അപരാധബലി
7
“അപരാധബലിയുടെ നിയമങ്ങള്‍ ഇതാകുന്നു: ഇത് അ തിവിശുദ്ധമാകുന്നു. ഹോമയാഗമൃഗത്തെ കൊന്ന അതേസ്ഥലത്തു തന്നെ പുരോഹിതന്‍ അപരാധബ ലിമൃ ഗത്തെയും കൊല്ലണം. അപരാധബലിമൃഗത്തിന്‍റെ ര ക്തം പുരോഹിതന്‍ യാഗപീഠത്തിനു ചുറ്റും തളിക്കണം.
“അപരാധബലിമൃഗത്തിന്‍റെ മുഴുവന്‍ കൊഴുപ്പും പുരോഹിതന്‍ ബലിയര്‍പ്പിക്കണം. കൊഴുത്ത വാലും ആന്തരികാവയവങ്ങളെ പൊതിയുന്ന കൊഴുപ്പും അയാള്‍ അര്‍പ്പിക്കണം. രണ്ടു വൃക്കകളും എടുപ്പില്‍ അതിനെ പൊതിയുന്ന കൊഴുപ്പും പുരോഹിതന്‍ അര്‍ പ്പിക്കണം. കരളിന്‍റെ കൊഴുപ്പുള്ള ഭാഗവും അവന്‍ അ ര്‍പ്പിക്കണം. വൃക്കയോടൊപ്പം അതും പുരോഹിതന്‍ മാറ്റിയിരിക്കണം. ആ സാധനങ്ങളെല്ലാം പുരോ ഹിത ന്‍ യാഗപീഠത്തില്‍ ഹോമിക്കണം. അത് അഗ്നിയിലൂടെ യഹോവയ്ക്കു നല്‍കുന്ന ഒരു വഴിപാടാണ്. അതൊരു അപരാധബലിയാണ്.
“പുരോഹിതന്‍റെ കുടുംബത്തിലെ ഏതു പുരുഷനും അപരാധബലിയില്‍നിന്നും ഭക്ഷിക്കാം. അത് അതിവി ശുദ്ധമായതുകൊണ്ട് ഒരു വിശുദ്ധസ്ഥലത്തിരുന്നേ ഭക് ഷിക്കാവൂ. അപരാധബലി പാപബലിപോലെ തന് നെ യാണ്. ഇരു വഴിപാടുകള്‍ക്കും ഒരേ നിയമമാണ്. ബലികര്‍മ് മം നടത്തുന്ന പുരോഹിതന് അതിന്‍റെ മാംസം ആഹാരത് തിനു ലഭിക്കും. ബലി നടത്തുന്ന പുരോഹിതനു ഹോ മയാഗത്തില്‍നിന്നുള്ള തോലും ലഭിക്കും. ധാന്യബ ലി ക്കുള്ള എല്ലാ ധാന്യവും അതു നടത്തുന്ന പുരോഹി ത നുള്ളതാണ്. അടുപ്പില്‍ ചുട്ടെടുത്തതോ വറചട്ടിയില്‍ പൊരിച്ചെടുത്തതോ ആയ ധാന്യബലികള്‍ ആ പുരോ ഹിതനു ലഭിക്കും. 10 ധാന്യബലി അഹരോന്‍റെ പുത്ര ന് മാര്‍ക്കുള്ളതാണ്. അത് ഉണങ്ങിയതോ എണ്ണ കലര്‍ത്തി യതോ എന്ന വ്യത്യാസമില്ല. ആ ഭക്ഷണം മുഴുവന്‍ അ ഹരോന്‍റെ പുത്രന്മാര്‍ പങ്കുവച്ചെടുക്കും.
സമാധാനബലി
11 “ഒരാള്‍ യഹോവയ്ക്കര്‍പ്പിക്കുന്ന സമാധാനബ ലി യുടെ നിയമം ഇതാണ്: 12 അയാള്‍ തന്‍റെ നന്ദി പ്രകടിപ് പിക്കാന്‍ സമാധാനബലി കൊണ്ടുവരണം. നന്ദി പ്ര കടിപ്പിക്കുവാന്‍ ബലിയുമായി വരുന്നവന്‍ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേര്‍ത്ത് നേര്‍ത്ത മാവില്‍ ഉണ്ടാക്കിയ അടകളും കൊണ്ടുവരണം. 13 ദൈവത്തിനു നന്ദി പറയാന്‍ ഒരുവന്‍ അര്‍പ്പിക്കുന്ന വഴിപാടാണ് സമാധാനബലി. ആ വഴിപാടിനോടൊപ്പം അയാള്‍ പുളിപ്പിച്ച മാവുകൊണ്ടുള്ള അപ്പം കൂടി വ ഴിപാടായി കൊണ്ടുവരണം. 14 ഈ അപ്പങ്ങളില്‍ ഒരെ ണ്ണം സമാധാനബലിയുടെ രക്തം തളിച്ച പുരോഹിതന് അവകാശപ്പെട്ടതാണ്. 15 സമാധാനബലിയുടെ മാംസം അ ത് അര്‍പ്പിക്കപ്പെടുന്ന ദിവസം തന്നെ ഭക്ഷിക് കേ ണ്ടതാണ്. ദൈവത്തിന് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമായാണ് ഒരാള്‍ ഈ ബലി അര്‍പ്പിക്കുന്നത്. പക്ഷേ പിറ്റേന്നു പ്രഭാതത്തിലേക്കു മാംസം ഒട്ടും അവശേഷിക്കരുത്.
