വിഗ്രഹാരാധനയ്ക്കെതിരെ മുന്നറിയിപ്പ്
20
യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേല്‍ജനതയോട് നീ ഇക്കാര്യങ്ങള്‍ കൂടി പറയണം: നിങ്ങളുടെ രാജ്യത്തുള്ള ആരെങ്കിലും തങ്ങ ളുടെ പുത്രന്മാരില്‍ ഒരുവനെ വ്യാജദൈവമായ മോലേ ക് കിനു സമര്‍പ്പിച്ചെന്നു വരാം. അയാള്‍ കൊല്ലപ് പെട ണം! അയാള്‍ യിസ്രായേല്‍പൌരനാണോ യിസ്രായേലില്‍ വസിക്കുന്ന വിദേശിയാണോ എന്നൊന്നും നോക്കാ തെ അയാളെ കല്ലെറിഞ്ഞു കൊല്ലണം! ഞാന്‍ അവന് എതിരായിരിക്കും! അവനെ ഞാന്‍ അവന്‍റെ ജനതയില്‍ നി ന്നും വേര്‍പെടുത്തും! എന്തുകൊണ്ടെന്നാല്‍ അവന്‍ തന്‍ റെ കുട്ടികളെ മോലേക്കിനു കൊടുത്തു. അവന്‍ എന്‍റെ വിശുദ്ധനാമത്തെ ആദരിക്കുന്നില്ല എന്ന് തെളിയി ച്ചു കഴിഞ്ഞു! അവന്‍ എന്‍റെ വിശുദ്ധസ്ഥലത്തെ അശു ദ്ധമാക്കുകയും ചെയ്തു. സാധാരണ ജനങ്ങള്‍ അവ നെ അ വഗണിച്ചുവെന്നു വരാം. തന്‍റെ കുട്ടികളെ മോ ലേ ക് കിനു കൊടുത്തവനെ അവര്‍ വധിച്ചില്ലെന്നും വരാം. പക്ഷേ ഞാന്‍ അവനും അവന്‍റെ കുടുംബത്തിനും എതിരാ യിരിക്കും! അവനെ ഞാന്‍ അവന്‍റെ ജനതയില്‍നിന്നും വേര്‍പെടുത്തും! എന്നെ അവിശ്വസിച്ച് മോലേ ക്കിന്‍ റെ പുറകെ പോകുന്നവരെയൊക്കെ ഞാന്‍ വേര്‍പെടു ത് തും.
“മന്ത്രവാദികളുടെയും വെളിച്ചപ്പാടന്മാരുടെയും അടുത്ത് ഉപദേശത്തിനു പോകുന്നവര്‍ക്കും ഞാന്‍ എതി രായിരിക്കും. അയാള്‍ എന്നില്‍ അവിശ്വ സിക്കു ന്നവ നാണ്. അതിനാല്‍ ഞാന്‍ അവനെ അവന്‍റെ സമൂഹത്തില്‍ നിന്നും വേര്‍പെടുത്തും.
“സ്വയം പരിവര്‍ത്തനം നടത്തുക! നിങ്ങള്‍ സ്വയം വിശുദ്ധരാക്കുക! എന്തുകൊണ്ടെന്നാല്‍ ഞാന്‍ വിശുദ് ധനും നിങ്ങളുടെ ദൈവമായ യഹോവയുമാകുന്നു. എന്‍ റെ നിയമങ്ങള്‍ ഓര്‍മ്മിക്കുകയും അനുസരിക്കുകയും ചെ യ്യുക. ഞാനാണ് യഹോവ. നിങ്ങളെ ഞാന്‍ എന്‍റെ വിശു ദ്ധജനതയുമാക്കിയിരിക്കുന്നു.
“സ്വന്തം മാതാപിതാക്കളെ ശപിക്കുന്നവന്‍ വധി ക്കപ്പെടണം. തന്‍റെ മാതാപിതാക്കളെ ശപിച്ചു എന്ന തുകൊണ്ട് അവന്‍ സ്വന്തം മരണത്തിന് ഉത്തരവാദി യാ യിരിക്കും!* അവന്‍ … ഉത്തരവാദിയായിരിക്കും “അവന്‍റെ രക്തം അവനുമേല്‍” എന്നു വാച്യാര്‍ത്ഥം.
