പുരോഹിതരുടെയും ലേവ്യരുടെയും ജോലികള്‍
18
യഹോവ അഹരോനോടു പറഞ്ഞു, “നീയും നിന്‍ റെ പുത്രന്മാരും നിന്‍റെ പിതാവിന്‍റെ കുടുംബത് തിലെ എല്ലാവരും ഇനി വിശുദ്ധസ്ഥലത്തിന് എതിരെ നടക്കുന്ന ഏതു തെറ്റിനും ഉത്തരവാദികളായിരിക്കും. പുരോഹിതന്മാര്‍ക്കെതിരെ ഉണ്ടാകുന്ന ഏതു തെറ്റിനും നീയും നിന്‍റെ പുത്രന്മാരും ഉത്തരവാദികളായിരിക്കും. നിന്‍റെ ഗോത്രത്തിലെ മറ്റു ലേവ്യരേയും നിങ്ങളോ ടൊത്തു ചേര്‍ക്കുക. കരാറിന്‍റെ കൂടാരത്തിലെ ശുശ്രൂ ഷകള്‍ക്ക് അവര്‍ നിന്നെയും നിന്‍റെ പുത്രന്മാരെയും സ ഹായിക്കണം. ലേവിയുടെ വംശക്കാരായ അവര്‍ നിന്‍റെ നിയന്ത്രണത്തിന്‍ കീഴിലായിരിക്കണം. കൂടാര ത്തിനു ള്ളില്‍ ചെയ്യേണ്ട എല്ലാ ജോലികളും അവര്‍ ചെയ്യ ണം. എന്നാല്‍ അവര്‍ വിശുദ്ധസ്ഥലത്തെ സാധന ങ്ങളു ടെയോ യാഗപീഠത്തിന്‍റെയോ അടുത്തേക്കു പോകരുത്. അവരങ്ങനെ ചെയ്താല്‍ അവര്‍ മരിക്കും - ഒപ്പം നീയും മരിക്കും. അവര്‍ നിന്നോടൊപ്പം ചേര്‍ന്ന് എല്ലാം ചെയ്യണം. സമ്മേളനക്കൂടാരത്തിന്‍റെ പരിപാലനം അവ രാണു നടത്തേണ്ടത്. കൂടാരത്തില്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും അവര്‍ വേണം ചെയ്യാന്‍. മറ്റാരും നീയി രി ക്കുന്ന സ്ഥലത്തേക്കു വരാന്‍ പാടില്ല.
“വിശുദ്ധസ്ഥലത്തിന്‍റെയും യാഗപീഠത്തിന്‍റെയും ചുമതല നിനക്കാണ്. ഇനിയും യിസ്രായേല്‍ജനതയോട് കോപിക്കാന്‍ എനിക്കാഗ്രഹമില്ല. അവര്‍ നിനക് കുള് ളൊരു സമ്മാനം പോലെയാണ്. സകല യിസ്രായേ ലുകാ രില്‍ നിന്നും ഞാന്‍ തന്നെയാണു ലേവ്യരെ തെരഞ് ഞെ ടുത്തത്. അവര്‍ നിങ്ങള്‍ക്കൊരു സമ്മാനം പോലെയാണ്. യഹോവയെ ശുശ്രൂഷിക്കുവാനും സമ്മേളനക്കൂ ടാരത് തിലെ ജോലികള്‍ ചെയ്യുവാനും ഞാനവരെ നിനക്കു തന് നതാണ്. പക്ഷേ അഹരോന്‍, നീയും നിന്‍റെ പുത്രന്മാരും മാത്രമേ പുരോഹിതരുടെ ജോലി ചെയ്യാവൂ. യാഗപീഠ ത്തിനടുത്തേക്കു പോകുവാന്‍ അനുവാദമുള്ളവര്‍ നിങ്ങള്‍ മാത്രമാണ്. തിരശ്ശീലയ്ക്കുള്ളിലെ അതിവിശു ദ്ധസ്ഥ ലത്തേക്കു പോകുവാന്‍ അനുവാദമുള്ളത് നിങ്ങള്‍ക്കു മാ ത്രമാണ്. പുരോഹിതനായി ശുശ്രൂഷ നടത്താനുള്ള അവ സരം നിങ്ങള്‍ക്കു ഞാന്‍ സമ്മാനിക്കുന്നു. എന്‍റെ വിശു ദ്ധസ്ഥലത്തിനടുത്തേക്കു വരുന്ന മറ്റാരും വധിക്ക പ് പെടും.”
