പത്രൊസ് എഴുതിയ ഒന്നാം ലേഖനം
1
യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പത്രൊസില്‍ നിന്നും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരും പൊന്തൊസ്, ഗലാത്യ, കപ്പദൊക്യ, ആസ്യ, ബിഥുന്യ എന്നീ ദേശങ്ങളില്‍ ചിതറി വീട്ടില്‍നിന്ന് അകന്നുനില്‍ക്കുന്നവരുമായവര്‍ക്ക്. തന്‍റെ വിശുദ്ധ ജനം ആകേണ്ടതിലേക്കായി നിങ്ങളെ തിരഞ്ഞെടുക്കുവാന്‍ പിതാവായ ദൈവം നേരത്തെ തന്നെ പദ്ധതിയിട്ടു. നിങ്ങളെ വിശുദ്ധീകരിക്കുക പരിശുദ്ധാത്മാവിന്‍റെ ജോലിയാണ്. നിങ്ങള്‍ ദൈവത്തെ അനുസരിക്കണമെന്നും യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ (മരണം) ശുദ്ധീകരണം പ്രാപിക്കണമെന്നും ദൈവം ആഗ്രഹിച്ചു.
കൃപയും സമാധാനവും കൂടുതല്‍ കൂടുതല്‍ നിങ്ങളുടേതാകട്ടെ.
ഒരു ജീവിക്കുന്ന പ്രത്യാശ
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന് സ്തുതിയായിരിക്കട്ടെ. ദൈവത്തിന്‍റെ ഉന്നത കരുണയാല്‍ അവന്‍ നമുക്ക് ഒരു പുതുജീവന്‍ നല്‍കി. ഈ പുതുജീവന്‍ യേശുക്രിസ്തുവിന്‍റെ മരണത്തില്‍ നിന്നുള്ള ഉത്ഥാനം വഴി ഒരു ജീവനുള്ള പ്രത്യാശ തന്നു. ഇപ്പോള്‍ നാം ദൈവത്തിനു തന്‍റെ മക്കള്‍ക്കായിട്ടുള്ള ആശ്ശിസ്സുകള്‍ക്കു പ്രത്യാശിക്കുന്നു. അവയത്രയും സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കായി കരുതിയിരിക്കുന്നു. ആ അനുഗ്രഹങ്ങള്‍ നശിപ്പിക്കപ്പെടാനോ ക്ഷയിക്കാനോ സൌന്ദര്യം നഷ്ടപ്പെടാനോ സാദ്ധ്യമല്ല.
നിങ്ങളുടെ രക്ഷ പൂര്‍ത്തിയാകും വരെ ദൈവശക്തി നിങ്ങളുടെ വിശ്വാസം വഴി നിങ്ങളെ കാത്തുരക്ഷിക്കും. നിങ്ങള്‍ക്കു തരാനായി ഒരുക്കിവച്ചിട്ടുള്ള രക്ഷ അന്ത്യകാലത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു കിട്ടും. ഇതു നിങ്ങളെ സന്തുഷ്ടരാക്കുന്നു. എന്നാല്‍ ഇപ്പോള്‍ അല്പകാലത്തേക്ക് നാനാ വിഷമതകള്‍ നിങ്ങളെ ദുഃഖിപ്പിക്കും. എന്തുകൊണ്ടാണ് ഈ വിഷമതകള്‍ ഉണ്ടാകുന്നത്? നിങ്ങളുടെ വിശ്വാസം ശുദ്ധിയുള്ളതെന്ന് തെളിയുന്നതിനു വേണ്ടിയാണ്. വിശ്വാസത്തിന്‍റെ ശുദ്ധത സ്വര്‍ണ്ണത്തെക്കാള്‍ മൂല്യമുള്ളതാണ്. തീകൊണ്ടു സ്വര്‍ണ്ണം ശുദ്ധമാണെന്നു തെളിയിക്കാമെങ്കിലും സ്വര്‍ണ്ണം ക്ഷയിക്കും. വിശ്വാസശുദ്ധി യേശുക്രിസ്തു വരുന്പോള്‍ നിങ്ങള്‍ക്കു അഭിനന്ദനവും മഹത്വവും കൊണ്ടുവരും.
