മിദ്യാന്യരോട് യിസ്രായേല്‍ യുദ്ധം ചെയ്യുന്നു
31
യഹോവ മോശെയോടു സംസാരിച്ചു. അവന്‍ പറ ഞ്ഞു, “യിസ്രായേല്‍ജനതയെക്കൊണ്ട് ഞാന്‍ മി ദ്യാന്യരോടു പകരം വീട്ടിക്കും. അതിനുശേഷം മോശെ, നീ മരിക്കും.”
അതിനാല്‍ മോശെ ജനങ്ങളോടു സംസാരിച്ചു. അവ ന്‍ പറഞ്ഞു, “നിങ്ങളില്‍ ചിലരെ പട്ടാളക്കാരായി തെര ഞ്ഞെടുക്കുക. മിദ്യാന്യരോടുള്ള തന്‍റെ പ്രതികാരം തീ ര്‍ക്കാന്‍ യഹോവ ഇവരെ ഉപയോഗിക്കും. യിസ്രാ യേ ലിലെ ഓരോ ഗോത്രത്തില്‍നിന്നും ആയിരം പേരെ വീ തം തെരഞ്ഞെടുക്കുക. യിസ്രായേല്‍ ഗോത്രങ്ങ ളില്‍ നിന്നും ആകെ പന്തീരായിരം ഭടന്മാരുണ്ടാകും.”
ആ പന്തീരായിരം പേരെ മോശെ യുദ്ധത്തിനയച്ചു. പുരോഹിതനായ എലെയാസാരിനെയും അവരോ ടൊപ് പം അയച്ചു. എലെയാസാര്‍ വിശുദ്ധവസ്തുക്കളും കൊ ന്പുകളും കാഹളങ്ങളും എടുത്തിരുന്നു. യഹോവയുടെ കല്പനപോലെ യിസ്രായേല്‍ജനത മിദ്യാന്യരോടു യുദ് ധം ചെയ്തു. മിദ്യാന്യരായ എല്ലാ പുരുഷന്മാരെയും അ വര്‍ വധിച്ചു. ഏവി, രേക്കേം, സൂര്‍, ഹൂര്‍, രേബ എന്നീ അഞ്ചു മിദ്യാന്യരാജാക്കന്മാരും വധിക്കപ്പെ ട്ടവ രി ല്‍പ്പെടും. ബെയോരിന്‍റെ പുത്രനായ ബിലെയാമിനെ യും അവര്‍ വാളുകൊണ്ട് വധിച്ചു.
യിസ്രായേലുകാര്‍ മിദ്യാന്യസ്ത്രീകളെയും കുട്ടി ക ളെയും തടവുകാരാക്കി. അവരുടെ ആടുകളെയും പശുക്ക ളെയും കൂടാതെ അവരുടെ സാധനങ്ങളും യിസ്രായേ ലു കാര്‍ കൈക്കലാക്കി. 10 അനന്തരം അവര്‍ മിദ്യാന്യരുടെ മുഴുവന്‍ പട്ടണങ്ങളും ഗ്രാമങ്ങളും തീവെച്ചു നശി പ് പിച്ചു. 11 എല്ലാ ജനങ്ങളെയും മൃഗങ്ങളെയും അവര്‍ പിടിച്ച് 12 മോശെയുടെയും പുരോഹിതനായ എലെ യാ സാരിന്‍റെയും മറ്റുള്ളവരുടെയും അടുത്തു കൊണ് ടുവ ന്നു. യുദ്ധത്തില്‍ തങ്ങള്‍ പിടിച്ചെടുത്ത എല്ലാ സാധ നങ്ങളും അവര്‍ യിസ്രായേല്‍പാളയത്തിലേക്കു കൊ ണ് ടുവന്നു. മോവാബിലെ യോര്‍ദ്ദാന്‍താഴ്വരയിലാണ് യി സ്രായേല്‍ജനത താവളമടിച്ചത്. യെരീഹോയുടെ മറുക രയില്‍ യോര്‍ദ്ദാന്‍നദിയുടെ കിഴക്കേ കരയിലായിരുന്നു അത്. 13 അപ്പോള്‍ മോശെയും പുരോഹിതനായ എലെ യാ സാരും മറ്റു ജനനേതാക്കളും ഭടന്മാരെ കാണാന്‍ ഇറങ്ങി ച്ചെന്നു.
