മോശെ പുരോഹിതരെ തയ്യാറാക്കുന്നു
8
യഹോവ മോശെയോടു പറഞ്ഞു, “അഹരോനെയും അവന്‍റെ പുത്രന്മാരെയും വസ്ത്രങ്ങള്‍, അഭിഷേ ക തൈലം, പാപബലിയുടെ കാള, രണ്ട് ആണാടുകള്‍, കൂടയി ല്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയോടൊപ്പം കൊണ്ടുവരിക. അനന്തരം ജനങ്ങളെ മുഴുവന്‍ സമ്മേള നക്കൂടാരത്തിന്‍റെ കവാടത്തില്‍ വിളിച്ചു കൂട്ടുക.” മോശെ, യഹോവയുടെ കല്പനയനുസരിച്ചു. ജനങ്ങള്‍ സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തിങ്കല്‍ ഒത്തുകൂടി. അപ്പോള്‍ മോശെ അവരോടു പറഞ്ഞു, “യഹോവ ചെ യ്യാന്‍ ആജ്ഞാപിച്ചത് ഇതാണ്.”
അനന്തരം മോശെ അഹരോനെയും അവന്‍റെ പുത്ര ന്മാരെയും കൊണ്ടുവന്നു. അനന്തരം മോശെ അവരെ വെള്ളംകൊണ്ടു കഴുകി. എന്നിട്ട് നെയ്തകുപ്പായം മോശെ അഹരോനെ ധരിപ്പിക്കുകയും അരപ്പട്ട അവ നുചുറ്റും മുറുക്കുകയും ചെയ്തു. അനന്തരം മോശെ മേല ങ്കി അഹരോനെ ധരിപ്പിച്ചു. അടുത്തതായി ഏഫോ ദും ധരിപ്പിച്ചു. എന്നിട്ട് മനോഹരമായ അരപ്പട്ട യും അഹരോനു കെട്ടിക്കൊടുത്തു. അങ്ങനെ മോശെ അഹരോനെ ഏഫോദ് അണിയിച്ചു. ന്യായവി ധിമാ ര്‍ ച്ചട്ടയും മോശെ അഹരോനെ ധരിപ്പിച്ചു. എന്നിട് ടവര്‍ ഊറീമും തുമ്മീമും ന്യായവിധിമാര്‍ച്ചട്ടയുടെ കീ ശയിലിട്ടു. മോശെ തലപ്പാവ് അഹരോന്‍റെ തലയി ല ണിയിക്കുകയും ചെയ്തു. തലപ്പാവിന്‍റെ മുന്പില്‍ സ്വ ര്‍ണ്ണനെറ്റിപ്പട്ടവും മോശെ ചാര്‍ത്തി. വിശുദ്ധകി രീ ടമാണ് നെറ്റിപ്പട്ടം. യഹോവ കല്പിച്ചതു പോലെ ത ന്നെയാണ് മോശെ ഇതെല്ലാം ചെയ്തത്.
10 അനന്തരം മോശെ അഭിഷേകതൈലമെടുത്ത് വിശു ദ്ധകൂടാരത്തിന്മേലും അതിലുള്ള സാധനങ്ങളിന്മേലും തളിച്ചു. അങ്ങനെ മോശെ അവയെ വിശുദ്ധമാക്കി. 11 കുറച്ച് അഭിഷേകതൈലമെടുത്ത് മോശെ യാഗപീഠ ത് തില്‍ ഏഴു തവണ തളിച്ചു. യാഗപീഠത്തിലും അതിലെ ഉ പകരണങ്ങളിലും പാത്രങ്ങളിലും മോശെ തൈലം തളി ച്ചു. തൊട്ടിയിലും അതിന്‍റെ ചുവട്ടിലും മോശെ തൈ ലം തളിച്ച് അവയെ വിശുദ്ധമാക്കി. 12 അനന്തരം കുറേ അഭിഷേകതൈലം അഹരോന്‍റെ തലയിലും തളിച്ചു. അങ് ങനെ മോശെ അഹരോനെ വിശുദ്ധീകരിച്ചു. 13 അനന് ത രം മോശെ അഹരോന്‍റെ പുത്രന്മാരെ കൊണ്ടുവന്ന് അ വരെ നെയ്ത അങ്കി ധരിപ്പിച്ച് അരപ്പട്ട മുറുക്കി, എന്നിട്ട് അവരെ തലക്കെട്ടു ധരിപ്പിച്ചു. യഹോവ യുടെ കല്പനയനുസരിച്ചാണ് മോശെ ഇതെല്ലാം ചെയ് തത്.
