ബിലെയാമിന്‍റെ മൂന്നാം സന്ദേശം
24
യിസ്രായേല്‍ജനതയെ അനുഗ്രഹിക്കാന്‍ യഹോവ ആഗ്രഹിക്കുന്നതായി ബിലെയാം മനസ്സി ലാക് കി. അതിനെതിരെ ഒരാഭിചാരം നടത്താനും ബിലെയാം തു നിഞ്ഞില്ല. പക്ഷേ ബിലെയാം തിരിഞ്ഞുനിന്ന് മരുഭൂ മിയെ നോക്കി. മരുഭൂമിയിലാകമാനം യിസ്രായേല്‍ജനത വ്യാപിച്ചിരിക്കുന്നത് അവന്‍ കണ്ടു. അവര്‍ ഗോത്രം ഗോത്രമായി പാളയമടിച്ചിരിക്കുകയായിരുന്നു. അപ് പോള്‍ ദൈവത്തിന്‍റെ ആത്മാവ് ബിലെയാമിനെ സമീപി ച്ചു. ബിലെയാം ഇങ്ങനെ പറയുകയും ചെയ്തു:
“ബെയോരിന്‍റെ പുത്രനായ ബിലെയാമിന്‍റെ സന്ദേ ശം: എനിക്കു വ്യക്തമായി കാണാന്‍ കഴിയുന്ന കാര്യ ങ്ങളെപ്പറ്റി ഞാന്‍ പറയട്ടെ.
ദൈവത്തില്‍നിന്നും ഞാന്‍ കേട്ട സന്ദേശമാണിത്. സ ര്‍വ്വശക്തനായ ദൈവം കാട്ടിത്തന്നത് ഞാന്‍ കണ്ടു. ഞാ ന്‍ വ്യക്തമായിക്കണ്ടത് വിനയത്തോടെ പറയട്ടെ.
“യാക്കോബിന്‍റെ ജനമേ, നിന്‍റെ കൂടാരങ്ങള്‍ എത്ര മനോഹരങ്ങള്‍! യിസ്രായേല്‍ ജനമേ, നിന്‍റെ ഭവനങ്ങള്‍ എത്ര മനോഹരം!
5-6 അരുവിയോരത്തു നട്ടു വളര്‍ത്തിയ പൂന്തോ പ്പു കള്‍ പോലെ. നദീതടത്തില്‍ നട്ടു വളര്‍ത്തിയ പൂന്തോ പ്പുപോലെ. യഹോവ നട്ടു വളര്‍ത്തിയ സുഗന്ധ ക്കാ ടുകള്‍പോലെ. ജലാന്തികത്തില്‍ വളരുന്ന (സുന്ദരമായ) ദേവദാരുവൃക്ഷങ്ങള്‍ പോലെ.
നിനക്കെപ്പോഴും ജലസമൃദ്ധി, നിന്‍റെ വിത്തുകള്‍ വളരാനാവശ്യമായത്ര. നിന്‍റെ രാജാവ് ആഗാഗുരാജാ വി നേക്കാള്‍ മഹാനായിരിക്കും. നിന്‍റെ രാജ്യം അതിമഹ ത് തായിരിക്കും.
“ദൈവം അവരെ ഈജിപ്തില്‍നിന്നും കൊണ്ടുവന്നു. അവര്‍ കാട്ടുകാളയെപ്പോലെ കരുത്തര്‍. അവര്‍ തങ്ങ ളുടെ ശത്രുക്കളെ മുഴുവന്‍ തോല്പിക്കും. അവര്‍ ശത് രുക്കളുടെ എല്ലു തകര്‍ക്കുകയും അന്പുകളെല്ലാം ഒടി ക്കുകയും ചെയ്യും.
“യിസ്രായേല്‍ ഒരു സിംഹത്തെപ്പോലെയാണ്, പതു ങ്ങിപ്പതുങ്ങിക്കിടക്കുന്നു. അതെ, അവര്‍ ഒരു സിംഹ ക്കുട്ടിയെപ്പോലെ, ആരും ഉണര്‍ത്താനാഗ്രഹിക്കാത്ത സിംഹക്കുട്ടി. നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്ര ഹീതന്‍. നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്തന്‍.”
10 ബാലാക്കിന് ബിലെയാമിനോട് വളരെ ദേഷ്യമുണ് ടായി. ബാലാക്ക് തന്‍റെ ഇരുകൈകളും ചേര്‍ത്ത് ഇടിച്ചു. ബാലാക്ക് ബിലെയാമിനോടു പറഞ്ഞു, “നിന്നെ ഞാന്‍ വിളിച്ചു വരുത്തിയത് എന്‍റെ ശത്രുക്കളെ ശപിക്കാനാ ണ്. പക്ഷേ നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു. 11 ഇ പ്പോള്‍ ദൂരെ പോകൂ! ഞാന്‍ നിനക്കൊരു നല്ല പ്രതി ഫലം വാഗ്ദാനം ചെയ്തു. പക്ഷേ യഹോവ നിന്‍റെ പ്രതി ഫലം തട്ടിക്കളഞ്ഞു.”
