മൃഗങ്ങളെ കൊല്ലാനും തിന്നാനുമുള്ള നിയമങ്ങള്‍
17
യഹോവ മോശെയോടു പറഞ്ഞു, “അഹരോനോടും അവന്‍റെ പുത്രന്മാരോടും യി സ്രായേലിലെ മുഴുവന്‍ ജനതയോടും സംസാരിക്കുക. യ ഹോവയുടെ കല്പന ഇതാണെന്ന് അവരോടു പറയുക: യിസ്രായേലുകാരനായ ഒരാള്‍ ഒരു കാളയെയോ ഒരു കുഞ് ഞാടിനെയോ ഒരു ആടിനെയോ പാളയത്തിനകത്തോ പുറ ത്തോവച്ച് കൊന്നുവെന്നു വരാം. അയാള്‍ മൃഗ ത്തെ സമ്മേളനക്കൂടാരത്തിനു മുന്പിലേക്കു കൊണ് ടുവരണം. മൃഗത്തിന്‍റെ ഒരു ഭാഗം അവന്‍ യഹോവയ്ക്കു സമ്മാനിക്കണം. ആ മനുഷ്യന്‍ രക്തപാതകം നടത്തി യി രിക്കുന്നു; അതിനാല്‍ അവന്‍ യഹോവയുടെ വിശുദ്ധ കൂ ടാരത്തിനു വഴിപാടു കഴിച്ചേപറ്റൂ. മൃഗത്തിന്‍റെ ഒരു ഭാ ഗം അവന്‍ യഹോവയ്ക്കു നല്‍കുന്നില്ലെങ്കില്‍ അവന്‍ തന്‍റെ സമൂഹത്തില്‍നിന്നും ഒറ്റപ്പെടണം! ജനങ്ങള്‍ യഹോവയ്ക്കുള്ള സമാധാനബലി കൊണ്ടുവ രുന്ന തി നാണ് ഈ നിയമം. തങ്ങള്‍ വെളിന്പ്രദേശത്തുവച്ചു കൊല്ലുന്ന മൃഗങ്ങളെ യിസ്രായേല്‍ജനത കൊണ് ടുവ രണം. സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍, അവര്‍ ആ മൃഗങ്ങളെ യഹോവയ്ക്കു മുന്പില്‍ കൊണ്ടുവരണം. അ വര്‍ ആ മൃഗങ്ങളെ പുരോഹിതനെ ഏല്പിക്കണം. അ പ്പോള്‍ പുരോഹിതന്‍ ആ മൃഗങ്ങളുടെ രക്തം സമ്മേളന ക്കൂടാരത്തിന്‍റെ കവാടത്തിന്‍റെ സമീപമുള്ള യഹോവയു ടെ യാഗപീഠത്തില്‍ തളിക്കണം. ആ മൃഗങ്ങളുടെ കൊ ഴുപ്പ് പുരോഹിതന്‍ യാഗപീഠത്തില്‍ ഹോമിക്കുകയും വേണം. അതിന്‍റെ ഗന്ധം യഹോവയെ പ്രസാദിപ് പിക് കും. അവര്‍ തങ്ങളുടെ ‘കോലാടുവിഗ്രഹ’ങ്ങള്‍ക്ക് ഒരു ബലിയും അര്‍പ്പിക്കാന്‍ പാടില്ല! ആ ദേവന്മാരുടെ പി ന്നാലെയാണല്ലോ അവര്‍ ഓടി നടന്നത്. അങ്ങനെ അ വര്‍ വ്യഭിചാരികളെപ്പോലെ പെരുമാറി. ഈ നിയമങ്ങള്‍ നിത്യമാണ്!