14 അനന്തരം മോശെ പാപബലിയുടെ കാളയെ കൊ ണ്ടുവന്നു. അഹരോനും പുത്രന്മാരും തങ്ങളുടെ കൈ കള്‍ കാളയുടെ തലയില്‍ വച്ചു. 15 അപ്പോള്‍ മോശെ കാ ളയെ അറുത്ത് അതിന്‍റെ രക്തം ശേഖരിച്ചു. മോശെ തന്‍ റെ വിരല്‍ രക്തത്തില്‍ മുക്കി യാഗപീഠത്തിന്‍റെ എല്ലാ മൂലകളിലും തേച്ചു. അങ്ങനെ മോശെ യാഗപീഠം ബലി ക്കായി ഒരുക്കി. 16 കാളയുടെ ആന്തരഭാഗങ്ങളിലെ മുഴു വന്‍ കൊഴുപ്പും മോശെ എടുത്തു. രണ്ടു വൃക്കകളോടും അവയിലെ കൊഴുപ്പോടുംകൂടി മോശെ കരളിന്‍റെ കൊ ഴുത്ത ഭാഗങ്ങളും എടുത്തു. അനന്തരം മോശെ യാഗപീഠ ത്തില്‍വച്ച് അതെല്ലാം ദഹിപ്പിച്ചു. 17 പക്ഷേ കാള യുടെ തോല്‍, ഇറച്ചി, ചാണകം എന്നിവ പാളയത്തിനു പുറത്തേക്കു കൊണ്ടുപോയി. പാളയത്തിനു പുറത്ത് മോശെ അതെല്ലാം തീയിട്ടു. മോശെ ഈ ചെയ്തതെ ല് ലാം യഹോവയുടെ കല്പനയനുസരിച്ചായിരുന്നു.
18 അനന്തരം മോശെ ഹോമയോഗത്തിനുള്ള ആണാ ടി നെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും തങ്ങളു ടെ കൈകള്‍ അതിന്‍റെ തലയില്‍ വച്ചു. 19 എന്നിട്ട് മോ ശെ ആടിനെ കൊന്നു. രക്തമെടുത്ത് അവന്‍ യാഗപീഠത് തിന്‍റെ ചുറ്റും തളിച്ചു. 20-21 മോശെ ആടിനെ കഷണങ്ങ ളാക്കി മുറിച്ചു. ആന്തരികഭാഗങ്ങളും കാലുകളും മോ ശെ വെള്ളത്തില്‍ കഴുകി. അനന്തരം മോശെ ആടിനെ മുഴു വന്‍ യാഗപീഠത്തില്‍വച്ചു ദഹിപ്പിച്ചു. തലയും ഇറച് ചിക്കഷണങ്ങളും കൊഴുപ്പും മോശെ ദഹിപ്പിച്ചു. അഗ്നിയിലൂടെ നടത്തിയ ഹോമയാഗമായിരുന്നു അത്. അതിന്‍റെ ഗന്ധം യഹോവയെ സന്തുഷ്ടനാക്കി. യഹോ വയുടെ കല്പനയനുസരിച്ചായിരുന്നു മോശെ ഇതെല് ലാം ചെയ്തത്.
22 അതിനുശേഷം മോശെ അടുത്ത ആണാടിനെ കൊ ണ്ടുവന്നു. അഹരോന്‍റെയും പുത്രന്മാരുടെയും പൌ രോഹിത്യാഭിഷേകത്തിനുള്ള ആടായിരുന്നു അത്. അഹ രോനും പുത്രന്മാരും തങ്ങളുടെ കൈകള്‍ ആടിന്‍റെ തല യില്‍ വച്ചു. 23 അനന്തരം മോശെ ആടിനെ വധിച്ചു. അ വന്‍ കുറേ രക്തം അഹരോന്‍റെ വലതു ചെവിയുടെ തുന്പി ലും വലതുകൈയുടെ തള്ളവിരലിലും വലതു പാദത്തിലെ തള്ളവിരലിലും പുരട്ടി. 24 എന്നിട്ട് മോശെ അഹരോ ന്‍ റെ പുത്രന്മാരെ യാഗപീഠത്തിനടുത്തേക്കു കൊണ്ടു വന്നു. കുറേ രക്തമെടുത്ത് മോശെ അവരുടെ വലതു ചെ വിയുടെ അകത്തും വലതുകൈയുടെ തള്ളവിരലിലും വല തു പാദത്തിന്‍റെ തള്ളവിരലിലും പുരട്ടി. എന്നിട്ട് മോ ശെ യാഗപീഠത്തിന്മേല്‍ ചുറ്റിലും രക്തമൊഴിച്ചു. 25 കൊഴുപ്പ്, തടിച്ച വാല്‍, ആന്തരികഭാഗങ്ങളിലുള്ള കൊഴുപ്പ്, കരളിനെ മൂടുന്ന കൊഴുപ്പ്, രണ്ടു വൃക്കക ളും അവയുടെ കൊഴുപ്പും വലതുകാല്‍ എന്നിവ മോശെ എടുത്തു. 26 ഒരു കൂട നിറയെ പുളിപ്പിക്കാത്ത അപ്പം എടുത്ത് യഹോവയുടെ മുന്പില്‍വച്ചു. മോശെ അതില്‍ നിന്ന് ഒരപ്പവും എണ്ണ ചേര്‍ത്ത ഒരപ്പവും പുളിപ് പിക്കാത്ത ഒരു അടയും എടുത്തു. മോശെ അവയെല്ലാം കൊഴുപ്പിലും ആണാടിന്‍റെ വലതു തുടയിലും വച്ചു. 