ്യക്തിയെ ശുദ്ധീകരിക്കുന്നതിന് ആ സാധ നങ്ങളെല്ലാം യഹോവയ്ക്കു മുന്പില്‍ അര്‍പ്പി ക്ക ണം. 24 അപരാധബലിക്കുള്ള കുഞ്ഞാട്, എണ്ണ എന്നി വയെടുത്ത് പുരോഹിതന്‍ യഹോവയ്ക്കു മുന്പില്‍ നീരാ ജനാര്‍പ്പണം നടത്തണം. 25 അനന്തരം പുരോഹിതന്‍ അ പരാധബലിയുടെ ആടിനെ കൊല്ലണം. അപരാധ ബലി യുടെ കുറച്ച് രക്തമെടുത്ത് പുരോഹിതന്‍ ശുദ്ധീക രി ക്കപ്പെടേണ്ടവന്‍റെ വലതുചെവിയുടെ തുന്പില്‍ വ യ്ക്കണം. അതില്‍ കുറേ രക്തം പുരോഹിതന്‍ ആ വ്യക് തിയുടെ വലതുകൈയിലെ പെരുവിരലിലും വലതു കാ ലിലെ പെരുവിരലിലും പുരട്ടണം.
26 ആ എണ്ണയില്‍ കുറച്ചെടുത്ത് പുരോഹിതന്‍ തന്‍ റെ ഇടതു കൈപ്പത്തിയില്‍ ഒഴിക്കണം. 27 പുരോഹിതന്‍ തന്‍റെ വലതുകൈയിലെ ഒരു വിരലുപയോഗിച്ച് തന്‍റെ ഇടതു കൈയിലുള്ള എണ്ണയില്‍ കുറെയെടുത്ത് യഹോ വയ്ക്കു മുന്പില്‍ ഏഴു പ്രാവശ്യം തളിക്കണം. 28 അന ന് തരം പുരോഹിതന്‍ അപരാധബലിയുടെ രക്തം പുരട്ടി യയിടങ്ങളിലെല്ലാം തന്‍റെ കൈയിലുള്ള എണ്ണ പുര ട്ടണം. കുറച്ചു എണ്ണ അയാളുടെ വലതുചെവിയുടെ തുന്പത്തു പുരട്ടണം. കുറെ എണ്ണ വലതു കൈയിലെ പെരുവിരലില്‍ പുരട്ടണം. കുറേ എണ്ണ അയാളുടെ വല തുകാലിലെ പെരുവിരലിലും പുരട്ടണം. 29 തന്‍റെ കൈ യില്‍ മിച്ചമുള്ള എണ്ണ, പുരോഹിതന്‍ ശുദ്ധീക രിക്ക പ്പെടേണ്ടവന്‍റെ തലയിലും പുരട്ടണം. അങ്ങനെ പു രോഹിതന്‍ യഹോവയുടെ മുന്പില്‍ അയാളെ ശുദ്ധ നാക് കണം.
30 “അനന്തരം പുരോഹിതന്‍ ചങ്ങാലിക ളിലൊ ന്നി നെയോ പ്രാവിന്‍ കുഞ്ഞുങ്ങളെയോ ബലിയര്‍ പ്പി ക്കണം. (ആ മനുഷ്യനാവുന്നവിധമുള്ള വഴിപാട് പു രോഹിതന്‍ കഴിക്കണം.) 31 ഈ പക്ഷികളിലൊന്നിനെ അവന്‍ ഒരു പാപബലിയായും മറ്റേതിനെ ഹോമ യാഗമാ യും നല്‍കണം. ധാന്യബലിയോടൊപ്പം വേണം അവന്‍ പക്ഷികളെ ബലി നല്‍കാന്‍. അങ്ങനെ പുരോഹിതന്‍ അ യാളെ യഹോവയ്ക്കു മുന്പില്‍ ശുദ്ധീകരിക്കും. അയാള്‍ ശുദ്ധനാകുകയും ചെയ്യും.”
32 ത്വക്രോഗം ഭേദമായ ഒരുവനെ ശുദ്ധീകരി ക്കുന്ന തിനുള്ള നിയമങ്ങള്‍ അതൊക്കെയാണ്. ശുദ്ധീകരിക്ക പ്പെടാന്‍ വേണ്ടിയുള്ള പതിവു ബലികള്‍ അര്‍പ്പി ക്കാ ന്‍ കഴിയാത്തവര്‍ക്കുള്ള നിയമങ്ങള്‍ അവയാണ്.
