ജനങ്ങളുടെ കണക്കെടുക്കുന്നു
26
മഹാരോഗത്തിനുശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്‍റെ പുത്രന്‍ എലെയാ സാരിനോടും സംസാരിച്ചു. അവന്‍ പറഞ്ഞു, “യിസ്രാ യേല്‍ജനതയെ എണ്ണുക. ഇരുപതോ അതിലധികമോ വ യസ്സായ പുരുഷന്മാരുടെ പട്ടിക കുടുംബം തിരിച്ച് ഉണ്ടാക്കുക. യിസ്രായേല്‍സേനയില്‍ ചേരാന്‍ കഴിവുള്ള വ രുമായിരിക്കണം അവര്‍.”
ആ സമയത്ത് ജനങ്ങള്‍ മോവാബിലെ യോര്‍ദ്ദാന്‍ താഴ് വരയില്‍ പാളയമടിച്ചിരിക്കുകയായിരുന്നു. യോര്‍ദ്ദാന്‍ നദിയുടെ മറുകരയില്‍ യെരീഹോയ്ക്ക് സമീപമായിരു ന് നു അത്. മോശെയും പുരോഹിതനായ എലെയാസാരും ജന ങ്ങളോടു സംസാരിച്ചു. അവര്‍ പറഞ്ഞു, “ഇരുപതും അ തിലധികവും വയസ്സുളളവരെ നിങ്ങള്‍ എണ്ണണം. യ ഹോവ മോശെയ്ക്കു നല്‍കിയ കല്പനയാണിത്.”ഈജിപ് തില്‍നിന്നും വന്ന യിസ്രായേല്‍ജനതയുടെ പട്ടിക ഇതാ ണ്.
4-5 യിസ്രായേലിന്‍റെ ആദ്യജാതപുത്രനായ രൂബേന്‍റെ കുടുംബക്കാര്‍ ഇവരാണ്:
ഹനോക്ക് - ഹാനോക്ക്യകുടുംബം. പല്ലൂ - പല്ലൂ കുടുംബം. ഹെസ്രോന്‍ ഹെസ്രോന്യകുടുംബം. കര്‍മ്മി - കര്‍മ്മി കുടുംബം.
രൂബേന്‍റെ ഗോത്രത്തിലെ കുടുംബങ്ങള്‍ അവയാണ്. അവരാകെ 43,730 പേര്‍.
പല്ലൂവിന്‍റെ പുത്രന്‍ എലീയാബ്. എലീയാബിനും മൂന്നു പുത്രന്മാര്‍-നെമൂവേല്‍, ദാഥാന്‍, അബീരാം. മോ ശെയ്ക്കും അഹരോനും എതിരെ തിരിഞ്ഞ രണ്ടു നേതാ ക്കളാണ് ദാഥാനും അബീരാമും എന്ന് ഓര്‍മ്മിക്കുക. അവ ര്‍, കോരഹ് യഹോവയ്ക്കെതിരെ തിരിഞ്ഞപ്പോള്‍ കോ രഹിന്‍റെ അനുയായികളായിരുന്നു. 10 കോരഹിനെയും അ വന്‍റെ അനുയായികളെയും ഭൂമി പിളര്‍ന്നു വിഴുങ്ങിയ കാലമായിരുന്നു അത്. ഇരുനൂറ്റന്പതുപേരും കൊല്ല പ്പെട്ടു! യിസ്രായേല്‍ജനതയ്ക്ക് അതൊരു മുന്നറിയി പ്പായിരുന്നു. 11 പക്ഷേ കോരഹിന്‍റെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ കൊല്ലപ്പെട്ടില്ല. 12 ശിമെയോന്‍റെ ഗോത്രത്തിലെ കുടുംബങ്ങള്‍ ഇവയായിരുന്നു. നെമൂവേ ല്‍-നെമൂവേല്‍കുടുംബം. യാമീന്‍-യാമീന്‍കുടുംബം. യാഖീന്‍ യാഖീന്‍ കുടുംബം.
13 സേരഹ്-സേരഹുകുടുംബം. ശാവൂല്‍-ശാവൂല്‍കുടുംബം.
14 ശിമെയോന്‍റെ ഗോത്രത്തിലെ കുടുംബക്കാര്‍ അവ രായിരുന്നു. അവരാകെ 22,200 പേരുണ്ടായിരുന്നു.