14 സൈനികനേതാക്കന്മാരോട് മോശെയ്ക്കു കടുത്ത ദേഷ്യമുണ്ടായിരുന്നു. യുദ്ധത്തില്‍നിന്നും മടങ്ങിവന് ന സഹസ്രാധിപന്മാര്‍ക്കും ശതാധിപന്മാര്‍ക്കും നേരെ യാണ് മോശെ കോപിച്ചത്. 15 മോശെ അവരോടു പറ ഞ് ഞു, “നിങ്ങളെന്തിനാണു സ്ത്രീകളെ ജീവിക് കാനനു വ ദിച്ചത്? 16 ഈ സ്ത്രീകള്‍ യിസ്രായേലിലെ പുരുഷ ന്മാ ര്‍ക്ക് വിനയായിത്തീരും. ജനങ്ങള്‍ യഹോവയില്‍ നിന്ന കലും. ബിലെയാമിന്‍റെ കാലത്തേതുപോലെയാകും സംഗ തികള്‍. പെയോരിലേതുപോലെയൊക്കെ സംഭവിക്കും. യഹോവയുടെ ജനതയ്ക്ക് മഹാരോഗം ബാധിക്കും. 17 ഇപ് പോള്‍ മിദ്യാന്‍കാരായ എല്ലാ ആണ്‍കുട്ടികളെയും വധി ക് കുക. ഒരു പുരുഷനോടൊത്തു കഴിഞ്ഞ എല്ലാ മിദ് യാന്‍കാരികളെയും വധിക്കുക. ആരോടെങ്കിലും ലൈം ഗികബന്ധത്തിലേര്‍പ്പെട്ടിട്ടുള്ള എല്ലാ മിദ്യാ ന്‍സ് ത്രീകളെയും വധിക്കുക. 18 ആരുമായും ലൈംഗിക ബന്ധ ത്തിലേര്‍പ്പെട്ടിട്ടില്ലാത്ത എല്ലാ പെണ്‍കുട്ടി കളെ യും വെറുതെവിടുക. 19 കൂടാതെ നിങ്ങളില്‍ മറ്റുള്ളവരെ കൊന്ന എല്ലാവരും ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്തു പാര്‍ക്കുക. ഒരു മൃതദേഹത്തില്‍ സ്പര്‍ശിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും നിങ്ങള്‍ പാളയ ത്തി നു പുറത്തു പാര്‍ക്കണം. മൂന്നാം ദിവസം നിങ്ങളും നി ങ് ങളുടെ തടവുകാരും സ്വയം ശുദ്ധീകരണം. ഏഴാം ദിവസ വും നിങ്ങള്‍ അതുതന്നെ ചെയ്യണം. 20 നിങ്ങള്‍ നിങ്ങ ളുടെ വസ്ത്രങ്ങള്‍ മുഴുവന്‍ കഴുകണം. തോല്‍, കന്പിളി, തടി എന്നിവ കൊണ്ടുണ്ടാക്കിയ സാധനങ്ങളായാലും അതെല്ലാം കഴുകണം. നിങ്ങള്‍ ശുദ്ധീകരിക്കപ്പെടണം.”
21 അനന്തരം പുരോഹിതനായ എലെയാസാര്‍ ഭടന്മാ രോടു സംസാരിച്ചു. അവന്‍ പറഞ്ഞു, “യഹോവ മോ ശെയ്ക്കു നല്‍കിയ ചട്ടങ്ങള്‍ അവയെല്ലാമാണ്. യുദ്ധ ത്തില്‍നിന്നും മടങ്ങിവരുന്ന ഭടന്മാരെപ്പറ്റിയുള്ള ചട്ടങ്ങളാണവ. 22-23 എന്നാല്‍ അഗ്നിയിലിടാവു ന്നവയു ടെ നിയമങ്ങള്‍ വ്യത്യസ്തങ്ങളാണ്. സ്വര്‍ണ്ണം, വെ ള്ളി, ഓട്, ഇരുന്പ്, നാകം, ഈയം എന്നിവയൊക്കെ അ ഗ് നിയിലിടണം. അനന്തരം അവ വെള്ളത്തില്‍ കഴുകി ശുദ്ധി വരുത്തണം. അഗ്നിയിലിടാന്‍ വയ്യാത്തവയൊക്കെ വെ ള്ളത്തില്‍ കഴുകണം. 24 ഏഴാം ദിവസം, നിങ്ങളുടെ വസ്ത് രങ്ങളെല്ലാം വെള്ളത്തില്‍ കഴുകണം. അപ്പോള്‍ നിങ് ങള്‍ ശുദ്ധീകരിക്കപ്പെടും. അതിനുശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.”
