ബലിയുടെ ചട്ടങ്ങള്‍
15
യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: നിങ് ങള്‍ക്കു ഞാന്‍ നിങ്ങളുടെ ഭവനമായി ഒരു ദേശം തരുന്നു. ആ ദേശത്തു പ്രവേശിക്കുന്പോള്‍ നിങ്ങള്‍ അഗ്നിയി ലൂടെ യഹോവയ്ക്കു വിശുദ്ധവഴിപാട് നല്‍ക ണം. അതി ന്‍റെ ഗന്ധം യഹോവയെ സന്തു ഷ്ടനാക്കും. ഹോമയാ ഗം, ബലികള്‍, വിശേഷവാഗ്ദാനങ്ങള്‍, സമാധാനബലികള്‍ അഥവാ വിശുദ്ധദിനങ്ങള്‍ക്ക് പശുക്കള്‍, ചെമ്മരിയാ ടുക ള്‍, കോലാടുകള്‍ എന്നിവയെ ഉപയോഗിക്കുക.
“ഒരുവന്‍ തന്‍റെ വഴിപാട് കൊണ്ടുവരുന്പോള്‍ അവന്‍ യഹോവയ്ക്കു ഒരു ധാന്യബലികൂടി നല്‍കണം. ഇടങ്ങഴി നേര്‍ത്തമാവ് കാല്‍ഹീന്‍ എണ്ണയും ചേര്‍ത്തുവേണം ധാ ന്യബലി അര്‍പ്പിക്കാന്‍. ഓരോ തവണയും ഒരു കുഞ് ഞാടിനെ ഹോമയാഗമായോ ബലിയായോ നല്‍കുന്പോള്‍ കാല്‍ഹീന്‍ വീഞ്ഞു വീതം പാനീയയാഗമായും അര്‍പ്പി ക്കണം.
“ഒരാണാടിനെ നിങ്ങള്‍ സമര്‍പ്പിക്കുന്പോള്‍ ഒരു ധാ ന്യബലി കൂടി തയ്യാറാക്കണം. അത് രണ്ടിടങ്ങഴി നേര്‍ ത്തമാവിനോട് ഒന്നേകാല്‍ ഹീന്‍ ഒലിവെണ്ണ ചേര്‍ത് തതായിരിക്കണം. ഒന്നേകാല്‍ ഹീന്‍ വീഞ്ഞ് പാനീ യ യാഗമായും ഒരുക്കണം. അതിന്‍റെ ഗന്ധം യഹോവയെ സ ന്തുഷ്ടനാക്കും.
“നിങ്ങള്‍ ഒരു കാളക്കുട്ടിയെ ഹോമയാഗമായോ ബ ലിയായോ സമാധാനബലിയായോ യഹോവയ്ക്കുള്ള വാ ഗ്ദാനമായി സൂക്ഷിക്കാനോ ഒരുക്കുന്പോള്‍ കാള യോ ടൊപ്പം ധാന്യബലിയും നിങ്ങള്‍ നല്‍കണം. ആ ധാന്യ ബലി മൂന്നിടങ്ങഴി നേര്‍ത്തമാവ് രണ്ടുഹീന്‍ ഒലിവെ ണ് ണ ചേര്‍ത്തതായിരിക്കണം. 10 രണ്ടു ഹീന്‍ വീഞ്ഞ് പാ നീയയാഗമായും കൊണ്ടുവരണം. അത് അഗ്നിയി ലൂ ടെ യുള്ള ഒരു വഴിപാടായിരിക്കണം. അതിന്‍റെ ഗന്ധം യഹോ വയെ സന്തുഷ്ടനാക്കും. 11 യഹോവയ്ക്കു നിങ്ങള്‍ നല്‍ കുന്ന ഓരോ കാളയോ ആണാടോ കുഞ്ഞാടോ കോലാ ട് ടിന്‍കുട്ടിയോ ഇങ്ങനെ വേണം സമര്‍പ്പിക്കപ്പെടാന്‍. 12 നിങ്ങള്‍ നല്‍കുന്ന ഓരോ മൃഗത്തിന്‍റെ കാര്യത്തിലും ഇങ്ങനെ ചെയ്യുക.
