ശെലോഫഹാദിന്‍റെ പുത്രിമാര്‍ക്കുള്ള സ്ഥലം
36
മനശ്ശെ യോസേഫിന്‍റെ പുത്രനായിരുന്നു. മാ ഖീര്‍ മനശ്ശെയുടെ പുത്രനും. ഗിലെയാദ് മാഖീരിന്‍ റെ പുത്രനായിരുന്നു. ഗിലെയാദിന്‍റെ കുടുംബത്തിലെ നേതാക്കന്മാര്‍ മോശെയോടും യിസ്രായേല്‍ഗോ ത്രത് തലവന്മാരോടും സംസാരിക്കാനായി പോയി. അവര്‍ പറ ഞ്ഞു, “പ്രഭോ, ഞങ്ങളുടെ ഭൂമി നറുക്കിട്ടു വീതിക്കാ ന്‍ യഹോവ കല്പിച്ചു. ശെലോഫഹാദിന്‍റെ സ്ഥലം അ വന്‍റെ പുത്രിമാര്‍ക്കു നല്‍കണമെന്നും യഹോവ കല്പി ച്ചു. ശെലോഫഹാദ് ഞങ്ങളുടെ സഹോദരനായിരുന്നു. ശെലോഫഹാദിന്‍റെ പുത്രിമാരെ മറ്റു ഗോത്രങ്ങ ളി ലൊന്നിലെ ആരെങ്കിലും വിവാഹം കഴിച്ചു എന്നു വരാം. ആ ഭൂമി അപ്പോള്‍ ഞങ്ങള്‍ക്കു നഷ്ടപ്പെടുമോ? മറ്റു ഗോത്രക്കാര്‍ക്കു ആ ഭൂമി കിട്ടുമോ? നറുക്കിട്ടു ഞങ്ങള്‍ക്കു കിട്ടിയ ഭൂമി ഞങ്ങള്‍ക്കു നഷ്ടപ്പെടുമോ? ജനങ്ങള്‍ തങ്ങളുടെ ഭൂമി വില്‍ക്കാം. പക്ഷേ ജൂബിലി വര്‍ഷത്തില്‍ എല്ലാ ഭൂമിയും അതിന്‍റെ യഥാര്‍ത്ഥ ഉടമ ഗോത്രത്തിന് തിരിച്ചു കിട്ടുമല്ലോ. അപ്പോള്‍ ശെ ലോഫഹാദിന്‍റെ പുത്രിമാരുടെ ഭൂമി ആര്‍ക്കാണു ലഭി ക്കുക? ഞങ്ങളുടെ കുടുംബത്തിന് ആ ഭൂമി എന്നന്നേ ക് കുമായി നഷ്ടപ്പെടുമോ?
മോശെ യിസ്രായേല്‍ജനതയ്ക്ക് ഈ കല്പന നല്‍കി. അത് യഹോവയില്‍നിന്നുള്ള കല്പനയായിരുന്നു. “യോ സേഫിന്‍റെ ഗോത്രക്കാരുടെ വാദം ശരിയാണ്. ശെലോ ഫഹാദിന്‍റെ പുത്രിമാര്‍ക്കുള്ള യഹോവയുടെ കല്പന ഇതാണ്. നിങ്ങള്‍ക്ക് വിവാഹം കഴിക്കണമെ ന്നുണ് ടെ ങ്കില്‍ അതു നിങ്ങളുടെ ഗോത്രത്തില്‍നിന്നു തന്നെ യായിരിക്കണം. അങ്ങനെയായാല്‍ യിസ്രായേലു കാര്‍ക് കിടയില്‍ ഗോത്രങ്ങളില്‍നിന്നും ഗോത്രങ്ങളിലേക്ക് ഭൂമി കൈമാറ്റപ്പെടുകയില്ല. തന്‍റെ തന്നെ പൂര്‍വ് വി കരുടെ സ്ഥലം ഓരോ യിസ്രായേലുകാരനും സൂക്ഷി ക്ക ണം. പിതാവിന്‍റെ സ്ഥലം കിട്ടിയ സ്ത്രീ തന്‍റെ ഗോത് രത്തില്‍ തന്നെയുള്ള ഒരുവനെ വിവാഹം കഴിക്കണം. അങ് ങനെ ഓരോരുത്തരും തങ്ങള്‍ക്കു പൂര്‍വ്വികരില്‍നിന്നു കിട്ടിയ ഭൂമി സൂക്ഷിക്കണം. അങ്ങനെ യിസ്രാ യേലു കാര്‍ക്കിടയില്‍ ഭൂമി ഗോത്രക്കാര്‍ക്കിടയില്‍ കൈമാറ് റപ് പെടാതിരിക്കും. ഓരോ യിസ്രായേലുകാരനും തന്‍റെ പൂര്‍ വ്വികരുടെ ഭൂമി സൂക്ഷിക്കണം.”
10 യഹോവ മോശെയ്ക്കു നല്‍കിയ കല്പന ശെലോഫ ഹാദിന്‍റെ പുത്രിമാര്‍ അനുസരിച്ചു. 11 ശെലോ ഫഹാദി ന്‍റെ പുത്രിമാരായ മഹ്ലാ, തിര്‍സാ, ഹൊഗ്ളാ, മില്‍ക്കാ, നോവാ എന്നിവര്‍ തങ്ങളുടെ ഗോത്രത്തിലെ തങ്ങളുടെ പിതാവിന്‍റെ സഹോദരപുത്രന്മാരെ വിവാഹം കഴിച്ചു. 12 മനെശ്ശെയുടെ ഗോത്രക്കാരായിരുന്നു അവരുടെ ഭര്‍ ത്താക്കന്മാര്‍. അതിനാല്‍ ഭൂമി അവരുടെ പിതാവിന്‍റെ കു ടുംബത്തിന്‍റേതും ഗോത്രത്തിന്‍റേതുമായി തുടര്‍ന്നു.
13 അങ്ങനെ, യഹോവ യെരീഹോയുടെ മറുകരയില്‍ യോര്‍ദ്ദാന്‍നദീതീരത്ത് മോവാബിലെ യോര്‍ദ്ദാന്‍ താഴ് വരയില്‍വച്ച് മോശെയ്ക്കു നല്‍കിയ നിയമങ്ങള്‍ ഇവ യൊക്കെയാണ്.