വീടിന്മേലുള്ള പൂപ്പലിനുള്ള നിയമങ്ങള്‍
33 യഹോവ മോശെയോടും അഹരോനോടും പറഞ്ഞു, 34 “കനാന്‍ദേശം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ ജനതയ്ക്കും. അപ്പോള്‍ ഞാന്‍ വീടുകളില്‍ ചിലതില്‍ പൂപ്പല്‍ പിടിപ്പിക്കും. 35 അപ്പോള്‍ ആ വീ ട്ടുടമ പുരോഹിതന്‍റെയടുത്തുവന്നു പറയണം, ‘എന്‍റെ വീട്ടില്‍ പൂപ്പല്‍പോലെ എന്തോ ചിലത് ഞാന്‍ കണ് ടു.’
36 “അപ്പോള്‍ വീട്ടില്‍നിന്നും എല്ലാം പുറത്തേ ക് കെടുക്കാന്‍ പുരോഹിതന്‍ അവരോടു കല്പിക്കണം. പു രോഹിതന്‍ പൂപ്പല്‍ കാണാന്‍ വരും മുന്പു തന്നെ അവ രിതു ചെയ്തിരിക്കണം. അപ്പോള്‍ ആ വീട്ടിലു ള്ളതെ ല്ലാം അശുദ്ധമാണെന്ന് പുരോഹിതനു പറയാന്‍ കഴി യില്ല. ആളുകള്‍ സാധനങ്ങള്‍ എല്ലാം വീട്ടിനു പുറ ത്തേക്കെടുത്തതിനു ശേഷം വേണം പുരോഹിതന്‍ വീട്ടി ലേക്ക് പരിശോധനയ്ക്ക് പ്രവേശിക്കാന്‍. 37 പുരോ ഹി തന്‍ പൂപ്പല്‍ പരിശോധിക്കണം. വീടിന്‍റെ ഭിത്തിയിലെ പൂപ്പല്‍ പച്ചയും ചുവപ്പും നിറത്തിലുള്ളവയും ഭിത് തിയുടെ പ്രതലത്തേക്കാള്‍ കുഴിഞ്ഞിരിക്കുകയും ആ ണെങ്കില്‍, 38 പുരോഹിതന്‍ വീടിനു പുറത്തിറങ്ങി വീട് ഏഴു ദിവസത്തേക്കു പൂട്ടിയിടണം.
39 “ഏഴാംദിവസം പുരോഹിതന്‍ മടങ്ങിവന്ന് വീടു പരിശോധിക്കണം. പൂപ്പല്‍ വീടിന്‍റെ ഭിത്തിയിലാകെ വ്യാപിച്ചിട്ടുണ്ടെങ്കില്‍, 40 പൂപ്പല്‍ പിടിച്ച കല് ലുകള്‍ ഇളക്കിയെടുത്തെറിയാന്‍ പുരോഹിതന്‍ അവരോടു പറയണം. ആ കല്ലുകള്‍ നഗരത്തിനു പുറത്ത് അശുദ്ധമാ യ ഒരു പ്രത്യേകസ്ഥലത്ത് എറിയണം. 41 അനന്തരം പു രോഹിതന്‍ വീടിന്‍റെ ഉള്‍വശം മുഴുവന്‍ ചുരണ്ടിക്കണം. ചുരണ്ടിയെടുത്ത കുമ്മായം ദൂരത്തേക്കെറിയണം. ആ കു മ്മായം നഗരത്തിനു പുറത്ത് അശുദ്ധമായ ഒരു പ്രത്യേക സ്ഥലത്തു വേണം എറിഞ്ഞുകളയാന്‍. 42 അനന്തരം വീട്ടു ടമ പുതിയ കല്ലുകള്‍കൊണ്ട് ഭിത്തികെട്ടണം. അതിന് മേല്‍ പുതിയ കുമ്മായം കൊണ്ട് തേയ്ക്കുകയും വേണം.