അനന്തരം യഹോവ അഹരോനോടു പറഞ്ഞു, “ജന ങ്ങള്‍ എനിക്കു തരുന്ന എല്ലാ വിശേഷസമ്മാന ങ്ങളു ടെയും മേലധികാരം ഞാന്‍ നിനക്കു തരുന്നു. യിസ്രായേ ല്‍ജനത എനിക്കു തരുന്ന എല്ലാ വിശുദ്ധസമ്മാ നങ്ങ ളും ഞാന്‍ നിനക്കു തരുന്നു. അവ നിനക്കും നിന്‍റെ മക്ക ള്‍ക്കും പങ്കുവച്ചെടുക്കാം. അവ എന്നും നിങ്ങളു ടേ തായിരിക്കും. ജനങ്ങള്‍ ബലികള്‍, ധാന്യബലികള്‍, പാപ ബലികള്‍, അപരാധബലികള്‍ എന്നിവയെല്ലാം കൊണ് ടുവരും. ഈ വഴിപാടുകള്‍ അതിവിശുദ്ധങ്ങളാണ്. ഹോമി ക്കപ്പെടാതെ കിടക്കുന്ന ഭാഗങ്ങളില്‍നിന്നാണ് അ തിവിശുദ്ധവഴിപാടുകളില്‍ നിനക്കുള്ള പങ്കുവരുന്നത്. ആ സാധനങ്ങളെല്ലാം നിനക്കും നിന്‍റെ മക്കള്‍ക് കുമുള് ളതാണ്.
10 അതിവിശുദ്ധസ്ഥലത്തിരുന്നു മാത്രമേ അവ ഭക് ഷിക്കാവൂ. നിന്‍റെ കുടുംബത്തിലെ എല്ലാ പുരുഷ ന് മാരും അതു ഭക്ഷിക്കണം. പക്ഷേ ആ വഴിപാടുകള്‍ വിശു ദ്ധങ്ങളാണെന്ന് നിങ്ങള്‍ ഓര്‍മ്മിക്കണം.
11 “യിസ്രായേല്‍ജനത നീരാജനാര്‍പ്പണത്തിനു നല്‍കു ന്ന എല്ലാ സമ്മാനങ്ങളും നിനക്കുള്ളതാണ്. ഇതു ഞാന്‍ നിന്‍റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും നല്‍കുന്നു. ഇ തു നിന്‍റെ പങ്കാണ്. നിന്‍റെ കുടുംബത്തില്‍ ശുദ്ധിയുള് ളവര്‍ക്കെല്ലാം അതു തിന്നാം.
12 “ഏറ്റവും നല്ല ഒലിവെണ്ണ, പുതിയ വീഞ്ഞ്, ധാ ന്യം എന്നിവയും ഞാന്‍ നിനക്കു തരുന്നു. അതെല്ലാം യഹോവയായ എനിക്ക് യിസ്രായേല്‍ജനത നല്‍കിയ താ ണ്. അത് അവരുടെ ആദ്യവിളവെടുപ്പില്‍നിന്നും ഉള്ള യാണ്. 13 ജനങ്ങള്‍ വിളവെടുക്കുന്പോള്‍ ആദ്യവിളവു യഹോവയ്ക്കു കൊണ്ടുവരുന്നു. അതിനാല്‍ ഇവയെല് ലാം ഞാന്‍ നിനക്കു തരുന്നു. നിന്‍റെ കുടുംബത്തിലെ ശു ദ്ധിയുള്ള എല്ലാവര്‍ക്കും അതു തിന്നാം.
14 “യിസ്രായേലില്‍ വിശിഷ്ടനേര്‍ച്ചയിലൂടെ യഹോ വയ്ക്കു നല്‍കപ്പെടുന്നതെന്തും നിന്‍റേതായിരിക്കും.
15 “ഒരു സ്ത്രീയുടെ ആദ്യശിശുവും ഒരു മൃഗത്തിന്‍റെ കടിഞ്ഞൂലും യഹോവയ്ക്കു നല്‍കപ്പെടണം. ആ ശിശു നിന്‍റേതായിരിക്കും ആദ്യജാതമൃഗം അശുദ്ധിയുള്ള താ ണെങ്കില്‍ അത് വീണ്ടെടുക്കപ്പെടേണം. മനുഷ്യശി ശുവും വീണ്ടെടുക്കപ്പെടേണം. (അതു വീണ്ടും അതി ന്‍ റെ കുടുംബത്തിന്‍റേതാകണം.)
