യിസ്രായേല്‍ ദൈവത്തിനുള്ളത്
19
യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേല്‍ജനതയോടു പറയുക: നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു! ഞാന്‍ വിശുദ്ധനാണ്, അതിനാല്‍ നിങ്ങളും വിശുദ്ധരായിരിക്കുക!
“നിങ്ങളിലോരോരുത്തരും തങ്ങളുടെ മാതാപിതാ ക്കളെ ആദരിക്കുകയും എന്‍റെ വിശേഷവിശ്രമദിനങ്ങള്‍ പാലിക്കുകയും വേണം. ഞാന്‍ നിങ്ങളുടെ ദൈവമായ യ ഹോവയാകുന്നു!
“വിഗ്രഹങ്ങളെ ആരാധിക്കരുത്. നിങ്ങള്‍ക്കായി ദേ വന്മാരുടെ വിഗ്രഹങ്ങള്‍ വാര്‍ത്തുണ്ടാക്കരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു!
“നിങ്ങള്‍ യഹോവയ്ക്കു ഒരു സമാധാനബ ലിയര്‍ പ്പിക്കുന്പോള്‍ നിങ്ങള്‍ സ്വീകാര്യനാകുംവിധം ശരി യായ രീതിയില്‍ അര്‍പ്പിക്കണം. നിങ്ങള്‍ അതര്‍പ് പി ക്കുന്ന ദിവസവും പിറ്റേ ദിവസവുമായി അതു ഭക്ഷി ക്കുകയും വേണം. മൂന്നാംദിവസവും ബലിവസ്തു അവ ശേഷിക്കുന്നുവെങ്കില്‍ അതു ദഹിപ്പിക്കുക. മൂന് നാംദിവസം ബലിവസ്തുക്കളൊന്നും നിങ്ങള്‍ ഭക്ഷി ക്ക രുത്. അതു അശുദ്ധവും അസ്വീകാര്യവുമാണ്! അങ്ങനെ യാരെങ്കിലും ചെയ്താല്‍ അവന്‍ പാപം മൂലം അപരാധി യായിത്തീരും! എന്തുകൊണ്ടെന്നാല്‍ അവന്‍ യഹോ വ യുടെ വിശുദ്ധവസ്തുക്കളെ ആദരിക്കുന്നില്ല. അയാള്‍ തന്‍റെ സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെടണം.
“വിളവെടുപ്പു സമയത്ത് കൊയ്ത്തു നടത്തുന് പോ ള്‍ വയലിന്‍റെ അരികുവരെ കൊയ്യരുത്. താഴെവീഴുന്ന ധാന്യങ്ങള്‍ വാരിയെടുക്കുകയുമരുത്. നിങ്ങളുടെ മുന് തിരിത്തോട്ടത്തിലെ മുഴുവന്‍ മുന്തിരിയും പറിച് ചെടു ക്കരുത്. 10 അതു പോലെ നിലത്തു വീണ മുന്തിരിയും പെറുക്കിയെടുക്കാതിരിക്കുക. എന്തുകൊണ്ടെന്നാല്‍, അവ പാവപ്പെട്ടവര്‍ക്കും നിങ്ങളുടെ രാജ്യത്തുകൂടി സഞ്ചരിക്കുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. നിങ്ങ ളു ടെ ദൈവമായ യഹോവ ഞാനാകുന്നു!
11 “നിങ്ങള്‍ മോഷ്ടിക്കരുത്. മറ്റുള്ളവരെ വഞ്ചിക്ക രുത്. പരസ്പരം നുണ പറയരുത്. 12 കള്ളസത്യങ്ങള്‍ക്ക് എന്‍റെ പേര് ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നിങ്ങളുടെ ദൈവത്തിന്‍റെ നാമത്തെ ആദരിക്കു ന്നില്ലെന്നു വരും. നിങ്ങളുടെ ദൈവമായ യഹോവ ഞാ നാകുന്നു.
13 “അയല്‍ക്കാരനോട് ഒരിക്കലും തിന്മ ചെയ്യരുത്. അവനെ കൊള്ളയടിക്കരുത്. കൂലിപ്പണിക്കാരന്‍റെ കൂ ലി പുലരുംവരെ രാത്രി മുഴുവന്‍ പോലും വച്ചുകൊ ണ് ടിരിക്കരുത്.
14 ബധിരനായ ഒരുവനെ നിങ്ങള്‍ ശപിക്കരുത്. അന്ധ നെ വീഴിക്കാന്‍ അവന്‍റെ മാര്‍ഗ്ഗത്തില്‍ ഒന്നും ഇടരുത്. പക്ഷേ നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ ആദരിക്കണം. ഞാനാണ് യഹോവ!
