യോര്‍ദ്ദാന്‍നദിക്കു കിഴക്കുള്ള ഗോത്രങ്ങള്‍
32
രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രക്കാര്‍ക്ക് അ നേകം പശുക്കളുണ്ടായിരുന്നു. യസേരിനും ഗിലെ യാദിനും ഇടയ്ക്കുള്ള സ്ഥലം അവര്‍ കണ്ടു. തങ്ങളുടെ പ ശുക്കള്‍ക്കു പറ്റിയ സ്ഥലമാണതെന്ന് അവര്‍ മനസ് സി ലാക്കി. അതിനാല്‍ രൂബേന്‍റെയും ഗാദിന്‍റെയും ഗോ ത്ര ത്തില്‍പ്പെട്ടവര്‍ മോശെയെ സമീപിച്ചു. അവര്‍, മോ ശെയോടും പുരോഹിതനായ എലെയാസാരിനോടും ജന നേതാക്കന്മാരോടും സംസാരിച്ചു. അവര്‍ പറഞ്ഞു, “ നിങ്ങളുടെ ഭൃത്യന്മാരായ ഞങ്ങള്‍ക്ക് അനേകമനേകം പശുക്കളുണ്ട്. ഞങ്ങള്‍ പടപൊരുതിയ സ്ഥലം പ ശുക് കള്‍ക്ക് നല്ലതാണ്. അതാരോത്ത്, ദീബോന്‍, യസേര്‍, നി മ്രാ, ഹെശ്ബോന്‍, എലെയാലേ, സെബാം, നെബോ, ബെ യോന്‍ എന്നീ സ്ഥലങ്ങള്‍ അതിലുള്‍പ്പെടും. 4-5 അങ്ങ യ്ക്കു കരുണയുണ്ടെങ്കില്‍ ഈ സ്ഥലം ഞങ്ങള്‍ക്കു ത ന്നാലും. ഞങ്ങളെ യോര്‍ദ്ദാന്‍നദിയുടെ മറുകര യിലേ ക് കെടുക്കരുതേ.”
രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രക്കാരോട് മോശെ പറഞ്ഞു, “നിങ്ങളിവിടെ താമസിക്കവെ നിങ്ങളുടെ സ ഹോദരന്‍ യുദ്ധത്തിനു പോകുന്നതു നിങ്ങള്‍ അനു വദി ക്കുമോ? നിങ്ങളെന്താണ് യിസ്രായേല്‍ജനതയെ നിരു ത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നത്? യഹോവ അവര്‍ ക്കു നല്‍കിയ ദേശത്തേക്ക് യോര്‍ദ്ദാന്‍നദി കടന്നു പോ കുന്നതിന് നിങ്ങള്‍ അവരെ നിരുത്സാഹ പ്പെടുത് തുക യാണ്! നിങ്ങളുടെ പിതാക്കന്മാര്‍ ഇതേ സംഗതി എന് നോടു ചെയ്തു. കാദേശ്ബര്‍ന്നയില്‍വച്ച് ദേശ പരി ശോധനയ്ക്ക് ഞാന്‍ ചാരന്മാരെ അയച്ചു. അവര്‍ എ സ് ക്കോല്‍താഴ്വരവരെ പോയി. അവര്‍ ദേശം കണ്ടു. അവര്‍ യിസ്രായേലുകാരെ നിരുത്സാഹപ്പെടുത്തി. യഹോവ അവര്‍ക്കു നല്‍കിയ ദേശത്തേക്കു പോകാന്‍ അവര്‍ യി സ്രായേലുകാര്‍ക്ക് താല്പര്യമില്ലാതാക്കി. 10 യഹോ വ യ്ക്കു അവരോടു വളരെ കോപം തോന്നി. യഹോവ ഈ വാഗ്ദാനം ചെയ്തു. 11 ‘ഈജിപ്തില്‍നിന്നു വന്നവരും ഇ രുപതോ അതിലധികമോ വയസ്സുള്ളവരും ആയ ഒരാളും ആ ദേശം കാണുകയില്ല. അബ്രാഹാമിനോടും യിസ് ഹാ ക്കിനോടും യാക്കോബിനോടും ഞാനൊരു വാഗ്ദാനം ചെയ്തു. ഈ ഭൂമി ഇവര്‍ക്കു നല്‍കാമെന്നായിരുന്നു എന്‍ റെ വാഗ്ദാനം. പക്ഷേ അവര്‍ എന്നെ ശരിക്കു പിന്തുട ര്‍ന്നില്ല. അതിനാല്‍ അവര്‍ക്ക് ഈ ദേശം ലഭിക്കില്ല. 12 കെനിസ്യനായ യെഫുന്നെയുടെ പുത്രനായ കാലേബും നൂന്‍റെ പുത്രനായ യോശുവയും മാത്രമേ ഇതില്‍ പ്ര വേ ശിക്കയുള്ളൂ. കാരണം അവര്‍ സത്യമായും എന്നെ അനു സരിച്ചു!’