43 “അയാള്‍ പഴയ കല്ലുകളും കുമ്മായവും മാറ്റി പു തി യവ സ്ഥാപിച്ചിട്ടും ആ വീട്ടില്‍ പൂപ്പല്‍ പിന്നെയും ഉണ്ടായെന്നു വരാം. 44 എങ്കില്‍ പുരോഹിതന്‍ വീണ്ടും വന്ന് വീടു പരിശോധിക്കണം. അപ്പോള്‍ പൂപ്പല്‍ വീ ട്ടില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ അതു മറ്റു ഭാഗങ്ങ ളി ലേക്കും വേഗത്തില്‍ വ്യാപിക്കാനിടയുണ്ട്. അതിനാല്‍ ആ വീട് അശുദ്ധമാണ്. 45 അയാള്‍ വീട് പൊളിച്ചു കളയ ണം. അതിന്‍റെ കല്ലും കുമ്മായവും തടിയുമെല്ലാം നഗര ത്തിനു പുറത്ത് ഒരു അശുദ്ധ സ്ഥലത്തു കൊണ്ടു പോ യി നശിപ്പിക്കുക. 46 ആ വീട്ടിലേക്കു പോകുന്നവന്‍ സായാഹ്നംവരെ അശുദ്ധനുമായിരിക്കും. 47 ആ വീട്ടി ലിരുന്ന് ആരെങ്കിലും ആഹാരം കഴിക്കുകയോ അവിടെ കിടക്കുകയോ ചെയ്താല്‍ അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണം.
48 “പുതിയ കല്ലും കുമ്മായവുമുപയോഗിച്ച് കെട്ടി യതിനുശേഷം പുരോഹിതന്‍ വന്നു വീടു പരിശോ ധിക് കണം. പൂപ്പല്‍ വീട്ടില്‍ പരന്നിട്ടില്ലെങ്കില്‍ ആ വീട് ശുദ്ധമാണെന്ന് പുരോഹിതന്‍ പ്രഖ്യാപിക്കണം. എ ന്തുകൊണ്ടെന്നാല്‍, പൂപ്പല്‍ ഇല്ലാതായിക്കഴിഞ്ഞു!
49 “അനന്തരം വീട് ശുദ്ധീകരിക്കാന്‍ പുരോഹിതന്‍ ര ണ്ടു പക്ഷികളെയും ഒരു ദേവദാരു തടിക്കഷണവും ഒരു കഷണം ചുവന്ന തുണിയും ഒരു ഈസോപ്പുചെടിയും സംഘടിപ്പിക്കണം. 50 അതില്‍ ഒരു പക്ഷിയെ പുരോ ഹിതന്‍ ഒഴുകുന്ന വെള്ളത്തിനുമീതെ മണ്‍പാത്രത്തില്‍ കൊല്ലണം. 51 അനന്തരം പുരോഹിതന്‍ ദേവദാരുമര ക്കഷണം, ചുവന്ന തുണിക്കഷണം, ഈസോപ്പുചെടി, ജീവനുള്ള പക്ഷി എന്നിവ എടുക്കണം. ഈ സാധനങ് ങളെല്ലാം ഒഴുകുന്ന ജലത്തിനുമേല്‍ കൊല്ലപ്പെട്ട പക്ഷിയുടെ രക്തത്തില്‍ മുക്കണം. അനന്തരം പുരോ ഹിതന്‍ ആ രക്തം വീട്ടില്‍ ഏഴു തവണ തളിക്കണം. 52 ആ വീടിനെ ശുദ്ധീകരിക്കാന്‍ ആ സാധനങ്ങളെ പുരോ ഹി തന്‍ അങ്ങനെയാണ് ഉപയോഗിക്കേണ്ടത്. 53 നഗരത്തിനു പുറത്ത് ഒരു തുറസ്സായ സ്ഥലത്ത് പുരോഹിതന്‍ പക് ഷിയെ സ്വതന്ത്രനാക്കണം. അങ്ങനെ പുരോഹിതന്‍ വീടിനെ ശുദ്ധീകരിക്കുകയും വീടു ശുദ്ധമാകുകയും ചെ യ്യും!”
54 കുഷ്ഠബാധയുടെയും 55 വസ്ത്രത്തിലോ വീട്ടിലോ പിടിക്കുന്ന പൂപ്പലിന്‍റെയും നിയമങ്ങള്‍ ഇതെ ല്ലാ മാണ്. 56 നീര്‍ക്കെട്ട്, തിണര്‍പ്പ്, തൊലിയിലെ പാണ്ട് എന്നിവയുടെ നിയമങ്ങളാണവ. 57 സാധനങ്ങള്‍ ശുദ്ധ മാണോ അശുദ്ധമാണോ എന്നൊക്കെ തീരുമാനിക്കാന്‍ ആ നിയമങ്ങള്‍ പഠിപ്പിക്കുന്നു. അത്തരം രോഗങ്ങ ളു ടെ നിയമങ്ങളാണവ.