ശുദ്ധിയുടെ ചട്ടങ്ങള്‍
5
യഹോവ മോശെയോടു പറഞ്ഞു, “തങ്ങളുടെ പാള യം രോഗബാധയില്ലാത്തതായി സൂക്ഷി ക്കണമെന് ന് യിസ്രായേല്‍ജനതയോട് ഞാന്‍ കല്പിക്കുന്നു. കുഷ്ഠ രോഗം ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവനെ പാളയത്തില്‍നിന്നും പുറത്താക്കാന്‍ ജനങ്ങളോടു പറ യുക. സ്രാവമുള്ളവനെയും പാളയത്തില്‍നിന്നും ദൂരെ യാക്കാന്‍ പറയുക. മൃതദേഹത്തില്‍ തൊട്ട ആരെങ് കി ലു മുണ്ടെങ്കില്‍ അവനെയും പാളയത്തിനു പുറത്താക്കാന്‍ പറയുക. ആണോ പെണ്ണോ എന്ന പരിഗണന പോ ലു മില്ലാതെ അവരെ പാളയത്തിനു പുറത്താക്കണം. ഇനി യും അശുദ്ധിയുണ്ടാകാന്‍ അവര്‍ കാരണമാകാ തിരിക്കാ നാണ് അവരെ പുറത്താക്കുന്നത്. ഞാന്‍ നിങ്ങളോ ടൊ പ്പം നിങ്ങളുടെ പാളയത്തില്‍ വസിക്കുന്നു.”
അതിനാല്‍ യിസ്രായേല്‍ജനത ദൈവത്തിന്‍റെ കല്പന അനുസരിച്ചു. അവര്‍ അത്തരമാളുകളെ പാളയത്തിനു പു റത്താക്കി. യഹോവ മോശെയോടു കല്പിച്ചതു പോ ലെ അവര്‍ പ്രവര്‍ത്തിച്ചു.
നഷ്ടപരിഹാരം
യഹോവ മോശെയോടു പറഞ്ഞു, “യിസ്രായേ ല്‍ജ നതയോട് ഇങ്ങനെ പറയുക: ഒരാള്‍ മറ്റൊരാളോട് എന്തെ ങ്കിലും തെറ്റു ചെയ്തെന്നുവരാം. (ഒരുവന്‍ മറ്റൊരാള്‍ ക് കെതിരെ എന്തെങ്കിലും തിന്മ പ്രവര്‍ത്തിച്ചാല്‍ അയാ ള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിനെതിരെ പാപം ചെയ്യുക യായിരിക്കും.) ആ വ്യക്തി അപരാധിയായിരിക്കും. അ തിനാല്‍ അയാള്‍ ജനങ്ങളോടു താന്‍ ചെയ്ത കുറ്റം ഏറ്റുപ റയണം. അനന്തരം താന്‍ ചെയ്ത പാപത്തിനു പൂര്‍ണ്ണ മായും നഷ്ടപരിഹാരം നല്‍കണം. കൂടാതെ അതിനോ ടൊ പ്പം അതിന്‍റെ അഞ്ചിലൊന്നു കൂടി ചേര്‍ത്ത് തെറ്റി നിരയായവനു കൊടുക്കണം. പക്ഷേ അയാള്‍ ചിലപ് പോള്‍ മരിച്ചുപോയെന്നു വരാം. ആ പ്രായശ്ചി ത്ത പ്പണം വാങ്ങാന്‍ അയാള്‍ക്ക് അടുത്തബന്ധുക്കളു ണ്ടാ യില്ലെന്നും വരാം. അങ്ങനെ വന്നാല്‍ തെറ്റുകാരന്‍ അ തു യഹോവയ്ക്കു നല്‍കണം. അയാളതു മുഴുവന്‍ പുരോ ഹിതനെ ഏല്പിക്കണം. പുരോഹിതന്‍, ആളുകളെ ശുദ്ധീ കരിക്കുന്നതിനുള്ള ആണാടിനെ ബലി നടത്തണം. തെറ്റു ചെയ്തവന്‍റെ പാപത്തെ മൂടുന്നതിനാണ് ആടിന്‍റെ ബ ലി. പക്ഷേ ബാക്കി എന്തും പുരോഹിതനെടുക്കാം.
