ചില നേതാക്കള്‍ മോശെയ്ക്കെതിരെ തിരിയുന്നു
16
കോരഹും ദാഥാനും അബീരാമും ഓനും മോ ശെ യ് ക്കെതിരെ തിരിഞ്ഞു. (യിസ്ഹാരിന്‍റെ പുത്രനാ യിരുന്നു കോരഹ്. യിസ്ഹാര്‍ കെഹാത്തിന്‍റെ പുത്രനും. കെഹാത്ത് ലേവിയുടെ പുത്രനുമായിരുന്നു. ദാഥാനും അ ബീരാമും സഹോദരന്മാരും എലിയാബിന്‍റെ പുത്രന് മാ ത്രനായിരുന്നു. ദാഥാനും അബീരാമും ഓനും രൂബേന്‍റെ പിന്‍ഗാമികളായിരുന്നു.) അവര്‍ നാലുപേരും ചേര്‍ന്ന് യിസ്രായേലുകാരായ മറ്റ് ഇരുന്നൂറ്റന്പതുപേരെക്കൂടി സംഘടിപ്പിച്ച് മോശെയ്ക്കെതിരെ വന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത നേതാക്കളായിരുന്നു അവര്‍. എല്ലാ വ ര്‍ക്കും അവരെ അറിയാം. അവര്‍ അഹരോനും മോശെ യ് ക്കും എതിരായി സംസാരിക്കാന്‍ ഒരു സംഘമായി വന്നു. അവര്‍ മോശെയോടും അഹരോനോടും പറഞ്ഞു, “നിങ്ങ ള്‍ കുറെ കൂടിപ്പോകുന്നു - നിങ്ങള്‍ക്കു തെറ്റുപറ്റി! യി സ്രായേല്‍ ജനത മുഴുവന്‍ വിശുദ്ധരാണ്. യഹോവ ഇപ് പോഴും അവര്‍ക്കിടയില്‍ വസിക്കുന്നു! നിങ്ങള്‍ യഹോ വയുടെ മറ്റു വിശുദ്ധരേക്കാള്‍ സ്വയം പ്രാധാന്യം കല് പിക്കുന്നു.”
ഇതെല്ലാം കേട്ടപ്പോള്‍ മോശെ നിലത്തു നമസ്ക രിക്കുകയും ദൈവത്തെ ആരാധിക്കുകയും ചെയ്തു. താന്‍ ദുഃഖിക്കുകയും താന്‍ അഹങ്കരിക്കുകയല്ലെന്നു കാണി ക്കുകയും ചെയ്തു. താന്‍ ദുഃഖിക്കുകയും താന്‍ അഹങ് കരി ക്കുകയെല്ലെന്നു കാണിക്കുകയും ചെയ്തു. എന്നിട്ട് മോശെ കോരഹിനോടും അവന്‍റെ അനുയായികളോടും പറഞ്ഞു, “നാളെ പ്രഭാതത്തില്‍ യഥാര്‍ത്ഥത്തില്‍ യ ഹോവയുടെ ജനത ആരാണെന്ന് അവന്‍ കാണിച്ചുതരും. ആരാണ് യഥാര്‍ത്ഥത്തില്‍ വിശുദ്ധനായ വ്യക്തിയെന്ന് യഹോവ തെളിയിക്കും. യഹോവ അവനെ തെരഞ് ഞെടു ക്കുകയും അവനെ തന്‍റെ സമീപത്തു കൊണ്ടുവരികയും ചെയ്യും. അതിനാല്‍ കോരഹ്, നീയും നിന്‍റെ അനു യാ യികളും ഇങ്ങനെ ചെയ്യുക. നാളെ തീയും ധൂപവും ചില വിശുദ്ധകിണ്ണങ്ങളില്‍ എടുക്കുക. അനന്തരം ആ കി ണ്ണങ്ങള്‍ യഹോവയുടെ മുന്പില്‍ കൊണ്ടുവരിക. യ ഥാര്‍ത്ഥത്തില്‍ വിശുദ്ധനായവനെ യഹോവ തെരഞ് ഞെ ടുക്കും. നിങ്ങള്‍ ലേവ്യര്‍ കുറെ കൂടിപ്പോ യിരിക്കു ന്നു - നിങ്ങള്‍ക്കു തെറ്റിയിരിക്കുന്നു!”
