കെഹാത്ത് കുടുംബത്തിന്‍റെ ജോലികള്‍
4
യഹോവ മോശെയോടും അഹരോനോടും പറഞ്ഞു, “ലേവ്യഗോത്രത്തിന്‍റെ ഭാഗമായ കെഹാത്യ ഗോത് രങ്ങളുടെ എണ്ണം എടുക്കുക. സൈനികസേവനം നടത് തിയവരും മുപ്പതിനും അന്പതിനും ഇടയ്ക്കു പ്രായ മു ള്ളവരുമായ എല്ലാവരെയും എണ്ണുക. അവര്‍ വേണം സമ് മേളനക്കൂടാരത്തില്‍ ജോലി ചെയ്യുവാന്‍. സമ്മേളന ക് കൂടാരത്തിലെ അതിവിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കേ ണ്ട ജോലിയാണവരുടേത്.
“യിസ്രായേല്‍ജനത പുതിയൊരു സ്ഥലത്തേക്കു പോകുന്പോള്‍ അഹരോനും അവന്‍റെ പുത്രന്മാരും സമ് മേളനക്കൂടാരത്തിനകത്തേക്കു കടന്ന് തിരശ്ശീല യെടു ത്ത് കരാറിന്‍റെ വിശുദ്ധപെട്ടകം മൂടണം. അനന്തരം അ വര്‍ അതെല്ലാം നേര്‍ത്ത തുകല്‍കൊണ്ടുണ്ടാക്കിയ പുത പ്പുകൊണ്ട് മൂടണം. പിന്നെ അവര്‍ തുകലിന്മേല്‍ നീല വിരിപ്പു വിരിക്കുകയും വിശുദ്ധപെട്ടകത്തിന്മേലുള്ള വളയത്തില്‍ തണ്ടു ചെലുത്തുകയും വേണം.
“അനന്തരം അവര്‍ വിശുദ്ധമേശയ്ക്കുമേല്‍ ഒരു നീല വിരിപ്പു വിരിക്കണം. അതിനുശേഷം കിണ്ണങ്ങളും കോരികളും പിഞ്ഞാണങ്ങളും പാനീയയാഗങ്ങളുടെ ഭര ണികളും മേശമേല്‍ വയ്ക്കണം. വിശുദ്ധ അപ്പവും മേശ പ്പുറത്തു വയ്ക്കണം. അനന്തരം ഇവയ്ക്കെ ല്ലാറ്റി നും മീതെ ഒരു ചുവന്ന തുണിയും ഇടണം. എന്നിട്ട് നേര്‍ ത്ത തോലുകൊണ്ട് എല്ലാം മൂടണം. പിന്നീട് തണ്ടുകള്‍ മേശയുടെ വളയങ്ങളിലൂടെ കടത്തുക. അനന്തരം വിളക് കുകാലും വിളക്കുകളും നീലത്തുണിയിട്ടു മൂടണം. വിളക് കു കത്തിക്കൊണ്ടിരിക്കാന്‍ ഉപയോഗിച്ച സാധനങ്ങ ളും വിളക്കിലൊഴിക്കാനുപയോഗിച്ച എണ്ണയുടെ ഭര ണികളും മൂടണം. 10 അനന്തരം എല്ലാം നേര്‍ത്ത തോലില്‍ പൊതിയണം. അനന്തരം ഈ സാധനങ്ങളെല്ലാം അവ എ ടുക്കാനുള്ള തണ്ടുകളില്‍ വയ്ക്കണം.
11 “സ്വര്‍ണ്ണയാഗപീഠത്തിന്മേല്‍ അവര്‍ ഒരു നീലവ സ്ത്രം വിരിക്കണം. അതു നേര്‍ത്ത തോലുകൊണ്ട് മൂടു കയും വേണം. അനന്തരം അതെടുക്കാനുള്ള തണ്ടുകള്‍ യാ ഗപീഠത്തിന്‍റെ വളയങ്ങളിലൂടെ കടത്തണം.