“യിസ്രായേല്‍ജനതയില്‍ ഒരുവന്‍ ദൈവത്തിനു വിശേ ഷസമ്മാനം കൊടുത്താല്‍ അതു സ്വീകരിക്കുന്ന പുരോ ഹിതന് അതു കൈവശം വയ്ക്കാം. 10 ഒരാള്‍ അത്തരം വിശു ദ്ധവസ്തുക്കള്‍ നല്‍കേണ്ടതില്ല. എങ്കിലും അയാളതു നല്‍കുകയാണെങ്കില്‍ ആ വസ്തുക്കള്‍ പുരോഹി തന്‍റേ തായിരിക്കും.”
സംശയാലുക്കളായ ഭര്‍ത്താക്കന്മാര്‍
11 അനന്തരം യഹോവ മോശെയോടു പറഞ്ഞു, 12 “യിസ്രായേല്‍ജനതയോട് ഇങ്ങനെ പറയുക: ഒരുവന്‍റെ ഭാര്യ അവനോട് അവിശ്വാസം കാട്ടിയെന്നു വരാം. 13 അവള്‍ മറ്റൊരുവനുമായി ലൈംഗികബ ന്ധത്തിലേര്‍ പ് പെടുകയും തന്‍റെ ഭര്‍ത്താവില്‍നിന്ന് അതു മറച്ചുവയ് ക് കുകയും ചെയ്തേക്കാം. അവള്‍ പാപം ചെയ്തതിന് സാക് ഷികളും ഉണ്ടായെന്നു വരില്ല. അവളുടെ തെറ്റിനെപ്പ റ്റി ഭര്‍ത്താവ് ഒരിക്കലും അറിയാതെയുമിരിക്കാം. സ്ത്രീ യാകട്ടെ തന്‍റെ പാപത്തെപ്പറ്റി ഭര്‍ത്താവിനോടു മി ണ് ടിയില്ലെന്നും വരാം. 14 എന്നാല്‍ ഭര്‍ത്താവ്, അവള്‍ പാപം ചെയ്തു എന്നു സംശയിച്ചേക്കാം. അവന് അസൂയ ജനി ക്കാം. അവള്‍ പരിശുദ്ധയും തന്നോട് വിശ്വസ്തത പുലര്‍ ത്തുന്നവളുമല്ലെന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങി യേക്കാം. 15 അങ്ങനെയുണ്ടായാല്‍, അയാള്‍ തന്‍റെ ഭാര്യ യെ പുരോഹിതന്‍റെ അടുത്തേക്കു കൊണ്ടുവരണം. ഭര്‍ത് താവ് വഴിപാടായി ഒരിടങ്ങഴി യവമാവ് കൊണ്ടുവ ന്നി രിക്കണം. യവമാവില്‍ അയാള്‍ എണ്ണയോ കുന്തിരി ക്ക മോ ചേര്‍ക്കരുത്. ആ യവമാവ് യഹോവയ്ക്കുള്ള ഒരു ധാ ന്യബലിയാണ്. ഭര്‍ത്താവിന്‍റെ അസൂയ കാരണമാണതു ന ല്‍കുന്നത്. തന്‍റെ ഭാര്യ തന്നോട് അവിശ്വാസം പുലര്‍ ത്തി എന്നു താന്‍ വിശ്വസിക്കുന്നതായി അയാളുടെ ഈ വഴിപാട് തെളിയിക്കും.
