3
സര്‍വശക്തനായ യഹോവ പറയുന്നു, “ഇതാ, ഞാനെന്‍െറ ദൂതനെ അയയ്ക്കുന്നു. അവനെനിക്കു വഴിയൊരുക്കും. പെട്ടെന്ന്, അവന്‍ അവന്‍െറ ആലയത്തിലേക്കു വരും. നിങ്ങള്‍ തെരയുന്ന യഹോവയാണവന്‍. നിങ്ങ ളാഗ്രഹിക്കുന്ന പുതിയകരാറിന്‍െറ ദൂതനാണ വന്‍. അവന്‍ സത്യമായും വരുന്നുമുണ്ട്!
“അന്നത്തേക്കു തയ്യാറെടുക്കാന്‍ ആര്‍ക്കും കഴിയില്ല. അവന്‍ വരുന്പോള്‍ അവന്‍െറ നേരെ നില്‍ക്കാനും ആര്‍ക്കും കഴിയില്ല. ജ്വലിക്കുന്ന അഗ്നിപോലെയായിരിക്കുമവന്‍. സാധന ങ്ങള്‍ കഴുകാന്‍ ആളുകളുപയോഗിക്കുന്ന സോ പ്പുപോലെയായിരിക്കും അവന്‍. ലേവ്യരെ അവന്‍ ശുദ്ധരാക്കും. വെള്ളി അഗ്നിയില്‍ ശുദ്ധി ചെയ്യുന്പോലെ അവന്‍ അവരെ ശുദ്ധി ചെയ്യും! ശുദ്ധസ്വര്‍ണ്ണവും വെള്ളിയുംപോലെ അവന്‍ അവരെ ആക്കിയെടുക്കും. അനന്തരം അവര്‍ യഹോവയ്ക്കുള്ള വഴിപാടുകളുമായി വരികയും അതെല്ലാം ശരിയായരീതിയില്‍ നിര്‍ വഹിക്കുകയും ചെയ്യും. അപ്പോള്‍ യെഹൂദയു ടെയും യെരൂശലേമിന്‍െറയും വഴിപാടുകള്‍ യഹോവ സ്വീകരിക്കും. മുന്‍കാലങ്ങളിലേതു പോലെ തന്നെ ആയിരിക്കും അത്. വളരെപ്പ ണ്ടുകാലത്തേതുപോലെയായിരിക്കും അത്. അപ്പോള്‍ ഞാന്‍ നിങ്ങളിലേക്കു വരികയും ശരിയായതു ചെയ്യുകയും ചെയ്യും. മനുഷ്യര്‍ ചെയ്ത തിന്മകളെപ്പറ്റി ന്യായാധിപനോടു പറയാന്‍ തയ്യാറായവനെപ്പോലെയായിരിക്കും ഞാന്‍. ചിലര്‍ ദുര്‍മന്ത്രവാദം നടത്തുന്നു. ചിലര്‍ വ്യഭിചാര പാപം ചെയ്യുന്നു. ചിലര്‍ വ്യാജസ ത്യങ്ങള്‍ ചെയ്യുന്നു. ചിലര്‍ തങ്ങളുടെ പണി ക്കാരെ വഞ്ചിക്കുന്നു. വാഗ്ദാനം ചെയ്ത കൂലി അവര്‍ അവര്‍ക്കു കൊടുക്കുന്നില്ല. വിധവകളെ യും അനാഥരെയും മനുഷ്യര്‍ സഹായിക്കു ന്നില്ല. അപരിചിതരെ ജനങ്ങള്‍ സഹായിക്കു ന്നില്ല. ആളുകള്‍ എന്നെ ആദരിക്കുന്നില്ല!”സര്‍ വശക്തനായ യഹോവ പറഞ്ഞതാണ് ഈ കാര്യങ്ങള്‍.
ദൈവത്തില്‍നിന്നും മോഷ്ടിക്കുന്നു
“ഞാന്‍ യഹോവയാകുന്നു. ഞാന്‍ അചഞ്ച ലനുമാണ്. യാക്കോബിന്‍െറ പുത്രന്മാരേ, നിങ്ങ ളാകട്ടെ, പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുമില്ല. പക്ഷേ നിങ്ങള്‍ ഒരിക്കലും എന്‍െറ നിയമങ്ങള്‍ അനുസരിച്ചിട്ടില്ല. നിങ്ങളുടെ പൂര്‍വികര്‍പോ ലും എന്നെ പിന്തുടരുന്നതു നിര്‍ത്തി. എന്നി ലേക്കു തിരിച്ചുവരിക, ഞാനും നിങ്ങളിലേക്കു വരാം.”സര്‍വശക്തനായ യഹോവ പറഞ്ഞ താണ് ഈ കാര്യങ്ങള്‍. “നിങ്ങള്‍ ചോദിക്കുന്നു, ‘ഞങ്ങളെങ്ങനെ തിരിച്ചു വരും?’
“ദൈവത്തില്‍ നിന്നും മോഷ്ടിക്കുന്നതവസാ നിപ്പിക്കുക! മനുഷ്യര്‍ എന്നില്‍നിന്നും മോഷ്ടി ക്കരുതെന്നാണ്. എങ്കിലും നിങ്ങള്‍ എന്നില്‍ നിന്നും മോഷ്ടിക്കുന്നു!
“നിങ്ങള്‍ ചോദിക്കുന്നു, ‘ഞങ്ങളെന്താണു നിന്നില്‍നിന്നും മോഷ്ടിച്ചത്?’