16 ശിശുവിന് ഒരു മാസം മാത്രം പ്രായമുള്ളപ്പോള്‍ അ തിന്‍റെ വീണ്ടെടുപ്പുവില നല്‍കണം. രണ്ട് ഔണ്‍സ് വെ ള്ളിയാണതിന്‍റെ വില, വെള്ളി തൂക്കാനുള്ള ഔദ്യോഗിക അളവ് ഇതിനുപയോഗിക്കണം. ഔദ്യോഗിക അളവ് ഇരു പതു ഗേര ആണ്.
17 “എന്നാല്‍ ആദ്യജാതരായ പശു, ചെമ്മരിയാട്, കോ ലാട് എന്നിവയ്ക്കു വീണ്ടെടുപ്പു പണം നല്‍കേ ണ്ട തില്ല. ആ മൃഗങ്ങള്‍ വിശുദ്ധങ്ങളാണ്. അവയുടെ രക്തം യാഗപീഠത്തില്‍ തളിക്കുകയും കൊഴുപ്പ് ഹോമിക് കുക യും വേണം. അഗ്നിയിലൂടെയുള്ള ആ വഴിപാടിന്‍റെ ഗന് ധം യഹോവയെ സംപ്രീതനാക്കും. 18 പക്ഷേ ആ ബലിക ളില്‍നിന്നുള്ള മാംസം നിന്‍റേതാക്കും. നീരാജന ബലിയു ടെ നെഞ്ചില്‍ നിന്നുള്ള മാംസവും നിന്‍റേതാണ്. മറ്റു വ ഴിപാടുകളുടെ വലതുതുടയും നിനക്കുള്ളതാണ്. 19 വിശു ദ്ധസമ്മാനങ്ങളായി ജനങ്ങള്‍ അര്‍പ്പിക്കുന്നതെന്തും യഹോവയായ ഞാന്‍ നിനക്കു നല്‍കും. ഇതു നിന്‍റെ പങ് കാണ്. നിനക്കും നിന്‍റെ പുത്രീപുത്രന്മാര്‍ക്കുമായി ന ല്‍കിയതാണിത്. ഇതു നിത്യനിയമമാണ്. യഹോ വയുമാ യുള്ള അലംഘ്യമായ കരാറാണിത്. നിന്നോടും നിന്‍റെ പി ന്‍ഗാമികളോടും ഞാന്‍ ചെയ്ത വാഗ്ദാനം.”
20 യഹോവ അഹരോനോട് ഇതുകൂടി പറഞ്ഞു, “നിന ക്കു ഭൂമിയൊന്നും കിട്ടില്ല. മറ്റുള്ളവര്‍ക്കുള്ള യാ തൊ ന്നും നിന്‍റേതാവുകയില്ല. യഹോവയായ ഞാന്‍ നിന്‍റേ തായിരിക്കും. യിസ്രായേല്‍ജനതയ്ക്ക് ഞാന്‍ വാഗ്ദാനം ചെയ്ത ഭൂമി ലഭിക്കും. എന്നാല്‍ നിനക്കുള്ള എന്‍റെ സമ് മാനം ഞാന്‍ തന്നെ.
21 “യിസ്രായേല്‍ജനത തങ്ങള്‍ക്കുള്ളതിന്‍റെ പത്തി ലൊന്ന് നല്‍കണം. അതു ഞാന്‍ ലേവിയുടെ പിന്‍ഗാമിക ള്‍ക്ക് നല്‍കിയിരിക്കുന്നു. സമ്മേളനക്കൂടാരത്തിലെ ശു ശ്രൂഷാവേളയില്‍ തങ്ങള്‍ ചെയ്യുന്ന ജോലിക്കു പ്ര തിഫലമായി അവര്‍ക്കുള്ളതാണിത്.
22 എന്നാല്‍ യിസ്രായേലിലെ മറ്റു ജനങ്ങളാരും ഒരിക്ക ലും സമ്മേളനക്കൂടാരത്തിനടുത്തേക്കു പോകരുത്. അവ രങ്ങനെ ചെയ്താല്‍ അവര്‍ കൊല്ലപ്പെടും! 23 സമ്മേള ന ക്കൂടാരത്തിനെതിരെയുണ്ടാകുന്ന ഏതു പാപത്തിനും അതില്‍ ജോലി ചെയ്യുന്ന ലേവ്യര്‍ക്ക് ആയിരിക്കും ഉ ത്തരവാദിത്വം. ഇത് എക്കാലവും നിലനില്‍ക്കുന്ന ഒരു നിയമമായിരിക്കും. യിസ്രായേലിലെ മറ്റു ജനതയ്ക്ക് ഞാന്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഭൂമി ഒരിക്കലും ലേവ് യര്‍ക്കു ലഭിക്കില്ല. 24 പക്ഷേ, എനിക്കു സമര്‍പ്പി ക് കുന്നതിന്‍റെ പത്തിലൊന്ന് ഞാന്‍ ലേവ്യര്‍ക്ക് നല്‍കും. അതിനാലാണ് ഞാന്‍ ഈ വാക്കുകളൊക്കെ ലേവ്യരെ പ് പറ്റിപ്പറഞ്ഞത്: ഞാന്‍ യിസ്രായേലുകാര്‍ക്കു വാഗ്ദാ നം ചെയ്ത ഭൂമി അവര്‍ക്കു ലഭിക്കില്ലെന്ന്.”