16 “പുരോഹിതന്‍ അവളെ യഹോവയുടെ മുന്പില്‍ കൊ ണ്ടുനിര്‍ത്തണം. 17 അനന്തരം പുരോഹിതന്‍ വിശുദ്ധജ ല മെടുത്ത് ഒരു മണ്‍ഭരണിയില്‍ ഒഴിച്ചുവയ്ക്കണം. പുരോ ഹിതന്‍ വിശുദ്ധകൂടാരത്തിന്‍റെ തറയില്‍നിന്നും കുറെ അ ഴുക്കെടുത്ത് വെള്ളത്തില്‍ ഇടണം. 18 പുരോഹിതന്‍ ആ സ് ത്രീയെ യഹോവയ്ക്കു മുന്പില്‍ പിടിച്ചു നിര്‍ത്തണം. എന്നിട്ട് അവളുടെ മുടിയഴിച്ചിട്ട് ധാന്യബലി അവളു ടെ കയ്യില്‍ കൊടുക്കണം. അത് അവളുടെ ഭര്‍ത്താവ് അ സൂയകാരണം നല്‍കിയ ധാന്യബലിയുടെ യവമാവാണ്. അ തേസമയം തന്നെ അയാള്‍ വിശുദ്ധജലം നിറഞ്ഞ മണ്‍ഭ രണിയും എടുത്തു പിടിക്കണം. അത് ആ സ്ത്രീക്ക് ശാപം (കുഴപ്പം) വരുത്തുന്ന കയ്പിന്‍റെ വിശിഷ്ടജലമാണ്.
19 “അനന്തരം പുരോഹിതന്‍ ആ സ്ത്രീയോട് കള്ളം പറ യരുതെന്നു പറയണം. സത്യമേ പറയൂ എന്ന് അവള്‍ സത് യം ചെയ്യണം. പുരോഹിതന്‍ അവളോടു പറയണം: ‘നീ മറ്റൊരുവന്‍റെ കൂടെ ഉറങ്ങിയിട്ടില്ലെങ്കില്‍, നീ നി ന്‍റെ ഭര്‍ത്താവിനെ വിവാഹം കഴിച്ചിരിക്കെ അയാ ള്‍ക് കെതിരെ പാപം ചെയ്തിട്ടില്ലെങ്കില്‍, കുഴപ്പ മുണ് ടാ ക്കുന്ന ഈ ജനം നിനക്കൊരു കുഴപ്പവും വരുത്തുക യി ല്ല. 20 പക്ഷേ നീ നിന്‍റെ ഭര്‍ത്താവിനെതിരെ പാപം ചെ യ്തിട്ടുണ്ടെങ്കില്‍ - നിന്‍റെ ഭര്‍ത്താവല്ലാത്ത ഒരുവനു മായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ - നീ വിശുദ്ധയല്ല. 21 അങ്ങനെയെങ്കില്‍ ഈ വിശു ദ്ധജ ലം കുടിക്കുന്പോള്‍ നിനക്കു കൂടുതല്‍ കുഴപ്പമുണ് ടാ കും. നീ വന്ധ്യയായിത്തീരും. നീയിപ്പോള്‍ ഗര്‍ഭിണി യാണെങ്കില്‍ നിന്‍റെ കുഞ്ഞു മരിക്കും. അപ്പോള്‍ നി ന്‍റെയാളുകള്‍ നിന്നെ ഉപേക്ഷിക്കുകയും നിന്നെ ദുഷിച് ചുപറയുകയും ചെയ്യും.’
“അനന്തരം യഹോവയോട് ഒരു വിശുദ്ധസത്യം ചെ യ്യാന്‍ പുരോഹിതന്‍ ആ സ്ത്രീയോടു പറയണം. അവള്‍ നുണയാണു പറയുന്നതെങ്കില്‍ ഈ ദുരിതങ്ങള്‍ തനിക് കുണ്ടാകട്ടെ എന്ന് അവള്‍ സമ്മതിക്കണം. 22 പുരോ ഹിത ന്‍ പറയണം, ‘ശാപവാഹിയായ ഈ ജലം നീ കുടിക്കണം. നീ പാപം ചെയ്തിട്ടുണ്ടെങ്കില്‍, നീ വന്ധ്യയാകുകയും നീ ഗര്‍ഭിണിയാണെങ്കില്‍ നിന്‍റെ കുട്ടി പിറക്കുംമുന്പ് മരിക്കുകയും ചെയ്യും,’ ആ സ്ത്രീ ഇങ്ങനെ പറയണം: ‘ അങ്ങു പറയുന്നതു പോലെ ചെയ്യാമെന്നു ഞാന്‍ സ മ്മതിക്കുന്നു.’
