മറ്റു പാപങ്ങള്‍ക്കുള്ള അപരാധബലികള്‍
6
യഹോവ മോശെയോടു പറഞ്ഞു, “ഈ പറയുന്ന പാ പങ്ങള്‍ ചെയ്യുക വഴി ഒരു മനുഷ്യന്‍ യഹോവയോടു തെറ്റുചെയ്തു എന്നു വരാം: മറ്റൊരാള്‍ക്കുവേണ്ടി അ യാള്‍ സൂക്ഷിക്കുന്ന ചില സാധനങ്ങളുടെ പേരില്‍ ഒരാള്‍ കള്ളം പറയുക, അഥവാ താന്‍ സ്വീകരിച്ച നിക്ഷേപ ത് തെപ്പറ്റി നുണ പറയുക, എന്തെങ്കിലും മോഷ്ടി ക് കുക, മറ്റൊരാളെ വഞ്ചിക്കുക, നഷ്ടപ്പെട്ട ഒരു സാ ധനം കയ്യില്‍ കിട്ടിയിട്ടും അതേപ്പറ്റി നുണ പറയുക, വാഗ്ദാനം ചെയ്യുകയും എന്നിട്ട് പാലിക്കാ തിരി ക് കുകയും ചെയ്യുക, മറ്റു തെറ്റുകള്‍ ചെയ്യുക. ഇതി ലേ തെങ്കിലും ഒരാള്‍ ചെയ്താല്‍ അയാള്‍ പാപത്തിന്‍റെ അപ രാധി ആയിരിക്കും. അയാള്‍ താന്‍ മോഷ്ടിച്ചതു തിരികെ കൊണ്ടുവരണം, വഞ്ചിച്ചെടുത്തതു തിരിച്ചു കൊടു ക്കണം, മറ്റൊരാള്‍ സൂക്ഷിക്കാന്‍ കൊടുത്തത് എടുത് തിട്ടുണ്ടെങ്കില്‍ അത്, കണ്ടുകിട്ടിയിട്ടും അതേപ്പറ്റി കള്ളം പറഞ്ഞതുമായത്, അഥവാ കള്ളസത്യം ചെയ്യുക തുടങ്ങിയതെന്തുമാകട്ടെ അയാള്‍ അതിനു മുഴുവന്‍ വില യും നല്‍കണം. അതിന്‍റെ മൂല്യത്തിന്‍റെ അഞ്ചി ലൊന് നുകൂട്ടി അവന്‍ നല്‍കണം. യഥാര്‍ത്ഥ ഉടമയ്ക്കു തന്നെ ആ പണം നല്‍കണം. അപരാധബലി അര്‍പ്പിക്കുന്ന അ തേദിവസം തന്നെ അവന്‍ അങ്ങനെ ചെയ്യണം.
“അയാള്‍ ഒരു അപരാധബലി പുരോഹിതനു നല്‍കണം. അത് ആട്ടിന്‍പറ്റത്തില്‍നിന്നും തെരഞ്ഞെടുത്ത യാ തൊരു കുറവുമില്ലാത്ത ഒരു ആണാട് ആയിരിക്കണം. പു രോഹിതന്‍ നിശ്ചയിക്കുന്ന തുകയ്ക്കുള്ള തായിരി ക്ക ണം ആട്. അത് യഹോവയ്ക്കുള്ള അപരാധബ ലിയായി രിക്കും. അനന്തരം പുരോഹിതന്‍ യഹോവയുടെ മുന്പി ല്‍ ചെന്ന് അയാളെ പാപത്തില്‍നിന്നും ശുദ്ധീകരി ക്കാ നുള്ള കര്‍മ്മങ്ങള്‍ ചെയ്യും. അപരാധിയായിത്തീരുവാന്‍ തക്കവണ്ണം അവന്‍ ചെയ്തിട്ടുള്ള ഏതു കാര്യങ്ങളും ദൈവം പൊറുക്കും.”
