ദൈവത്തെ അനുസരിക്കുന്നതിനുള്ള പ്രതിഫലം
26
“നിങ്ങള്‍ വിഗ്രഹങ്ങളുണ്ടാക്കരുത്. നമസ്കരി ക്കുന്നതിന് പ്രതിമകളോ സ്മാരകശിലകളോ നി ങ്ങളുടെ ദേശത്ത് ഉണ്ടാകരുത്. കാരണം നിങ്ങളുടെ ദൈവ മായ യഹോവ ഞാനാകുന്നു.
“എന്‍റെ വിശേഷവിശ്രമദിനങ്ങള്‍ അനുസ്മരിക്കുക യും എന്‍റെ വിശുദ്ധസ്ഥലത്തെ മഹത്വപ്പെടുത്തു ക യും ചെയ്യുക. യഹോവ ഞാനാകുന്നു!
“എന്‍റെ നിയമങ്ങളും ചട്ടങ്ങളും അനുസ്മരിക്കു ക യും അവ അനുസരിക്കുകയും ചെയ്യുക! നിങ്ങള്‍ അങ്ങ നെയൊക്കെ ചെയ്താല്‍ ഞാന്‍ വേണ്ട സമയത്തു മഴപെ യ്യിക്കും. ഭൂമി വിളവുണ്ടാക്കുകയും വയലുകളിലെ മര ങ്ങള്‍ പഴങ്ങള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും. മുന് തിരിപ്പഴങ്ങള്‍ പറിക്കാനാകുംവരെ നിങ്ങളുടെ മെതി ക് കല്‍ തുടരും. നടാനുള്ള കാലം വരെ മുന്തിരിപ്പഴമിറക്കു ന്നതു തുടരും. അപ്പോള്‍ നിങ്ങള്‍ക്കു ആവശ്യത്തിനു ഭക്ഷണം ലഭിക്കും. നിങ്ങള്‍ നിങ്ങളുടെ നാട്ടില്‍ സു രക് ഷിതരായി ജീവിക്കുകയും ചെയ്യും. നിങ്ങളുടെ രാജ്യ ത്ത് ഞാന്‍ സമാധാനം വരുത്തും. നിങ്ങള്‍ സമാധാനത്തില്‍ വസിക്കും. ആരും നിങ്ങളെ ഭയപ്പെടുത്താന്‍ വരില്ല. ദുഷ്ടമൃഗങ്ങളെ ഞാന്‍ നിങ്ങളുടെ രാജ്യത്തിന് പുറത് താ ക്കും. നിങ്ങളുടെ രാജ്യത്തുകൂടി ശത്രുവിന്‍റെ സൈന് യം കടന്നുവരികയില്ല.
“നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ പിന്തുടര്‍ന്നു പ രാജയപ്പെടുത്തും. അവരെ നിങ്ങള്‍ നിങ്ങളുടെ വാളു കൊണ്ട് കൊലപ്പെടുത്തും. നിങ്ങളില്‍ അഞ്ചുപേര്‍ നൂറുപേരെയും നൂറുപേര്‍ പതിനായിരംപേരെയും ഓടിക് കും. നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ പരാജയപ്പെ ടുത് തുകയും നിങ്ങളുടെ വാളുകൊണ്ട് വധിക്കുകയും ചെയ് യും.
“അനന്തരം ഞാന്‍ നിങ്ങളിലേക്കു തിരിയും. ഞാന്‍ നിങ്ങള്‍ക്ക് അനേകം കുട്ടികളെ തരും. ഞാന്‍ എന്‍റെ കരാര്‍ പാലിക്കും. 10 ഒരു വര്‍ഷക്കാലത്തിലേറെ ജീവിക്കാനാവ ശ്യമായ വിളവു നിങ്ങള്‍ക്കുണ്ടാകും. പുതിയ വിളവു നി ങ്ങള്‍ കൊയ്യും. പക്ഷേ അപ്പോള്‍ പുതിയ വിളവു സംഭ രിക്കാന്‍ ഇടമുണ്ടായാല്‍ പഴയ വിളവു നിങ്ങള്‍ക്കു പുറ ത്തെറിയേണ്ടിവരും! 11 എന്‍റെ വിശുദ്ധകൂടാരം ഞാന്‍ നിങ് ങള്‍ക്കിടയില്‍ വയ്ക്കുകയും ചെയ്യും. നിങ്ങളില്‍നിന്നു ഞാന്‍ തിരിയുകയില്ല! 12 ഞാന്‍ നിങ്ങളോടൊത്തു നടക് കുന്ന നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും. നി ങ്ങള്‍ എന്‍റെ ജനതയുമായിരിക്കും. 13 നിങ്ങളുടെ ദൈവമാ യ യഹോവ ഞാനാകുന്നു. നിങ്ങള്‍ ഈജിപ്തില്‍ അടിമക ളായിരുന്നു. അടിമയായിരിക്കെ കടുത്ത ഭാരംകൊണ്ട് നി ങ്ങള്‍ വളഞ്ഞിരുന്നു. പക്ഷേ നിങ്ങളുടെ ചുമലിലെ ത ണ്ടുകള്‍ ഞാന്‍ ഒടിക്കുകയും നിങ്ങളെ ഞാന്‍ നിവര്‍ന്നു നടക്കുമാറാക്കുകയും ചെയ്തു!