ലൈംഗികപാപത്തിനുള്ള ശിക്ഷകള്‍
10 “അയല്‍ക്കാരന്‍റെ ഭാര്യയുമായി ലൈംഗികബ ന്ധത് തില്‍ ഏര്‍പ്പെടുന്നവനെയും ആ സ്ത്രീയേയും വ്യഭി ചാ രക്കുറ്റം ചുമത്തി വധിക്കണം. 11 അപ്പന്‍റെ ഭാര്യയുമാ യിലൈംഗികബന്ധത്തിലേര്‍പ്പെടുന്നവനേയും ആ സ് ത്രീയേയും വധിക്കണം. അവരുടെ മരണത്തിന് അവര്‍ തന് നെ ഉത്തരവാദികള്‍. അത് അയാള്‍ സ്വന്തം പിതാ വിനെ പ് രാപിക്കുന്നതുപോലെ തന്നെ!
12 “ഒരാള്‍ തന്‍റെ പുത്രഭാര്യയെ പ്രാപിച്ചാല്‍ ഇരുവ രും വധിക്കപ്പെടണം. അവര്‍ വളരെ വലിയ ഒരു ലൈം ഗികപാപമാണു ചെയ്തത്. അവരുടെ മരണത്തിന് അവര്‍ തന്നെയാണ് ഉത്തരവാദികള്‍.
13 “ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ സ്ത്രീയെ എന്ന പോലെ പ്രാപിച്ചാല്‍ അവര്‍ ചെയ്യുന്നതു ഒരു കൊ ടുംപാപമായിരിക്കും. അവര്‍ വധിക്കപ്പെടണം. അവരുടെ മരണത്തിന് അവര്‍ തന്നെയാണുത്തരവാദികള്‍.
14 “ഒരാള്‍ക്ക് ഒരു സ്ത്രീയുമായും അവളുടെ അമ്മയു മാ യും ലൈംഗികബന്ധം ഉണ്ടായാല്‍, വെറുപ്പുളവാക്കുന്ന ലൈംഗികപാപമായിരിക്കുമത്. ആ പുരുഷനേയും സ്ത് രീ കളേയും ജനങ്ങള്‍ ദഹിപ്പിക്കണം! നിങ്ങള്‍ക്കിടയില്‍ അത്തരം പാപങ്ങളുണ്ടാകാന്‍ ഇടയാകരുത്!
15 “ഒരാള്‍ ഒരു മൃഗത്തെ പ്രാപിച്ചാല്‍ അവനെ വധി ക്കണം. മൃഗത്തെയും നിങ്ങള്‍ കൊല്ലണം. 16 മൃഗത്തെ പ്രാപിക്കുന്ന സ്ത്രീയേയും ആ മൃഗത്തേയും വധിക് ക ണം. അവരുടെ മരണത്തിന് അവര്‍ തന്നെയാ ണുത്തരവാ ദികള്‍.
17 “ഒരാള്‍ തന്‍റെ സഹോദരിയുമായോ അര്‍ദ്ധസഹോ ദരിയുമായോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ലജ് ജാകരമാണ്! അവരെ പരസ്യമായി ശിക്ഷിക്കണം. അവരെ സമൂഹത്തില്‍ നിന്നും വേര്‍പെടുത്തണം! സഹോദരിയെ പ്രാപിക്കുന്നവനെ അവന്‍റെ പാപത്തിന് ശിക് ഷിക്ക ണം സഹോദരിയെ … ശിക്ഷിക്കണം “തന്‍റെ അപരാധം അവന്‍ വഹിക്കും” എന്നര്‍ത്ഥം. .
18 “ആര്‍ത്തവകാലത്ത് ഒരുവന്‍ ഒരു സ്ത്രീയെ പ്രാപിച് ചാല്‍ ഇരുവരെയും അവരുടെ സമൂഹത്തില്‍നിന്നും വേര്‍ പെടുത്തണം. അവളുടെ രക്തത്തിന്‍റെ ഉറവിടം അനാവര ണം ചെയ്തു എന്ന പാപം അവര്‍ ചെയ്തു.
19 “അമ്മയുടെയോ അപ്പന്‍റെയോ സഹോദരിയുമായി ബന്ധപ്പെടരുത്. അത് രക്തബന്ധമുള്ളവരെ പ്രാപിക് ക ലായിരിക്കും. ആ പാപത്തിന് നിങ്ങള്‍ ശിക്ഷിക്ക പ്പെ ടണം.