25 അനന്തരം യഹോവ മോശെയോടു പറഞ്ഞു, 26 “നീയും പുരോഹിതനായ എലെയാസാരും എല്ലാ നേ താക്കന്മാരും ചേര്‍ന്ന് എല്ലാ തടവുകാരെയും എല്ലാ മൃഗങ്ങളെയും യുദ്ധത്തില്‍ ഭടന്മാരെടുത്ത എല്ലാ സാ നങ്ങളും എണ്ണണം. 27 അനന്തരം അവ യുദ്ധത്തിനു പോയ പട്ടാളക്കാര്‍ക്കിടയിലും യിസ്രായേലിലെ മറ്റു ജനങ്ങള്‍ക്കിടയിലും വീതിക്കുക. 28 യുദ്ധത്തിനു പോയ പട്ടാളക്കാരില്‍നിന്ന് ആ സാധനങ്ങളുടെ ഒരു ഭാഗം എടു ക്കുക. അത് യഹോവയ്ക്കുള്ളതാണ്. ഓരോ അഞ്ഞൂറു സാധനങ്ങളിലും ഒന്നു വീതം യഹോവയ്ക്കുള്ളതാണ്. മനുഷ്യരും പശുക്കളും കഴുതകളും ആടുകളും അതിലു ള്‍പ് പെടും. 29 ഭടന്മാര്‍ യുദ്ധത്തില്‍ പിടിച്ചെടുത്തവയുടെ പ കുതി സാധനങ്ങള്‍ അവരില്‍നിന്നും എടുക്കുക. എന് നിട് ട് ആ സാധനങ്ങള്‍ പുരോഹിതനായ എലെയാസാരിനെ ഏ ല്പിക്കുക. ആ ഭാഗം യഹോവയ്ക്കുള്ളതാണ്. 30 അനന്ത രം ജനങ്ങളുടെ പകുതിയില്‍ നിന്ന്, എല്ലാ അന്പതി ല്‍ നിന്നും ഒന്നു വീതം എടുക്കുക. മനുഷ്യരും പശുക്കളും കഴുതകളും ആടുകളും മറ്റേതെങ്കിലും മൃഗമായാലും അതി ലുള്‍പ്പെടും. ആ വീതം ലേവ്യര്‍ക്കു നല്‍കുക. കാരണം, യ ഹോവയുടെ വിശുദ്ധകൂടാരം സൂക്ഷിക്കുന്നത് അവരാ ണ്.”
31 അതിനാല്‍ മോശെയും എലെയാസാരും യഹോവയുടെ കല്പനയനുസരിച്ചു. 32 പട്ടാളക്കാര്‍ ആറു ലക്ഷത്തി എഴുപത്തയ്യായിരം ചെമ്മരിയാടുകളെയും 33 എഴുപത് തീ രായിരം പശുക്കളെയും 34 അറുപത്തോരായിരം കഴുതകളേ യും 35 ആരുമായും ലൈംഗികബന്ധത്തി ലേര്‍പ്പെട്ടിട്ടി ല്ലാത്ത മൂപ്പത്തീരായിരം സ്ത്രീകളെയും കൊണ്ടുവന് നു. 36 യുദ്ധത്തിനുപോയ പട്ടാളക്കാര്‍ക്ക് മൂന്നു ലക്ഷ ത്തി മുപ്പത്തേഴായിരത്തി അഞ്ഞൂറു ചെമ്മരിയാടുകളെ ലഭിച്ചു. 37 അറുന്നൂറ്റിയെഴുപത്തിയഞ്ചു ചെമ്മരിയാടു കളെ അവര്‍ യഹോവയ്ക്കു നല്‍കി. 38 പട്ടാളക്കാര്‍ക്ക് മു പ്പത്താറായിരം പശുക്കളെ കിട്ടി. എഴുപത്തി രണ്ടു പ ശുക്കളെ അവര്‍ യഹോവയ്ക്കു നല്‍കി. 39 പട്ടാളക്കാ ര്‍ക് ക് മുപ്പതിനായിരത്തി അഞ്ഞൂറു കഴുതകളെ കിട്ടി. അറു പത്തൊന്നു കഴുതകളെ അവര്‍ യഹോവയ്ക്കു നല്‍കി. 40 പട്ടാളക്കാര്‍ക്ക് പതിനാറായിരം സ്ത്രീകളെ കിട്ടി. മുപ്പത്തി രണ്ടു സ്ത്രീകളെ അവര്‍ യഹോവയ്ക്കു കൊ ടുത്തു. 41 മോശെ ആ സമ്മാനങ്ങളെല്ലാം യഹോവയ്ക്കു കൊടുക്കാന്‍ പുരോഹിതനായ എലെയാസാരിനെ ഏല്പി ച്ചു.
