മലാഖി
1
ദൈവത്തില്‍നിന്നൊരു സന്ദേശം. യഹോവ യില്‍നിന്നും യിസ്രായേലിനുള്ളതാണ് ഈ സന്ദേശം. മലാഖിയിലൂടെയാണ് ഈ സന്ദേശം ദൈവം നല്‍കിയത്.
ദൈവം യിസ്രായേലിനെ സ്നേഹിക്കുന്നു
യഹോവ പറഞ്ഞു, “ഞാന്‍ നിങ്ങളെ സ്നേ ഹിക്കുന്നു.”പക്ഷേ നിങ്ങള്‍ പറഞ്ഞു, “നീ ഞങ്ങളെ സ്നേഹിക്കുന്നുവെന്നതിന് എന്താണു തെളിവ്?”യഹോവ പറഞ്ഞു, “ഏശാവ് യാ ക്കോബിന്‍െറ സഹോദരനായിരുന്നു. ശരിയ ല്ലേ? എന്നാല്‍ യാക്കോബിനെയാണു ഞാന്‍ തെരഞ്ഞെടുത്തത്. ഏശാവിനെ ഞാന്‍ സ്വീ കരിച്ചതുമില്ല. ഏശാവിന്‍െറ മലന്പദേശത്തെ രാജ്യം ഞാന്‍ നശിപ്പിച്ചു. ഏശാവിന്‍െറ രാജ്യം നശിപ്പിക്കപ്പെട്ടു. ഇപ്പോളവിടെ കാട്ടുനാ യ്ക്കള്‍ മാത്രം വസിക്കുകയും ചെയ്യുന്നു.”
എദോംകാര്‍ ഇങ്ങനെ പറഞ്ഞേക്കാം, “ഞങ്ങള്‍ നശിപ്പിക്കപ്പെട്ടു. പക്ഷേ, ഞങ്ങള്‍ തിരികെച്ചെന്നു ഞങ്ങളുടെ നഗരങ്ങള്‍ വീണ്ടും നിര്‍മ്മിക്കും.”
പക്ഷേ, സര്‍വശക്തനായ യഹോവ പറയു ന്നു, “ആ നഗരങ്ങള്‍ അവര്‍ വീണ്ടും നിര്‍മ്മി ച്ചാല്‍ അവയെ ഞാന്‍ വീണ്ടും നശിപ്പിക്കും!”അതിനാല്‍ എദോം ഒരു ദുഷ്ടരാജ്യമെന്നു ജന ങ്ങള്‍ പറയുന്നു. ആ ദേശത്തെ യഹോവ എന്നും വെറുക്കുന്നെന്നു ആളുകള്‍ പറയുന്നു.
ഇതെല്ലാം കണ്ടു നിങ്ങള്‍ പറഞ്ഞു, “യിസ്രാ യേലിനുപുറത്തും യഹോവ വലിയവന്‍ തന്നെ!”
ദൈവത്തെ ജനങ്ങള്‍ ആദരിക്കുന്നില്ല
സര്‍വശക്തനായ യഹോവ പറഞ്ഞു, “കുട്ടി കള്‍, അവരുടെ പിതാവിനെ ആദരിക്കുന്നു. ഭൃത്യന്മാര്‍ തങ്ങളുടെ യജമാനന്മാരെ ആദരിക്കു ന്നു. ഞാന്‍ നിങ്ങളുടെ പിതാവാകുന്നു. പിന്നെ നിങ്ങളെന്തുകൊണ്ട് എന്നെ ആദരിക്കുന്നില്ല? ഞാന്‍ നിങ്ങളുടെ യജമാനനാകുന്നു. പിന്നെ, നിങ്ങളെന്തുകൊണ്ട് എന്നെ ആദരിക്കുന്നില്ല? പുരോഹിതന്മാരേ, നിങ്ങളെന്‍െറ നാമത്തെ ആദരിക്കുന്നില്ല.”
എന്നാല്‍ നിങ്ങള്‍ പറയുന്നു, “നിന്‍െറ നാമ ത്തെ ആദരിക്കാതിരിക്കാനുംമാത്രം ഞങ്ങളെന്താ ണു ചെയ്തത്?” യഹോവ പറഞ്ഞു, “അശുദ്ധി യുള്ള അപ്പം നിങ്ങള്‍ എന്‍െറ യാഗപീഠത്തി ങ്കലേക്കു കൊണ്ടുവന്നു!”
എന്നാല്‍ നിങ്ങള്‍ ചോദിച്ചു, “ആ അപ്പത്തെ അശുദ്ധമാക്കിയതെന്താണ്?”
യഹോവ പറഞ്ഞു, “എന്‍െറ മേശ (യാഗ പീഠം)യോടു നിങ്ങള്‍ ആദരവു കാട്ടിയില്ല. കണ്ണുപൊട്ടിയ മൃഗങ്ങളെ നിങ്ങള്‍ ബലിക്കാ യി കൊണ്ടുവന്നു. അതു തെറ്റുമാണ്! രോഗം പിടിച്ചതും മുടന്തുള്ളതുമായ മൃഗങ്ങളെ നിങ്ങള്‍ ബലികള്‍ക്കായി കൊണ്ടുവന്നു. അതും തെറ്റാ ണ്! രോഗംപിടിച്ച ആ മൃഗങ്ങളെ നിങ്ങളുടെ രാജ്യാധികാരിക്കു സമ്മാനമായി നല്‍കിയാല്‍ ആ മൃഗങ്ങളെ അയാള്‍ സ്വീകരിക്കുമോ? ഇല്ല! ആ സമ്മാനങ്ങള്‍ അയാള്‍ സ്വീകരിക്കില്ല!”സര്‍വശക്തനായ യഹോവയാണ് ഇക്കാര്യ ങ്ങള്‍ പറഞ്ഞത്!