15 ഗാദിന്‍റെ ഗോത്രത്തിലെ കുടുംബക്കാര്‍ ഇവരാണ്:
സെഫോന്‍ - സെഫോന്‍കുടുംബം, ഹഗ്ഗി-ഹഗ്ഗി കുടും ബം. ശൂനി-ശൂനികുടുംബം. 16 ഒസ്നി-ഒസ്നികുടുംബം. ഏ രി-ഏരികുടുംബം. 17 അരോദ് - അരോദുകുടുംബം, അരേലി-അരേലികുടുംബം
18 ഗാദിന്‍റെ ഗോത്രത്തിലെ കുടുംബങ്ങളാണിവ. ഇവര്‍ ആകെ 40,500 പേരുണ്ടായിരുന്നു.
19-20 യെഹൂദയുടെ ഗോത്രത്തില്‍പ്പെട്ട കുടുംബക്കാര്‍ ഇവരാണ്:
ശേല ശേലകുടുംബം. ഫേരസ് ഫേരസുകുടുംബം. സേരഹ് സേരഹു കുടുംബം. (യെഹൂദയുടെ പുത്രന്മാരില്‍ രണ്ടു പേര്‍, ഏരും ഓനാനും കനാനില്‍വച്ചു മരിച്ചു.)
21 ഫേരസില്‍നിന്നുള്ള കുടുംബങ്ങള്‍: ഹെസ്രോന്‍ ഹെ സ്രോന്‍കുടുംബം ഹാമൂല്‍ ഹാമൂല്‍ കുടുംബം.
22 യെഹൂദയുടെ ഗോത്രത്തില്‍നിന്നുള്ള കുടുംബക്കാര്‍ ഇവരായിരുന്നു. അവരുടെ ആകെ എണ്ണം 76,500 ആയിരു ന്നു. 23 യിസ്സാഖാരിന്‍റെ ഗോത്രത്തിലെ കുടുംബക്കാര്‍:
തോലാ-തോലാകുടുംബം. പൂവാ പൂവാ കുടുംബം 24 യാശൂബ്-യാശൂബുകുടുംബം. ശിമ്രോന്‍-ശിമ്രോന്‍ കു ടുംബം.
25 യിസ്സാഖാരിന്‍റെ ഗോത്രത്തിലെ കുടുംബങ്ങള്‍ അവരായിരുന്നു. അവര്‍ ആകെ 64,300 പേരുണ്ടായിരു ന് നു.
26 സെബൂലൂന്‍റെ ഗോത്രത്തിലെ കുടുംബക്കാര്‍:
സേരെദ്-സേരെദുകുടുംബം. ഏലോന്‍ ഏലോന്‍കുടുംബം യഹ്ളേല്‍-യഹ്ളേല്‍ കുടുംബം.
27 സെബൂലൂന്‍റെ ഗോത്രത്തില്‍പ്പെട്ട കുടുംബക്കാര്‍ അവരായിരുന്നു. അവര്‍ ആകെ 60,500 പേരുണ്ടായിരുന് നു.
28 മനശ്ശെയും എഫ്രയീമും യോസേഫിന്‍റെ രണ്ടു പു ത്രന്മാരായിരുന്നു. അവര്‍ക്കോരോരുത്തര്‍ക്കും ഓരോ ഗോത്രങ്ങളുണ്ടായിരുന്നു. 29 മനശ്ശെയുടെ ഗോത്ര ത് തിലെ കുടുംബക്കാര്‍:
മാഖീര്‍-മാഖീര്‍കുടുംബം. (ഗിലെയാദിന്‍റെ പിതാവാ യി രുന്നു മാഖീര്‍.)ഗിലെയാദ്-ഗിലെയാദു കുടുംബം. 30 ഗിലെയാദില്‍നിന്നുള്ള കുടുംബക്കാര്‍: ഈയേസെര്‍-ഈയേസെര്‍കുടുംബം. ഹേലെക്ക്-ഹേലെക്കുകുടുംബം. 31 അസ്രീയേല്‍ അസ്രീയേല്‍കുടുംബം. ശേഖെം-ശേഖെം കുടുംബം. 32 ശെമീദാ-ശെമീദാ കുടുംബം. ഹേഫെര്‍ ഹേഫെര്‍ കുടുംബം.
33 സെലോഫഹാദ് ഹേഫെരിന്‍റെ പുത്രനായിരുന്നു. പക്ഷേ അവനു പുത്രന്മാരില്ലായിരുന്നു. പുത്രിമാര്‍ മാത്രം. മഹ്ളാ, നോവാ, ഹൊഗ്ളാ, മില്‍ക്കാ, തിര്‍സാ എന്നായിരുന്നു പുത്രിമാരുടെ പേരുകള്‍.
34 മനശ്ശെയുടെ ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഇതൊക്കെയാണ്. അവരുടെ ആകെ എണ്ണം 52,700.