42 അനന്തരം മോശെ ജനങ്ങളുടെ പകുതി എണ്ണി. യു ദ്ധത്തിനു പോയ ഭടന്മാരില്‍നിന്നും മോശെ എടുത് ത തില്‍നിന്നും അവര്‍ക്കുള്ള വീതമായിരുന്നു അത്. 43 ജന ങ് ങള്‍ക്ക് മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തി അ ഞ് ഞൂറു ചെമ്മരിയാടുകളെയും 44 മുപ്പത്താറായിരം പശുക് കളെയും 45 മുപ്പതിനായിരത്തി അഞ്ഞൂറു കഴുതകളെയും 46 പതിനാറായിരം സ്ത്രീകളെയും ലഭിച്ചു. 47 ഓരോ അന് പതില്‍നിന്നും ഒന്നു വീതം മോശെ യഹോവയ്ക്കായി എടുത്തു. മൃഗങ്ങളും മനുഷ്യരും അതില്‍പ്പെടും. അവന്‍ അവ ലേവ്യര്‍ക്കു കൊടുത്തു. കാരണം യഹോവയുടെ വി ശുദ്ധകൂടാരത്തിന്‍റെ സൂക്ഷിപ്പുകാരാണവര്‍. യഹോ വയുടെ കല്പനപോലെയാണ് മോശെ ഇങ്ങനെയെല്ലാം ചെയ്തത്.
48 അനന്തരം സേനാനായകന്മാര്‍ (സഹസ്രാധിപന്മാരും ശതാധിപന്മാരും) മോശെയുടെ അടുത്തേക്കു വന്നു. 49 അ വര്‍ മോശെയോടു പറഞ്ഞു, “അങ്ങയുടെ ഭൃത്യന്മാരായ ഞങ്ങള്‍ ഭടന്മാരെ എണ്ണി. ഒരാളെപ്പോലും ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല. 50 അതിനാല്‍ ഞങ്ങള്‍ ഓരോരു ത്ത രില്‍നിന്നും യഹോവയ്ക്കുള്ള സമ്മാനങ്ങള്‍ കൊണ് ടു വരുന്നു. സ്വര്‍ണ്ണംകൊണ്ടുള്ള തോല്‍പ്പട്ടകള്‍, വള കള്‍, മോതിരങ്ങള്‍, വളയങ്ങള്‍, മണിപ്പതക്കങ്ങള്‍ എ ന്നിവയാണു ഞങ്ങള്‍ കൊണ്ടുവരുന്നത്. ഈ സമ്മാ നങ് ങള്‍ ഞങ്ങളെ ശുദ്ധീകരിക്കുന്നതിനുള്ളതാണ്.”
51 അതിനാല്‍ മോശെ സ്വര്‍ണ്ണംകൊണ്ടുള്ള ആ സാധ നങ്ങളെല്ലാം എടുത്തു പുരോഹിതനായ എലെയാ സാരി നെ ഏല്പിച്ചു. 52 ശതാധിപന്മാരും സഹസ്രാ ധിപന്മാ രും യഹോവയ്ക്കായി ഏല്പിച്ച സ്വര്‍ണ്ണത്തിന് നാ നൂറ്റിയിരുപതു പൌണ്ട് തൂക്കമുണ്ടായിരുന്നു. 53 യുദ്ധ ത്തില്‍ നേടിയ ബാക്കി സാധനങ്ങള്‍ അവര്‍ സൂക്ഷിച്ചു. 54 മോശെയും പുരോഹിതനായ എലെയാസാരും സഹസ് രാധിപന്മാരില്‍നിന്നും ശതാധിപന്മാരില്‍നിന്നും കി ട്ടിയ സ്വര്‍ണ്ണമെടുത്തു. അനന്തരം അവര്‍ ആ സ്വര്‍ ണ് ണം സമ്മേളനക്കൂടാരത്തില്‍വച്ചു. ആ സമ്മാനം യി സ്രായേലുകാരുടെ സ്മാരകമായി യഹോവയുടെ മുന്പി ലിരുന്നു.