പെസഹ
9
യഹോവ സീനായിമരുഭൂമിയില്‍വച്ച് മോശെയോടു സംസാരിച്ചു. യിസ്രായേല്‍ജനത ഈജിപ്തില്‍നിന് നും മോചിതരായതിന്‍റെ രണ്ടാം വര്‍ഷത്തെ ആദ്യ മാസ മായിരുന്നു അത്. യഹോവ മോശെയോടു പറഞ്ഞു, “ നിര്‍ദ്ദിഷ്ട സമയത്തു തന്നെ പെസഹ ആഘോഷി ക്കു വാന്‍ യിസ്രായേല്‍ജനതയോടു പറയുക. ഈ മാസം പതി നാലാം തീയതി സായാഹ്നത്തില്‍ പെസഹ ഭക്ഷണം അവ ര്‍ കഴിക്കണം. നിര്‍ദ്ദിഷ്ടസമയത്തു തന്നെ അവരതു പെ സഹയുടെ എല്ലാ നിയമങ്ങളും അനുസരിച്ചുകൊണ്ട് ചെയ്യണം.”
അതിനാല്‍ മോശെ യിസ്രായേല്‍ജനതയോട് പെസഹ ആഘോഷിക്കുവാന്‍ പറഞ്ഞു. ആദ്യത്തെ മാസം പതി നാലാം തീയതി സായാഹ്നത്തില്‍ സീനായിമരു ഭൂമിയി ല്‍വച്ച് ജനങ്ങള്‍ പെസഹ ആചരിച്ചു. യഹോവ മോ ശെയോടു കല്പിച്ചതു പോലെ തന്നെയാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ചത്.
എന്നാല്‍ ജനങ്ങളില്‍ ചിലര്‍ അന്നു പെസഹ ആചരി ച്ചില്ല. ഒരു മൃതശരീരത്തെ സ്പര്‍ശിക്കുകയാല്‍ അവര്‍ അശുദ്ധരായിരുന്നു. അതിനാല്‍ അവരന്ന് മോശെയു ടെ യും അഹരോന്‍റെയും അടുത്തേക്കു പോയി. അവര്‍ മോ ശെയോടു പറഞ്ഞു, “ഞങ്ങള്‍ ഒരു മൃതശരീരത്തില്‍ സ് പര്‍ശിച്ച് അശുദ്ധരായി. നിര്‍ദ്ദിഷ്ടസമയത്ത് യഹോവ യ്ക്കു സമ്മാനങ്ങള്‍ നല്‍കുവാന്‍ പുരോഹിതര്‍ ഞങ്ങളെ അനുവദിച്ചില്ല. അതിനാല്‍ മറ്റു യിസ്രായേല്‍കാരോ ടൊപ്പം പെസഹ ആചരിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ് ഞില്ല. ഞങ്ങളെന്താണ് ചെയ്യേണ്ടത്?”
മോശെ അവരോടു പറഞ്ഞു, “ഇതേപ്പറ്റി എന്താ ണു പറയാനുള്ളതെന്നു യഹോവയോടു ഞാന്‍ ചോദിക് കാം.”
അപ്പോള്‍ യഹോവ മോശെയോടു പറഞ്ഞു, “യിസ് രായേല്‍ജനതയോട് ഇങ്ങനെ പറയുക: ഈ ചട്ടം നിങ്ങ ള്‍ക്കും നിങ്ങളുടെ പിന്‍ഗാമികള്‍ക്കും വേണ്ടിയുള്ളതാണ്. നിര്‍ദ്ദിഷ്ടസമയത്ത് പെസഹ ആചരിക്കാന്‍ ഒരാള്‍ക്കു കഴിഞ്ഞില്ലെന്നു വരാം. ഒരു മൃതശരീരം സ്പര്‍ശിക്കു കയാല്‍ അയാള്‍ അശുദ്ധനായതായിരിക്കാം കാരണം. അല് ലെങ്കില്‍ അയാള്‍ ഒരു യാത്രയില്‍ ദൂരെയായിരുന് നിരിക് കാം. 10 മറ്റൊരു സമയത്ത് അയാള്‍ പെസഹ ആചരിക്കാന്‍ സന്നദ്ധനാകണം. രണ്ടാം മാസത്തിന്‍റെ പതിനാലാം ദിവ സം അയാള്‍ അതാചരിച്ചിരിക്കണം. അപ്പോള്‍ അവന്‍ കുഞ്ഞാടിനെ തിന്നണം. പുളിപ്പു ചേര്‍ക്കാത്ത അപ് പം, കയ്ക്കുന്ന സസ്യങ്ങള്‍ എന്നിവയും തിന്നണം. 11 പിറ്റേന്നു കാലത്തേക്ക് അയാള്‍ ആ ഭക്ഷണം മിച്ചം വച്ചേക്കരുത്. കുഞ്ഞാടിന്‍റെ എല്ലുകളിലൊന്നും അയാള്‍ മുറിക്കുകയും ചെയ്യരുത്. പെസഹയുടെ എല്ലാ നിയമങ്ങളും അവര്‍ അനുസരിക്കണം. 12-13 പക്ഷേ കഴിയു ന്നവരെല്ലാം നിര്‍ദ്ദിഷ്ടസമയത്തു തന്നെ പെസഹ ആ ചരിക്കണം. ശുദ്ധിയുള്ളവനും ദൂരെ യാത്രയില ല്ലാത് തവനുമാണെങ്കില്‍ ഏതൊരുവനും ഒഴിഞ്ഞുനില്‍ക്കാന്‍ പാടില്ല. ശരിയായ സമയത്ത് അയാള്‍ പെസഹ ആചരിക് കുന്നില്ലെങ്കില്‍ അയാളെ സമൂഹത്തില്‍നിന്നും ഒറ്റപ് പെടുത്തണം. അവന്‍ പാപിയും ശിക്ഷിക്കപ് പെടേ ണ്ട വനുമാണ്. കാരണം, ശരിയായ സമയത്ത് അവന്‍ യഹോ വയ്ക്കു വഴിപാടുകള്‍ കൊണ്ടു വന്നില്ല.
