സെലോഫഹാദിന്‍റെ പുത്രിമാര്‍
27
ഹേഫെരിന്‍റെ പുത്രനായിരുന്നു സെലോഫഹാദ്. ഹേഫെര്‍ ഗിലെയാദിന്‍റെ പുത്രന്‍. ഗിലെയാദ് മാ ഖീരിന്‍റെ പുത്രനായിരുന്നു. മാഖീര്‍ മനശ്ശെയുടെ പു ത്രന്‍. മനശ്ശെ യോസേഫിന്‍റെ പുത്രന്‍. സെലോഫ ഹാ ദിന് അഞ്ചു പുത്രിമാരുണ്ടായിരുന്നു. മഹ്ലാ, നോവാ, ഹോഗ്ലാ, മില്‍ക്കാ, തിര്‍സാ എന്നായിരുന്നു അവരുടെ പേരുകള്‍. ഈ അഞ്ചു സ്ത്രീകളും സമ്മേളനക്കൂടാര ത്തി ല്‍ ചെന്ന് മോശെയുടെയും പുരോഹിതനായ എലെയാസാ രിന്‍റെയും നേതാക്കളുടെയും മുഴുവന്‍ യിസ്രായേലു കാരു ടെയും മുന്പില്‍ നിന്നു.
അഞ്ചു പെണ്‍മക്കളും പറഞ്ഞു, “നമ്മള്‍ മരുഭൂമിയി ലൂടെ സഞ്ചരിക്കവേ ഞങ്ങളുടെ പിതാവു മരിച്ചു. ഒരു സ്വാഭാവികമരണം. യഹോവയ്ക്കെതിരെ തിരിഞ്ഞവനാ യ കോരഹിന്‍റെ സംഘത്തില്‍ ചേരാത്തവരിലൊ രാളായി രുന്നു ഞങ്ങളുടെ പിതാവ്. പക്ഷേ ഞങ്ങളുടെ പിതാവി ന് ഒരു പുത്രനില്ല. ഇതിനര്‍ത്ഥം ഞങ്ങളുടെ പിതാവിന്‍ റെ നാമം തുടര്‍ന്നുണ്ടാകില്ലെന്നാണ്. അത് അനീതിയാ ണ്. പുത്രന്മാരില്ലാത്തതുകൊണ്ട് അവന്‍റെ പേര് അവ സാനിക്കും. അതിനാല്‍ ഞങ്ങളുടെ അപേക്ഷ, ഞങ്ങളു ടെ പിതാവിന്‍റെ സഹോദരന്മാരോടൊപ്പം ഞങ്ങള്‍ ക് കും സ്ഥലം തരണമെന്നാണ്.”
അതിനാല്‍ മോശെ, താനെന്താണു ചെയ്യേണ്ട തെ ന്നു യഹോവയോടു ചോദിച്ചു. യഹോവ അവനോടു പറഞ്ഞു, “സെലോഫഹാദിന്‍റെ പുത്രിമാര്‍ പറഞ്ഞത് ശരിയാണ്. അവരുടെ പിതാവിന്‍റെ സഹോദരന്മാരോ ടൊപ്പം അവര്‍ക്കും സ്ഥലത്തിന്‍റെ പങ്കു കൊടു ക്ക ണം. അതിനാല്‍ നീ, അവരുടെ പിതാവിനുള്ള സ്ഥലം അ വര്‍ക്കു കൊടുക്കുക.
“അതിനാല്‍ യിസ്രായേല്‍ജനതയ്ക്കിടയില്‍ ഈ നിയമ മുണ്ടാക്കുക, ‘പുത്രന്മാരില്ലാതെ ഒരാള്‍ മരിച്ചാല്‍ അയാള്‍ക്കുള്ളതെല്ലാം അയാളുടെ പുത്രിമാര്‍ക്കു നല്‍കി യിരിക്കണം. അയാള്‍ക്കു പുത്രിമാരുമില്ലെങ്കില്‍ അ യാള്‍ക്കുള്ളതെല്ലാം അയാളുടെ സഹോദരന്മാര്‍ക്കു ന ല്‍കണം. 10 അയാള്‍ക്കു സഹോദരന്മാരുമില്ലെങ്കില്‍ അ യാള്‍ക്കുള്ളതെല്ലാം അയാളുടെ പിതൃസഹോ ദരന്മാര്‍ ക് കു നല്‍കണം. 11 അയാളുടെ പിതാവിനും സഹോദരന് മാരി ല്ലെങ്കില്‍ അയാളുടെ സ്വത്ത് അടുത്തബന്ധുവിനു കൊടുക്കണം. യിസ്രായേല്‍ജനതയ്ക്ക് ഇതു നിയമമാ യി രിക്കണം. യഹോവ ഈ കല്പന മോശെയ്ക്കു നല്‍കുന് നു.’”