ഹോമയാഗങ്ങള്‍
യഹോവ മോശെയോടു പറഞ്ഞു, “അഹരോനോടും പുത്രന്മാരോടും ഈ കല്പന പറയുക: ഹോമയാഗ ത്തി ന്‍റെ നിയമം ഇതാണ്. രാത്രി മുഴുവന്‍ പ്രഭാതം വരെ ബ ലിവസ്തു യാഗപീഠത്തിലെ അടുപ്പില്‍ ഇരിക്കണം. യാ ഗപീഠത്തിലെ അഗ്നി എരിഞ്ഞുകൊണ്ടു തന്നെയി രിക്കണം. 10 പുരോഹിതന്‍ തന്‍റെ ലിനന്‍ മേലങ്കി ധരി ക്കണം. ലിനന്‍ അടിവസ്ത്രവും അയാള്‍ ശരീരത്തില്‍ ധ രിക്കണം. യാഗപീഠത്തില്‍ ബലിവസ്തു എരിഞ്ഞു തീ രുന്പോള്‍ അവശേഷിക്കുന്ന ചാരം പുരോഹിതന്‍ എ ടുക്കണം. ഈ ചാരം പുരോഹിതന്‍ യാഗപീഠത്തിന്‍റെ വശ ത്തിടണം. 11 അനന്തരം പുരോഹിതന്‍ തന്‍റെ വസ്ത്രങ്ങള്‍ മാറ്റി മറ്റു വസ്ത്രങ്ങള്‍ ധരിക്കണം. അനന്തരം അവന്‍ ചാരം എടുത്ത് പാളയത്തിനു പുറത്ത് ഒരു പ്രത്യേക സ്ഥ ലത്ത് കൊണ്ടുകളയണം. 12 പക്ഷേ യാഗപീഠത്തിലെ തീ അണയാതിരിക്കണം. അതു കെട്ടുപോകാന്‍ അനുവ ദിക്ക രുത്. എന്നും പ്രഭാതത്തില്‍ പുരോഹിതന്‍ യാഗപീഠത് തി ല്‍ വിറകു കത്തിക്കുകയും ഹോമയാഗം ഒരുക്കുകയും ചെ യ്യണം. സമാധാനബലിയുടെ കൊഴുപ്പ് അയാള്‍ ഹോമി ക്കണം. 13 യാഗപീഠത്തിലെ തീ കത്തിക്കൊ ണ്ടിരിക്ക ണം. അത് അണയരുത്.
ധാന്യബലികള്‍
14 “ധാന്യബലിയുടെ നിയമം ഇതാണ്: അഹരോന്‍റെ പുത്രന്മാര്‍ അത് യാഗപീഠത്തിനു മുന്പില്‍ യഹോവ യുടെയടുത്തേക്കു കൊണ്ടുവരണം. 15 ധാന്യബലി യി ല്‍നിന്ന് പുരോഹിതന്‍ ഒരു കൈ നിറയെ നേര്‍ത്ത ധാന്യം എടുക്കണം. എണ്ണയും കുന്തിരിക്കവും ധാന്യബ ലിയില്‍ ചേര്‍ത്തിരിക്കണം. പുരോഹിതന്‍ ധാന്യബലി യാഗപീഠത്തില്‍ ഹോമിക്കണം. അതു യഹോവയ്ക്കുള്ള ഒരു സ്മാരകയാഗമായിരിക്കും. അതിന്‍റെ ഗന്ധം യഹോവ യെ പ്രസാദിപ്പിക്കുകയും ചെയ്യും.
16 “അവശേഷിക്കുന്ന ധാന്യബലി അഹരോനും പു ത്രന്മാരും ഭക്ഷിക്കണം. പുളിപ്പു ചേര്‍ക്കാതെ ഉണ് ടാക്കിയ ഒരുതരം അപ്പമാണ് ധാന്യബലിയ്ക്കുള്ളത്. വിശുദ്ധസ്ഥലത്തുവച്ച് പുരോഹിതന്മാര്‍ അതു ഭക് ഷിക്കണം. സമ്മേളനക്കൂടാരത്തിനു ചുറ്റുമുള്ള മുറ്റത് തുവച്ചുവേണം അവരതു ഭക്ഷിക്കുവാന്‍. 17 ധാന്യബലി പുളിപ്പു ചേര്‍ത്തു പാകപ്പെടുത്തുവാന്‍ പാടില്ല. അ ഗ്നിയിലൂടെ എനിക്കു നല്‍കുന്ന ഈ വഴിപാടില്‍ പുരോ ഹിതരുടെ പങ്കായിട്ടാണ് ഞാനിതു തരുന്നത്. പാപബ ലിയും അപരാധബലിയും പോലെ അതിവിശുദ്ധമാണിത്. 18 അഹരോന്‍റെ എല്ലാ പുത്രന്മാരും അഗ്നിയിലൂടെ യ ഹോവയ്ക്കു നല്‍കുന്ന ഈ വഴിപാട് ഭക്ഷിക്കണം. നിങ് ങളുടെ തലമുറകളിലൂടെ നിലനില്‍ക്കുന്ന ഒരു നിത്യ നിയമമാണിത്. ഈ വഴിപാടുവസ്തുക്കളെ സ്പര്‍ശിക്കു ന്നതുപോലും ഒരുവനെ വിശുദ്ധനാക്കും.”
