ബിലെയാമിന്‍റെ ആദ്യ സന്ദേശം
23
ബിലെയാം പറഞ്ഞു, “ഇവിടെ ഏഴു യാഗപീഠങ്ങള്‍ പണിയുക. കൂടാതെ എനിക്കായി ഏഴു കാളകളെയും ഏഴ് ആണാടുകളെയും ഒരുക്കുക.” ബിലെയാം ആവശ്യ പ് പെട്ടതുപോലെ ബാലാക്ക് ചെയ്തു. അനന്തരം ബാലാക് കും ബിലെയാമും ഓരോ യാഗപീഠത്തില്‍വച്ച് ഒരു കാള യേയും ഒരു ആണാടിനെയും വീതം കൊന്നു.
അനന്തരം ബിലെയാം ബാലാക്കിനോടു പറഞ്ഞു, “ഇവിടെ യാഗപീഠത്തിനടുത്തു തങ്ങുക. ഞാന്‍ മറ്റൊ രിടത്തേക്കു പോകട്ടെ. അപ്പോള്‍ യഹോവ എന്നെ സന്ദര്‍ശിച്ച് ഞാനെന്താണു പറയേണ്ടതെന്നു പറഞ് ഞു തന്നേക്കും.”അനന്തരം ബിലെയാം ഉയര്‍ന്ന ഒരു സ്ഥലത്തേക്കു പോയി.
ദൈവം അവിടെ ബിലെയാമിന്‍റെ അടുത്തു വന്നു. ബിലെയാം പറഞ്ഞു, “ഞാന്‍ ഏഴു യാഗപീഠങ്ങള്‍ ഉണ്ടാക്കി. ഞാന്‍ ഓരോ യാഗപീഠത്തിലുംവച്ച് ഓരോ കാളയേയും ആണാടിനെയും കൊന്നു ബലിയര്‍പ്പിക്കു കയും ചെയ്തു.”
അപ്പോള്‍ യഹോവ ബിലെയാമിനോട് അവന്‍ എന് താണു പറയേണ്ടതെന്നു പറഞ്ഞു, “ബാലാക്കിന്‍റെയ ടുത്തു ചെന്ന് ഞാന്‍ പറഞ്ഞുതരുന്ന കാര്യങ്ങള്‍ പറ യുക.”
അതിനാല്‍ ബിലെയാം ബാലാക്കിന്‍റെ അടുത്തേക്കു പോയി. ബാലാക്ക് അപ്പോഴും യാഗപീഠത്തിനടുത്തു നില്‍ക്കുകയായിരുന്നു. മോവാബിലെ എല്ലാ നേതാ ക്കന്മാരും അവിടെ അവനോടൊപ്പം ഉണ്ടായിരുന്നു. അപ്പോള്‍ ബിലെയാം ഇക്കാര്യങ്ങള്‍ പറഞ്ഞു:
അരാമിലെ കിഴക്കന്‍ മലകളില്‍നിന്ന് മോവാബിലെ ബാലാക്കുരാജാവ് എന്നെ ഇവിടെ കൊണ്ടുവന്നിരി ക് കുന്നു. ബാലാക്ക് എന്നോടു പറഞ്ഞു, “വരൂ, എനിക് കായി യാക്കോബിനെ ശപിക്കൂ. വരൂ, യിസ്രായേല്‍ജ ന തയെ അപലപിക്കൂ.”
എന്നാല്‍ ദൈവം അവര്‍ക്കെതിരല്ല, അതിനാല്‍ എ നിക്കവരെ ശപിക്കാനുമാവില്ല! അവര്‍ക്കു ദുരിതമു ണ്ടാക്കാന്‍ യഹോവയ്ക്കാഗ്രഹമില്ല. അതിനാല്‍ എനി ക്കതിനു കഴിയില്ല.
അവരെ ഞാന്‍ മലമുകളില്‍നിന്നു കാണുന്നു. ഗിരിശൃം ഗങ്ങളില്‍നിന്നും ഞാനവരെ കാണുന്നു. അവര്‍ തനിച് ചു പാര്‍ക്കുന്നു. അവര്‍ മറ്റൊരു ജനതയുടെ ഭാഗമല്ല.
