പുരോഹിതര്‍ക്കുള്ള ചട്ടങ്ങള്
2
“പുരോഹിതന്മാരേ, ഈ ചട്ടം നിങ്ങള്‍ക്കുള്ള താണ്! എന്നെ ശ്രവിക്കുക! ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക! എന്‍െറ നാമത്തോട് ആദരവു കാട്ടുക! എന്‍െറ നാമത്തെ നിങ്ങള്‍ ആദരിച്ചില്ലെങ്കില്‍, നിങ്ങള്‍ക്കു ദുരിതങ്ങളുണ്ടാ കും. നിങ്ങള്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നത് ശാപങ്ങളായിത്തീരും. എന്‍െറ നാമത്തോടു നിങ്ങള്‍ ആദരവു കാട്ടാത്തതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ ദുരിതങ്ങളുണ്ടാക്കും!”സര്‍വശക്തനായ യഹോവ പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.
“നോക്കൂ, നിങ്ങളുടെ പിന്‍ഗാമികളെ ഞാന്‍ ശിക്ഷിക്കും. അവധിദിവസങ്ങളില്‍ നിങ്ങള്‍ പുരോഹിതന്മാര്‍ എനിക്കു ബലികളര്‍പ്പിക്കും. ചത്തമൃഗങ്ങളുടെ ചാണകവും ആന്തരാവയവ ങ്ങളും എടുക്കുകയും അവ ദൂരേക്കെറിയുകയും ചെയ്യും. എന്നാല്‍ ആ ചാണകം ഞാന്‍ നിങ്ങ ളുടെ മുഖത്തു തേക്കും. എന്നിട്ടവയോടൊപ്പം നിങ്ങളെയും ദൂരേക്കെറിയും! അപ്പോള്‍ നിങ്ങ ള്‍ക്കു ബോദ്ധ്യമാകും, ഈ ചട്ടം നിങ്ങള്‍ക്കു ഞാനെന്തിനാണു തരുന്നതെന്ന്. ലേവിയോ ടുള്ള എന്‍െറ കരാര്‍ തുടരുന്നതിനാണ് നിങ്ങ ളോടു ഞാന്‍ ഈ കല്പനകള്‍ പറയുന്നത്.”സര്‍വശക്തനായ യഹോവയാണ് ഈ കാര്യ ങ്ങള്‍ പറഞ്ഞത്.
യഹോവ പറഞ്ഞു, “ലേവിയുമായി ഞാന്‍ ആ കരാറുണ്ടാക്കി. അവനുജീവനും സമാധാന വും നല്‍കാമെന്ന് ഞാന്‍ വാക്കുകൊടുക്കുകയും അതൊക്കെ നല്‍കുകയും ചെയ്തു! ലേവി എന്നെ ആദരിച്ചു! എന്‍െറനാമത്തെ അവന്‍ ആദരിച്ചു! സത്യമായ ധര്‍മ്മോപദേശങ്ങള്‍ ലേവി പഠിപ്പിച്ചു. നുണകള്‍ അവന്‍ പഠിപ്പി ച്ചില്ല! ലേവി വിശ്വസ്തനായിരുന്നു. അവന്‍ സമാധാനത്തെ സ്നേഹിക്കുകയും ചെയ്തു. ലേവി എന്നെ പിന്തുടരുകയും അനവധി പേരെ പാപം നിറഞ്ഞ ജീവിതരീതിയില്‍ നിന്നും തിരിച്ചുവിടുകയും ചെയ്തു. പുരോ ഹിതന്‍ ദൈവത്തിന്‍െറ ധര്‍മ്മോപദേശങ്ങളറി ഞ്ഞിരിക്കണം. പുരോഹിതന്‍െറയടുത്തു ചെന്ന് ആളുകള്‍ക്കു ദൈവവചനങ്ങള്‍ പഠിക്കാന്‍ കഴി യണം. ജനങ്ങളോടുള്ള ദൈവത്തിന്‍െറ ദൂതനാ യിരിക്കണം പുരോഹിതന്‍.”
യഹോവ പറഞ്ഞു, “നിങ്ങള്‍ പുരോഹിത ന്മാര്‍ എന്നെ പിന്തുടരുന്നതു നിര്‍ത്തി! ആളുക ളെക്കൊണ്ടു തിന്മചെയ്യിക്കാന്‍ നിങ്ങള്‍ ഉപദേ ശങ്ങള്‍ ദുരുപയോഗം ചെയ്തു. ലേവിയുമായു ള്ള കരാര്‍ നിങ്ങള്‍ തകര്‍ത്തു!”സര്‍വശക്തനായ യഹോവയാണിതൊക്കെ പറഞ്ഞത്! “ഞാന്‍ പറഞ്ഞ മാര്‍ഗ്ഗത്തിലൂടെയല്ല നിങ്ങള്‍ ജീവിക്കു ന്നത്! എന്‍െറ ഉപദേശങ്ങള്‍ ജനങ്ങള്‍ക്കു ചൊ ല്ലിക്കൊടുക്കുന്പോള്‍ നിങ്ങള്‍ പക്ഷപാതം കാണിച്ചു. അതിനാല്‍ നിങ്ങളെ ഞാന്‍ നിസ്സാര ന്മാരാക്കും. ആളുകള്‍ നിങ്ങളെ ബഹുമാനി ക്കില്ല!”