മോശെ കോരഹിനോട് ഇത്രകൂടി പറഞ്ഞു, “ലേവ് യ രേ, ഞാന്‍ പറയുന്നതു കേള്‍ക്കൂ, യിസ്രായേലിന്‍റെ ദൈ വം നിങ്ങളെ തെരഞ്ഞെടുത്ത് വിശുദ്ധരാക്കിയതില്‍ സന്തോഷിക്കുക. നിങ്ങള്‍ മറ്റ് യിസ്രായേ ലുകാരില്‍ നിന്നും വ്യത്യസ്തരാണ്. യിസ്രായേല്‍ജനതയെ യ ഹോ വയെ ആരാധിക്കുന്നതിന് സഹായിക്കുവാന്‍ യഹോവ യുടെ വിശുദ്ധകൂടാരത്തില്‍ ശുശ്രൂഷ നടത്തുന്നതിന് യഹോവ നിങ്ങളെ അവന്‍റെയടുത്തേക്കു കൊണ്ടുവ ന്നതാണ്. അതുപോരേ?
10 പുരോഹിതരെ സഹായിക്കാനാണു യഹോവ നിങ്ങ ളെ അവന്‍റെയരികില്‍ കൊണ്ടുവന്നത്. എന്നാല്‍ നിങ്ങ ളും പുരോഹിതന്മാരാകാന്‍ ഇപ്പോള്‍ ശ്രമിക്കുന്നു. 11 നീയും നിന്‍റെ അനുയായികളും ഒത്തുചേര്‍ന്ന് യഹോ വയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നു! അഹരോന്‍ എന് തെങ്കിലും തെറ്റു ചെയ്തോ? ഇല്ല! പിന്നെ നിങ്ങ ളെ ന്തിനാണ് അവനെതിരെ പിറുപിറുക്കുന്നത്?”
12 അനന്തരം മോശെ ദാഥാനെയും അബീരാമിനെയും വിളിച്ചു. എന്നാല്‍ അവരിരുവരും പറഞ്ഞു, “ഞങ്ങള്‍ വരില്ല! 13 അനേകം നന്മകള്‍ നിറഞ്ഞ ഒരു നാട്ടില്‍നിന്ന് നീ ഞങ്ങളെ നയിച്ചു. മരുഭൂമിയില്‍ ഞങ്ങളെ കൊ ല് ലാനായി നീ കൊണ്ടുവന്നു. ഇപ്പോള്‍ നീ ഞങ്ങ ളേക് കാള്‍ ശക്തനാണെന്നു വരുത്താന്‍ മുതിരുന്നു. 14 ഞങ്ങ ളെന്തിനാണ് നിന്‍റെ അനുയായികളാകേണ്ടത്? നന്മകള്‍ നിറഞ്ഞ മറ്റൊരു നാട്ടിലേക്കല്ല നീ ഞങ്ങളെ നയി ച്ചത്. ദൈവം വാഗ്ദാനം ചെയ്ത ഭൂമിയും നീ ഞങ്ങള്‍ക്കു നല്‍കിയില്ല. നീ ഞങ്ങള്‍ക്കു വയലുകളോ മുന്തിരി ത്തോപ്പുകളോ തന്നില്ല. നീ ഇവരെ നിന്‍റെ അടിമക ളാക്കുമെന്നാണോ?* നീ … അടിമകളാക്കുമെന്നാണോ? “നീ ഇവരുടെ കണ്ണുകള്‍ തുരന്നെടുക്കുമോ?” എന്നര്‍ത്ഥം. ഇല്ല! ഞങ്ങള്‍ വരില്ല.”
15 അതിനാല്‍ മോശെയ്ക്ക് വളരെ കോപമുണ്ടായി. അവ ന്‍ യഹോവയോടു പറഞ്ഞു, “ഞാനിവരോട് ഒരു തെറ്റും ചെയ്തിട്ടില്ല. ഞാനവരില്‍നിന്ന് ഒരു സാധനവും എടു ത്തിട്ടുമില്ല, ഒരു കഴുതയെപ്പോലും! യഹോവേ, അവ രുടെ സമ്മാനങ്ങളൊന്നും സ്വീകരിക്കരുതേ!”
16 അനന്തരം മോശെ കോരഹിനോടു പറഞ്ഞു, “നീയും നിന്‍റെ എല്ലാ അനുയായികളും നാളെ യഹോവയുടെ മു ന്പില്‍ നില്‍ക്കണം. അവിടെ അഹരോനും ഉണ്ടാ യിരി ക്കണം. 17 നിങ്ങളിലോരോരുത്തരും ഓരോ തളികകളില്‍ കുന്തിരിക്കമിട്ട് യഹോവയ്ക്കു സമര്‍പ്പിക്കണം. നേ താക്കന്മാര്‍ക്ക് ഇരുനൂറ്റന്പതു ധൂപക്കുറ്റികളും നിന ക്കും അഹരോനും ഓരോന്നും ഉണ്ടാവണം.”