നിങ്ങള്‍ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കില്‍ കൂടി ഇപ്പോഴും നിങ്ങളവനെ സ്നേഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് അവനെ കാണാന്‍ പറ്റില്ലെങ്കിലും നിങ്ങളവനില്‍ വിശ്വസിക്കുന്നു. അവനിലുള്ള വിശ്വാസത്തില്‍ നിന്നു സിദ്ധിക്കുന്ന വലുതും മഹത്വമേറിയതുമായ സന്തോഷം വെറും വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം. നിങ്ങളുടെ വിശ്വാസത്തിന് ഒരു ലക്ഷ്യമുണ്ട്. നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുക എന്നതാണ് ആ ലക്ഷ്യം. ആ അന്തിമലക്ഷ്യം നിങ്ങള്‍ക്കു കിട്ടുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുവിന്‍. അത് നിങ്ങളുടെ രക്ഷയാണ്.
10 ഈ രക്ഷയെക്കുറിച്ച് ശ്രദ്ധാപൂര്‍വ്വം പഠിക്കുകയും ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രവാചകര്‍ നിങ്ങളിലേക്കു വന്നുകൊണ്ടിരിക്കുന്ന കൃപയെപ്പറ്റിയും സംസാരിച്ചു. 11 ക്രിസ്തുവിന്‍റെ ആത്മാവ് ആ പ്രവാചകരില്‍ ഉണ്ടായിരുന്നു. ആ ആത്മാവ് ക്രിസ്തു അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളെക്കുറിച്ചും അവയ്ക്കു ശേഷം കൈവരുന്ന മഹത്വത്തെക്കുറിച്ചുമാണ് പറഞ്ഞിരുന്നത്. ആ പ്രവാചകര്‍ ആത്മാവ് അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നവ ഗ്രഹിക്കാന്‍ ശ്രമിച്ചു. ഈ കാര്യങ്ങളൊക്കെ എപ്പോള്‍ സംഭവിക്കുമെന്നും ആ സമയത്ത് ലോകം എങ്ങനെയായിരിക്കുമെന്നും മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചു.
12 പ്രവാചകര്‍ക്കുവേണ്ടി മാത്രമുള്ള പ്രവൃത്തിയല്ല അവരുടേതെന്ന് അവര്‍ക്കു വെളിവാക്കിയിരുന്നു. പ്രവാചകര്‍ നിങ്ങളെയാണു സേവിച്ചുകൊണ്ടിരുന്നത്. നിങ്ങള്‍ കേട്ട കാര്യങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ നിങ്ങളെ സേവിക്കുക മാത്രമായിരുന്നു. നിങ്ങളോടു സുവിശേഷം പ്രസംഗിച്ചവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും അയച്ച പരിശുദ്ധാത്മാവിന്‍റെ സഹായത്താലാണ് നിങ്ങളോടു ഇതെല്ലാം പറഞ്ഞത്. നിങ്ങളോടു പറഞ്ഞ ആ കാര്യങ്ങള്‍ ദൂതന്മാര്‍ വരെ അറിയാന്‍ ആഗ്രഹിച്ചവയാണ്.
വിശുദ്ധ ജീവിതത്തിലേക്കുള്ള ക്ഷണം
13 സേവനത്തിനു നിങ്ങളുടെ മനസ്സിനെ സജ്ജമാക്കുന്നതോടൊപ്പം ആത്മസംയമനം പാലിക്കുകയും ചെയ്യുവിന്‍. യേശുക്രിസ്തു വെളിപ്പെടുന്പോള്‍ തീര്‍ത്തും നിങ്ങളുടേതാകുന്ന ആ കൃപാദാനത്തിലായിരിക്കണം നിങ്ങളുടെ പൂര്‍ണ്ണ പ്രത്യാശ. 14 മുന്‍കാലത്ത് ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലാകാതിരുന്നതുകൊണ്ട് നിങ്ങളാഗ്രഹിച്ച ദുഷ്കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ ദൈവത്തിന്‍റെ അനുസരണമുള്ള മക്കളാണ്. അതുകൊണ്ട് പണ്ടു ജീവിച്ചിരുന്നതു പോലെ ജീവിക്കരുത്. 15 പകരം ദൈവം പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ശുദ്ധിയുള്ളവരാകുവിന്‍. നിങ്ങളെ വിളിച്ചതു ദൈവം ഒരുവനാണ്. 16 ഞാന്‍ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരാകുവിന്‍. ഉദ്ധരണി ലേവ്യ. 11:45, 19:2, 20:7. എന്നു തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു.
