വാഗ്ദാനങ്ങള്‍
30
എല്ലാ യിസ്രായേല്‍ഗോത്രത്തലവന്മാരുമായും മോശെ സംസാരിച്ചു. യഹോവയുടെ കല്പനക ളെക്കുറിച്ച് മോശെ അവരോടു പറഞ്ഞു.
“ഒരുവന്‍ ദൈവത്തിന് ഒരു പ്രത്യേകവാഗ്ദാനം നല്‍ക ണമെന്നാഗ്രഹിച്ചാല്‍, അഥവാ വിശിഷ്ടമായതെന്തോ ദൈവത്തിനു നല്‍കാമെന്നാഗ്രഹിച്ചാല്‍, അവനെ അതി നനുവദിക്കുക. പക്ഷേ അയാള്‍ തന്‍റെ വാഗ്ദാനം അങ്ങ നെ തന്നെ പാലിക്കണം!
“തന്‍റെ പിതാവിനോടു കൂടെ താമസിക്കുന്ന ഒരു യു വതി യഹോവയ്ക്കു എന്തെങ്കിലും നല്‍കാമെന്നു വാ ഗ്ദാനം ചെയ്തുവെന്നു വരാം. അതേപ്പറ്റി അറിഞ്ഞ അ വളുടെ പിതാവ് അവളെ അനുവദിച്ചാല്‍ അവള്‍ വാഗ്ദാനം നിറവേറ്റണം. എന്നാല്‍ അവളുടെ പിതാവ് അതിന് അനു വദിക്കാത്തപക്ഷം അവള്‍ വാഗ്ദാനങ്ങളില്‍നിന്നും മുക് തയാണ്. അവള്‍ക്കു തന്‍റെ വാഗ്ദാനം നിറവേറ്റാനാവില്ല. അവളുടെ പിതാവ് അവളെ തടഞ്ഞു. അതിനാല്‍ യഹോവ അവളോട് ക്ഷമിക്കും.
“യഹോവയ്ക്കു എന്തെങ്കിലും നല്‍കാമെന്ന് ഒരു സ്ത്രീ വാഗ്ദാനം ചെയ്തതിനുശേഷം അവള്‍ വിവാ ഹിത യായെന്നു വരാം. അതേപ്പറ്റി അറിഞ്ഞ അവളുടെ ഭര്‍ ത്താവ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കില്‍ അവള്‍ ആ വാഗ്ദാനം നിറവേറ്റണം. എന്നാല്‍ തന്‍റെ വാഗ് ദാനം പാലിക്കുന്നതില്‍നിന്ന് ഭര്‍ത്താവ് അവളെ തടഞ് ഞാല്‍ അവള്‍ ആ വാഗ്ദാനം നല്‍കേണ്ടതില്ല. അവളുടെ ഭര്‍ ത്താവ് വാഗ്ദാനം ലംഘിച്ചു. അവളുടെ വാക്കു പാലി ക്കാന്‍ അയാള്‍ അവളെ അനുവദിച്ചില്ല. അതിനാല്‍ യ ഹോവ അവളോടു പൊറുക്കും.
“ഒരു വിധവയോ വിവാഹമോചിതയായ ഒരുവളോ ഒരു വാഗ്ദാനം നടത്തിയെന്നുവരാം. അവളങ്ങനെ നേര്‍ന്നാല്‍ തീര്‍ച്ചയായും അവളതു പാലിക്കണം. 10 വിവാഹിതയായ ഒരു സ്ത്രീ വാഗ്ദാനം ചെയ്തെന്നു വരാം. 11 അതറിഞ്ഞ അവളുടെ ഭര്‍ത്താവ് അവളെ അതിനനുവദിച്ചാല്‍ അവള്‍ അതു നിറവേറ്റണം. വാഗ്ദാനം ചെയ്തതെല്ലാം അവള്‍ നല്‍ കിയിരിക്കണം. 12 എന്നാല്‍ അവളുടെ വാഗ്ദാനത്തെ അറി ഞ്ഞ ഭര്‍ത്താവ് അതു നിരസിച്ചാല്‍ അവള്‍ അതു നിറവേ റ്റണ്ടതില്ല. അവള്‍ എന്താണു വാഗ്ദാനം ചെയ്തതെന് നോ അവളുടെ ഭര്‍ത്താവ് അത് ലംഘിച്ചുവെന്നോ ഉള്ള തു പ്രശ്നമല്ല. അവളുടെ ഭര്‍ത്താവ് വാഗ്ദാനം ലംഘിച് ചാല്‍ യഹോവ അവളോടു ക്ഷമിക്കും. 13 ഒരു വിവാഹിത യായ സ്ത്രീ യഹോവയ്ക്കു ചില സാധനങ്ങള്‍ നല്‍കാമെ ന്നു വാഗ്ദാനം ചെയ്യുകയോ ഒന്നും ഇല്ലാതെ എന്തെ ങ്കിലും ചെയ്യാമെന്നു* ഒന്നും … ചെയ്യാമെന്ന് ഒന്നും കഴിക്കാതെയുള്ള തരത്തിലുള്ള ചില ശാരീരികപീഡകള്‍ അനുഭവിക്കാം എന്നര്‍ത്ഥം. വാഗ്ദാനം ചെയ്യുകയോ ദൈ വത്തിനെന്തെങ്കിലും വിശുദ്ധവാഗ്ദാനങ്ങള്‍ ചെയ്യു കയോ ചെയ്തെന്നു വരാം. ഭര്‍ത്താവിന് ആ വാഗ്ദാന ങ്ങ ള്‍ തടയുകയോ അതു നിറവേറ്റാന്‍ അനുവദിക്കുകയോ ചെ യ്യാം. 14 തന്‍റെ ഭാര്യയെ വാഗ്ദാനം നിറവേറ്റാന്‍ അയാള്‍ എങ്ങനെ അനുവദിക്കും? അയാള്‍ അതേപ്പറ്റി അറിഞ്ഞ് അവ തടയുന്നില്ലെങ്കില്‍ ആ സ്ത്രീ തന്‍റെ വാഗ്ദാനം അങ്ങനെതന്നെ പാലിക്കണം. 15 പക്ഷേ അയാള്‍ അതേ പ്പറ്റി അറിയുകയും കുറച്ചു സമയത്തിനുശേഷം അതു തടയുകയുമാണു ചെയ്യുന്നതെങ്കില്‍ അവളുടെ വാഗ് ദാനലംഘനത്തിന് അയാളായിരിക്കും ഉത്തരവാദി.”
16 യഹോവ മോശെയ്ക്കു നല്‍കിയ കല്പനകള്‍ അവ യൊക്കെയാണ്. ഒരാളെയും അയാളുടെ ഭാര്യയെയും അ പ്പനെയും മകളെയും പിതാവിനോടൊത്തു വസിക് കു ന്ന യുവതിയെപ്പറ്റിയുമുള്ള കല്പനകള്‍ അവയാണ്.