പുരോഹിതരുടെ ധാന്യബലി
19 യഹോവ മോശെയോടു പറഞ്ഞു, 20 “അഹരോനും പുത്രന്മാരും യഹോവയ്ക്കു കൊണ്ടുവരേണ്ട വഴിപാ ടാണിത്. അഹരോനെ മഹാപുരോഹിതനായി അഭിഷേകം ചെയ്യുന്ന ദിവസംതന്നെ അവരിതു ചെയ്യണം. നിത് യവഴിപാടിനോടൊപ്പം ധാന്യബലിക്ക് അവര്‍ ഇടങ് ങഴി നേര്‍ത്തമാവു കൊണ്ടുവരണം. പ്രഭാതത്തില്‍ അ തിന്‍റെ പകുതിയും ബാക്കി പകുതി സായാഹ്ന ത്തിലു മായി വേണം അര്‍പ്പിക്കുവാന്‍. 21 നേര്‍ത്തമാവ് എണ്ണ ചേര്‍ത്തു കുഴച്ച് വറചട്ടിയിലിട്ട് വറുത്തെടുക്കണം. അ ത് പാകമായാലുടന്‍ അകത്തേക്കു കൊണ്ടുവരണം. വഴി പാട് കഷണങ്ങളാക്കി വേണം കൊണ്ടുവരാന്‍. അതിന്‍റെ ഗന്ധം യഹോവയെ പ്രസാദിപ്പിക്കും.
22 “അഹരോന്‍റെ പിന്‍ഗാമികളില്‍നിന്നും അഹരോന്‍ റെ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന പു രോ ഹിതന്‍ വേണം ഈ ബലി അര്‍പ്പിക്കാന്‍. ഈ ചട്ടം എക് കാലവും തുടരും. ധാന്യബലി പൂര്‍ണ്ണമായും ഹോമിച് ചു വേണം അര്‍പ്പിക്കാന്‍. 23 പുരോഹിതന്‍റെ ഓരോ ധാ ന്യബലിയും പൂര്‍ണ്ണമായും ദഹിച്ചിരിക്കണം. അത് തിന്നരുത്.”
പാപബലിയുടെ നിയമം
24 യഹോവ മോശെയോടു പറഞ്ഞു, “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ പറയുക: പാപബലിയുടെ നി യമം ഇതാകുന്നു, യഹോവയ്ക്കു മുന്പില്‍ ഹോമയാ ഗ മൃഗത്തെ കൊല്ലുന്നിടത്തുവച്ചുതന്നെ പാപബലി ക്കുള്ള മൃഗത്തെയും കൊല്ലുക. അതേറ്റവും വിശുദ്ധ മാ ണ്. 25-26 പാപബലി അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു ഭക്ഷിക്കണം. പക്ഷേ ഒരു വിശുദ്ധസ്ഥലത്തുവച്ച് അ തായത് സമ്മേളനക്കൂടാരത്തിന്‍റെ ചുറ്റുമുള്ള മുറ്റത് തുവ ച്ചു മാത്രമേ അവന്‍ അതു ഭക്ഷിക്കാവൂ. 27 പാപബലി യുടെ മാംസത്തില്‍ സ്പര്‍ശിക്കുന്ന വ്യക്തിയോ വസ് തുവോ വിശുദ്ധമായിത്തീരുന്നു.
“തളിയ്ക്കുന്ന രക്തത്തിലല്പമെങ്കിലും ഒരുവന്‍റെ വസ്ത്രത്തില്‍ വീണാല്‍ നിങ്ങളത് ഒരു വിശുദ്ധ സ്ഥല ത് തുവച്ചു കഴുകണം. 28 ഒരു മണ്‍കലത്തിലാണ് പാപബലി വേവിച്ചതെങ്കില്‍ പാത്രം ഉടച്ചുകളയണം. ഓട്ടുപാത് രത്തിലാണ് വേവിച്ചതെങ്കില്‍ അതു തേച്ച് വെള്ളത്തി ല്‍ കഴുകണം.
29 “പുരോഹിതന്‍റെ കുടുംബത്തില്‍പ്പെട്ട ഏതു പു രുഷനും പാപബലി ഭക്ഷിക്കാം. അത് വളരെ വിശുദ് ധ മാണ്. 30 പക്ഷേ പാപബലിയുടെ രക്തം സമ്മേളന ക്കൂ ടാരത്തിലേക്കു കൊണ്ടുപോയി ജനങ്ങളെ ശുദ്ധീ കരി ക്കാന്‍ വിശുദ്ധസ്ഥലത്ത് ഉപയോഗി ച്ചിട്ടു ണ്ടെങ് കില്‍ ആ പാപബലി ഭക്ഷിക്കരുത്. അത് തീയില്‍ ദഹി പ് പിക്കണം.