യോശുവ പുതിയ നേതാവ്
12 അനന്തരം യഹോവ മോശെയോടു പറഞ്ഞു, “യോ ര്‍ദ്ദാന്‍നദിയുടെ കിഴക്കുള്ള മരുഭൂമിയിലെ
മലകളിലൊന്നിലേക്കു പോകുക, അവിടെനിന്ന് ഞാ ന്‍ യിസ്രായേല്‍ജനതയ്ക്കു നല്‍കുന്ന ഭൂമി നിനക്കു കാ ണാം. 13 ഈ ഭൂമി നീ കണ്ടതിനുശേഷം നിന്‍റെ സഹോദരന്‍ അഹരോനെപ്പോലെ നീയും മരിക്കും. 14 സീന്‍ മരുഭൂമി യിലെ കാദേശിനടുത്തുള്ള മെരീബാവെള്ളത്തിങ്കല്‍വ ച് ച് ജനങ്ങള്‍ കലഹിച്ചത് ഓര്‍മ്മിക്കുക. നീയും അഹരോ നും എന്‍റെ കല്പന അനുസരിക്കാന്‍ വിസമ്മതിച്ചു. നീ എന്നെ ആദരിക്കുകയോ ഞാന്‍ വിശുദ്ധനാണെന്ന് ജനങ് ങളോടു പറയുകയോ ചെയ്തില്ല.”
15 മോശെ യഹോവയോട് ഇങ്ങനെ പറഞ്ഞു, 16 “യഹോവയായ ദൈവത്തിന് ജനങ്ങളെന്താണു ചിന്തി ക്കുന്നതെന്നറിയാം. യഹോവേ, ഈ ജനങ്ങള്‍ക്ക് അങ്ങ് ഒരു നേതാവിനെ തെരഞ്ഞെടുക്കണമെന്ന് ഞാന്‍ പ്രാര്‍ ത്ഥിക്കുന്നു. 17 അവരെ ഇവിടെനിന്ന് പുതിയ മരുഭൂമി യിലേക്കു നയിക്കുവാന്‍ ഒരു നേതാവിനെ യഹോവ തെര ഞ്ഞെടുക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യഹോ വയുടെ ജനത ഇടയനില്ലാത്ത ആട്ടിന്‍പറ്റത് തെപ്പോ ലെയാകരുത്.”
18 അതിനാല്‍ യഹോവ മോശെയോടു പറഞ്ഞു, “നൂ ന്‍ റെ പുത്രനായ യോശുവ ആയിരിക്കും പുതിയ നേതാവ്. അവന്‍ വളരെ ജ്ഞാനിയാണ്* അവന്‍ … ജ്ഞാനിയാണ് “ഇതാ നൂന്‍റെ പുത്രനായ യോശുവ, ആത്മാവ് നിറഞ്ഞവനാണവന്‍” എന്നു വാച്യാര്‍ത്ഥം. യോശുവ വളരെ ജ്ഞാനിയായിരുന്നെന്നോ അവനില്‍ ദൈവത്തിന്‍റെ ആത്മാവുണ്ടായിരുന്നെന്നോ ആവാം അര്‍ത്ഥം. . നിന്‍റെ കരം അവന്‍റെമേല്‍ വയ്ക്കുക. 19 പുരോഹിതനായ എലെയാസാരിനും ജന ങ് ങള്‍ക്കും മുന്പില്‍ വന്നുനില്‍ക്കാന്‍ അവനോടു പറയുക. പിന്നെ അവനെ അവര്‍ക്കു മുന്‍പാകെ ഒരു പുതിയ നേതാ വാക്കുക.
20 “അവനെ നീ നേതാവാക്കുന്നുവെന്ന് ജനങ്ങള്‍ക്കു കാണിച്ചു കൊടുക്കുക. അപ്പോള്‍ അവരെല്ലാം അവ നെ അനുസരിക്കണം. 21 ഒരു പ്രത്യേകതീരുമാനം എടു ക് കേണ്ടിവരുന്പോള്‍ യോശുവ പുരോഹിതനായ എലെ യാസാരിനെ സമീപിക്കട്ടെ. എലെയാസാര്‍ യഹോവ യു ടെ മറുപടി മനസ്സിലാക്കാന്‍ ഊരീം ഉപയോഗിക്കട്ടെ. അപ്പോള്‍ യോശുവയും മുഴുവന്‍ യിസ്രായേലുകാരും ദൈ വം പറയുന്നതുപോലെ ചെയ്യട്ടെ. ‘യുദ്ധത്തിനു പോ വുക’ എന്നവന്‍ പറഞ്ഞാല്‍ അവര്‍ യുദ്ധം ചെയ്യാന്‍ പോകണം. ‘വീട്ടിലേക്കു പോകുക’ എന്നവന്‍ പറഞ് ഞാല്‍ വീട്ടിലേക്കു പോകണം.”
22 മോശെ യഹോവയെ അനുസരിച്ചു. പുരോഹിത നാ യ എലെയാസാരിനും യിസ്രായേല്‍ ജനതയ്ക്കും മുന്പില്‍ നില്‍ക്കാന്‍ മോശെ യോശുവയോടു പറഞ്ഞു. 23 അനന്ത രം മോശെ തന്‍റെ കൈകള്‍ അവന്‍റെമേല്‍വച്ച് അവനെ പു തിയനേതാവായി നിയമിച്ചു. യഹോവ അവനോടു പറ ഞ്ഞ രീതിയിലാണ് മോശെ അതു ചെയ്തത്.