“പുരോഹിതന്മാരേ, യഹോവ നമ്മോടു കാരുണ്യം കാട്ടുന്നതിന് നിങ്ങളവനോടപേക്ഷി ക്കണം. എന്നാലവന്‍ നിങ്ങള്‍ക്കു ചെവി തരില്ല. ഇതൊക്കെ നിങ്ങളുടെ തെറ്റാണ്.”സര്‍വശക്ത നായ യഹോവയാണിതെല്ലാം പറഞ്ഞത്.
10 “നിങ്ങളില്‍ ചില പുരോഹിതന്മാര്‍ ആലയ ത്തിന്‍െറ കതകുകളടയ്ക്കുകയും കൃത്യമായി അഗ്നി ജ്വലിപ്പിക്കുകയും ചെയ്തേക്കാം. ഞാന്‍ നിങ്ങളില്‍ പ്രസാദിക്കില്ല. നിങ്ങളുടെ വഴിപാടുകള്‍ ഞാന്‍ സ്വീകരിക്കുകയുമില്ല.”സര്‍വശക്തനായ യഹോവയാണ് ഈ കാര്യ ങ്ങള്‍ പറഞ്ഞത്!
11 “ജാതികള്‍ എന്‍െറ നാമത്തെ ആദരിക്കുന്നു. ലോകമെന്പാടും ആളുകള്‍ എനിക്കു നല്ല സമ്മാ നങ്ങള്‍ കൊണ്ടുവരുന്നു. അവര്‍ നല്ല ധൂപവഴി പാടു നടത്തുന്നു. എന്തുകൊണ്ടെന്നാല്‍ എന്‍െറ നാമം അവര്‍ക്കു പ്രധാനമാണ്.”സര്‍വശക്ത നായ യഹോവയാണിതൊക്കെ പറഞ്ഞത്.
12 “എന്നാല്‍ എന്‍െറ നാമത്തെ നിങ്ങളാദരി ക്കുന്നില്ലെന്നു സ്വയം തെളിയിക്കുന്നു. യഹോ വയുടെ മേശ (യാഗപീഠം) അശുദ്ധമാണെന്നു നിങ്ങള്‍ പറയുന്നു. 13 ആ മേശയിലെ ഭക്ഷണം നിങ്ങളിഷ്ടപ്പെടുന്നുമില്ല. നിങ്ങള്‍ അതു മണ ത്തുനോക്കുകയും ഭക്ഷിക്കാന്‍ വിസമ്മതിക്കു കയും ചെയ്യുന്നു. അതു കൊള്ളരുതാത്തതെന്നു നിങ്ങള്‍ പറയുന്നു. എന്നാലതു ശരിയല്ല. പിന്നെ, രോഗംപിടിച്ച, മുടന്തുള്ള, കവര്‍ന്നെ ടുത്ത (ബലമായി പിടിച്ചെടുത്ത) മൃഗങ്ങളെ നിങ്ങളെനിക്കു ബലിയ്ക്കായി കൊണ്ടുവരുന്നു. രോഗംപിടിച്ച മൃഗങ്ങളെ എനിക്കു ബലിയര്‍ പ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. എന്നാല്‍ രോഗം പിടിച്ച ആ മൃഗങ്ങളെ നിങ്ങളില്‍നിന്നും ഞാന്‍ സ്വീകരിക്കില്ല. 14 ചിലര്‍ക്ക്, ബലിയര്‍പ്പിക്കാന്‍ കൊള്ളാവുന്ന നല്ല ആണ്‍മൃഗങ്ങളുണ്ട്. എന്നാല്‍ ആ നല്ല മൃഗങ്ങളെ അവര്‍ എനിക്കു തരുന്നില്ല. ചിലര്‍ നല്ല മൃഗങ്ങളെ എന്‍െറ അടുത്തേക്കു കൊണ്ടുവരുന്നുണ്ട്. ആരോഗ്യമുള്ള ആ മൃഗങ്ങ ളെ അവര്‍ എനിക്കു നേരും. എന്നാല്‍ ആ നല്ല മൃഗങ്ങളെ അവര്‍ രഹസ്യമായി മാറ്റി എനി ക്കു രോഗം പിടിച്ച മൃഗങ്ങളെ നല്‍കുന്നു. അവ ര്‍ക്കു ദുരിതം സംഭവിക്കും! ഞാനാണു മഹാരാ ജാവ്! നിങ്ങളെന്നെ ആദരിക്കണം! ലോകമെന്പാ ടുമുള്ളവര്‍ എന്നെ ആദരിക്കുന്നു!”സര്‍വശക്ത നായ യഹോവയാണിതു പറഞ്ഞത്!