13 “യിസ്രായേല്‍ജനതയോട് യഹോവയ്ക്കു കടുത്ത കോപമുണ്ടായി. അതിനാല്‍ യഹോവ അവരെ നാല്പതു സംവത്സരം മരുഭൂമിയില്‍ താമസിപ്പിച്ചു. യഹോ വയ് ക്കെതിരെ പാപം ചെയ്തവരെല്ലാം മരിക്കുംവരെ അവന്‍ അവരെ മരുഭൂമിയില്‍ പാര്‍പ്പിച്ചു. 14 ഇപ്പോള്‍ നിങ്ങ ള്‍ നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്ത അതേ കാര്യങ്ങള്‍ തന്നെ ചെയ്യുന്നു. പാപികളേ, തന്‍റെ ജനതയോട് യ ഹോവയ്ക്കു കൂടുതല്‍ രോഷമുണ്ടാക്കാനാണോ നിങ്ങ ള്‍ ശ്രമിക്കുന്നത്? 15 യഹോവയെ അനുസരിക്കാ തിരു ന് നാല്‍ അവന്‍ യിസ്രായേല്‍ജനതയെ കൂടുതല്‍കാലം മരുഭൂ മിയില്‍ പാര്‍പ്പിക്കും. അപ്പോള്‍ ഈ ജനങ്ങളെ യെല് ലാം നിങ്ങള്‍ നശിപ്പിക്കും!”
16 എന്നാല്‍ രൂബേന്‍റെയും ഗാദിന്‍റെയും ഗോത്രക്കാര്‍ മോശെയെ സമീപിച്ചു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ ഞങ് ങളുടെ കുട്ടികള്‍ക്കു നഗരങ്ങള്‍ പണിയുകയും മൃഗങ്ങ ള്‍ക്കിവിടെ തൊഴുത്തുകള്‍ പണിയുകയും ചെയ്യും. 17 അ പ്പോള്‍ ഞങ്ങളുടെ കുട്ടികള്‍ ഇവിടുത്തെ ജനങ്ങ ളി ല്‍നിന്നും സുരക്ഷിതരായിരിക്കും. പക്ഷേ ഞങ്ങള്‍ സ ന്തോഷത്തോടെ വന്ന് മറ്റ് യിസ്രായേലുകാരെ സഹാ യിക്കും. അവരെ ഞങ്ങള്‍ അവരുടെ ദേശത്തേക്കു കൊ ണ്ടുവരും. 18 യിസ്രായേല്‍ ജനങ്ങളിലോരോരുത്തര്‍ക്കും ഭൂമിയില്‍ അവരുടെ പങ്കു കിട്ടുംവരെ ഞങ്ങള്‍ ഭവന ങ്ങ ളിലേക്കു മടങ്ങി വരില്ല. 19 യോര്‍ദ്ദാന്‍നദിയുടെ പടി ഞ്ഞാറുള്ള ഒരു തുണ്ടുഭൂമിപോലും ഞങ്ങള്‍ എടു ക് കുക യുമില്ല. ഇല്ല! ഞങ്ങളുടെ വീതം യോര്‍ദ്ദാന്‍നദിയുടെ കിഴക്കേ കരയിലാണ്!”