10 യാക്കോബിന്‍റെ ജനതയെ ആര്‍ക്കെണ്ണാനാകും? അവര്‍ ധൂളിയെപ്പോലെയാണ്. യിസ്രായേല്‍ജനതയുടെ നാലിലൊന്നിനെപ്പോലും ആര്‍ക്കുമെണ്ണാ നാവി ല്ല. ഞാനൊരു നീതിമാനായി മരിക്കട്ടെ. അവരുടെ ജീ വിതംപോലെ എന്‍റേതും ആഹ്ലാദം നിറഞ്ഞതാകട്ടെ!
11 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു, “എന്നോടു നീ എന്താണു ചെയ്തത്? എന്‍റെ ശത്രുക്കളെ ശപിക്കാ നാണു നിന്നെ ഞാന്‍ ക്ഷണിച്ചുവരുത്തിയത്. പക്ഷേ നീയവരെ അനുഗ്രഹിക്കുക മാത്രമാണു ചെയ്തത്!”
12 പക്ഷേ ബിലെയാം മറുപടി പറഞ്ഞു, “യഹോവ എ ന്‍റെ നാവില്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ ഞാന്‍ പറഞ്ഞേ പറ്റൂ.”
13 അപ്പോള്‍ ബാലാക്ക് അവനോടു പറഞ്ഞു, “അ തിനാല്‍ എന്നോടൊത്തു മറ്റൊരിടത്തേക്കു വരിക. നിനക്കവരെ മുഴുവന്‍ കാണാനാകുന്നില്ല. ഒരു ഭാഗം മാത്രമേ നിനക്കിപ്പോള്‍ കാണാനാകുന്നുള്ളൂ. അവി ടെനിന്ന് നിനക്കവരെ എനിക്കുവേണ്ടി ശപിക്കാം.” 14 അതിനാല്‍ ബാലാക്ക് ബിലെയാമിനെ സോഫീംപ രപ് പിലേക്കു കൊണ്ടുപോയി. പിസ്ഗാമലയുടെ കൊടുമു ടിയിലായിരുന്നു അത്. അവിടെ ബാലാക്ക് ഏഴു യാഗ പീഠങ്ങളുണ്ടാക്കി. തുടര്‍ന്ന് ബാലാക്ക് ഓരോ കാള യേയും ആണാടിനേയും ഓരോ യാഗപീഠത്തില്‍വച്ച് കൊന്നു ബലിയര്‍പ്പിച്ചു.
15 അതിനാല്‍ ബിലെയാം ബാലാക്കിനോടു പറഞ്ഞു, “ഈ യാഗപീഠത്തിനടുത്തു നില്‍ക്കുക. ഞാനവിടെപ് പോയി ദൈവത്തെ കാണട്ടെ.”
16 അതിനാല്‍ യഹോവ ബിലെയാമിന്‍റെയടുത്തു വന്ന് എന്താണു പറയേണ്ടതെന്ന് അവനു പറഞ്ഞു കൊടു ത്തു. അനന്തരം ബാലാക്കിന്‍റെ അടുത്തുചെന്ന് അതെ ല്ലാം പറയാന്‍ യഹോവ ബിലെയാമിനോടു പറഞ്ഞു. 17 അതിനാല്‍ ബിലെയാം ബാലാക്കിന്‍റെയടുത്തേക്കു പോയി. ബാലാക്ക് അപ്പോഴും യാഗപീഠത്തിനടുത്തു നില്‍ക്കുന്നുണ്ടായിരുന്നു. മോവാബിലെ നേതാക്ക ന്മാരും അവനോടൊപ്പമുണ്ടായിരുന്നു. ബിലെയാം വരുന്നതുകണ്ട് ബാലാക്കു ചോദിച്ചു, “യഹോവ എന്താണു പറഞ്ഞത്?”
ബിലെയാമിന്‍റെ രണ്ടാം സന്ദേശം
18 അപ്പോള്‍ ബിലെയാം ഇക്കാര്യങ്ങള്‍ പറഞ്ഞു:
“ബാലാക്ക്, എഴുന്നേറ്റുനിന്ന് ഞാന്‍ പറയുന്നതു കേള്‍ക്കൂ. സിപ്പോരിന്‍റെ മകനായ ബാലാക്ക്, ഞാന്‍ പറയുന്നതു കേള്‍ക്കൂ.
