ദൈവം പുരോഹിതരെ സ്വീകരിക്കുന്നു
9
എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാ രെ യും വിളിച്ചു. യിസ്രായേലിലെ മൂപ്പന്മാരെയും അ വന്‍ വിളിച്ചു. മോശെ അഹരോനോടു പറഞ്ഞു, “ഒരു കാളയെയും ഒരു ആണാടിനെയും കൊണ്ടുവരിക. അവയ് ക്ക് യാതൊരുവിധ കുറവും ഉണ്ടായിരിക്കരുത്. കാള ഒരു പാപബലിയും ആട് ഹോമയാഗവും ആയിരിക്കും. ആ മൃ ഗങ്ങളെ യഹോവയ്ക്കു സമര്‍പ്പിക്കുക. യിസ്രായേല്‍ ജനതയോട് ഇങ്ങനെ പറയുക, ‘പാപബലിക്കായി ഒരു ആണ്‍കോലാടിനെ കൊണ്ടുവരിക. ഒരു കാളക്കുട്ടിയെ യും ഒരു കുഞ്ഞാടിനെയും ഹോമയാഗത്തിനായി കൊണ് ടുവരിക. അവ ഒരു വയസ്സു തികഞ്ഞതും യാതൊരു കുറ വുമില്ലാത്തതുമായ മൃഗങ്ങളായിരിക്കണം. ഒരു കാള യെയും ഒരു ആണാടിനെയും സമാധാനബലിക്കായി കൊ ണ്ടുവരിക. ആ മൃഗങ്ങളെയും എണ്ണ ചേര്‍ത്ത ധാന് യബലിയെയും കൊണ്ടുവന്നു യഹോവയ്ക്കു സമര്‍ പ്പിക്കുക. എന്തുകൊണ്ടെന്നാല്‍ ഇന്നു യഹോവ നിങ്ങള്‍ക്കു പ്രത്യക്ഷപ്പെടും.’”
അതിനാല്‍ ജനങ്ങള്‍ മുഴുവന്‍ സമ്മേളനക്കൂടാരത്തില്‍ വന്നു. മോശെ കല്പിച്ചതനുസരിച്ചുള്ള സാധനങ് ങ ളെല്ലാം അവര്‍ കൊണ്ടുവന്നു. എല്ലാവരും യഹോ വ യുടെ മുന്പില്‍ നിന്നു. മോശെ പറഞ്ഞു, “യഹോവ കല്പിച്ച ആ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം. അപ് പോള്‍ യഹോവയുടെ മഹത്വം നിങ്ങള്‍ക്കു പ്രത്യ ക്ഷ പ്പെടും.”
അനന്തരം മോശെ അഹരോനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു, “ചെന്ന് യഹോവ കല്പിച്ചതനുസരിച്ചു പ്രവര്‍ത്തിക്കുക. യാഗപീഠത്തിലേക്കുപോയി പാപ ബലിയും ഹോമയാഗവും അര്‍പ്പിക്കുക. നിന് നെയും ജനങ്ങളെയും ശുദ്ധരാക്കുവാനുള്ള കാര്യങ്ങള്‍ ചെയ് യുക. ജനങ്ങളുടെ ബലികളും എടുത്ത് അവരെ ശുദ്ധമാക് കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക.”
അതിനാല്‍ അഹരോന്‍ യാഗപീഠത്തിലേക്കു പോയി. പാപബലിയ്ക്കുള്ള കാളയെ അവന്‍ കൊന്നു. അതു അവ നുവേണ്ടിയുള്ള പാപബലിയായിരുന്നു. അനന്തരം അഹരോന്‍റെ പുത്രന്മാര്‍ അവന്‍റെ അടുത്തേക്കു രക്തം കൊണ്ടുവന്നു. അഹരോന്‍ തന്‍റെ വിരല്‍ രക്തത്തില്‍ മുക്കി യാഗപീഠത്തിന്‍റെ കൊന്പുകളില്‍ പുരട്ടി. എ ന് നിട്ട് അഹരോന്‍ രക്തം യാഗപീഠത്തിന്‍റെ ചുവട്ടിലും ഒഴിച്ചു. 10 അഹരോന്‍ കൊഴുപ്പ്, വൃക്കകള്‍, കരളിന്‍റെ കൊഴുത്ത ഭാഗം എന്നിവ പാപബലിമൃഗത്തില്‍നിന്നും എടുത്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ അതെല്ലാം യാഗപീഠത്തില്‍ ഹോമിച്ചു. 11 മാംസ വും തോലും അഹരോന്‍ പാളയത്തിനു പുറത്തുള്ള തീയി ല്‍ ദഹിപ്പിച്ചു.