12 “അനന്തരം വിശുദ്ധസ്ഥലത്ത് ആരാധനയ് ക്കുപ യോഗിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും അവര്‍ ഒത് തുകൂട്ടണം. അതെല്ലാം ഒന്നിച്ചു കൂട്ടി ഒരു നീലത് തു ണിയില്‍ പൊതിഞ്ഞെടുക്കുക. അനന്തരം നേര്‍ത്ത തോ ലുകൊണ്ട് അതു മൂടണം. അതു കൊണ്ടുപോകുന്നതിന് ഒരു ചട്ടത്തിന്മേല്‍ വയ്ക്കുക.
13 3”ഓട്ടുയാഗപീഠത്തിന്മേലെ ചാരം തുടച്ചുകളഞ്ഞ് അതിന്മേല്‍ ഒരു ധൂമ്രവസ്ത്രം വിരിക്കുക. 14 അനന്തരം യാഗപീഠത്തില്‍ ആരാധനയ്ക്കുപയോഗിച്ചിരുന്ന എ ല്ലാ സാധനങ്ങളും ഒന്നിച്ചുകൂട്ടണം. ധൂപക് കുറ്റികള്‍, കോരികകള്‍, മുള്ളുകള്‍, പിഞ്ഞാണങ്ങള്‍ എന്നിവ. അവര്‍ ആ സാധനങ്ങളെല്ലാം ഓട്ടുയാഗപീഠത്തിന്മേല്‍ വയ്ക് കണം. അനന്തരം നേര്‍ത്തതോലു കൊണ്ടുള്ള ഒരു വിരിപ് പ് യാഗപീഠത്തിന്മേല്‍ ഇടണം. ചുമന്നുകൊ ണ്ടുപോ കുന്നതിനുള്ള തണ്ടുകള്‍ യാഗപീഠത്തിലെ വളയങ്ങളി ലൂടെ കടത്തുക.
15 “വിശുദ്ധസ്ഥലത്തെ എല്ലാ വിശുദ്ധവസ്തുക്കളും മൂടുന്ന ജോലി അഹരോനും അവന്‍റെ പുത്രന്മാരും പൂ ര്‍ത്തിയാക്കണം. അനന്തരം കെഹാത്തിന്‍റെ കുടുംബ ത് തില്‍പ്പെട്ടവര്‍ക്ക് അകത്തുചെന്നു അവയെല്ലാം എടു ക്കുന്ന പണി തുടങ്ങാം. അങ്ങനെ അവര്‍ക്കു മരിക്കാ തെ വിശുദ്ധസ്ഥലത്തു തൊടാം.
16 “അഹരോന്‍റെ പുരോഹിതനായ പുത്രന്‍ എലെയാ സാര്‍ ആണ് വിശുദ്ധകൂടാരത്തിന്‍റെ ഉത്തരവാദി. വിശുദ്ധ സ്ഥലത്തിനും അതിലുള്ള സാധനങ്ങള്‍ക്കും അവനാണ് ചുമതലക്കാരന്‍. വിളക്കിന്‍റെ എണ്ണ, സുഗന്ധധൂപം, നിത്യവഴിപാട്, അഭിഷേകതൈലം എന്നിവയ്ക്കെല്ലാം അവനാണ് ഉത്തരവാദി.”