ദൈവത്തെ അനുസരിക്കാത്തതിന്‍റെ ശിക്ഷ
14 “നിങ്ങള്‍ എന്നെയും എന്‍റെ കല്പനകളെയും അനു സരിക്കുന്നില്ലെങ്കില്‍ ഈ ദുരിതങ്ങള്‍ നിങ്ങള്‍ക്കു സംഭവിക്കും. 15 എന്‍റെ നിയമങ്ങളും കല്പനകളും അനു സരിക്കാന്‍ കൂട്ടാക്കാതിരുന്നാല്‍ നിങ്ങള്‍ എന്‍റെ കരാര്‍ ലംഘിക്കുകയായിരിക്കും. 16 നിങ്ങള്‍ അങ്ങനെ ചെയ് താ ല്‍ ഞാന്‍ നിങ്ങള്‍ക്കു മഹാവിപത്തുകള്‍ വരുത്തും. രോഗ ങ്ങളും പനിയും ഞാന്‍ നിങ്ങള്‍ക്കു വരുത്തും. അതു നിങ് ങളുടെ കണ്ണുകളെ നശിപ്പിക്കുകയും അങ്ങനെ നിങ് ങളുടെ ജീവിതം നശിക്കുകയും ചെയ്യും! വിത്തു നടുന്ന ത് നിഷ്പ്രയോജനമാകും. ശത്രുക്കള്‍ നിങ്ങളുടെ വിളവു തിന്നുകയും ചെയ്യും! 17 ഞാന്‍ നിങ്ങള്‍ക്കെതിരാകു ന് പോള്‍ ശത്രുക്കള്‍ നിങ്ങളെ കീഴടക്കും. ആ ശത്രുക്കള്‍ നി ങ്ങളെ വെറുക്കുകയും നിങ്ങള്‍ക്കുമേല്‍ അവര്‍ ഭരി ക്കു കയും ചെയ്യും. ആരും പിന്തുടരാതിരിക്കുന് പോള്‍പോ ലും നിങ്ങള്‍ ഓടിപ്പോകും.
18 “ഇതിനെല്ലാം ശേഷവും നിങ്ങള്‍ എന്നെ അനുസ രിക്കാതിരുന്നാല്‍ ഞാന്‍ നിങ്ങളെ നിങ്ങളുടെ പാപങ് ങള്‍ക്ക് ഏഴിരട്ടി ശിക്ഷിക്കും. 19 നിങ്ങളെ അഭിമാ നിത രാക്കുന്ന മഹാനഗരങ്ങളെയും ഞാന്‍ നശിപ്പിക്കും. ആ കാശം മഴ തരാതിരിക്കുകയും ഭൂമി വിളവുണ് ടാക്കാ തിരി ക്കുകയും ചെയ്യും* ആകാശം … ചെയ്യും “നിങ്ങളുടെ ആകാശം ഇരുന്പു പോലെയും നിലം ഓടുപോലെയുമാകും” എന്നര്‍ത്ഥം. . 20 നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യു മെങ്കിലും അതു നിഷ്ഫലമായിത്തീരും. നിങ്ങളുടെ ഭൂമി ഒട്ടും വിളവു തരാതിരിക്കുകയും നിങ്ങളുടെ മരങ്ങള്‍ പഴ ങ്ങളുണ്ടാക്കാതിരിക്കുകയും ചെയ്യും.