19 ദൈവം ഒരു മനുഷ്യനല്ല; അവന്‍ നുണ പറയില്ല. ദൈവം മനുഷ്യപുത്രനല്ല; അവന്‍റെ തീരുമാനങ്ങള്‍ മാറില്ല. അവന്‍ ചെയ്യുമെന്നു പറഞ്ഞവ ചെയ്യും. യഹോവ തന്‍റെ വാഗ്ദാനങ്ങള്‍ നിറവേറ്റും.
20 ഇവരെ അനുഗ്രഹിക്കാന്‍ യഹോവ എന്നോടാജ്ഞാ പിച്ചു. യഹോവ അവരെ അനുഗ്രഹിച്ചു, അതിനാല്‍ എനിക്കതു മാറ്റാനാവില്ല.
21 യാക്കോബിന്‍റെ ജനതയില്‍ ദൈവം ഒരു തെററും കാ ണുന്നില്ല. യിസ്രായേല്‍ജനതയില്‍ ദൈവം ഒരു പാപവും കാണുന്നില്ല. അവരുടെ ദൈവമായ യഹോവ അവ രോ ടൊപ്പമാണ്. മഹാരാജാവ് അവരോടൊപ്പമാണ്!
22 ദൈവം അവരെ ഈജിപ്തില്‍നിന്നും കൊണ്ടുവന്നു. അവര്‍ക്കു കാട്ടുകാളയുടെ കരുത്തുണ്ട്.
23 യാക്കോബിന്‍റെ ജനത ഏതൊരു ശക്തിക്കും അജയ് യരാണ്. യിസ്രായേല്‍ജനതയെ തടയാന്‍ ഒരാഭിചാരത്തി നു മാവില്ല. യാക്കോബിനെയും യിസ്രായേല്‍ജനതയെയും പറ്റി ജനങ്ങള്‍ ഇങ്ങനെ പറയും: ‘ദൈവത്തിന്‍റെ മഹത് തായ ചെയ്തികളിതാ!’
24 സിംഹത്തെപ്പോലെ കരുത്തരായവര്‍, അവര്‍ സിംഹ ത്തെപ്പോലെ പോരാടുന്നു. ശത്രുവിനെ തിന്നു തീ രുംവരെ വിശ്രമിക്കാത്ത സിംഹം. തനിക്കെതിരെ വരുന് ന ശത്രുവിന്‍റെ രക്തം മുഴുവന്‍ കുടിച്ചു തീര്‍ക്കുംവരെ വിശ്രമിക്കാത്ത സിംഹം.”
25 അപ്പോള്‍ ബാലാക്ക്, ബിലെയാമിനോടു പറഞ്ഞു, “നീ അവരെ അനുഗ്രഹിക്കുന്നുമില്ല ശപിക്കു ന്നുമി ല്ല!”
26 ബിലെയാം മറുപടി പറഞ്ഞു, “യഹോവ പറയുന് പോലെയേ എനിക്കു പറയാനാവൂ എന്ന് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.”
27 അപ്പോള്‍ ബാലാക്ക്, ബിലെയാമിനോടു പറഞ്ഞു, “അതുകൊണ്ട് എന്‍റെകൂടെ മറ്റൊരിടത്തേക്കു വരിക. അവിടെനിന്ന് നീ അവരെ ശപിക്കുന്നത് ദൈവത്തി നി ഷ്ടമായേക്കും.” 28 അതിനാല്‍ ബാലാക്ക് ബിലെയാമിനെ പെയോര്‍പര്‍വ്വതത്തിന്‍റെ മുകളിലേക്കു കൊണ്ടു പോയി. മരുഭൂമിക്കഭിമുഖമായാണ് ആ പര്‍വ്വതം നില്‍ക് കുന്നത്.
29 ബിലെയാം പറഞ്ഞു, “ഇവിടെ ഏഴു യാഗപീഠങ് ങളുണ്ടാക്കുക. ഏഴു കാളകളേയും ഏഴു ആണാടുകളെയും ഒരുക്കുക.” 30 ബിലെയാം പറഞ്ഞതെല്ലാം ബാലാക്ക് ചെയ്തു. കാളകളേയും ആണാടുകളേയും ബാലാക്ക് യാഗമ ര്‍പ്പിച്ചു.