യെഹൂദാ ദൈവത്തോടു അവി ശ്വസ്തത കാട്ടി
10 നമുക്കെല്ലാം ഒരു പിതാവാണുള്ളത് (ദൈവം). നമ്മിലോരോരുത്തരെയും ഒരേ ദൈവമാണു സൃഷ്ടിച്ചത്! പിന്നെന്തിനാണ് ആളുകള്‍ തങ്ങളുടെ സഹോദരന്മാരെ വഞ്ചി ക്കുന്നത്? കരാറിനെ തങ്ങളാദരിക്കുന്നില്ലെന്നാ ണവര്‍ തെളിയിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ ദൈവവുമായുണ്ടാക്കിയ കരാറിനെ അവര്‍ ആദരിക്കുന്നില്ല. 11 യെഹൂദക്കാര്‍ മറ്റുള്ളവരെ വഞ്ചിച്ചു. യെരൂശലേമിലും യിസ്രായേലിലുമു ള്ളവര്‍ കൊടുംകൃത്യങ്ങള്‍ ചെയ്തു! യെഹൂദ ക്കാര്‍ യഹോവയുടെ വിശുദ്ധആലയത്തെ ആദരിച്ചില്ല. ദൈവം ആ സ്ഥലത്തെ സ്നേഹി ക്കുന്നു! യെഹൂദക്കാര്‍ ആ വിദേശദേവതയെ ആരാധിക്കാന്‍ തുടങ്ങി! 12 അവരെ യഹോവ യെഹൂദകുടുംബത്തില്‍നിന്നും നീക്കംചെയ്യും. അവര്‍ യഹോവയ്ക്കു വഴിപാടുകള്‍ കൊണ്ടു വരുമെങ്കിലും പ്രയോജനമില്ല. 13 നിങ്ങള്‍ക്കു കരഞ്ഞു കണ്ണീരുകൊണ്ട് യഹോവയുടെ യാഗ പീഠത്തെ മൂടാം. പക്ഷെ യഹോവ നിങ്ങളുടെ വഴിപാടു സ്വീകരിക്കില്ല. നിങ്ങളവനുകൊണ്ടു വരുന്ന സാധനങ്ങളിലൊന്നും യഹോവ പ്രസാ ദിക്കില്ല. 14 “ഞങ്ങളുടെ വഴിപാടുകള്‍ യഹോവ സ്വീകരിക്കാത്തതെന്ത്?”എന്നു നിങ്ങള്‍ ചോദി ച്ചു. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ ചെയ്ത തിന്മകളൊക്കെ യഹോവ കണ്ടു. അവന്‍ നിങ്ങ ള്‍ക്കെതിരെ ഒരു സാക്ഷിയാണ്. നിങ്ങള്‍ നിങ്ങ ളുടെ ഭാര്യയെ ചതിക്കുന്നത് അവന്‍ കണ്ടു. യൌവനത്തില്‍ത്തന്നെ നീ അവളെ വിവാഹം ചെയ്തതാണ്. അവള്‍ നിന്‍െറ സഖിയായിരു ന്നു. പിന്നെ നിങ്ങള്‍ കരാറിന്‍െറ അടിസ്ഥാന ത്തില്‍ വിവാഹിതരാകുകയും അവള്‍ നിന്‍െറ ഭാര്യയാവുകയും ചെയ്തു. പക്ഷേ നീ അവളെ ചതിച്ചു. 15 ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരാന്മാവും ഒരു ശരീരവുമാകണമെന്നാണ് യഹോവയുടെ ആഗ്രഹം. എന്തുകൊണ്ടെന്നാല്‍, അങ്ങനെ അവര്‍ക്കു വിശുദ്ധസന്തതികളുണ്ടാകും. അതി നാല്‍ ആ ആത്മീയൈക്യം സംരക്ഷിക്കുക. നിന്‍െറ ഭാര്യയെ വഞ്ചിക്കരുത്. ചെറുപ്പംമുത ലേതന്നെ നിന്‍െറ ഭാര്യയായിരുന്നു അവള്‍.
16 യിസ്രായേലിന്‍െറ ദൈവമായ യഹോവ പറയുന്നു, “വിവാഹമോചനം ഞാന്‍ വെറുക്കു ന്നു. പുരുഷന്മാരുടെ ക്രൂരതകളും ഞാന്‍ വെറു ക്കുന്നു. അതിനാല്‍ നിങ്ങളുടെ ആത്മീയൈക്യം കാത്തു സൂക്ഷിക്കുക. നിന്‍െറ ഭാര്യയെ വഞ്ചി ക്കരുത്.”
ന്യായവിധിയുടെ കാലം
17 തെറ്റായ ഉപദേശങ്ങള്‍ നിങ്ങള്‍ പഠിപ്പിച്ചി രിക്കുന്നു. ആ തെറ്റായ ഉപദേശങ്ങള്‍ യഹോ വയെ വളരെ ദു:ഖിതനാക്കി. തിന്മചെയ്യുന്ന വരെ ദൈവം ഇഷ്ടപ്പെടുന്നുവെന്നു നിങ്ങള്‍ പഠിപ്പിച്ചു. അവരെ നല്ലവരായി ദൈവം കരുതു ന്നുവെന്നു നിങ്ങള്‍ പറഞ്ഞു. തിന്മകള്‍ ചെയ്യു ന്നവരെ ദൈവം ശിക്ഷിക്കില്ലെന്നും നിങ്ങള്‍ പഠിപ്പിച്ചു.