35 എഫ്രയീമിന്‍റെ ഗോത്രത്തില്‍പ്പെട്ട കുടുംബക് കാര്‍:
ശൂഥേലഹ്-ശൂഥേലഹുകുടുംബം. ബേഖെര്‍-ബേഖെര്‍കു ടുംബം. തഹന്‍-തഹന്‍കുടുംബം.
36 ഏരാന്‍ ശൂഥേലഹിന്‍റെ കുടുംബക്കാരന്‍. ഏരാനില്‍നി ന്ന് ഏരാന്‍കുടുംബം.
37 എഫ്രയീമിന്‍റെ ഗോത്രത്തിലെ കുടുംബങ്ങള്‍ അവ രായിരുന്നു. അവരുടെ ആകെ എണ്ണം 32,500 യോസേ ഫിന്‍റെ ഗോത്രത്തില്‍നിന്നും വന്നവരാണ് അവരെ ല് ലാം.
38 ബെന്യാമീന്‍റ ഗോത്രത്തില്‍നിന്നുള്ള കുടുംബക്കാ ര്‍:
ബേല-ബേലാ കുടുംബം. അസ്ബേല്‍ - അസ്ബേല്‍കുടും ബം. അഹീരാം - അഹീരാം കുടുംബം.
39 ശെഫൂ-ശെഫൂ കുടുംബം. ഹൂഫാം - ഹൂഫാം കുടുംബം. 40 ബേലയില്‍ നിന്നുള്ള കുടുംബങ്ങള്‍:
അര്‍ദ്ദ്-അര്‍ദ്ദുകുടുംബം. നാമാന്‍ നാമാന്‍ കുടുംബം.
41 ബെന്യാമീന്‍റെ ഗോത്രത്തിലെ കുടുംബങ്ങള്‍ ഇവ യായിരുന്നു. അവരുടെ സംഖ്യ 45,600.
42 ദാന്‍റെ ഗോത്രത്തിലെ കുടുംബക്കാര്‍ ഇവരായിരു ന്നു.
ശൂഹാം - ശൂഹാം ഗോത്രം. അതായിരുന്നു ദാന്‍റെ ഗോ ത്രം. 43 ശൂഹാമിന്‍റെ ഗോത്രത്തില്‍ അനേകം കുടുംബങ് ങ ളുണ്ടായിരുന്നു. അവരുടെ സംഖ്യ 64,400.
44 ആശേരിന്‍റെ ഗോത്രത്തിലെ കുടുംബങ്ങള്‍: യിമ്നാ-യിമ്നാകുടുംബം. യിശ്വി-യിശ്വി കുടുംബം. ബെറീയ - ബെറീയകുടുംബം. 45 ബെറീയയില്‍നിന്നുള്ള കുടുംബങ്ങ ള്‍: ഹേബെര്‍ - ഹേബെര്‍ കുടുംബം. മല്‍ക്കിയേല്‍ - മല്‍ക്കി യേല്‍ കുടുംബം.
46 (ആശേരിന് സാറാ എന്നൊരു പുത്രിയുമുണ്ടാ യിരു ന്നു.) 47 ആശേരിന്‍റെ ഗോത്രക്കാര്‍ അവരായിരുന്നു. അവ രുടെ സംഖ്യ 53,400. 48 നഫ്താലിയുടെ ഗോത്രക്കാര്‍ ഇവ രാകുന്നു:യഹ്സേല്‍-യഹ്സേല്‍കുടുംബം. ഗൂനി-ഗൂനി കുടുംബം. 49 യേസെര്‍-യേസെര്‍കുടുംബം. ശില്ലേം ശില് ലേം കുടുംബം. 50 നഫ്താലിയുടെ ഗോത്രത്തിലെ കുടുംബ ങ്ങള്‍ അവരായിരുന്നു. അവരുടെ ആകെ എണ്ണം 45,400 ആയിരുന്നു.
51 അങ്ങനെ യിസ്രായേല്‍ജനതയുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.
52 യഹോവ മോശെയോടു പറഞ്ഞു, 53 “ഭൂമി വീതംവച് ച് ഇവര്‍ക്കു നല്‍കണം. ഓരോ ഗോത്രത്തിനും അവര്‍ക് കിടയിലുള്ള എല്ലാവര്‍ക്കും കിട്ടത്തക്കവിധം ആവശ് യത്തിനു ഭൂമി നല്‍കണം. 54 വലിയകുടുംബത്തിന് കൂടുതല്‍ ഭൂമിയും ചെറിയ കുടുംബത്തിന് കുറച്ചു ഭൂമിയും. എണ് ണപ്പെട്ട എല്ലാവര്‍ക്കും തുല്യമായി ഭൂമി കിട്ടണം. 55 എന്നാല്‍ ഏതേതു സ്ഥലം ആര്‍ക്കൊക്കെ കിട്ടണമെ ന്ന് നറുക്കിട്ടറിയണം. ഓരോ ഗോത്രത്തിനും അവരവ രുടെ സ്ഥലം കിട്ടണം. ആ സ്ഥലം അവരുടെ ഗോത്രത്തി ന്‍റെപേരില്‍ അറിയപ്പെടണം. 56 ചെറുതും വലുതുമായ എ ല്ലാ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കപ്പെടണം. അതു തീ രുമാനിക്കാന്‍ നിങ്ങള്‍ നറുക്കിടണം.”