18 അതിനാല്‍ ഓരോരുത്തരും ഓരോ ധൂപക്കുറ്റി കുന് തിരിക്കമിട്ട് കത്തിച്ചുകൊണ്ടുവന്നു. അനന്തരം അ വര്‍ സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തിങ്കല്‍ നിന്നു. മോശെയും അഹരോനും അവിടെ പോയിനിന്നു. 19 കോ രഹ് എല്ലാവരെയും സമ്മേളനക്കൂടാരത്തിന്‍റെ കവാടത് തില്‍ വിളിച്ചുകൂട്ടി. അപ്പോള്‍ അവിടെയുണ് ടായിരു ന്ന എല്ലാവരിലും യഹോവയുടെ തേജസ്സ് പ്രത്യക് ഷപ്പെട്ടു. 20 യഹോവ മോശെയോടും അഹരോ നോടു മായി പറഞ്ഞു, 21 “ഇവരില്‍ നിന്നും ദൂരെപോകുക! അവ രെ എനിക്കിപ്പോള്‍ നശിപ്പിക്കണം!”
22 പക്ഷേ മോശെയും അഹരോനും നിലത്തു നമസ്ക രി ച്ചു കരഞ്ഞു, “ദൈവമേ, സര്‍വ്വമനുഷ്യരുടെയും ആത് മാക്കളുടെ ദൈവമേ, മനുഷ്യരെന് താണാലോ ചിക്കു ന് നതെന്ന് അങ്ങയ്ക്കറിയാം. അവരോടെല്ലാവരോടും കോപിക്കാതിരിക്കേണമേ. യഥാര്‍ത്ഥത്തില്‍ ഒരാളേ പാ പം ചെയ്തിട്ടുള്ളൂ.”
23 അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, 24 “കോരഹിന്‍റെയും ദാഥാന്‍റെയും അബീരാമിന്‍റെയും കൂ ടാരങ്ങളില്‍ നിന്നകലേക്കു പോകാന്‍ ജനങ്ങളോടു പറ യുക.”
25 മോശെ എഴുന്നേറ്റ് ദാഥാന്‍റെയും അബീരാമിന്‍റെയും അടുത്തേക്കു പോയി. എല്ലാ യിസ്രായേ ല്‍മൂപ്പ ന്മാ രും അവനെ അനുഗമിച്ചു. 26 മോശെ ജനങ്ങളെ താക്കീതു ചെയ്തു, “ഈ ദുഷ്ടരുടെ കൂടാരങ്ങളില്‍നിന്നും അകലെ പോകുക. അവരുടെ ഒരു സാധനത്തിലും തൊടരുത്! അങ് ങനെ നിങ്ങള്‍ ചെയ്താല്‍ അവരുടെ പാപത്തിന്‍റെ കാഠി ന്യംകൊണ്ട് നിങ്ങള്‍ നശിപ്പിക്കപ്പെടും.”
27 അതിനാല്‍ അവര്‍ കോരഹിന്‍റെയും ദാഥാന്‍റെയും അ ബീരാമിന്‍റെയും കൂടാരങ്ങളില്‍ നിന്നും മാറി. കോരഹും ദാഥാനും അബീരാമും തങ്ങളുടെ കൂടാരങ്ങളുടെ സമീ പ ത്ത് തങ്ങളുടെ കുടുംബങ്ങളോടൊപ്പം നിന്നു. അവര്‍ തങ്ങളുടെ കൂടാരങ്ങളുടെ പുറത്ത് തങ്ങളുടെ ഭാര്യ മാ രോടും കുട്ടികളോടും കൊച്ചുകുഞ്ഞുങ്ങളോടുമൊത്തു നിന്നു.
28 അപ്പോള്‍ മോശെ പറഞ്ഞു, “ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാന്‍ യഹോവ എന്നെ അയച്ചതാണെന്നതിന് ഞാന്‍ നിങ്ങള്‍ക്കു തെളിവുകള്‍ കാണിക്കാം. അക്കാര്യമൊന്നും എന്‍റെ ആശയമ ല്ലെ ന്ന് നിങ്ങളെ ഞാന്‍ കാണിക്കാം. 29 ഇവിടെയുള്ള ഇവര്‍ മ രിക്കും. പക്ഷേ അവര്‍ സാധാരണരീതിയില്‍ - മനുഷ്യര്‍ സാധാരണ മരിക്കുന്പോലെ - മരിച്ചാല്‍ യഹോവ യ ഥാര്‍ത്ഥത്തില്‍ എന്നെ അയച്ചതല്ലെന്നതിനു തെളി വാണ്.