16 “ദൈവത്തിന് ഒരു സമ്മാനം സമര്‍പ്പിക്കണം എന് നതു കൊണ്ടുമാത്രം ഒരാള്‍ ഒരു സമാധാനബലി അര്‍പ് പി ച്ചുവെന്നു വരാം. ചിലപ്പോള്‍ അതു ദൈവത്തിനുള്ള ഒരു പ്രത്യേക നേര്‍ച്ചയുമായിരിക്കും. അങ്ങനെ യെങ് കില്‍ ബലി അത് അര്‍പ്പിക്കുന്ന ദിവസം തന്നെ ഭക്ഷി ക്കണം. എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതു പിറ്റേന്നു രാവിലെ ഭക്ഷിക്കണം. 17 പക്ഷേ ബലി മാംസം മൂന്നാം ദിവസവും മിച്ചമിരിക്കുന്നെങ്കില്‍ അ തു ദഹിപ്പിച്ചു കളയണം. 18 ഒരാള്‍ താന്‍ നടത്തിയ സമാ ധാനബലിയുടെ മാംസം മൂന്നാംദിവസം ഭക്ഷിക്കു ന്നു വെങ്കില്‍ ദൈവം അയാളില്‍ സന്തുഷ്ടനാവുകയില്ല. അവന്‍റെ ബലി യഹോവ കണക്കാക്കുകയില്ല. ബലി അശുദ്ധമാവുകയും ചെയ്യും. അയാള്‍ ആ മാംസത്തി ലല് പമെങ്കിലും ഭക്ഷിച്ചു എന്നു വരികില്‍ തന്‍റെ പാപത് തിന് അയാള്‍ ഉത്തരവാദിയായിരിക്കും.
19 “അശുദ്ധമായതെന്തിലെങ്കിലും സ്പര്‍ശിച്ച മാം സം ജനങ്ങള്‍ ഭക്ഷിക്കരുത്. അവര്‍ ആ മാംസം അഗ്നിയില്‍ ദഹിപ്പിക്കണം. ശുദ്ധിയുള്ളവര്‍ക്കൊക്കെ സമാധാന ബലിയില്‍നിന്നുള്ള മാംസം ഭക്ഷിക്കാം. 20 പക്ഷേ അശു ദ്ധനായ ഒരാള്‍ യഹോവയ്ക്കവകാശപ്പെട്ട സമാധാ നബ ലിയില്‍നിന്നുള്ള മാംസം ഭക്ഷിച്ചാല്‍ അയാള്‍ തന്‍റെ ആ ളുകള്‍ക്കിടയില്‍നിന്നും വേര്‍പെടുത്തപ്പെടണം.
21 “മനുഷ്യരാലോ അശുദ്ധമൃഗങ്ങളാലോ അല് ലെങ് കില്‍ വെറുക്കപ്പെട്ട വസ്തുവിനാലോ അശുദ്ധമാ ക്ക പ്പെട്ട എന്തിലെങ്കിലും ഒരാള്‍ സ്പര്‍ശിച്ചാല്‍ അയാള്‍ അശുദ്ധനാകും. യഹോവയ്ക്കര്‍പ്പിക്കപ്പെട്ട സമാ ധാനബലിയുടെ മാംസം അയാള്‍ ഭക്ഷിച്ചാല്‍ അയാളെ തന്‍ റെ ജനങ്ങളില്‍നിന്നു വേര്‍പെടുത്തണം.”
22 യഹോവ മോശെയോടു പറഞ്ഞു, 23 “യിസ്രായേല്‍ജനതയോടു പറയുക: പശുക്കളുടെയോ ചെമ്മരിയാടിന്‍റെയോ കോലാടിന്‍റെയോ കൊഴുപ്പ് നി ങ്ങള്‍ ഭക്ഷിക്കരുത്. 24 സ്വയം ചത്തതോ മറ്റു മൃഗങ്ങള്‍ കൊന്നതോ ആയ ഏതെങ്കിലും മൃഗത്തിന്‍റെ കൊഴു പ് പ് നിങ്ങള്‍ക്കുപയോഗിക്കാം. പക്ഷേ അത് ഒരിക്കലും തിന്നരുത്. 25 അഗ്നിയിലൂടെ യഹോവയ്ക്കു സമര്‍പ് പി ക്കപ്പെട്ട ഒരു മൃഗത്തില്‍നിന്നുള്ള കൊഴുപ്പ് ആരെ ങ്കിലും ഭക്ഷിച്ചാല്‍ അയാള്‍ തന്‍റെ സമൂഹത്തില്‍ നിന് നും പുറത്താക്കപ്പെടണം.