21 “ഇനിയും നിങ്ങള്‍ എനിക്കെതിരെ തിരിയുകയും എ ന്നെ അനുസരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്യു കയാണെങ്കില്‍ ഏഴിരട്ടി കൂടി കടുത്ത ശിക്ഷ ഞാന്‍ നല്‍ കും! പാപങ്ങള്‍ കൂടുന്തോറും ഞാന്‍ നിങ്ങള്‍ക്കു തരുന്ന ശിക്ഷയുടെ കടുപ്പവുമേറും. 22 ഞാന്‍ നിങ്ങള്‍ക്കെതിരെ കാട്ടുമൃഗങ്ങളെ അയയ്ക്കും. അവ നിങ്ങളുടെ കുട്ടിക ളെ എടുത്തു കൊണ്ടുപോകും. അവ നിങ്ങളുടെ മൃഗങ് ങളെ നശിപ്പിക്കുകയും ചെയ്യും. നിങ്ങളു ടെയാളുകളി ല്‍ അനേകം പേരെ അവ കൊല്ലും. ജനങ്ങള്‍ സഞ്ചരിക് കാന്‍ ഭയക്കുകയും നിങ്ങളുടെ വഴികള്‍ വിജനമാവുകയും ചെയ്യും.
23 “ഇതിനെല്ലാം ശേഷവും നിങ്ങള്‍ പാഠം പഠിക്കുന് നില്ലെങ്കില്‍; എന്നിട്ടും നിങ്ങള്‍ എനിക്കെതിരായി നില്‍ക്കുന്നുവെങ്കില്‍; 24 അപ്പോള്‍ ഞാനും നിങ്ങള്‍ക് കെതിരാകും. ഞാന്‍ - അതെ, യഹോവയായ ഞാന്‍ - നിങ്ങ ളുടെ പാപങ്ങള്‍ക്ക് ഏഴിരട്ടി ശിക്ഷ നല്‍കും. 25 നിങ്ങള്‍ എന്‍റെ കരാര്‍ ലംഘിക്കുകയായിരിക്കും. അതിനു നിങ്ങ ളെ ഞാന്‍ ശിക്ഷിക്കുകയും ചെയ്യും. നിങ്ങള്‍ക്കെതിരെ ഞാന്‍ സേനകളെ അയയ്ക്കും. നിങ്ങള്‍ നിങ്ങളുടെ നഗരങ് ങളിലേക്ക് സുരക്ഷാര്‍ത്ഥം ഓടിപ്പോകും. പക്ഷേ ഞാ ന്‍ നിങ്ങള്‍ക്കിടയില്‍ രോഗം പടര്‍ത്തും. നിങ്ങളുടെ ശത് രുക്കള്‍ നിങ്ങളെ തോല്പിക്കുകയും ചെയ്യും. 26 ആ നഗ രത്തില്‍ അവശേഷിക്കുന്ന ധാന്യത്തിലൊരു പങ്ക് ഞാ ന്‍ നിങ്ങള്‍ക്കു നല്‍കും. പക്ഷേ വളരെ കുറച്ചു ഭക്ഷണ മേ അവിടെ ഉണ്ടായിരിക്കൂ. അവരുടെ അപ്പം ഒരു അടു പ്പില്‍ പത്തു സ്ത്രീകള്‍ ചേര്‍ന്ന് ഉണ്ടാക്കും. അവര്‍ ഓരോ അപ്പവും അളക്കും. നിങ്ങള്‍ അതു തിന് നുമെങ് കിലും നിങ്ങളുടെ വിശപ്പ് അടങ്ങുകയില്ല!