30 പക്ഷേ വ്യത്യസ്തമായൊരു രീതിയില്‍ ഇവര്‍ മരിക് കുന്നതിന് - പുതിയ രീതിയില്‍ - യഹോവ ഇടയാക്കി യാ ല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ യഹോവയ്ക്കെതിരെ പാപം ചെയ്തു എന്നതിനു തെളിവായിരിക്കും. ഇതാണു തെളി വ്. ഭൂമി പിളര്‍ന്ന് ഇവരെ വിഴുങ്ങും. അവര്‍ ജീവനോടെ പാതാളത്തിലേക്കു പോകും. അവര്‍ക്കുള്ളതെല്ലാം അവ രോടൊത്തു പാതാളത്തിലേക്കു വീഴും.”
31 മോശെ ഇക്കാര്യങ്ങള്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ അ വര്‍ക്കിടയിലെ ഭൂമി പിളര്‍ന്നു. 32 ഭൂമി അതിന്‍റെ വായ പി ളര്‍ന്ന് അവരെ വിഴുങ്ങിയതു പോലെയായിരുന്നു അത്. അവരുടെ വീടുകളും കുടുംബങ്ങളും സ്വത്തും ഭൂമിക്കു ള്ളിലേക്കു പോയി. 33 അവര്‍ ജീവനോടെ പാതാളത് തിലേ ക്കു പോയി. അവരുടെ എല്ലാ സാധനങ്ങളും അവരോ ടൊപ്പം പോയി. അനന്തരം ഭൂമി അവര്‍ക്കുമേല്‍ അട ഞ്ഞു. അവരുടെ കഥ കഴിഞ്ഞു - അവര്‍ പാളയത് തില്‍ നി ന്നും എന്നെന്നേക്കുമായി പോയി.
34 വധിക്കപ്പെട്ടവരുടെ നിലവിളി യിസ്രായേല്‍ജനത കേട്ടു. അതിനാലവര്‍ നാലുഭാഗത്തേക്കും ഓടിക്കൊണ്ടു പറഞ്ഞു, “ഭൂമി നമ്മളെയും കൊല്ലും!”
35 അനന്തരം ധൂപാര്‍പ്പണം നടത്തുകയായിരുന്ന ഇരു ന്നൂറ്റിയന്പതു പേരെയും യഹോവയില്‍നിന്നും വമിച് ച അഗ്നി വധിച്ചു.
36 യഹോവ മോശെയോടു പറഞ്ഞു, 37-38 “അഹരോന്‍റെ പുത്രനും പുരോഹിതനുമായ എലെയാസാരിനോട് അഗ് നിയില്‍നിന്നും ധൂപക്കുറ്റികളെല്ലാം എടുക്കുവാന്‍ പറ യുക. കല്‍ക്കരിയും ചാരവും ചിതറിച്ചു കളയുക. അവര്‍ എനിക്കെതിരെ പാപം ചെയ്തു. അതിന്‍റെ വില അവരുടെ ജീവന്‍ തന്നെ. പക്ഷേ ധൂപക്കുറ്റികള്‍ ഇപ്പോഴും വിശു ദ്ധമാണ്. അവര്‍ അതു യഹോവയ്ക്കു നല്‍കിയതിനാല്‍ ധൂപക്കുറ്റികള്‍ വിശുദ്ധങ്ങളാണ്. അവ അടിച്ചു പരത് തിതകിടുകളാക്കുക. അവ യാഗപീഠം മൂടാന്‍ ഉപയോഗി ക് കുക. ഇത് യിസ്രായേല്‍ജനതയ്ക്കു മുഴുവനുമായുള്ള ഒരു മുന്നറിയിപ്പാണ്.”