23 “പുരോഹിതന്‍ ആ താക്കീതുകളെല്ലാം ചുരുളുകളില്‍ എഴുതിവയ്ക്കണം. അനന്തരം അവന്‍ ആ വാക്കുകള്‍ വെ ള്ളത്തില്‍ കഴുകണം. 24 അനന്തരം ആ സ്ത്രീ ശാപവാ ഹി യായ ജലം കുടിക്കണം. ആ വെള്ളം അവളില്‍ പ്രവേ ശിക് കുകയും അവള്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അതവള്‍ ക് കനവധി യാതനകള്‍ നല്‍കുകയും ചെയ്യട്ടെ.
25 “അനന്തരം പുരോഹിതന്‍ അവളില്‍ നിന്നും അസൂയ യ്ക്കുള്ള ധാന്യബലി വാങ്ങി യഹോവയ്ക്കു മുന്പില്‍ ഉയര്‍ത്തിപ്പിടിക്കണം. അനന്തരം അവന്‍ അതു യാഗപീ ഠത്തിലേക്കെടുക്കണം. 26 പുരോഹിതന്‍ തന്‍റെ കൈകള്‍ നിറയെ ധാന്യമെടുത്ത് യാഗപീഠത്തില്‍ വയ്ക്കുകയും അ തു കത്താന്‍ അനുവദിക്കുകയും ചെയ്യണം. അനന്തരം ആ സ്ത്രീയോട് വിശുദ്ധജലം കുടിക്കുവാന്‍ പറയണം. 27 സ്ത്രീ അവളുടെ ഭര്‍ത്താവിനെതിരെ പാപം ചെയ് തിട് ടു ണ്ടെങ്കില്‍, ജലം അവള്‍ക്കു ശാപം നല്‍കും. ജലം അവളു ടെ ശരീരത്തിനുള്ളിലേക്കു കടക്കുകയും അവള്‍ക്കു കൂടു തല്‍ യാതന നല്‍കുകയും ചെയ്യും. അവളുടെയുള്ളിലുള്ള കുട്ടി മരിക്കുകയും അവള്‍ വന്ധ്യയായിത്തീരുകയും ചെ യ്യും. എല്ലാവരും അവള്‍ക്കെതിരെ തിരിയുകയും ചെയ് യും* എല്ലാവരും … ചെയ്യും “ജനങ്ങള്‍ക്കിടയില്‍ ശപിക്കപ്പെട്ടവളെപ്പോലെയായിരിക്കും അവള്‍” എന്നര്‍ത്ഥം. . 28 പക്ഷേ അവള്‍ തന്‍റെ ഭര്‍ത്താവിനെതിരെ പാപം ചെയ്തിട്ടില്ലെങ്കില്‍, അവള്‍ ശുദ്ധയാണെങ്കില്‍ അവള്‍ പാപിയല്ലെന്നു പുരോഹിതന്‍ പറയണം. അപ്പോള്‍ അവള്‍ സാധാരണപോലെയാവുകയും അവള്‍ക്കു സന് താന സൌഭാഗ്യം ലഭിക്കുകയും ചെയ്യും.
29 “ജാരശങ്കയെപ്പറ്റിയുള്ള നിയമം അതാണ്. വിവാ ഹിതയായ ഒരുവള്‍ തന്‍റെ ഭര്‍ത്താവിനെതിരെ പാപം ചെ യ്താല്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്. 30 അഥവാ പുരു ഷന് ജാരശങ്ക ഉണ്ടായാല്‍ തന്‍റെ ഭാര്യയെ സംശയി ച് ചാല്‍, അങ്ങനെയൊക്കെയാണയാള്‍ ചെയ്യേണ്ടത്. പു രോഹിതന്‍ അവളോട് യഹോവയുടെ മുന്പില്‍ നില്‍ക് കാ ന്‍ പറയണം. അനന്തരം പുരോഹിതന്‍ അതെല്ലാം ചെയ് ണം. അതാണു നിയമം. 31 ഭര്‍ത്താവ് ദോഷവിമുക്തനാകും. പക്ഷേ സ്ത്രീ പാപം ചെയ്താല്‍ അതിന്‍റെ ഫലം അനുഭ വിക്കണം.”