25 യഹോവ മോശെയോടു പറഞ്ഞു, 26 “ലേവ്യരോട് ഇ ങ്ങനെ പറയുക: യിസ്രായേല്‍ജനത തങ്ങള്‍ക്കുള്ളതിന്‍റെ പത്തിലൊന്ന് യഹോവയ്ക്കു നല്കും. ആ പത്തി ലൊ ന്ന് ലേവ്യരുടേതാണ്. പക്ഷേ നിങ്ങള്‍ അതിന്‍റെ പത്തി ലൊന്ന് യഹോവയ്ക്കു വഴിപാടായി സമര്‍പ്പിക്കണം. 27 വിളവെടുപ്പിനുശേഷം ധാന്യവും മുന്തിരിച്ച ക്കില്‍ നിന്ന് വീഞ്ഞും നിങ്ങള്‍ക്കു ലഭിക്കും. അനന്തരം അതു തന്നെ യഹോവയ്ക്കുള്ള നിങ്ങളുടെ വഴിപാടുമാ യിരിക് കും. 28 അങ്ങനെ മറ്റ് യിസ്രായേല്‍ജനത ചെയ്യുന്നതു പോലെ നിങ്ങളും യഹോവയ്ക്കു വഴിപാടര്‍പ്പി ക്ക ണം. യിസ്രായേല്‍ജനത യഹോവയ്ക്ക് അര്‍പ്പിക്കു ന്ന തിന്‍റെ പത്തിലൊന്ന് നിങ്ങള്‍ക്കു ലഭിക്കും. അപ്പോ ള്‍ നിങ്ങള്‍ അതിന്‍റെ പത്തിലൊന്ന് പുരോഹിതനായ അ ഹരോനെ ഏല്പിക്കണം. 29 തങ്ങള്‍ക്കുള്ളതിന്‍റെ പത് തിലൊന്നു വീതം യിസ്രായേല്‍ജനത നിങ്ങള്‍ക്കു നല്‍ കുന്പോള്‍ നിങ്ങള്‍ അവയുടെ ഏറ്റവും മികച്ചതും വി ശുദ്ധവുമായതു തെരഞ്ഞെടുക്കണം. നിങ്ങള്‍ യഹോ വയ്ക്കു കൊടുക്കേണ്ട പത്തിലൊന്ന് അതാണ്.
30 “മോശെ, ലേവ്യരോടു പറയുക: യിസ്രായേല്‍ജനത തങ്ങളുടെ വിളവിന്‍റെയും വീഞ്ഞിന്‍റെയും പത്തി ലൊ ന്ന് നിങ്ങള്‍ക്കു നല്‍കും. അപ്പോള്‍ നിങ്ങള്‍ അതിന്‍റെ പത്തിലൊന്ന് യഹോവയ്ക്കു നല്‍കണം. അത് മെതി ക്കളത്തിലെയും മുന്തിരിത്തോപ്പിലെയും നിങ്ങളുടെ സ്വന്തം ഉല്പന്നമായി പരിഗണിക്കപ്പെടും. 31 നിങ് ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും അതു ഭക്ഷി ക്കാം. സമ്മേളനക്കൂടാരത്തില്‍ നിങ്ങള്‍ ചെയ്യുന്ന ജോ ലിക്കുള്ള പ്രതിഫലമായിരിക്കും അത്. 32 നിങ്ങള്‍ അതി ന്‍റെ നല്ല ഭാഗം യഹോവയ്ക്കു നല്‍കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അപരാധമുണ്ടാകില്ല. ആ സാധനങ്ങള്‍ യി സ്രായേല്‍ജനതയില്‍നിന്നുള്ള വിശുദ്ധവ ഴിപാടാ ണെ ന്നു നിങ്ങളെപ്പോഴും ഓര്‍മ്മിക്കുക. അര്‍പ്പിച്ച വി ശുദ്ധവസ്തുക്കള്‍ അശുദ്ധമായി എന്ന കാരണത്താല്‍ നി ങ്ങളൊരിക്കലും മരിക്കുകയുമില്ല.”