17 യഹോവ മോശെയോടും അഹരോനോടും പറഞ്ഞു, 18 “സൂക്ഷിച്ചിരിക്കുക! ഈ കെഹാത്യജനങ്ങള്‍ കൊല് ലപ്പെടാന്‍ ഇടയാകരുത്. 19 കൈഹാത്യര്‍ അതിവിശു ദ്ധ സ്ഥലത്തിനടുത്തേക്കു ചെല്ലുന്പോള്‍ മരിക്കാതി രി ക്കത്തക്കവിധത്തില്‍ വേണം നിങ്ങള്‍ എല്ലാം ചെയ് യാ ന്‍. അഹരോനും അവന്‍റെ പുത്രന്മാരും അകത്തേക്കു കട ന്ന് എന്താണ് ചെയ്യേണ്ടതെന്ന് കെഹാത്യര്‍ക്ക് കാ ണിച്ചു കൊടുക്കണം. ഓരോരുത്തനും അവര്‍ക് കെടു ക് കാനുള്ള സാധനങ്ങള്‍ കൊടുക്കണം. 20 നിങ്ങള്‍ ഇങ്ങനെ ചെയ്യാതിരുന്നാല്‍ കെഹാത്യര്‍ അകത്തു കടന്ന് വിശു ദ്ധസാധനങ്ങള്‍ നോക്കും. അവര്‍ അവയെ നോക്കിയാല്‍, അത് ഒരു നിമിഷത്തേക്കാണെങ്കില്‍പ്പോലും അവര്‍ മ രിക്കും.”
ഗേര്‍ശോന്‍ കുടുംബക്കാരുടെ ജോലികള്‍
21 യഹോവ മോശെയോടു പറഞ്ഞു, 22 “ഗേര്‍ശോന്‍റെ കുടുംബക്കാരെ മുഴുവന്‍ എണ്ണുക. അവരെ കുടുംബവും ഗോത്രവുമനുസരിച്ചു തിരിക്കുക. 23 മുപ്പതു മുതല്‍ അന്പതുവരെ വയസ്സുള്ള, സൈനികസേവനം നടത്തിയ എല്ലാ പുരുഷന്മാരെയും എണ്ണുക. അവരായിരിക്കും സമ്മേളനക്കൂടാരം കാക്കേണ്ടവര്‍.
24 “ഗോര്‍ശോന്യര്‍ ചെയ്യേണ്ട കാര്യങ്ങളും അവര്‍ ചുമക്കേണ്ട വസ്തുക്കളും ഇവയാണ്: 25 വിശുദ്ധകൂടാരത്തിന്‍റെ തിരശ്ശീലകള്‍, സമ്മേളനക് കൂ ടാരം, അതിന്‍റെ മൂടി, നേര്‍ത്ത തോലുകൊ ണ്ടുണ്ടാ ക്കി യ പുതപ്പ്. സമ്മേളനക്കൂടാരത്തിന്‍റെ കവാടത്തിലുള്ള തിരശ്ശീലയും അവര്‍ എടുക്കണം. 26 വിശുദ്ധകൂ ടാരത് തിനും യാഗപീഠത്തിനും ചുറ്റുമുള്ള മുറ്റത്തെ തിരശ് ശീ ലകളും അവര്‍ ചുമക്കണം. മുറ്റത്തിന്‍റെ പ്രവേശന കവാ ടത്തിലുള്ള തിരശ്ശീലയും അവര്‍ എടുക്കണം. തിരശ്ശീ ലയോടൊപ്പം ഉപയോഗിച്ച കയറുകളും മറ്റു സാധന ങ്ങളും കൂടി അവര്‍ എടുക്കണം. ഇവയെക്കൊണ്ടു ചെയ് യേണ്ട എല്ലാ ആവശ്യങ്ങള്‍ക്കും ഗേര്‍ശോന്യരാണ് ഉത്തരവാദികള്‍. 27 എല്ലാ പ്രവൃത്തികളും അഹരോനും പുത്രന്മാരും നിരീക്ഷിക്കുകയും വേണം. ഗേര്‍ശോന്യര്‍ ചുമക്കുന്ന സാധനങ്ങളും അവര്‍ ചെയ്യുന്ന മറ്റു ജോ ലികളും അഹരോനും പുത്രന്മാരും നിരീക്ഷിക്കണം. അ വര്‍ ചുമക്കാന്‍ ബാധ്യസ്ഥമായ എല്ലാ സംഗതിക ളെയും പറ്റി നിങ്ങള്‍ അവരോടു പറയണം. 28 ഗേര്‍ശോന്യ ഗോ ത്രക്കാര്‍ സമ്മേളനക്കൂടാരത്തിനു വേണ്ടി ചെയ്യേണ്ട ജോലികള്‍ ഇതെല്ലാമാണ്. അഹരോന്‍റെ പുത്രനും പു രോഹിതനുമായ ഈഥാമാര്‍ അവരുടെ ജോലികള്‍ക്കു ചുമ തലക്കാരനായിരിക്കും.”