13 “യഹോവയെ പ്രീതിപ്പെടുത്തുവാന്‍ ഓരോ യിസ് രായേല്‍പൌരനും അഗ്നിയിലൂടെ നല്‍കുന്ന ബലി ഇങ് ങനെയായിരിക്കണം. 14 വിദേശികള്‍ നിങ്ങള്‍ക്കിടയില്‍ വസിക്കുന്നുണ്ടാകണം. യഹോവയെ പ്രീതി പ്പെ ടുത് തുവാന്‍ അവര്‍ അഗ്നിയിലൂടെ വഴിപാടുകള്‍ നല്‍കുന് പോ ള്‍ അവരത് നിങ്ങള്‍ ചെയ്യുന്ന അതേരീതിയില്‍ വേണം ചെ യ്യുവാന്‍. 15 യിസ്രായേല്‍ജനതയ്ക്കും നിങ്ങള്‍ക്കി ടയില്‍ വസിക്കുന്ന വിദേശികള്‍ക്കും ഒരേ ചട്ടങ്ങളാണ്. ഇതു നിത്യനിയമമാണ്. യഹോവയ്ക്കു മുന്പില്‍ നിങ്ങ ളും നിങ്ങളോടൊത്തു വസിക്കുന്നവരും ഒരുപോലെ യാണ്. 16 ഇതിനര്‍ത്ഥം നിങ്ങള്‍ ഒരേ നിയമങ്ങളും ഒരേ ചട്ട ങ്ങളും പിന്തുടരണമെന്നാണ്. ആ നിയമങ്ങള്‍ നിങ്ങള്‍ ക്കും നിങ്ങള്‍ക്കിടയില്‍ വസിക്കുന്ന വിദേശികള്‍ക്കും വേണ്ടിയുള്ളതാണ്.”
17 യഹോവ മോശെയോടു പറഞ്ഞു, 18 “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: നിങ്ങളെ ഞാന്‍ മറ്റൊരു ദേശത്തേക്കു കൊണ്ടുപോകും. നിങ്ങള്‍ എത്തിച്ചേര്‍ന്ന് 19 ആ ദേശത്തു വളരുന്ന ഭക്ഷണം കഴിക് കുന്പോള്‍, അതിലൊരു പങ്ക് നിങ്ങള്‍ യഹോവയ്ക്കു വഴിപാടായി നല്‍കണം. 20 “നിങ്ങള്‍ ധാന്യം ശേഖരിച്ചു പൊടിച്ചു തരിമാവാക്കി അപ്പമുണ്ടാക്കണം. തരിമാ വില്‍നിന്ന് ആദ്യം കുറെ യഹോവയ്ക്കു സമ്മാനമായി നല്‍കണം. അത് മെതിക്കളത്തില്‍നിന്നുള്ള ധാന്യബലി പോലെയായിരിക്കണം. 21 ഈ ചട്ടം എക്കാലവും തുടരു കയും നിങ്ങള്‍ ആ തരിമാവിന്‍റെ ആദ്യഭാഗം യഹോ വയ് ക്കു നല്‍കുകയും ചെയ്യണം.
22 “ഇനി, യഹോവ മോശെയ്ക്ക് നല്‍കിയ കല്പനക ളി ലൊന്ന് നിങ്ങള്‍ തെറ്റിക്കുകയാണെങ്കില്‍ എന്തു ചെ യ്യണം? 23 യഹോവ ഈ കല്പനകള്‍ മോശെയിലൂടെ നിങ് ങള്‍ക്കു നല്‍കി. ദൈവം അതു നിങ്ങള്‍ക്കു നല്‍കിയ അന് നു തന്നെ ഈ കല്പനകള്‍ നിലവില്‍ വന്നു. കല്പനകള്‍ നിത്യമായിരിക്കുകയും ചെയ്യും. 24 അതിനാല്‍ നിങ്ങള്‍ ഒരു വീഴ്ച വരുത്തുകയോ ഈ കല്പനകളെല്ലാം അനു സരിക്കാന്‍ മറക്കുകയോ ചെയ്താല്‍ നിങ്ങളെന്തു ചെ യ്യണം? യിസ്രായേല്‍ജനത ഒന്നടങ്കം ആ വീഴ്ച വരു ത്തിയാല്‍ ജനങ്ങളെല്ലാം ഒന്നിച്ച് ഒരു കാളക്കുട്ടിയെ യഹോവയ്ക്കു ഹോമയാഗമായി നല്‍കണം. അതിന്‍റെ ഗ ന്ധം യഹോവയെ സന്തുഷ്ടനാക്കും. കാളയോ ടൊ പ്പം അര്‍പ്പിക്കപ്പെടേണ്ട ധാന്യബലിയുടെയും പാനീ യയാഗത്തിന്‍റെയും കാര്യം മറക്കാതിരിക്കുക. ഒരു ആ ണ്‍കോലാടിനെ പാപബലിയായും നല്‍കണം.