27 “എന്നിട്ടും നിങ്ങള്‍ എന്നെ ശ്രവിക്കാന്‍ മടിച്ചാ ല്‍, ഇനിയും നിങ്ങള്‍ എനിക്കെതിരെ തിരിഞ്ഞാല്‍, 28 എന്‍ റെ കോപം ഞാന്‍ ശരിക്കും പ്രകടിപ്പിക്കും! ഞാന്‍ - അ തെ, യഹോവയായ ഞാന്‍ - നിങ്ങളുടെ പാപത്തിന് ഏഴിര ട്ടി ശിക്ഷ നല്‍കും! 29 നിങ്ങളുടെ പുത്രന്മാരുടെയും പുത് രിമാരുടെയും ശരീരം തിന്നത്തക്കവിധം നിങ്ങള്‍ക്കു വി ശക്കും. 30 നിങ്ങളുടെ ഉന്നതസ്ഥലങ്ങളും ധൂപയാഗ പീഠ ങ്ങളും ഞാന്‍ തകര്‍ക്കും. നിങ്ങളുടെ ശവങ്ങള്‍ ഞാന്‍ നി ങ്ങളുണ്ടാക്കിയ വിഗ്രഹങ്ങള്‍ക്കുമേല്‍ എറിയും. നി ങ്ങള്‍ എന്നെ വളരെ വെറുപ്പിക്കും. 31 നിങ്ങളുടെ നഗര ങ്ങള്‍ ഞാന്‍ നശിപ്പിക്കും. നിങ്ങളുടെ വിശുദ്ധസ്ഥല ങ്ങള്‍ ഞാന്‍ ശൂന്യമാക്കും. നിങ്ങളുടെ വഴിപാട് ഗന്ധി ക്കുന്നതു ഞാന്‍ നിര്‍ത്തും. 32 നിങ്ങളുടെ ദേശം ഞാന്‍ വിജ നമാക്കും. അതു കണ്ട് അവിടെ താമസിക്കാനെത്തുന്ന നിങ്ങളുടെ ശത്രുക്കള്‍ ഞെട്ടും. 33 നിങ്ങളെ ഞാന്‍ ജനത കള്‍ ക്കിടയില്‍ ചിതറിക്കും. ഞാനെന്‍റെ വാളെടുത്ത് നിങ് ങളെ നശിപ്പിക്കും. നിങ്ങളുടെ നാട് ശൂന്യമാവുകയും നിങ്ങളുടെ നഗരങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.
34 “നിങ്ങള്‍ നിങ്ങളുടെ ശത്രുവിന്‍റെ രാജ്യത്തേക്കു കൊണ്ടുപോകപ്പെടും. നിങ്ങളുടെ രാജ്യം ശൂന്യമാ കും. അങ്ങനെ അവസാനം നിങ്ങളുടെ നാടിന് വിശ്രമം കിട്ടും. നാട് ആ വിശ്രമസമയം ആസ്വദിക്കുകയും ചെയ് യും. 35 എല്ലാ ഏഴുവര്‍ഷത്തിലും ഒരു വര്‍ഷം ഭൂമിക്കു വി ശ്രമം വേണമെന്നാണ് നിയമം പറയുന്നത്. നാട് വിജനമാ കുന്ന കാലത്തോളം, നിങ്ങളവിടെ വസിച്ചിരുന്ന പ് പോള്‍ നല്‍കാത്ത വിശ്രമം ഭൂമിക്കു ലഭിക്കും. 36 അവശേ ഷിച്ചിരിക്കുന്നവര്‍ക്കാകട്ടെ ശത്രുക്കളുടെ ദേശത്ത് തങ്ങളുടെ ധൈര്യം നഷ്ടമാവുകയും ചെയ്യും. അവര്‍ എല്ലാറ്റിനേയും ഭയക്കും. അവര്‍ കാറ്റില്‍പ്പെട്ട ഇലയ നങ്ങുന്ന ശബ്ദം കേട്ടാല്‍പോലും ആരോ തങ്ങളെ പിന് തുടരുന്നുവെന്ന് ഭയന്ന് അവര്‍ ഓടിപ്പോകാനിടയാകും. ആരും പിന്തുടരാതിരിക്കുന്പോള്‍ പോലും അവര്‍ വീഴും! 37 ആരോ വാളുമായി പിന്തുടരുന്പോലെ അവര്‍ ഓടും. ഓ രോരുത്തരുടെയുംമേല്‍ ഓരോരുത്തര്‍ വീഴും - ആരും ഓടി ക്കാത്തപ്പോള്‍ പോലും.
“ശത്രുക്കളുടെ നേരെ എഴുന്നേറ്റു നില്‍ക്കാന്‍ പോ ലും നിങ്ങള്‍ കരുത്തരായിരിക്കില്ല. 38 മറ്റു ജനതകള്‍ ക് കിടയില്‍ നിങ്ങള്‍ നഷ്ടപ്പെടും. ശത്രുക്കളുടെ ദേശത്തു നിങ്ങള്‍ അപ്രത്യക്ഷരാകും. 39 അവശേഷിക്കുന്നവര്‍ ശത്രുക്കളുടെ രാജ്യത്ത് അവരുടെ പാപങ്ങളാല്‍ ചീഞ് ഞു പോകും. അവരുടെ പൂര്‍വ്വികരുടെ പാപങ്ങളാലും അവര്‍ ചീഞ്ഞുപോകും.