“ജനങ്ങളോടു പറയുക: യിസ്രായേലുകാരനോ ഒരു സഞ്ചാരിയോ അവരോടൊപ്പം വസിക്കുന്ന ഒരു വി ദേശിയോ ഒരു ഹോമയാഗമോ ബലിയോ കഴിച്ചു എ ന് നുവരാം. അയാളും തന്‍റെ വഴിപാട് സമ്മേളനക്കൂ ടാരത് തിന്‍റെ കവാടത്തിങ്കലേക്കു കൊണ്ടുവന്ന് യഹോ വ യ്ക്കു സമര്‍പ്പിക്കണം. അയാളങ്ങനെ ചെയ്തില്ലെ ങ് കില്‍ അയാളെ അയാളുടെ സമൂഹത്തില്‍ നിന്നും പുറന്ത ള് ളണം.
10 “ആരെങ്കിലും രക്തം കുടിച്ചാല്‍ അവന് ഞാന്‍ എതി രായിരിക്കും. അയാള്‍ ഒരു യിസ്രായേലുകാരനാണോ യിസ് രായേലില്‍ താമസിക്കുന്ന വിദേശിയാണോ എന്ന വിവേ ചനമില്ല! അവനെ ഞാന്‍ അവന്‍റെ സമൂഹത്തില്‍നിന്നും വേര്‍പെടുത്തും. 11 എന്തുകൊണ്ടെന്നാല്‍ ശരീരത്തിന്‍റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്. യാഗപീഠത്തില്‍ രക് തമൊഴിക്കേണ്ട രീതി ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞു തന് നിട്ടുണ്ട്. നിങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ അതു ചെ യ്യണം. നിങ്ങളെടുത്ത ജീവന്‍റെ വിലയായി എനിക്ക് ആ രക്തം തരണം. 12 അതിനാല്‍ യിസ്രായേല്‍ജനതയോടു ഞാന്‍ പറയുന്നു: നിങ്ങളിലാരും രക്തം ഭക്ഷിക്കരുത്. നിങ്ങളുടെ കൂടെ വസിക്കുന്ന ഒരു വിദേശിയും രക്തം ഭക് ഷിക്കരുത്.
13 “ആരെങ്കിലുമൊരാള്‍ ഭക്ഷണയോഗ്യമായ ഒരു കാട് ടുമൃഗത്തെയോ പക്ഷിയേയോ പിടിച്ചാല്‍ അതിന്‍റെ രക്തം മണ്ണിലൊഴിച്ച് മണ്ണിട്ടു മൂടണം. യിസ് രാ യേല്‍കാരനായാലും നിങ്ങള്‍ക്കിടയില്‍ വസിക്കുന്ന വി ദേശിയായാലും അങ്ങനെതന്നെ ചെയ്യണം! 14 നിങ്ങ ളെ ന്തിനാണിങ്ങനെ ചെയ്യേണ്ടതെന്നോ? ആ മൃഗത്തി ന്‍റെ മാംസത്തില്‍ രക്തമിരുന്നാല്‍, ആ മൃഗത്തിന്‍റെ ജീവ ന്‍ അപ്പോഴും ആ രക്തത്തില്‍ ഉണ്ടായിരിക്കും. അതി നാല്‍ യിസ്രായേല്‍ജനതയ്ക്കു ഞാന്‍ ഈ കല്പന നല്‍കു ന്നു: രക്തമുള്ള മാംസം ഭക്ഷിക്കരുത്! രക്തം ഭക്ഷിക്കു ന്ന ഏതൊരുവനും തന്‍റെ സമൂഹത്തില്‍നിന്നും വേര്‍പെ ടുത്തപ്പെടണം.
15 താനേ ചത്തതോ മറ്റു മൃഗങ്ങള്‍ കൊന്നതോ ആയ മൃഗങ്ങളെ തിന്നുന്നവന്‍ സായാഹ്നം വരെ അശുദ്ധ നാ ണ്. അവന്‍ തന്‍റെ വസ്ത്രങ്ങള്‍ നനച്ചുകുളിക്കണം. യി സ്രായേലുകാരനായാലും അവര്‍ക്കിടയിലെ വിദേശിയാ യാലും അങ്ങനെ തന്നെ! 16 അയാള്‍ വസ്ത്രം കഴുകി കു ളിക്കുന്നില്ലെങ്കില്‍ അയാള്‍ പാപത്തിന്‍റെ അപരാധി യായിത്തീരും.”