25 “അതിനാല്‍ പുരോഹിതന്‍, ജനങ്ങളെ ശുദ്ധീക രിക് കുന്നതിനുള്ള എല്ലാ കര്‍മ്മങ്ങളും അനുഷ്ഠിക്കണം. യിസ്രായേല്‍ജനതയ്ക്കു മുഴുവനും വേണ്ടിയാണ് അയാ ളിതു ചെയ്യേണ്ടത്. തങ്ങള്‍ പാപം ചെയ്യുകയാ യിരു ന്നു എന്ന് ജനങ്ങള്‍ അറിയുന്നില്ല. എന്നാല്‍ അതേ പ്പറ്റി ബോധവാന്മാരായപ്പോള്‍ അവര്‍ യഹോ വയ് ക്കു ബലിയര്‍പ്പിച്ചു. അഗ്നിയിലൂടെയുള്ള ഒരു വ ഴിപാടും പാപബലിയും അവര്‍ അര്‍പ്പിച്ചു. അതിനാല്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടു. 26 യിസ്രാ യേ ല്‍ജനത മുഴുവനും അവരോടൊപ്പം ജീവിക്കുന്ന മറ്റു ജനങ്ങളും ക്ഷമിക്കപ്പെടും. തങ്ങള്‍ തെറ്റു ചെയ്യു കയായിരുന്നെന്ന് അറിയാതിരുന്നതുകൊണ്ട് അവര്‍ പൊറുക്കപ്പെടും. തങ്ങള്‍ ചെയ്തതു തെറ്റായി രുന്നു വെന്ന് അറിഞ്ഞു കഴിയുന്പോള്‍, അവര്‍ ഒരു ബലി നല്‍ കണം.
27 “എന്നാല്‍ ഒരാള്‍ മാത്രം ഒരു വീഴ്ച വരുത്തുകയും പാ പം ചെയ്യുകയും ചെയ്താല്‍ അയാള്‍ ഒരു വയസ്സായ ഒരു പെണ്‍കോലാടിനെ കൊണ്ടുവരണം. അതൊരു പാപബ ലിയായിരിക്കും. 28 അയാളെ ശുദ്ധീകരിക്കാനുള്ള കര്‍മ്മ ങ്ങള്‍ പുരോഹിതന്‍ ചെയ്യണം. അയാള്‍ അബദ്ധത്തില്‍ യഹോവയ്ക്കു മുന്പില്‍ പാപം ചെയ്തിരിക്കുന്നു. പ ക്ഷേ പുരോഹിതന്‍ അവനെ ശുദ്ധീകരിച്ചതിനാല്‍ അ വന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു. 29 അ ബദ്ധത്തില്‍ പാപം ചെയ്യുന്ന എല്ലാവര്‍ക്കുമുള്ള നിയമമാണിത്. യിസ്രായേല്‍കുടുംബത്തില്‍ ജനി ച്ചവ നോ നിങ്ങള്‍ക്കിടയില്‍ ജീവിക്കുകയോ ചെയ്യുന്ന വിദേശികള്‍ക്കും ഇതേ നിയമമാണ്.
30 “എന്നാല്‍ ഒരുവന്‍ അറിഞ്ഞുകൊണ്ട് പാപം ചെ യ്താല്‍ അയാള്‍ യഹോവയ്ക്കെതിരാണ്. അയാളെ തന്‍റെ സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തണം. യിസ്രാ യേ ല്‍കുടുംബത്തില്‍ ജനിച്ചവനും നിങ്ങള്‍ക്കിടയില്‍ വ സിക്കുന്ന വിദേശിക്കും ഇതേ നിയമമാണ്. 31 1യഹോ വ യുടെ വാക്കുകളാണു പ്രധാനമെന്ന് അയാള്‍ കരുതുന് നി ല്ല. യഹോവയുടെ കല്പനകള്‍ അയാള്‍ ലംഘിക്കുന്നു. അയാള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കിടയില്‍നിന്നും വേ ര്‍പെടുത്തപ്പെടണം. അയാള്‍ പാപിയും ശിക്ഷി ക്കപ് പെടേണ്ടവനുമാണ്!”