57 ലേവിയുടെ ഗോത്രത്തെയും അവര്‍ എണ്ണി. ലേവി യുടെ ഗോത്രത്തില്‍ നിന്നുള്ള കുടുംബങ്ങള്‍ ഇവരാണ്:
ഗേര്‍ശോന്‍ - ഗേര്‍ശോന്‍കുടുംബം. കെഹാത്ത് - കെഹാത് തുകുടുംബം. മെരാരി - മെരാരികുടുംബം. 58 ഇവരും ലേവ്യ രുടെ ഗോത്രത്തില്‍പ്പെട്ട കുടുംബങ്ങളാണ്: ലിബ്നി കുടുംബം. ഹെബ്രോന്‍കുടുംബം. മഹ്ളികുടുംബം. മൂശി കുടുംബം. കോരഹു കുടുംബം.
അമ്രാം കെഹാത്ത്യ ഗോത്രത്തില്‍ നിന്നുള്ളവനായി രുന്നു. 59 യോഖേബേദ് ആയിരുന്നു അമ്രാമിന്‍റെ പത്നി. അവളും ലേവിയുടെ ഗോത്രക്കാരിയാണ്. ഈജിപ്തിലാ ണവള്‍ ജനിച്ചത്. അമ്രാമും യോഖേബേദും രണ്ടു പുത്ര ന്മാര്‍ക്കു ജന്മമേകി. അഹരോനും മോശെയും. അവര്‍ക്കു മിര്യാം എന്നൊരു പുത്രിയുമുണ്ടായിരുന്നു.
60 നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന് നിവരുടെ പിതാവായിരുന്നു അഹരോന്‍. 61 പക്ഷേ നാദാ ബും അബീഹൂവും മരണമടഞ്ഞു. അവര്‍ യഹോവ അനുവ ദിക്കാത്ത രീതിയില്‍ അഗ്നിയിലൂടെ അവനു വഴിപാട് ന ല്‍കിയതിനാലാണ് മരണമടഞ്ഞത്.
62 ലേവിയുടെ ഗോത്രക്കാരുടെ എണ്ണം 23,000 ആയി രുന്നു. ഒരു മാസത്തിനുമേല്‍ പ്രായമുള്ള മുഴുവന്‍ പുരുഷ പ്രജകളെയും എണ്ണി. എന്നാലിവരെ മറ്റു യിസ്രായേ ലുകാരോട് ചേര്‍ത്തല്ല എണ്ണിയത്. യഹോവ മറ്റുള്ളവ ര്‍ക്കു നല്‍കിയ ഭൂമിയില്‍ അവര്‍ക്കു പങ്കു കിട്ടിയില്ല.
63 മോശെയും പുരോഹിതനായ എലെയാസാരും അവരെ എണ്ണി. മോവാബിലെ യോര്‍ദ്ദാന്‍താഴ്വരയി ലായിരിക് കവെയാണ് അവര്‍ ജനങ്ങളെ എണ്ണിയത്. യെരീഹോയു ടെ മറുകരയില്‍ യോര്‍ദ്ദാന്‍നദീതീരത്തായിരുന്നു അത്. 64 വളരെ വര്‍ഷങ്ങള്‍ക്കുമുന്പ് മോശെയും പുരോഹിതനാ യ അഹരോനും ചേര്‍ന്ന് സീനായി മരുഭൂമിയില്‍വച്ച് യി സ്രായേല്‍ജനതയുടെ കണക്കെടുക്കുകയുണ്ടായി. പക് ഷേ ആ ജനങ്ങള്‍ മുഴുവന്‍ മരണമടഞ്ഞു. അവരില്‍ ആരും ജീവിച്ചിരിപ്പില്ല. 65 കാരണം. അവര്‍ മരുഭൂമിയില്‍ മരി ക്കുമെന്ന് യഹോവ അവരോടു പറഞ്ഞിരുന്നു. അവശേ ഷിച്ച രണ്ടുപേര്‍ യെഫുന്നെയുടെ പുത്രനായ കാലേ ബും നൂന്‍റെ പുത്രനായ യോശുവയുമായിരുന്നു.