14 “യഹോവയുടെ പെസഹയില്‍ നിങ്ങളോടൊപ്പം പങ്കുപറ്റാന്‍, നിങ്ങള്‍ക്കിടയില്‍ വസിക്കുന്ന വിദേശി ആഗ്രഹിക്കാം. പെസഹയുടെ ചട്ടങ്ങള്‍ക്കു വിധേയ മാ യി അയാളെ അതിനനുവദിക്കാം. എല്ലാവര്‍ക്കും ഒരേ നി യമങ്ങളാണ്.”
മേഘവും അഗ്നിയും
15 വിശുദ്ധകൂടാരം, അതായത് കരാറിന്‍റെ കൂടാരം സ്ഥാ പിച്ച ദിവസം യഹോവയുടെ മേഘം അതിനെ പൊ തി ഞ്ഞു. രാത്രിയില്‍ വിശുദ്ധകൂടാരത്തിനുമേലുള്ള മേഘം അഗ്നിപോലെ കാണപ്പെട്ടു. 16 മേഘം വിശുദ്ധകൂ ടാര ത്തിനുമേല്‍ എപ്പോഴും തങ്ങിനിന്നു. രാത്രിയില്‍ മേ ഘം അഗ്നിപോലെ കാണപ്പെടുകയും ചെയ്തു. 17 വിശു ദ്ധകൂടാരത്തിനുമേലുള്ള അതിന്‍റെ സ്ഥാനത്തുനിന്നും മേഘം നീങ്ങിയപ്പോള്‍ യിസ്രായേലുകാര്‍ അതിനെ പി ന്തുടര്‍ന്നു. മേഘം നില്‍ക്കുന്പോള്‍, അവിടെ വേണം യി സ്രായേലുകാര്‍ പാളയമടിക്കാന്‍. 18 ഇങ്ങനെയാണ് യഹോ nവ യിസ്രായേലുകാരെ എപ്പോള്‍ നീങ്ങണമെന്നും എപ്പോള്‍ നില്‍ക്കണമെന്നും പാളയമടിക്കണമെ ന്നു മൊക്കെ കാണിച്ചു കൊടുത്തത്. മേഘം വിശുദ്ധകൂടാ രത്തിനുമേല്‍ തങ്ങിയിരിക്കവേ ജനങ്ങള്‍ അവിടെത്തന് നെ പാളയമടിച്ചു.
19 ചിലപ്പോള്‍ മേഘം വിശുദ്ധകൂടാരത്തിനു മേല്‍ വള രെനേരം തങ്ങും. യിസ്രായേലുകാര്‍ യഹോവയെ അനു സരിക്കുകയും അവിടെ നിന്ന് അനങ്ങാതിരിക്കുകയും ചെയ്തു. 20 ചിലപ്പോള്‍ മേഘം വിശുദ്ധകൂടാരത് തിനു മേല്‍ കുറെനാള്‍ നില്‍ക്കും. അതിനാല്‍ ജനങ്ങള്‍ യഹോ യു ടെ കല്പനയനുസരിച്ച് നീങ്ങുന്ന മേഘത്തെ പിന്തുട രും. 21 ചിലപ്പോള്‍ മേഘം രാത്രിയില്‍ മാത്രം തങ്ങും. പിറ്റേന്നു കാലത്ത് നീങ്ങുകയും ചെയ്യും. അപ്പോള്‍ ആളുകള്‍ തങ്ങളുടെ സാധനങ്ങള്‍ വാരിക്കെട്ടി യാത്രയാ കും. മേഘം പകലോ രാത്രിയിലോ നീങ്ങിയാല്‍ ജനങ്ങള്‍ അതിനെ പിന്തുടരും. 22 മേഘം വിശുദ്ധകൂടാരത്തിനുമേല്‍ രണ്ടു ദിവസമോ ഒരു മാസമോ ഒരു വര്‍ഷമോ തങ്ങിയാ ലും അവര്‍ യഹോവയുടെ ആജ്ഞ പാലിക്കും. അവര്‍ അ വിടെത്തന്നെ തങ്ങുകയും മേഘം നീങ്ങുംവരെ ചലി ക്കാതിരിക്കുകയും ചെയ്യും. അനന്തരം മേഘം അതിന്‍റെ സ്ഥാനത്തുനിന്നും ഉയരുകയും നീങ്ങുകയും ചെയ് യു ന് പോള്‍ ജനങ്ങളും നീങ്ങും. 23 അങ്ങനെ ജനങ്ങള്‍ യഹോ വയുടെ കല്പനകള്‍ പാലിച്ചു. പാളയമടിക്കാന്‍ യഹോ വ പറഞ്ഞപ്പോള്‍ അവരങ്ങനെ ചെയ്തു. നീങ്ങാന്‍ യഹോവ പറഞ്ഞപ്പോള്‍ അവര്‍ നീങ്ങി. സശ്രദ്ധം അവ രതു നിരീക്ഷിക്കുകയും മോശെയ്ക്കു യഹോവ നല്‍കി യ കല്പനകള്‍ അനുസരിക്കുകയും ചെയ്തു.