27 അനന്തരം മോശെ അതെല്ലാം അഹരോന്‍റെയും അവന്‍ റെ പുത്രന്മാരുടെയും കൈകളില്‍ വച്ചുകൊടുത്തു. മോ ശെ ആ കഷണങ്ങള്‍ എടുത്തുയര്‍ത്തി യഹോവയ്ക്കു നീ രാജനാര്‍പ്പണബലിയായി അര്‍പ്പിച്ചു. 28 പിന്നെ മോ ശെ അതെല്ലാം അഹരോന്‍റെയും അവന്‍റെ പുത്രന്മാരു ടെയും കൈകളില്‍ നിന്നെടുത്തു. അവന്‍ അവ ഹോമ യാഗ ത്തോടൊപ്പം യാഗപീഠത്തിന്മേല്‍വച്ചു ദഹിപ്പി ച് ചു. അഹരോനെയും പുത്രന്മാരെയും പുരോഹി തരാക് കിക്കൊണ്ടുള്ള ബലിയാണത്. അഗ്നിയിലൂടെ നടത്തിയ ഒരു വഴിപാട്. അതിന്‍റെ ഗന്ധം യഹോവയെ സന്തു ഷ്ട നാക്കി. 29 മോശെ ആണാടിന്‍റെ നെഞ്ചെടുത്ത് യഹോ വയ്ക്കു മുന്പില്‍ നീരാജനാര്‍പ്പണം ചെയ്തു. പുരോ ഹിതരെ നിയമിക്കുന്നതിനു മോശെയ്ക്കുള്ള ആടിന്‍റെ പങ്കാണത്. യഹോവ മോശെയോടു കല്പി ച്ചതനു സ രിച്ചായിരുന്നു അത്.
30 യാഗപീഠത്തിലിരുന്ന അഭിഷേകതൈലവും കുറേ രക്തവും മോശെ എടുത്തു. അതില്‍ കുറേ മോശെ അഹ രോന്‍റെമേലും അവന്‍റെ വസ്ത്രങ്ങളിന്മേലും തളിച്ചു. അഹരോനൊടൊത്തുണ്ടായിരുന്ന പുത്രന്മാ രുടെമേ ലും അവരുടെ വസ്ത്രങ്ങളിന്മേലും മോശെ രക്തം തളിച് ചു. അങ്ങനെ അഹരോനെയും അവന്‍റെ വസ്ത്രങ് ങളെ യും പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളെയും വിശുദ് ധമാക്കി.
31 അനന്തരം മോശെ അഹരോനോടും പുത്രന്മാ രോ ടും പറഞ്ഞു, “നിങ്ങള്‍ എന്‍റെ കല്പനകള്‍ ഓര്‍ക്കു ന്നി ല്ലേ? ഞാന്‍ പറഞ്ഞു, ‘അഹരോനും പുത്രന്മാരും ഈ സാധനങ്ങള്‍ ഭക്ഷിക്കണം.’ അതിനാല്‍ ഈ അപ്പക്കൊ ട്ടയും പുരോഹിതരെ തെരഞ്ഞെടുക്കുന്ന ചടങ്ങിന്‍റെ മാംസവും നിങ്ങളെടുക്കുക. സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തില്‍വച്ച് അവ വേവിക്കുക. അപ്പവും മാംസ വും അവിടെവച്ച് ഭക്ഷിക്കുക. ഞാന്‍ പറഞ്ഞ തു പോ ലെ അതു ചെയ്യണം. 32 മിച്ചമായി മാംസമോ അപ്പ മോ ഉണ്ടെങ്കില്‍ അതു ദഹിപ്പിച്ചു കളയുക. 33 പുരോ ഹിതന്മാരെ തെരഞ്ഞെടുക്കുന്ന ചടങ്ങുകള്‍ ഏഴു ദിവ സം നീണ്ടുനില്‍ക്കും. അത്രയും ദിവസം കഴിയുന്ന തുവ രെ നിങ്ങള്‍ സമ്മേളനക്കൂടാരത്തിന്‍റെ കവാടം വിട്ടു പോകരുത്. 34 ഇന്നു ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ യഹോവ കല്പിച്ചിരുന്നു. നിങ്ങളെ ശുദ്ധരാ ക്കു വാ നാണ് അവന്‍ ഇക്കാര്യങ്ങള്‍ കല്പിച്ചത്. 35 ഏഴു ദിവസ ത്തേക്ക് രാത്രിയും പകലും നിങ്ങള്‍ സമ്മേളനക്കൂ ടാര ത് തിന്‍റെ കവാടത്തില്‍ ഉണ്ടാവണം. യഹോവയുടെ കല്പന കള്‍ അനുസരിക്കാതിരുന്നാല്‍ നിങ്ങള്‍ വധിക്കപ്പെടും! ആ കല്പനകള്‍ യഹോവ എനിക്കു നല്‍കിയതാണ്.” 36 അ ങ്ങനെ അഹരോനും അവന്‍റെ പുത്രന്മാരും യഹോവ മോശെയോടു കല്പിച്ച കാര്യങ്ങളെല്ലാം ചെയ്തു.