26 “നിങ്ങള്‍ എവിടെ താമസിച്ചാലും ഒരു പക്ഷി യു ടേയും മൃഗത്തിന്‍റേയും രക്തം ഭക്ഷിക്കരുത്. 27 ഒരാള്‍ രക് തം കഴിച്ചാല്‍ അയാളെ സമൂഹത്തില്‍നിന്നും പുറത്താ ക്കണം.”
നീരാജനാര്‍പ്പണം
28 യഹോവ മോശെയോടു പറഞ്ഞു, 29 “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: ഒരാള്‍ യ ഹോവയ്ക്കു സമാധാനബലിയര്‍പ്പിക്കാന്‍ വരുന്നു വെങ്കില്‍ ആ ബലിയുടെ ഒരു ഭാഗം യഹോവയ്ക്കു വഴിപാടായി കൊണ്ടു വരണം. 30 അതു യഹോവയ്ക്കു അഗ്നിയിലൂടെ നല്‍കണം. അയാള്‍ തന്‍റെതന്നെ കൈക ളില്‍ ആ വഴിപാട് കൊണ്ടുവരണം. മൃഗത്തിന്‍റെ കൊ ഴുപ്പും നെഞ്ചും അയാള്‍ പുരോഹിതനെ ഏല്പിക്കണം. നെഞ്ച് യഹോവയുടെ മുന്പില്‍ ഉയര്‍ത്തിക്കാ ണിക്ക ണം. അതാണ് നീരാജനാര്‍പ്പണം. 31 അനന്തരം പുരോ ഹി തന്‍ യാഗപീഠത്തില്‍വച്ച് കൊഴുപ്പ് ദഹിപ്പിക്കണം. പക്ഷേ മൃഗത്തിന്‍റെ നെഞ്ച് അഹരോനും പുത്രന് മാര്‍ ക്കും അവകാശപ്പെട്ടതാണ്. 32 സമാധാനബലിയുടെ മൃഗ ത്തിന്‍റെ വലതുതുടയും നിങ്ങള്‍ പുരോഹിതനു നല്‍ക ണം. 33 സമാധാനബലിയുടെ രക്തവും കൊഴുപ്പും അര്‍ പ്പിക്കുന്ന പുരോഹിതനാണ് വലതുതുടയുടെ അവ കാ ശം. 34 യഹോവയായ ഞാന്‍ യിസ്രായേല്‍ജനതയുടെ സമാ ധാനബലിമൃഗത്തിന്‍റെ വലതുതുടയും നീരാജനാ ര്‍പ്പ ണബലിയുടെ മൃഗത്തിന്‍റെ നെഞ്ചും എടുക്കുന്നു. എ ന്നിട്ട് ഞാനത് അഹരോനും പുത്രന്മാര്‍ക്കുമായി നല്‍കു ന്നു. യിസ്രായേല്‍ജനത എക്കാലത്തും ഈ ചട്ടം അനുസ രിക്കണം.”
35 അഹരോനും പുത്രന്മാര്‍ക്കും യഹോവയ്ക്കു അഗ് നിയിലൂടെ നല്‍കിയ വഴിപാടിന്‍റെ പങ്കായിട്ടു നല്‍ കി യതാണത്. യഹോവയുടെ പുരോഹിതന്മാരായി പ്രവര്‍ ത്തിക്കുന്പോഴൊക്കെ അഹരോനും പുത്രന്മാര്‍ക്കും ബലിയുടെ ആ പങ്കു ലഭിക്കും. 36 പുരോഹിതരെ തെര ഞ്ഞെടുത്തപ്പോള്‍ത്തന്നെ ആ ഭാഗം പുരോഹിതര്‍ക്കു നല്‍കണമെന്നു യഹോവ യിസ്രായേല്‍ജനതയോടു കല് പിച്ചിരുന്നു. ജനങ്ങള്‍ ആ പങ്ക് എന്നെന്നേക്കും പു രോഹിതര്‍ക്കു നല്‍കണം.
37 അതെല്ലാമാണ് ഹോമയാഗം, ധാന്യബലി, അപരാ ധബലി, സമാധാനബലി, പുരോഹിതരുടെ തെരഞ് ഞെടു പ്പ് എന്നിവയുടെ നിയമങ്ങള്‍. 38 യഹോവ സീനായി പ ര്‍വ്വതത്തില്‍വച്ചാണ് മോശെയ്ക്ക് ആ കല്പനകള്‍ നല്‍ കിയത്. സീനായിമരുഭൂമിയില്‍ യഹോവയ്ക്കുള്ള വഴിപാ ടുകള്‍ കൊണ്ടുവരാന്‍ അവന്‍ യിസ്രായേല്‍ ജനതയോടു ക ല്പിച്ച ദിവസം തന്നെയാണ് ഈ നിയമങ്ങളും നല്‍കിയ ത്.