20 അതിനാല്‍ മോശെ അവരോടു പറഞ്ഞു, “നിങ്ങള്‍ ഇങ്ങനെയെല്ലാം ചെയ്താല്‍ ഈ ഭൂമി നിങ്ങളുടേ തായി ത്തീരും. പക്ഷേ നിങ്ങളുടെ ഭടന്മാര്‍ യഹോവയുടെ സ വിധത്തില്‍ യുദ്ധത്തിനു പോകേണ്ടിവരും. 21 നിങ്ങളുടെ ഭടന്മാര്‍ യോര്‍ദ്ദാന്‍നദി മുറിച്ചുകടന്ന് ശത്രുക്കളെ രാജ് യത്തുനിന്നും ഓടിക്കണം. 22 നമ്മളെല്ലാം യഹോവ യു ടെ സഹായത്തോടെ ഭൂമി എടുത്തതിനുശേഷം നിങ്ങ ള്‍ക് കു വീട്ടിലേക്കു മടങ്ങാം. അപ്പോള്‍ നിങ്ങള്‍ കുറ്റക് കാ രാണെന്ന് യഹോവയും യിസ്രായേല്‍ജനതയും കരുതു ക യില്ല. അപ്പോള്‍ ഭൂമി സ്വന്തമാക്കാന്‍ യഹോവ നിങ് ങളെ അനുവദിക്കുകയും ചെയ്യും. 23 ഇങ്ങനെ യൊക്കെ യല്ല നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ യഹോവ യ്ക്കെതിരെ പാപം ചെയ്യുകയായിരിക്കും. നിങ്ങളുടെ പാപത്തിനു തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും അറിയുക. 24 നിങ്ങളുടെ കുട്ടികള്‍ക്ക് നഗരങ്ങളും മൃഗങ് ങള്‍ക്കു തൊഴുത്തുകളും പണിയുക. പക്ഷേ അപ്പോള്‍ നിങ്ങള്‍ വാഗ്ദാനം ചെയ്തതു പ്രവര്‍ത്തിക്കണം.”
25 അപ്പോള്‍ ഗാദിന്‍റെയും രൂബേന്‍റെയും ഗോത്രക്കാര്‍ മോശെയോടു പറഞ്ഞു, “ഞങ്ങള്‍ അങ്ങയുടെ ഭൃത്യന് മാരാണ്. അങ്ങ് ഞങ്ങളുടെ യജമാനനും. അതിനാല്‍ അങ്ങ യുടെ കല്പന ഞങ്ങള്‍ അനുസരിക്കാം. 26 ഞങ്ങളുടെ ഭാര് യമാരും കുട്ടികളും മൃഗങ്ങളും ഗിലെയാദുനഗരങ്ങളില്‍ വസിക്കും. 27 പക്ഷേ അങ്ങയുടെ ഭൃത്യരായ ഞങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കും. ഞങ്ങളുടെ യജമാനന്‍റെ കല്പ നയനുസരിച്ച് ഞങ്ങള്‍ യഹോവയുടെ മുന്പാകെ യുദ്ധ ത്തിനു പോകാം.”
28 അവരുടെ ആ വാഗ്ദാനം മോശെയും പുരോഹിതനായ എലെയാസാരും നൂന്‍റെ പുത്രനായ യോശുവയും യിസ് രാ യേലിലെ ഗോത്രത്തലവന്മാരും കേട്ടു. 29 മോശെ അവ രോടു പറഞ്ഞു, “ഗാദിന്‍റെയും രൂബേന്‍റെയും ഗോത് രക് കാര്‍ യോര്‍ദ്ദാന്‍നദി കടക്കും. അവര്‍ യഹോവയുടെ സ വിധത്തില്‍ യുദ്ധത്തിനു പോകും. ഭൂമി പിടിച്ചടക്കാന്‍ അവര്‍ നിങ്ങളെ സഹായിക്കും. അവരുടെ ഭാഗമായി നിങ് ങള്‍ ഗിലെയാദ് അവര്‍ക്കു നല്‍കുകയും വേണം. 30 ആയുധ ധാരികളായി അവര്‍ നിങ്ങളോടൊപ്പം കടക്കു ന്നി ല് ലായെങ്കില്‍ കനാന്‍ദേശത്തില്‍ നിങ്ങള്‍ക്കിടയില്‍ അവ ര്‍ക്ക് അവകാശങ്ങള്‍ ഉണ്ടായിരിക്കണം.”