12 ബിലെയാം ബാലാക്കിനോടു പറഞ്ഞു, “നീ എന്‍ റെയടുത്തേക്ക് ആളുകളെ അയച്ചു. അവര്‍ എന്നെ വി ളിച്ചു. പക്ഷേ ഞാനവരോടു പറഞ്ഞു, 13 ‘ബാലാക്ക് എനിക്ക് തന്‍റെ അതിസുന്ദരമായ ഭവനം വെള്ളിയും സ്വ ര്‍ണ്ണവും നിറച്ചു തന്നേക്കാം. പക്ഷേ ഞാനിപ് പോ ഴും പറയുന്നു, യഹോവ കല്പിക്കുന്പോലെയേ എനി ക്കു സംസാരിക്കാനാവൂ.’ എനിക്കു സ്വമേധയായി നന് മയോ തിന്മയോ ചെയ്യാന്‍ കഴിയില്ല. നിന്‍റെയാ ളുക ളോട് ഞാന്‍ ഇങ്ങനെയൊക്കെപ്പറഞ്ഞത് നീ തീര്‍ച് ചയായും ഓര്‍ക്കുന്നുണ്ടാകും. 14 ഇനി ഞാനെന്‍റെ നാട് ടിലേക്കു മടങ്ങുന്നു. പക്ഷേ ഞാന്‍ നിനക്ക് ഈ മുന്ന റിയിപ്പു നല്‍കുന്നു. ഭാവിയില്‍ യിസ്രായേല്‍ജനത നി ന്നോടും നിന്‍റെ ജനങ്ങളോടും എന്തു ചെയ്യുമെന്നു ഞാന്‍ പറയാം.”
ബിലെയാമിന്‍റെ അവസാന സന്ദേശം
15 അനന്തരം ബിലെയാം ഇങ്ങനെ പറഞ്ഞു: “ബെ യോ രിന്‍റെ പുത്രനായ ബിലെയാമിന്‍റെ സന്ദേശം. വ്യക്ത മായിക്കണ്ട കാര്യങ്ങള്‍ ഞാന്‍ പറയുന്നു.
16 ദൈവത്തില്‍നിന്നും ഞാന്‍ ഈ സന്ദേശം കേട്ടു. അത് യുന്നതനായ ദൈവം പഠിപ്പിച്ചതു ഞാന്‍ മനസ്സി ലാക്കി. സര്‍വ്വശക്തനായ ദൈവം എന്നെ കാണിച്ചു. ഞാന്‍ വ്യക്തമായി കണ്ടത് വിനയപൂര്‍വ്വം പറയാം.
17 “യഹോവ വരുന്നത് ഞാന്‍ കാണുന്നു, പക്ഷേ ഇപ് പോഴല്ല. അവന്‍ വരുന്നതു ഞാന്‍ കാണുന്നു, പക്ഷേ അടുത്തല്ല. യാക്കോബിന്‍റെ കുടുംബത്തില്‍നിന്നും ഒരു നക്ഷത്രം വരും. യിസ്രായേല്‍ജനതയില്‍നിന്ന് ഒരു പുതിയ ഭരണാധിപന്‍ വരും. ആ ഭരണാധിപന്‍ മോവാ ബ് യരുടെ തല തച്ചുടയ്ക്കും. ശേത്തിന്‍റെ എല്ലാ മക്കളു ടെയും തല ആ ഭരണാധിപന്‍ ഉടയ്ക്കും.
18 യിസ്രായേല്‍ കരുത്തോടെ വളരും! എദോം പ്രദേശം അവനു ലഭിക്കും. അവന്‍റെ ശത്രുവായ സെയീരിന്‍റെ പ്ര ദേശവും അവനു ലഭിക്കും.
19 “യാക്കോബിന്‍റെ കുടുംബത്തില്‍നിന്നും ഒരു പുതി യ ഭരണാധിപന്‍ വരും. ആ നഗരത്തില്‍ ജീവനോ ടെയി രിക്കുന്ന ബാക്കിയെല്ലാവരെയും അവന്‍ നശിപ് പിക് കും.” 20 അനന്തരം ബിലെയാം അമാലേക്യരെ കാണുകയും ഇങ്ങനെ പറയുകയും ചെയ്തു: “എല്ലാ രാജ്യങ്ങളിലും ശക്തമാണ് അമാലേക്ക്. പക്ഷേ അമാലേക്കുപോലും തക ര്‍ക്കപ്പെടും!” 21 കേന്യരെ കണ്ട ബിലെയാം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ രാജ്യം മലമുകളിലെ ഒരു പക്ഷി ക്കൂടു പോലെ സുരക്ഷിതമാണെന്നു നിങ്ങള്‍ കരുതു ന്നു. 22 പക്ഷേ നിങ്ങള്‍ കേന്യര്‍ നശിപ്പിക്കപ്പെടും. കയീനെ യഹോവ നശിപ്പിച്ചതുപോലെ അശ്ശൂരുകാര്‍ നിങ്ങളെ തടവുകാരാക്കും.” 23 അനന്തരം ബിലെയാം ഇങ് ങനെ പറഞ്ഞു: “ദൈവം ഇങ്ങനെ ചെയ്യുന്പോള്‍ ഒരുവ നും ജീവിച്ചിരിക്കില്ല. 24 കിത്തീമില്‍നിന്നു വരുന്ന കപ്പലുകള്‍ അശ്ശൂരിനേയും ഏബെരിനേയും തോല് പിക് കും. എന്നാല്‍ ആ കപ്പലുകളും നശിപ്പിക്കപ്പെടും.” 25 അനന്തരം ബിലെയാം എഴുന്നേറ്റ് തന്‍റെ വീട്ടിലേക്കു മടങ്ങി. ബാലാക്ക് തന്‍റെ വഴിയേയും പോയി.