മെരാരിയുടെ കുടുംബക്കാരുടെ ജോലികള്‍
29 “മെരാരിയുടെ കുടുംബത്തിലും ഗോത്രത്തി ലുംപെ ട്ട എല്ലാ പുരുഷന്മാരെയും എണ്ണുക. 30 മുപ്പതു മുത ല്‍ അന്‍പതു വരെ വയസ്സുള്ളവരും സൈനികസേവനം നടത്തിയിട്ടുള്ളവരുമായ എല്ലാ പുരുഷന്മാരെയും എണ് ണുക. സമ്മേളനക്കൂടാരത്തിനു വേണ്ടി അവര്‍ പ്രത്യേക ജോലികള്‍ ചെയ്യണം. 31 നിങ്ങള്‍ യാത്ര ചെയ്യുന്പോള്‍ സമ്മേളനക്കൂടാരത്തിന്‍റെ ചട്ടങ്ങള്‍ ചുമക്കുന്ന ജോ ലി അവരുടേതാണ്. അഴികളും തൂണുകളും ചുവടുകളും അവ ര്‍ ചുമക്കണം. 32 മുറ്റത്തിനു ചുറ്റുമുള്ള തൂണുകളും അവര്‍ ചുമക്കണം. ചുവടുകളും കൂടാരക്കുറ്റികളും കയറുകളും മു റ്റത്തിനു ചുറ്റുമുള്ള തൂണുകളില്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും അവര്‍ എടുക്കണം. ഓരോരുത് തരു ടെയും പേരും അവര്‍ ചുമക്കേണ്ട സാധനങ്ങളുടെ പേരും ഒരു പട്ടികയായി എഴുതിവയ്ക്കണം. 33 സമ്മേളനക് കൂടാര ത്തില്‍ മെരാരിയുടെ കുടുംബക്കാര്‍ ചെയ്യേണ്ട ശുശ്രൂ ഷകള്‍ ഇവയെല്ലാമാണ്. അഹരോന്‍റെ പുത്രനും പുരോ ഹിതനുമായ ഈഥാമാര്‍ ആയിരിക്കും അവരുടെ ജോലി ക ളുടെ ചുമതലക്കാരന്‍.”
ലേവ്യ കുടുംബങ്ങള്‍
34 മോശെയും അഹരോനും യിസ്രായേല്‍ജനതകളുടെ നേ താക്കന്മാരും ചേര്‍ന്ന് കെഹാത്യരുടെ എണ്ണമെടുത്തു. അവരുടെ കുടുംബവും ഗോത്രവും തിരിച്ചാണ് എണ് ണി യത്. 35 മുപ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള വ രും സൈനികസേവനം നടത്തിയിട്ടുള്ളവരുമായവരുടെ മു ഴുവന്‍ എണ്ണവും അവര്‍ എടുത്തു. സമ്മേളനക് കൂടാരത് തിനു വേണ്ടി ചില വിശിഷ്ടജോലികള്‍ അവര്‍ക്കു നല്‍ക പ്പെട്ടു.
36 ഈ ജോലി ചെയ്യുവാന്‍ യോഗ്യരായ 2,750 പേര്‍ കെ ഹാത്യകുടുംബത്തിലുണ്ടായിരുന്നു. 37 അതിനാല്‍ കെ ഹാത്യകുടുംബത്തില്‍നിന്നുള്ള ഇവരെയാണ് സമ്മേ ളന ക്കൂടാരത്തിലെ ജോലികള്‍ ഏല്പിച്ചത്. യഹോവ മോ ശെയോടു കല്പിച്ചതു പോലെ തന്നെ മോശെയും അ ഹരോനും ഇതു ചെയ്തു.
