നീനെവേ തകര്‍ക്കപ്പെടും
2
നിങ്ങളെ ആക്രമിക്കാനൊരു ശത്രു വരുന്നു.
നിന്‍െറ നഗരത്തിലെ കോട്ടയില്‍ കാവല്‍ നില്‍ക്കുക.
യുദ്ധത്തിനു തയ്യാറാവുക.
പോരാട്ട ത്തിനൊരുങ്ങുക!
അതെ, യാക്കോബിന്‍െറ പ്രഭാവത്തെ
യഹോവ യിസ്രായേലിന്‍െറ പ്രഭാവംപോലെ ആക്കുകയാണ്.
ശത്രു അവരെ തകര്‍ക്കുകയും
അവരുടെ മുന്തിരിവള്ളികള്‍ നശിപ്പിക്കുകയും ചെയ്തു.
ആ ഭടന്മാരുടെ പരിചചുവന്നതാണ്.
അവ രുടെ വസ്ത്രത്തിനു രക്തവര്‍ണ്ണമാണ്.
യുദ്ധ ത്തിനായി നിരന്നിരിക്കുന്ന
അവരുടെ രഥങ്ങള്‍ തീജ്വാലപോലെ തിളങ്ങുന്നു.
അവരുടെ കുന്ത ങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
രഥങ്ങള്‍ വീഥികളിലൂടെ പാഞ്ഞുപോകു ന്നു.
ചത്വരത്തിലൂടെ അവ അങ്ങോട്ടുമിങ്ങോ ട്ടും പായുന്നു.
അവ തീപ്പന്തങ്ങള്‍പോലെ തോന്നിക്കുന്നു.
പാഞ്ഞുനടക്കുന്ന മിന്നല്‍പ്പി ണര്‍ പോലെ.
ശത്രു തന്‍െറ മികച്ച ഭടന്മാരെ വിളിക്കുന്നു.
ഓടിവരുന്പോള്‍ അവര്‍ ഇടറുന്നു.
മതിലിലേക്കു ഓടിച്ചെന്ന്
അവര്‍ ഇടികട്ടയ്ക്കുമേല്‍ ലോഹമറ സ്ഥാപിച്ചിരിക്കുന്നു.
പക്ഷേ നദിക്കടുത്തുള്ള കവാടങ്ങള്‍ തുറന്നി രിക്കുന്നു,
ശത്രുക്കള്‍ തള്ളിക്കയറി രാജകൊട്ടാരം തകര്‍ക്കുന്നു.
റാണിയെ ശത്രുക്കള്‍ പിടിച്ചുകൊണ്ടുപോ കുന്നു.
അവളുടെ അടിമപ്പെണ്ണുങ്ങള്‍ പ്രാവുക ളെപ്പോലെ തേങ്ങുന്നു.
ദു:ഖം പ്രകടിപ്പിക്കാന്‍ അവര്‍ സ്വന്തം നെഞ്ചിലിടിക്കുന്നു.
വെള്ളം ഒഴുകിപ്പോകുന്ന കുളംപോലെയാണ് നീനെവേ.
ആളുകള്‍ നിലവിളിക്കുന്നു, “അരുത്! ഓടിപ്പോകരുത്!”
പക്ഷേ ഒരു ഫലവുമുണ്ടാകു ന്നില്ല!
നീനെവേയെ തകര്‍ക്കുന്ന ഭടന്മാരേ,
വെള്ളി കൊള്ളയടിക്കുക!
സ്വര്‍ണ്ണം കൊള്ളയടിക്കുക!
കൊള്ളയടിക്കാന്‍ ഒരുപാടുണ്ട്.
അനേകം നിധി കളുണ്ടവിടെ!
10 ഇപ്പോള്‍ നീനെവേ ശൂന്യം,
എല്ലാം കവര്‍ ച്ചചെയ്യപ്പെട്ടു.
നഗരം തകര്‍ക്കപ്പെട്ടു!
ജനങ്ങ ള്‍ക്കു ധൈര്യം നഷ്ടമായിരിക്കുന്നു,
അവരുടെ ഹൃദയം ഭയം കൊണ്ടുരുകുന്നു,
അവരുടെ കാല്‍ മുട്ടുകള്‍ കൂട്ടിയിടിക്കുന്നു,
അവരുടെ ശരീര ങ്ങള്‍ വിറയ്ക്കുന്നു,
അവരുടെ മുഖങ്ങള്‍ ഭയം കൊണ്ട് വിളറുന്നു.
11 സിംഹത്തിന്‍െറ ഗുഹ (നീനെവേ) ഇപ്പോ ഴെവിടെ?
ആണ്‍സിംഹങ്ങളും പെണ്‍സിംഹങ്ങ ളും അവിടെ വസിച്ചിരുന്നു.
അവയുടെ കുഞ്ഞു ങ്ങള്‍ക്കു പോലും ഭയമുണ്ടായിരുന്നില്ല.
12 സിംഹം (നീനെവേയിലെ രാജാവ്) തനി ക്കും തന്‍െറ കുട്ടികള്‍ക്കും
ആഹാരം ഒരുക്കാന്‍ ജനങ്ങളെ കൊന്നു.
തന്‍െറ ഗുഹ അവന്‍ പുരു ഷന്മാരുടെ മൃതദേഹങ്ങള്‍കൊണ്ടു നിറച്ചു.
തന്‍െറ ഗുഹ അവന്‍ താന്‍ കൊന്നസ്ത്രീക ളുടെ മൃതദേഹങ്ങള്‍കൊണ്ടു നിറച്ചു.
13 സര്‍വശക്തനായ യഹോവ പറയുന്നു,
“നീനെവേ, ഞാന്‍ നിനക്കെതിരാകുന്നു!
നിന്‍െറ രഥങ്ങള്‍ ഞാന്‍ ചുട്ടെരിക്കും.
നിന്‍െറ ‘സിംഹക്കുട്ടികളെ’ യുദ്ധത്തില്‍ ഞാന്‍ കൊല്ലും.
ഇനി നീ ഭൂമിയിലാരെയും വേട്ടയാടുകയില്ല.
മനുഷ്യരിനി ഒരിക്കലും
നിന്‍െറ ദൂതന്മാരില്‍ നിന്നും ദുര്‍വാര്‍ത്തകള്‍ കേള്‍ക്കില്ല.”