എല്ലായ്പ്പോഴും പ്രത്യാശ
40 “പക്ഷേ ജനങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറ ഞ്ഞേക്കാം. ചിലപ്പോളവര്‍ തങ്ങളുടെ പൂര്‍വ്വികരുടെ പാപങ്ങളും ഏറ്റുപറഞ്ഞേക്കാം. അവര്‍ എനിക്കെതിരെ തിരിഞ്ഞുവെന്നത് അവര്‍ സമ്മതിക്കുകയും ചെയ്യാം. 41 ഞാനവര്‍ക്കെതിരെ തിരിയുകയും അവരെ തങ്ങളുടെ ശ ത്രുക്കളുടെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു വെന്ന് അവര്‍ സമ്മതിച്ചേക്കാം. അവര്‍ എന്നോട് അപ രിചിതരെപ്പോലെ പെരുമാറും. പക്ഷേ ചിലപ്പോ ളവ ര്‍ വിനയാന്വിതരായി തങ്ങളുടെ പാപത്തിന്‍റെ ശിക്ഷ ഏറ്റുവാങ്ങിയെന്നും വരാം. 42 അവരങ്ങനെ ചെയ്താല്‍ യാക്കോബുമായി ഞാനുണ്ടാക്കിയ കരാര്‍ ഞാന്‍ അനുസ് മരിക്കും. യിസ്ഹാക്കുമായി ഞാനുണ്ടാക്കിയ കരാര്‍ ഞാ ന്‍ അനുസ്മരിക്കും. അബ്രഹാമുമായി ഞാനുണ് ടാക്കിയ കരാര്‍ ഞാനനുസ്മരിക്കും. ദേശത്തെ മുഴുവന്‍ ഞാനനു സ് മരിക്കും.
43 “ദേശം ശൂന്യമാകും. ദേശം അതിന്‍റെ വിശ്രമകാലം ആസ്വദിക്കും. അവശേഷിക്കുന്നവര്‍ അവരുടെ പാപത് തിനുള്ള ശിക്ഷ ഏറ്റുവാങ്ങും. എന്‍റെ നിയമങ്ങളെ വെ റുത്തതുകൊണ്ടും എന്‍റെ ചട്ടങ്ങളെ അനുസരിക് കാത് തതുകൊണ്ടുമാണ് തങ്ങള്‍ ശിക്ഷിക്ക പ്പെട്ടി രിക്കു ന്നതെന്ന് അവര്‍ മനസ്സിലാക്കും. 44 യഥാര്‍ത്ഥത്തില്‍ അവര്‍ പാപം ചെയ്തു. പക്ഷേ സഹായത്തിനായി അവരെ ന്നെ സമീപിച്ചാല്‍ അവരില്‍നിന്നും തിരിയാന്‍ എനിക് കാവില്ല. അവര്‍ തങ്ങളുടെ ശത്രുക്കളുടെ രാജ്യത്താ ണെങ്കില്‍പ്പോലും അവരെ ഞാന്‍ ശ്രവിക്കും. അവരെ ഞാന്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയില്ല. അവരുമാ യുള്ള എന്‍റെ കരാര്‍ ഞാന്‍ ലംഘിക്കുകയില്ല. കാരണം, അവരുടെ ദൈവമാകുന്ന യഹോവ ഞാനാകുന്നു! 45 അവരു ടെ പൂര്‍വ്വികരുമായി ഞാനുണ്ടാക്കിയ കരാര്‍ അവര്‍ക്കു വേണ്ടി ഞാന്‍ അനുസ്മരിക്കും. അവരുടെ പൂര്‍വ്വികരെ ഈജിപ്തില്‍നിന്നും മോചിപ്പിച്ച എനിക്ക് അവരുടെ ദൈവമാകാന്‍ കഴിഞ്ഞു. മറ്റു രാജ്യങ്ങളും അതു കണ്ടു. യഹോവ ഞാനാകുന്നു!”
46 യിസ്രായേല്‍ജനതയ്ക്കു യഹോവ നല്‍കിയ നിയമ ങ്ങളും ചട്ടങ്ങളും ഉപദേശങ്ങളും അതൊക്കെയാണ്. യ ഹോവയ്ക്കും യിസ്രായേല്‍ജനതയ്ക്കുമിടയിലുള്ള കരാ റാണ് ഈ നിയമങ്ങള്‍. യഹോവ ആ നിയമങ്ങള്‍ സീനായി പര്‍വ്വതത്തില്‍വച്ച് മോശെയ്ക്കു നല്‍കുകയും മോശെ അവ ജനങ്ങള്‍ക്കു നല്‍കുകയും ചെയ്തു.