17 നിങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും അവനെ പിതാവെന്നു വിളിക്കുകയും ചെയ്യുന്നു. ദൈവം ഓരോരുത്തരുടെയും പ്രവൃത്തിയെ തുല്യമായി വിധിയ്ക്കുന്നു. അതുകൊണ്ട് ഈ ഭൂമിയില്‍ നിങ്ങള്‍ പരദേശികളായി ജീവിയ്ക്കുന്പോള്‍ ദൈവത്തോടു ബഹുമാനമുള്ളവരായിരിക്കുവിന്‍.
18 പണ്ട് നിങ്ങള്‍ നിഷ്ഫലമായ രീതിയിലാണ് ജീവിച്ചിരുന്നതെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങള്‍ മുന്പ് ജീവിച്ചിരുന്ന ആള്‍ക്കാരില്‍ നിന്നുമാണ് ആ ജീവിതരീതി നിങ്ങള്‍ക്കു കിട്ടിയത്. എന്നാല്‍ അത്തരം ജീവിതരീതിയില്‍ നിന്ന് നിങ്ങള്‍ രക്ഷപെട്ടു. 19 ക്ഷയിച്ചുപോകുന്ന സ്വര്‍ണ്ണമോ വെളളിയോ കൊണ്ടല്ല നിങ്ങളെ വാങ്ങിയത്. പിന്നെയോ ക്രിസ്തുവിന്‍റെ ശുദ്ധവും പൂര്‍ണ്ണവുമായ ആ കുഞ്ഞാടിന്‍റെ വിലയേറിയ രക്തത്താല്‍ ആണ് നിങ്ങളെ വാങ്ങിയത്. 20 ലോകത്തിനു അടിത്തറ ഇടുന്നതിനു മുന്പേ ക്രിസ്തുവിനെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഈ അവസാന നാളുകളില്‍ നിങ്ങള്‍ക്കായാണ് അവനെ വെളിവാക്കിയത്. 21 ക്രിസ്തുവഴി നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ദൈവം ക്രിസ്തുവിനെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചു. പിന്നെ ദൈവം അവനു മഹത്വം നല്‍കി. അതുകൊണ്ടു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിലാണ്.
22 സത്യത്തെ അനുകരിക്കുക വഴി നിങ്ങള്‍ സ്വയം ശുദ്ധരായി. ഇനി നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കായി യഥാര്‍ത്ഥസ്നേഹം ഉള്ളവരാകണം. അതുകൊണ്ട് നിങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടെ* “പൂര്‍ണ്ണഹൃദയത്തോടെ” ശുദ്ധഹദയത്തില്‍ നിന്ന് എന്നും ഉണ്ട്. നിങ്ങള്‍ അഗാധമായി പരസ്പരം സ്നേഹിക്കുവിന്‍. 23 നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. മരിക്കുന്ന ഒന്നില്‍ നിന്നും ഈ പുതുജീവന്‍ വരില്ല, അമര്‍ത്യനായ ഒന്നില്‍ നിന്നേ അതു വരൂ. എന്നും ജീവിക്കുന്നതും എന്നും തുടരുന്നതുമായ ദൈവത്തിന്‍റെ ആ സന്ദേശം വഴിയാണ് നിങ്ങള്‍ വീണ്ടും ജനിച്ചത്. 24 തിരുവെഴുത്തു പറയുന്നതു പോലെ,
“ആരും എന്നേക്കും ജീവിയ്ക്കുന്നില്ല,
ഏവരും പുല്ലുപോലെയും അവരുടെ മഹത്വം പൂപോലെയുമാണ്.
പുല്ലു കൊഴിയുന്നു.
പൂവ് കൊഴിയുന്നു.
25 പക്ഷേ ദൈവവചനം എന്നേക്കും നിലനില്‍ക്കും.” യെശയ്യാവ് 40:6-8
ഇതാണു നിങ്ങളോടു പറഞ്ഞ വചനവും