12 പിന്നെ, ഹോമയാഗത്തിനുള്ള മൃഗത്തെ അഹരോന്‍ കൊന്നു. മൃഗത്തെ കഷണങ്ങളാക്കി മുറിച്ചു. അഹ രോന്‍റെ പുത്രന്മാര്‍ രക്തം അഹരോന്‍റെയടുത്തേക്കു കൊണ്ടുവന്നു. അഹരോന്‍ രക്തം യാഗപീഠത്തിനു ചു റ്റും തളിക്കുകയും ചെയ്തു. 13 അഹരോന്‍റെ പുത്രന്മാര്‍ ഹോമയാഗമൃഗത്തിന്‍റെ ഇറച്ചിക്കഷണങ്ങളും തലയും അഹരോനു നല്കി. അപ്പോള്‍ അഹരോന്‍ അവയെ യാഗ പീഠത്തില്‍ ദഹിപ്പിച്ചു. 14 ഹോമയാഗമൃഗത്തിന്‍റെ ആ ന്തരികഭാഗങ്ങളും കാലുകളും അഹരോന്‍ വെള്ളത്തില്‍ കഴുകി. അവയേയും അവന്‍ യാഗപീഠത്തില്‍ ദഹിപ് പിച് ചു.
15 അനന്തരം അഹരോന്‍ ജനങ്ങളുടെ വഴിപാടുകള്‍ കൊ ണ്ടുവന്നു. ജനങ്ങളുടെ പാപബലിയുടെ കോലാടിനെ അവന്‍ കൊന്നു. മുന്പത്തെ പാപബലിയുടേതുപോലെ അവന്‍ ആടിനെ അര്‍പ്പിച്ചു. 16 ഹോമയാഗമൃഗത്തെ അഹരോന്‍ കൊണ്ടുവന്നു. അവന്‍ അതിനെ യഹോവ കല്പിച്ചതുപോലെ അര്‍പ്പിച്ചു. 17 അഹരോന്‍ യാഗപീഠത്തില്‍ ധാന്യബലിയും അര്‍പ്പിച്ചു. അവന്‍ ഒരു കൈനിറയെ ധാന്യം വാരിയെടുക്കുകയും അത് പ്രഭാ തത്തിലെ പതിവുബലിക്കു പുറമേ യാഗപീഠത്തില്‍ ദഹി പ്പിക്കുകയും ചെയ്തു.
18 അഹരോന്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള സമാധാനബ ലിയുടെ കാളയേയും ആണാടിനേയും കൊല്ലുകയും അഹ രോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം അവന്‍റെയടുത്തു കൊണ്ടുവരികയും ചെയ്തു. ആ രക്തം അഹരോന്‍ യാഗ പീഠത്തിനു ചുറ്റും തളിച്ചു. 19 കാളയുടെയും ആടിന്‍റെ യും കൊഴുപ്പും അഹരോന്‍റെ പുത്രന്മാര്‍ കൊണ്ടുവ ന്നു. കൊഴുത്ത വാല്‍, ആന്തരിക ഭാഗങ്ങളെ പൊതിയു ന്ന കൊഴുപ്പ്, വൃക്കകള്‍, കരളിന്‍റെ കൊഴുത്ത ഭാഗങ്ങ ള്‍ എന്നിവ അവര്‍ കൊണ്ടുവന്നു. 20 അഹരോന്‍റെ പുത്ര ന്മാര്‍ ഈ കൊഴുത്ത ഭാഗങ്ങള്‍ കാളയുടെയും ആണാടി ന്‍ റെയും നെഞ്ചില്‍ വച്ചു. ആ കൊഴുത്ത ഭാഗങ്ങള്‍ അഹ രോന്‍ യാഗപീഠത്തില്‍ വച്ചു ദഹിപ്പിച്ചു. 21 മോശെ കല്പിച്ചതു പോലെ അഹരോന്‍ നെഞ്ചുകളും വലതു തുടയും ഉയര്‍ത്തി യഹോവയ്ക്കു മുന്പില്‍ നീരാജ നാര്‍പ് പണം നടത്തി.
22 അനന്തരം അഹരോന്‍ ജനങ്ങളുടെ നേര്‍ക്ക് തന്‍റെ കൈകളുയര്‍ത്തി അവരെ അനുഗ്രഹിച്ചു. പാപബലിയും ഹോമബലിയും സമാധാനബലിയും അര്‍പ്പിച്ച തിനു ശേഷം അവന്‍ യാഗപീഠത്തില്‍നിന്നും താഴേക്കിറങ്ങി വന്നു.
23 മോശെയും അഹരോനും സമ്മേളനക്കൂ ടാരത്തിലേക് കു പോയി. അവര്‍ പുറത്തുവന്ന് ജനങ്ങളെ അനുഗ്രഹി ച്ചു. അനന്തരം യഹോവയുടെ മഹത്വം എല്ലാ ജനങ്ങ ള്‍ക്കുമായി പ്രത്യക്ഷപ്പെട്ടു. 24 യഹോവയില്‍നിന്നും വന്ന അഗ്നി ഹോമയാഗവസ്തുക്കളെയും യാഗപീഠ ത് തിലെ കൊഴുപ്പിനെയും ദഹിപ്പിച്ചു. എല്ലാവരും അ തു കണ്ടുനില്‍ക്കേ അവര്‍ ആര്‍ത്തുവിളിക്കുകയും നി ല ത്തു നമിക്കുകയും ചെയ്തു.