31 ഗാദിലെയും രൂബേനിലെയും ജനങ്ങള്‍ മറുപടി പറ ഞ് ഞു, “യഹോവയുടെ കല്പനപോലെ പ്രവര്‍ത് തിക്കാമെ ന്നു ഞങ്ങള്‍ സത്യം ചെയ്യുന്നു. 32 ഞങ്ങള്‍ യോര്‍ദ് ദാന്‍ നദി മുറിച്ചുകടന്ന് കനാന്‍ദേശത്തു യഹോവയുടെ സ വിധത്തില്‍ എത്താം. ഞങ്ങളുടെ, വീതത്തിലുള്ള ഭൂമി യോര്‍ദ്ദാന്‍നദിയുടെ കിഴക്കേക്കരയിലാണ്.”
33 അതിനാല്‍ മോശെ ആ ദേശം ഗാദിലെ ജനങ്ങള്‍ക്കും രൂബേനിലെ ജനങ്ങള്‍ക്കും യോസേഫിന്‍റെ പുത്രനാ യി രുന്ന മനശ്ശെയുടെ പകുതി ഗോത്രക്കാര്‍ക്കും കൊടു ത്തു. അമോര്യനായ സീഹോന്‍റെയും ബാശാന്‍ രാജാവായ ഓഗിന്‍റെയും രാജ്യങ്ങള്‍ അതിലുള്‍പ്പെടും. ആ പ്രദേശ ത്തിനു ചുറ്റിലുമുള്ള നഗരങ്ങളും ആ ദേശത്തില്‍ ഉള്‍പ് പെടും.
34 ഗാദിലെ ജനങ്ങള്‍ ദീബോന്‍, അതാരോത്ത്, അരോ യേര്‍, 35 അത്രോത്ത്-ശോഫാന്‍, യാസെര്‍, യൊഗ്ബഹാ, 36 ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നീ നഗരങ്ങള്‍ പ ണിതു. ശക്തമായ ഭിത്തികള്‍ കൊണ്ടാണവര്‍ നഗരങ്ങള്‍ നിര്‍മ്മിച്ചത്. മൃഗങ്ങള്‍ക്കുള്ള തൊഴുത്തുകളും അവര്‍ നിര്‍മ്മിച്ചു.
37 രൂബേനിലെ ജനങ്ങള്‍ ഹെശ്ബോന്‍, എലെയാലെ, കി ര്യത്തയീം, 38 നെബോ, ബാല്‍മെയോന്‍, സിബ്മാ എന്നീ നഗരങ്ങള്‍ പണിതു. തങ്ങള്‍ വീണ്ടും പണിത നഗരങ്ങ ള്‍ ക്ക് അവര്‍ പേരുകള്‍ നല്‍കി. പക്ഷേ അവര്‍ നെബോ ബാല്‍ മെയോന്‍ എന്നിവയുടെ പേരുകള്‍ മാറ്റി.
39 മനശ്ശെയുടെ പുത്രനായിരുന്ന മാഖീരിന്‍റെ വംശ ക് കാര്‍ ഗിലെയാദിലേക്കു പോയി. അവര്‍ നഗരത്തെ തോല് പിച്ചു. അവിടെ താമസിച്ചിരുന്ന അമോര്യരെ അവര്‍ തോല്പിച്ചു. 40 അതിനാല്‍ മോശെ, മനശ്ശെയുടെ ഗോ ത്രത്തില്‍ നിന്ന് വന്ന മാഖീരിന് ഗിലെയാദ് നല്‍കി. അ തിനാല്‍ അവന്‍റെ കുടുംബം അവിടെ താമസിച്ചു. 41 മനശ് ശെയുടെ കുടുംബത്തില്‍നിന്നുള്ള യായീര്‍ അവിടു ത്തെ ചെറിയപട്ടണങ്ങളെ തോല്പിച്ചു. ആ പട്ടണങ്ങളെ അവര്‍ യായീരിന്‍റെ പട്ടണങ്ങള്‍ എന്നു വിളിച്ചു. 42 നോബഹ് ചെന്ന് കെനാത്തും അതിനടുത്തുള്ള ചെറു ഗ്രാമങ്ങളും കീഴടക്കി. ആ സ്ഥലത്തിന് അവര്‍ തന്‍റെ ത ന്നെ പേരിട്ടു.