വിശ്രമദിവസം ഒരുവന്‍ ജോലിചെയ്യുന്നു
32 ആ സമയം യിസ്രായേല്‍ജനത മരുഭൂമിയില്‍ത്ത ന്നെ യായിരുന്നു. അവിടെ ഒരാള്‍ വിറകു പെറുക്കുന്നത് അവര്‍ കണ്ടു. ശബ്ബത്തു ദിവസമായിട്ടും അയാള്‍ വിറകു പെ റുക്കുകയായിരുന്നു. അവന്‍ അങ്ങനെ ചെയ്യുന്നത് മറ്റു ചിലയാളുകളും കണ്ടു.
33 അവന്‍ വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ പി ടിച്ച് മോശെയുടെയും അഹരോന്‍റെയും അടുത്തു കൊ ണ്ടുവന്നു. എല്ലാവരും ചുറ്റും കൂടി. 34 അവനെ എങ്ങ നെ ശിക്ഷിക്കണമെന്നറിയാത്തതിനാല്‍ അവര്‍ അവനെ അവിടെ വച്ചുകൊണ്ടിരുന്നു.
35 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “അ യാള്‍ മരിക്കണം. പാളയത്തിനു പുറത്ത് എല്ലാവരും അവ ന്‍റെമേല്‍ കല്ലെറിയണം.”
36 അതിനാല്‍ അവര്‍ അവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെയാണ് അവരതു ചെയ്തത്.
ദൈവം തന്‍റെ ജനതയെ ചട്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു
37 യഹോവ മോശെയോടു പറഞ്ഞു, 38 “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: എന്‍റെ കല്പനകള്‍ ഓര്‍മ്മിക്കുന്നതിന് നിങ്ങള്‍ക്കു ഞാന്‍ ചില തു നല്‍കാം. അനേകം നൂല്‍ക്കഷണങ്ങള്‍ ചേര്‍ത്തുകെട്ടി അതു നിങ്ങളുടെ വസ്ത്രങ്ങളുടെ മൂലയില്‍ കെട്ടുക. ഈ തൊങ്ങലുകളിലോരോന്നിലും ഓരോ നീലച്ചരടും കെ ട്ടുക. ഇത് നിങ്ങളിപ്പോള്‍ എന്നന്നേക്കുമായി ധരി ക് കണം. 39 ഈ തൊങ്ങലുകള്‍ കാണുന്പോള്‍ യഹോവ നിങ് ങള്‍ക്കു തന്ന എല്ലാ കല്പനകളും നിങ്ങള്‍ ഓര്‍മ്മിക്കും. അപ്പോള്‍ നിങ്ങള്‍ കല്പനകള്‍ അനുസരിക്കണം. കല്പ നകളെ മറന്ന് നിങ്ങള്‍ തെറ്റു ചെയ്യാതിരിക്കുന്നതിനും നിങ്ങളുടെ ശരീരവും കണ്ണുകളും ഇഷ്ടപ്പെടുന്നതു ചെയ്യാതിരിക്കുന്നതിനും ആ തൊങ്ങലുകള്‍ നിങ്ങളെ സഹായിക്കും. 40 എന്‍റെ കല്പനകളെല്ലാം അനു സരി ക് കുന്നതിന് നിങ്ങളോര്‍മ്മിക്കണം. അപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധജനമായിത്തീരും.
41 നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു. നി ങ്ങളെ ഈജിപ്തില്‍നിന്നും മോചിപ്പിച്ചവന്‍ ഞാ നാകുന്നു. നിങ്ങളുടെ ദൈവമായിരിക്കുന്നതിനാണ് ഞാനങ്ങനെ ചെയ്തത്. നിങ്ങളുടെ ദൈവമായ യഹോവ ഞാനാകുന്നു.”