38 ഗേര്‍ശോന്യഗോത്രവും എണ്ണപ്പെട്ടു. 39 മുപ്പതിനും അന്പതിനും ഇടയ്ക്കു പ്രായമുള്ളവരും സൈനികസേവനം നടത്തിയിട്ടുള്ളവരുമായ എല്ലാ പുരു ഷന്മാരുടെയും എണ്ണമെടുത്തു. സമ്മേളനക്കൂ ടാരത് തി ല്‍ അവര്‍ക്കുള്ള പ്രത്യേക ജോലിയും അവരെ ഏല്പിച് ചു. 40 യോഗ്യരായ 2,630 പേര്‍ ഗേര്‍ശോന്യരുടെയിടയില്‍ ഉണ്ടായിരുന്നു. 41 അതിനാല്‍ ഗേര്‍ശോന്യ ഗോത്രത്തില്‍ നിന്നുള്ള ഇവരെ സമ്മേളനക്കൂടാരത്തിലെ വിശിഷ്ട ജോലി ഏല്പിച്ചു. യഹോവ മോശെയോടു കല്പിച് ചതുപോലെയാണ് മോശെയും അഹരോനും അതെല്ലാം ചെയ്തത്. 42 മെരാരി ഗോത്രത്തില്‍പ്പെട്ടവരുടെയും എണ്ണമെടുത്തു. 43 മുപ്പതിനും അന്പതിനുമിടയ്ക്കു പ്രായമുള്ളവരും സൈനികസേവനം നടത്തിയവരുമായ പുരുഷന്മാരുടെ എണ്ണമാണെടുത്തത്, സമ്മേളനക് കൂ ടാരത്തില്‍ അവര്‍ക്കുള്ള ജോലിയും ഏല്പിച്ചു. 44 മെരാ രിഗോത്രത്തില്‍ യോഗ്യരായ മൂവായിരത്തി ഇരുന്നൂറു പേരുണ്ടായിരുന്നു. 45 അതിനാല്‍ മെരാരി ഗോത്രത് തി ല്‍ നിന്നുള്ള ഈ പുരുഷന്മാരെ അവരുടെ വിശേഷ ജോലി ഏല്പിച്ചു. യഹോവ മോശെയോടു കല്പിച്ചത നുസ രിച്ചാണ് മോശെയും അഹരോനും ഇതെല്ലാം ചെയ്തത്.
46 അതിനാല്‍ മോശെയും അഹരോനും യിസ്രാ യേല്‍ജ നതയുടെ നേതാക്കന്മാരും ചേര്‍ന്ന് ലേവ്യഗോത്ര ക്കാ രെ എണ്ണി. ഓരോ കുടുംബത്തെയും ഓരോ ഗോത്രത് തെയും അവര്‍ എണ്ണി. 47 മുപ്പതിനും അന്പതിനും ഇട യ്ക്കു പ്രായമുള്ളവരുടെ എണ്ണം അവര്‍ എടുത്തു. സ മ്മേളനക്കൂടാരത്തില്‍ അവര്‍ക്കുള്ള വിശിഷ്ട ജോലിയും അവരെ ഏല്പിച്ചു. യാത്ര ചെയ്യുന്പോള്‍ സമ്മേള നക് കൂടാരം ചുമക്കുക എന്ന ജോലി അവര്‍ ചെയ്തു. 48 അവരു ടെ ആകെ എണ്ണം 8,580 ആയിരുന്നു.
49 അങ്ങനെ യഹോവ മോശെയോടു കല്പിച്ചതു പോലെ എല്ലാവരും എണ്ണപ്പെട്ടു. ഓരോരുത്തനും അവനവന്‍റെ ജോലികളും അവനവന്‍ ചുമക്കേണ്ട സാധ നങ്ങളും ഏല്പിച്ചു കൊടുത്തു. യഹോവയുടെ കല്പ നയനുസരിച്ചായിരുന്നു അത്.