20 “അമ്മാവന്‍റെ ഭാര്യയെ ഒരുവന്‍ പ്രാപിക്കരുത്. അത് അമ്മാവനെ പ്രാപിക്കുന്പോലെ തന്നെയാണ്. അയാളും അമ്മാവന്‍റെ ഭാര്യയും തങ്ങളുടെ പാപത്തിന് ശക്ഷി ക് കപ്പെടും. ആ കുറ്റത്തിന് സന്താനങ്ങളുണ്ടാവാതെ അവര്‍ മരിക്കണം.
21 “സഹോദരന്‍റെ ഭാര്യയെ പ്രാപിക്കുന്നതും തെറ് റാണ്. അതു സഹോദരനെ പ്രാപിക്കുന്നതു പോലെ തന് നെയാണ്! അവരും സന്താനരഹിതരാകും.
22 “എന്‍റെ എല്ലാ നിയമങ്ങളും ചട്ടങ്ങളും നിങ്ങള്‍ ഓര്‍മ്മിക്കണം. അവയെ അനുസരിക്കുകയും വേണം. ഞാ ന്‍ നിങ്ങളെ നിങ്ങളുടെ നാട്ടിലേക്കു നയിക്കുകയാണ്. നിങ്ങള്‍ ആ രാജ്യത്തു വസിക്കും. നിങ്ങള്‍ എന്‍റെ നിയമ ങ്ങളും ചട്ടങ്ങളും അനുസരിക്കുന്നുവെങ്കില്‍ നിങ്ങ ളുടെ രാജ്യം നിങ്ങളെ ഛര്‍ദ്ദിച്ചുകളയില്ല. 23 മറ്റുള്ളവ രെ ഞാന്‍ ആ രാജ്യത്തുനിന്നും പുറത്താക്കും. എന്തു കൊണ്ടെന്നാല്‍ അവര്‍ ആ പാപങ്ങളെല്ലാം ചെയ്തു! ആ പാപങ്ങളെ ഞാന്‍ വെറുക്കുന്നു! അതിനാല്‍ അവര്‍ ജീ വിച്ച മാര്‍ഗ്ഗത്തില്‍ ജീവിക്കരുത്!
24 “അവരുടെ രാജ്യം നിങ്ങള്‍ക്കു ലഭിക്കുമെന്നു ഞാ ന്‍ നിങ്ങളോടു പറഞ്ഞു. അവരുടെ രാജ്യം ഞാന്‍ നിങ്ങ ള്‍ക്കു നല്‍കും. ആ രാജ്യം നിങ്ങളുടേതാകും. അനേകം നന് മകള്‍ നിറഞ്ഞ ഒരു ദേശമായിരിക്കും അത്. നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു.
“നിങ്ങളെ ഞാന്‍ എന്‍റെ വിശുദ്ധജനതയാക്കി. നിങ്ങ ളോട് ഞാന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പെ രുമാറി. 25 അതിനാല്‍ നിങ്ങള്‍ മൃഗങ്ങളിലെ ശുദ്ധാശു ദ്ധി കള്‍ വേര്‍തിരിച്ചറിയണം. പക്ഷികളിലും നിങ്ങള്‍ ശുദ്ധ മായവയെയും അശുദ്ധമായവയെയും വേര്‍തിരിച്ച റിയ ണം. അശുദ്ധമായ പക്ഷികളെയോ അശുദ്ധമൃ ഗങ്ങളെ യോ ഭൂമിയില്‍ ഇഴയുന്ന ജന്തുക്കളെയോ ഭക്ഷിക്കരുത്. അവയെ ഞാന്‍ അശുദ്ധമായി കല്പിച്ചിട്ടുണ്ട്. 26 നിങ്ങ ളെ ഞാന്‍ എന്‍റെ വിശുദ്ധജനതയാക്കിയിരിക്കുന്നു. അ തിനാല്‍ നിങ്ങള്‍ എനിക്കു വിശുദ്ധരായിരിക്കുക, കാര ണം യഹോവയായ ഞാന്‍ വിശുദ്ധനാകുന്നു! എന്‍റെ സ്വ ന്തം വിശിഷ്ടജനതയാക്കുവാന്‍ ഞാന്‍ നിങ്ങളെ അന്യ രാഷ്ട്രങ്ങളില്‍നിന്നും വേര്‍പെടുത്തിയിരിക്കുന്നു.
27 “മന്ത്രവാദിയോ വെളിച്ചപ്പാടോ ആയ സ് ത്രീ യോ പുരുഷനോ വധിക്കപ്പെടണം. ജനങ്ങള്‍ അവരെ കല്ലെറിഞ്ഞു കൊല്ലണം. അവര്‍ വധിക്കപ്പെടണം.”