15 “ന്യായവിധിയില്‍ നിങ്ങള്‍ നീതി പാലിക്കണം. പാവങ്ങളോട് പ്രത്യേക ആനുകൂല്യങ്ങള്‍ കാണി ക്ക രുത്. പ്രമുഖരായവര്‍ക്കും ആനുകൂല്യങ്ങളൊന്നും പ്ര ത്യേകിച്ചു നല്‍കരുത്. നിങ്ങളുടെ അയല്‍ക്കാരനെ നീ തിനിഷ്ഠയോടെ വേണം വിധിക്കാന്‍. 16 മറ്റുള്ളവര്‍ക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പി ക്ക രുത്. അയല്‍ക്കാരന്‍റെ ജീവിതത്തെ അപകടപ്പെ ടുത് തുന്ന യാതൊന്നും പ്രവര്‍ത്തിക്കരുത്. യഹോവ ഞാ നാകുന്നു!
17 “നിങ്ങള്‍ സഹോദരനെ മനസ്സുകൊണ്ടു വെറുക്കാ തിരിക്കുക. അയല്‍ക്കാരന്‍ തെറ്റായതെന്തെങ്കിലും പ്ര വര്‍ത്തിച്ചാല്‍ അവനുമായി അക്കാര്യം സംസാരിക്കുക. പക്ഷേ അവനോടു ക്ഷമിക്കുക! അപ്പോള്‍ പാപംകൊ ണ്ട് നീ അപരാധിയാകില്ല. 18 നിങ്ങളോടു മറ്റുള്ളവര്‍ ചെയ്യുന്ന തെറ്റുകള്‍ പൊറുക്കുക. പകയുണ്ടാവാ തി രിക്കുക. നിന്നെയെന്നപോലെ നിന്‍റെ അയല്‍ക് കാര നെയും സ്നേഹിക്കുക. യഹോവ ഞാനാകുന്നു.
19 “എന്‍റെ നിയമങ്ങള്‍ നിങ്ങള്‍ അനുസരിക്കണം. രണ് ടുതരം മൃഗങ്ങളെ ഇണചേര്‍ക്കരുത്. നിങ്ങളുടെ വയലില്‍ രണ്ടുതരം വിത്തു വിതയ്ക്കരുത്. രണ്ടുതരം നൂലുകള്‍ കൊണ്ടു നെയ്ത വസ്ത്രങ്ങള്‍ ധരിക്കരുത്.
20 “ഒരു പുരുഷന്‍ മറ്റൊരാളുടെ അടിമസ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നു വരാം. പക്ഷേ ആ അടിമസ്ത്രീ സ്വതന്ത്രയാക്കപ്പെട്ടവളല്ല. അങ് ങനെ വന്നാല്‍ ശിക്ഷയുണ്ടാകണം. പക്ഷേ അവരെ വധി ക്കരുത്. എന്തുകൊണ്ടെന്നാല്‍ സ്ത്രീ സ്വതന്ത്ര യ ല്ല. 21 പുരുഷന്‍ സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍ യഹോവയ്ക്കു തന്‍റെ അപരാധബലി അര്‍പ്പിക്കണം. അപരാധബലിയ്ക്കായി അയാള്‍ ഒരു ആണാടിനെ കൊ ണ്ടുവരണം. 22 അയാളെ ശുദ്ധീകരിക്കാനുള്ള കര്‍മ്മങ്ങള്‍ പുരോഹിതന്‍ ചെയ്യണം. ആണാടിനെ പുരോഹിതന്‍ യഹോവയ്ക്കു മുന്പില്‍ അപരാധബലിയായി അര്‍പ് പിക്കും. അത് അയാളുടെ പാപങ്ങള്‍ക്കു വേണ്ടിയാണ്. അപ്പോള്‍ അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെടും.
23 “ഭാവിയില്‍ നിങ്ങള്‍ നിങ്ങളുടെ രാജ്യത്തിലേക്കു പ്രവേശിക്കും. അപ്പോള്‍ നിങ്ങള്‍ ആഹാരത്തിന് പല തരത്തില്‍പ്പെട്ട മരങ്ങള്‍ നട്ടുപിടിപ്പിക്കണം. ഒരു മരം നട്ടാല്‍ മൂന്നുവര്‍ഷം കഴിഞ്ഞേ അതിന്‍റെ ഫലം ഭക് ഷിക്കാവൂ. ആദ്യം അവ ഭക്ഷിക്കരുത്. 24 നാലാംവര്‍ഷം അ തിലെ ഫലങ്ങള്‍ യഹോവയ്ക്കുള്ളതാണ്. അതു യഹോ വയ്ക്കുള്ള വിശുദ്ധ സ്തുതിവഴിപാടാണ്. 25 അനന്തരം അ ഞ്ചാംവര്‍ഷം ആ മരത്തില്‍നിന്നുള്ള പഴം നിങ്ങള്‍ക്കു ഭക്ഷിക്കാം. മരം നിങ്ങള്‍ക്കായി കൂടുതല്‍ കൂടുതല്‍ പഴങ് ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ദൈവ മായ യഹോവ ഞാനാകുന്നു!