“നിങ്ങള്‍ക്കുള്ളതിന്‍െറ പത്തിലൊന്നു നിങ്ങ ളെനിക്കു തരേണ്ടിയിരുന്നു. പ്രത്യേകസമ്മാന ങ്ങളും നിങ്ങളെനിക്കു തരേണ്ടിയിരുന്നു. പക്ഷേ നിങ്ങളെനിക്കവതന്നില്ല. അങ്ങനെ നിങ്ങള്‍ മുഴുവന്‍ജനതയും എന്നില്‍നിന്നും സാധന ങ്ങള്‍ കവര്‍ന്നു. അതിനാല്‍ നിങ്ങള്‍ക്കു ദുരിത ങ്ങളുണ്ടാകുന്നു.”സര്‍വശക്തനായ യഹോവ പറഞ്ഞതാണ് ഈ കാര്യങ്ങള്‍.
10 സര്‍വശക്തനായ യഹോവ പറയുന്നു, “ഈ പരീക്ഷണത്തിന് ശ്രമിക്കുക. നിങ്ങള്‍ക്കു ള്ളതിന്‍െറ പത്തിലൊന്നു എനിക്കുകൊണ്ടുവ രിക. അതെല്ലാം ഭണ്ഡാരത്തിലിടുക. എന്‍െറ ആലയത്തിലേക്കു ഭക്ഷണം കൊണ്ടുവരിക. എന്നെ പരീക്ഷിക്കുക! നിങ്ങള്‍ അങ്ങനെ ചെ യ്യുകയാണെങ്കില്‍ സത്യമായും നിങ്ങളെ ഞാന്‍ അനുഗ്രഹിക്കും. ആകാശത്തുനിന്നും മഴ പെയ്യു ന്പോലെ നല്ലസാധനങ്ങള്‍ നിങ്ങളിലേക്കു വരും. എല്ലാം നിങ്ങള്‍ക്കു ആവശ്യത്തിലുമധി കം ലഭിക്കും. 11 നിങ്ങളുടെ വിളവു നശിപ്പി ക്കാന്‍ ഞാന്‍ കീടങ്ങളെ അനുവദിക്കില്ല. നിങ്ങ ളുടെ മുന്തിരിവള്ളികളില്‍ മുന്തിരിപ്പഴമുണ്ടാ കും.”സര്‍വശക്തനായ യഹോവയാണിതു പറ ഞ്ഞത്. 12 “എല്ലാ രാജ്യക്കാരും നിങ്ങളോടു നന്മ കാണിക്കും. നിങ്ങളുടേത് അത്ഭുതകരമായൊരു രാജ്യമായിരിക്കും.”സര്‍വശക്തനായ യഹോവ പറഞ്ഞതാണിത്.
ന്യായവിധിയുടെ പ്രത്യേക ദിവസം
13 യഹോവ പറയുന്നു, “എനിക്കെതിരെ നിങ്ങള്‍ ചീത്തവാക്കുകള്‍ പറഞ്ഞു.”പക്ഷേ നിങ്ങള്‍ ചോദിക്കുന്നു, “നിന്നെപ്പറ്റി ഞങ്ങള്‍ എന്താണു പറഞ്ഞത്. 14 നിങ്ങള്‍ പറഞ്ഞു, “യഹോവയെ ആരാധിക്കുന്നത് നിഷ്‌്ഫലമാ ണ്. യഹോവ പറഞ്ഞതൊക്കെ ഞങ്ങള്‍ ചെ യ്തു. പക്ഷേ ഞങ്ങള്‍ക്കൊന്നും നേടാനായില്ല. ശവസംസ്കാരവേളയില്‍ ആളുകള്‍ കരയു ന്പോലെ ഞങ്ങള്‍ ഞങ്ങളുടെ പാപങ്ങളെപ്പറ്റി ദു:ഖിച്ചെങ്കിലും അതുകൊണ്ട് പ്രയോജനമൊ ന്നുമുണ്ടായില്ല. 15 അഹങ്കാരികള്‍ സന്തുഷ്ടരാ ണെന്നു ഞങ്ങള്‍ കരുതുന്നു. ദുഷ്ടര്‍ വിജയി ക്കുന്നു. ദൈവത്തിന്‍െറ ക്ഷമ പരീക്ഷിക്കാനവര്‍ തിന്മകള്‍ ചെയ്യുന്നു. ദൈവം അവരെ ശിക്ഷി ക്കുന്നുമില്ല.”
16 ദൈവത്തിന്‍െറ അനുയായികള്‍ പരസ്പ രം സംസാരിക്കുകയും യഹോവയതു ശ്രദ്ധയോ ടെ കേള്‍ക്കുകയും ചെയ്തു. അവന്‍െറ മുന്പില്‍ ഒരു പുസ്തകം ഇരിപ്പുണ്ടായിരുന്നു. ആ പുസ്തകത്തില്‍ ദൈവത്തിന്‍െറ അനുയായിക ളുടെ പേരുകളായിരുന്നു. യഹോവയുടെ നാമ ത്തെ മഹത്വപ്പെടുത്തുന്നവരാണവര്‍.
17 യഹോവ പറഞ്ഞു, “ഇവര്‍ എനിക്കുള്ളവ രാണ്. അവരോടു ഞാന്‍ ദയകാട്ടും. തന്നെ അനുസരിക്കുന്ന തന്‍െറ കുട്ടികളോടാണൊരാ ള്‍ക്കു ഏറ്റവും കാരുണ്യമുണ്ടാകുക. അതുപോ ലെ എന്‍െറ ഭക്തന്മാരോടു ഞാനും കാരുണ്യ വാനായിരിക്കും. 18 നിങ്ങളെന്നിലേക്കു തിരിച്ചു വരും. നന്മ തിന്മകള്‍ തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ പഠിക്കും. ദൈവത്തിന്‍െറ ഭക്തനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ മനസ്സിലാക്കും.