39 അതിനാല്‍ പുരോഹിതനായ എലെയാസാര്‍ അവര്‍ കൊണ്ടുവന്ന ഓട്ടുധൂപക്കുറ്റികള്‍ ശേഖരിച്ചു. അതു കൊണ്ടുവന്നവര്‍ ഭസ്മമായെങ്കിലും ധൂപക്കുറ്റികള്‍ അവശേഷിച്ചു. എന്നിട്ട് അവ അടിച്ചുപരത്തി തകിടു കളാക്കാന്‍ അവര്‍ ചിലരോടാവശ്യപ്പെട്ടു. അനന്തരം അവന്‍ ആ തകിട് യാഗപീഠത്തിന്മേല്‍ വെച്ചു. 40 യഹോ വ മോശെയിലൂടെ അവനോടു കല്പിച്ചതുപോലെ തന് നെയാണ് അവനതു ചെയ്തത്. അഹരോന്‍റെ കുടുംബത് തില്‍നിന്നുള്ള ഒരുവനു മാത്രമേ യഹോവയുടെ മുന്പില്‍ ധൂപം ഹോമിക്കാനനുവാദമുള്ളൂ എന്ന് യിസ്രായേ ല്‍ജ നതയെ ഓര്‍മ്മിപ്പിക്കാനുള്ള ഒരു അടയാളമാണത്. യ ഹോവയ്ക്കു മുന്പില്‍ ധൂപം കത്തിക്കുന്ന മറ്റാരും കോരഹിനെയും അനുയായികളെയും പോലെ വധിക്ക പ് പെടും.
അഹരോന്‍ ജനങ്ങളെ രക്ഷിക്കുന്നു
41 പിറ്റേന്ന് എല്ലാ യിസ്രായേലുകാരും മോശെയ്ക് കും അഹരോനുമെതിരെ പിറുപിറുത്തു. അവര്‍ പറഞ്ഞു, “യഹോവയുടെ ജനതയെ നിങ്ങള്‍ കൊന്നു.”
42 മോശെയും അഹരോനും സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തിങ്കല്‍ നില്‍ക്കുകയായിരുന്നു. മോശെയ്ക്കും അഹരോനുമെതിരെ പിറുപിറുത്തുകൊണ്ട് ജനങ്ങള്‍ അവിടെ തടിച്ചുകൂടിയിരുന്നു. എന്നാല്‍ അവര്‍ സമ് മേ ളനക്കൂടാരത്തില്‍ മുന്നോട്ടു നോക്കിയപ്പോള്‍ മേഘം അതിനെ മൂടുന്നതും യഹോവയുടെ തേജസ്സ് അവിടെ പ്രത്യക്ഷപ്പെടുന്നതും കണ്ടു. 43 അപ്പോള്‍ മോശെ യും അഹരോനും സമ്മേളനക്കൂടാരത്തിന്‍റെ മുന്പി ലേക് കു പോയി.
44 യഹോവ മോശെയോടു പറഞ്ഞു, “അവരില്‍നിന് നകന്നു പോകുക. എനിക്കവരെ നശിപ്പിക്കണം.”അ തിനാല്‍ മോശെയും അഹരോനും നിലത്തു സാഷ്ടാം ഗം വീണു നമസ്കരിച്ചു.
45-46 അനന്തരം മോശെ അഹരോനോടു പറഞ്ഞു, “ധൂപ ക്കുറ്റിയും യാഗപീഠത്തില്‍നിന്ന് കുറച്ചു അഗ്നിയും കൊണ്ടുവരിക. അല്പം സുഗന്ധദ്രവ്യവും അതിലിടുക. വേഗം ആ സംഘക്കാരുടെയടുത്തു ചെന്ന് അവരെ ശുദ് ധീകരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക. യഹോവ അവ രില്‍ കോപിഷ്ഠനായിരിക്കുന്നു. പ്രശ്നങ്ങള്‍ ആരം ഭിച് ചു കഴിഞ്ഞു.”
47-48 അതിനാല്‍ അഹരോന്‍ മോശെ പറഞ്ഞതുപോലെ ചെയ്തു. അഹരോന്‍ ധൂപവും അഗ്നിയുമെടുത്ത് ജനങ്ങ ള്‍ക്കിടയിലേക്ക് ഓടി. എന്നാല്‍ അവര്‍ക്കിടയില്‍ രോഗം പടര്‍ന്നു കഴിഞ്ഞിരുന്നു. അതിനാല്‍ അഹരോന്‍ മരിച് ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും ഇടയില്‍ നിന് നു. അവരെ ശുദ്ധീകരിക്കാനുള്ളതെല്ലാം അഹോന്‍ ചെയ് തു. രോഗം അവിടെ നിലച്ചു. 49 പക്ഷേ പതിനാലാ യിര ത്തി എഴുനൂറു പേര്‍ അതു മൂലം മരിച്ചുകഴിഞ്ഞിരുന്നു. കോരഹ് മൂലം മരിച്ചവര്‍ അതില്‍പ്പെടുകയില്ല. 50 അങ് ങനെ മഹാമാരി നിലയ്ക്കുകയും അഹരോന്‍ സമ്മേളന ക്കൂടാരത്തിന്‍റെ കവാടത്തിങ്കല്‍ മോശെയുടെ അടുത്തേ ക്കു പോകുകയും ചെയ്തു.