26 “രക്തം തങ്ങി നില്‍ക്കുന്ന മാംസം നിങ്ങള്‍ ഭക് ഷി ക്കരുത്.
“ഭാവി പ്രവചിക്കാന്‍ നിങ്ങള്‍ മാന്ത്രിക വിദ്യപോ ലുള്ള ഒന്നും പ്രയോഗിക്കരുത്.
27 “നിങ്ങളുടെ മുഖത്തിന്‍റെ വശത്തു വളരുന്ന മുടി വ ടിച്ചുകളയരുത്. മുഖത്തിന്‍റെ വശത്തു വളരുന്ന താടി യും വെട്ടരുത്. 28 മരിച്ചവരെ ഓര്‍മ്മിക്കാന്‍ സ്വശരീര ത്തില്‍ മുറിവേല്പിക്കരുത്. ശരീരത്തില്‍ പച്ചകുത്തുക യുമരുത്. ഞാനാകുന്നു യഹോവ!
29 “നിങ്ങളുടെ പുത്രിയെ ഒരു വേശ്യയാക്കുക വഴി പങ്കിലയാകാന്‍ അനുവദിക്കരുത്. അത് നിങ്ങള്‍ അവളെ ആദരിക്കുന്നില്ല എന്നു കാണിക്കും! നിങ്ങളുടെ രാ ജ്യത്ത് ആരെയും വേശ്യകളാകാന്‍ അനുവദിക്കരുത്. അ ത്തരം പാപങ്ങള്‍ നിങ്ങളുടെ രാജ്യത്ത് വന്നു നിറയാന്‍ അനുവദിക്കാതിരിക്കുക.
30 “എന്‍റെ വിശിഷ്ട അവധിദിവസങ്ങളില്‍ പണിയെ ടുക്കാതിരിക്കണം. എന്‍റെ വിശുദ്ധസ്ഥലത്തെ നിങ്ങള്‍ ആദരിക്കണം. യഹോവ ഞാനാകുന്നു.
31 “മന്ത്രവാദികളുടെയോ വെളിച്ചപ്പാടുകളുടെയോ അടുത്തേക്ക് ഉപദേശത്തിനു പോകരുത്. അവര്‍ നിങ്ങളെ അശുദ്ധരാക്കുമെന്നതിനാല്‍ പോകരുത്. നിങ്ങളുടെ ദൈ വമായ യഹോവ ഞാനാകുന്നു!
32 “വൃദ്ധരെ ആദരിക്കുക. അവര്‍ മുറിയിലേക്കു വരുന് പോള്‍ എഴുന്നേറ്റു നില്‍ക്കുക. നിങ്ങളുടെ ദൈവത് തോ ടു ആദരവ് കാട്ടുക. യഹോവ ഞാനാകുന്നു!
33 “നിങ്ങളുടെ രാജ്യത്തു വസിക്കുന്ന വിദേശികളെ ഉപദ്രവിക്കരുത്. 34 നിങ്ങളുടെ പൌരന്മാരൊ ടെന്ന പോലെ തന്നെ അവരോടും പെരുമാറുക. നിങ്ങ ളെയെ ന്നപോലെ വിദേശികളെയും സ്നേഹിക്കുക. എന്തു കൊണ്ടെന്നാല്‍ ഒരിക്കല്‍, ഈജിപ്തില്‍ നിങ്ങളും വി ദേശികളായിരുന്നു. നിങ്ങളുടെ ദൈവമായ യഹോവ ഞാ നാകുന്നു!
35 “ജനങ്ങളെ നീതിനിഷ്ഠയോടെ വിധിക്കുക. സാധന ങ്ങള്‍ അളക്കുന്പോഴും തൂക്കുന്പോഴും നീതിയോടെ ചെയ്യുക. 36 നിങ്ങളുടെ കൂടകള്‍ ശരിയായ അളവിലുള് ള തായിരിക്കണം. നിങ്ങളുടെ അളവുപാത്രത്തില്‍ ശരിയാ യ അളവില്‍ ദ്രാവകം കൊള്ളണം. നിങ്ങളുടെ ത്രാസ് സുക ളും കട്ടികളും ശരിയായ അളവില്‍ തൂക്കണം. നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു! ഈജിപ്തില്‍നിന്നും നിങ്ങളെ മോചിപ്പിച്ചത് ഞാനാകുന്നു!
37 “എന്‍റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും നിങ്ങള്‍ ഓര്‍മ്മിക്കണം. നിങ്ങള്‍ അവ അനുസരിക്കുകയും വേണം. യഹോവ ഞാനാകുന്നു!”