ശെൌലിന്‍റെ കുടുംബത്തോടു ദാവീദ് കാരുണ്യം കാട്ടുന്നു
9
ദാവീദ് ആരാഞ്ഞു, “ശെൌലിന്‍റെ കുടുംബത്തില്‍ ഇ നി ആരെങ്കിലും അവശേഷിക്കുന്നുണ്ടോ? അയാ ളോട് എനിക്കു ദയ കാട്ടണം. യോനാഥാനു വേണ്ടിയാണ് എനിക്കങ്ങനെ ചെയ്യേണ്ടത്.”
ശെൌലിന്‍റെ കുടുംബത്തില്‍നിന്ന് സീബാ എ ന് നൊരുദാസനുണ്ടായിരുന്നു.ദാവീദിന്‍റെഭൃത്യന്മാര്‍സീബയെദാവീദിന്‍റെയടുത്തേക്കുകൊണ്ടുപോയി.ദാവീദുരാജാവ് സീബയോടു ചോദിച്ചു, “നീയാണോ സീബാ?”സീബാ പറഞ്ഞു, “ഞാന്‍ അങ്ങയുടെ ദാസനായ സീബാ ആണ്.” രാജാവു പറഞ്ഞു, “ശെൌലിന്‍റെ കുടുംബത്തില്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടോ? എനിക്ക യാ ളോട് ദൈവത്തിന്‍റെ കാരുണ്യം കാട്ടണം.”സീബാ ദാവീ ദുരാജാവിനോടു പറഞ്ഞു, “യോനാഥാന്‍റെ ഒരു പുത്രന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. രണ്ടു കാലുകളും തളര്‍ ന്നവനാണയാള്‍.” രാജാവ് സീബയോടു ചോദിച്ചു, “എ വിടെയാണയാള്‍?”സീബാ രാജാവിനോടു പറഞ്ഞു, “ലോ ദെബാരില്‍ അമ്മിയേലിന്‍റെ പുത്രനായ മാഖീരിന്‍റെ വസ തിയിലാണവന്‍.”
ലോദെബാരില്‍ അമ്മിയേലിന്‍റെ പുത്രനായ മാഖീ രി ന്‍റെ വസതിയിലേക്കു യോനാഥാന്‍റെ പുത്രനെ കൊ ണ് ടുവരാന്‍ ദാവീദു രാജാവ് ഭൃത്യന്മാരെ അയച്ചു. യോ നാ ഥാന്‍റെ പുത്രന്‍ മെഫീബോശെത്ത് ദാവീദിന്‍റെ മുന് പി ല്‍വന്ന്മുഖംനിലത്തമര്‍ത്തിനമസ്കരിച്ചു.ദാവീദുചോദിച്ചു, “മെഫീബോശെത്ത് അല്ലേ?”
മെഫീബോശെത്തു പറഞ്ഞു, “അതെ അങ്ങയുടെ ദാ സനായ മെഫീബോശെത്താണ് ഞാന്‍.” ദാവീദ് മെഫീ ബോശെത്തിനോടു പറഞ്ഞു, “ഭയപ്പെടേണ്ട. ഞാന്‍ നി ന്നോടു കരുണ കാട്ടാം. നിന്‍റെ പിതാവായ യോനാഥാന്‍ മൂലമാണ് ഞാനിങ്ങനെ ചെയ്യുന്നത്. നിന്‍റെ മുത്തച് ഛനായ ശെൌലിന്‍റെ മുഴുവന്‍ ഭൂമിയും ഞാന്‍ നിനക്കു ന ല്‍കും. നിനക്കെപ്പോഴും എന്‍റെ തീന്‍മേശയില്‍ സ്ഥാ ന മുണ്ടാവും.”
മെഫീബോശെത്ത് വീണ്ടും ദാവീദിന്‍റെ മുന്പില്‍ നമ സ്കരിച്ചു. മെഫീബോശെത്തു പറഞ്ഞു, “അങ്ങയുടെ ദാസനായ എന്നോടു അങ്ങ് ദയ കാട്ടുന്നു. ഞാനാകട്ടെ ഒരു ചത്ത നായെക്കാള്‍പോലും മെച്ചമല്ല!” അനന്തരം ദാവീദുരാജാവ് ശെൌലിന്‍റെ ദാസനായ സീബയെ വിളി ച് ചു. ദാവീദ് സീബയോടു പറഞ്ഞു, “ശെൌലിന്‍റെ കു ടും ബത്തെയും അദ്ദേഹത്തിനുള്ള എല്ലാ വസ്തുക്കളെയും ഞാന്‍ നിന്‍റെ യജമാനന്‍റെ പൌത്രനായ മെഫീ ബോ ശെ ത്തിന് നല്‍കി. 10 നീ മെഫീബോശെത്തിനു വേണ്ടി കൃഷി ചെയ്യണം. നിന്‍റെ പുത്രന്മാരും ദാസന്മാരും അങ്ങനെ ചെയ്യും. നിങ്ങള്‍ വിളവു കൊയ്യും. അങ്ങനെ നിന്‍റെ യജമാനന്‍റെ പൌത്രനായ മെഫീബോശെത്തിനു വേണ്ട ത്ര ഭക്ഷണം ലഭിക്കും. എങ്കിലും നിന്‍റെ യജമാനന്‍റെ പൌത്രനായ മെഫീബോശെത്തിന് എന്നും എന്‍റെ തീന്‍ മേശയില്‍ ഇടമുണ്ടാകും.”സീബയ്ക്ക് പതിനഞ്ചു പുത്ര ന്മാരും ഇരുപത് ദാസന്മാരുമുണ്ടായിരുന്നു. 11 സീബാ ദാ വീദുരാജാവിനോടു പറഞ്ഞു, “ഞാന്‍ അങ്ങയുടെ ദാസന്‍. എന്‍റെ യജമാനനായ രാജാവ് എന്നോടു കല്പിക്കു ന്ന തെല്ലാം ഞാന്‍ അനുസരിക്കും.”
അങ്ങനെ, രാജാവിന്‍റെ തീന്‍മേശയില്‍ രാജാവിന്‍റെ പു ത്രന്മാരിലൊരുവനെപ്പോലെമെഫീബോശെത്ത്ഭക്ഷിച്ചു. 12 മെഫീബോശെത്തിന് മീഖാ എന്നു പേരായ യു വാവായ ഒരു പുത്രനുണ്ടായിരുന്നു. സീബയുടെ കുടുംബ ത്തില്‍പ്പെട്ട എല്ലാവരും മെഫീബോശെത്തിന്‍റെ സേ വകരായി. 13 മെഫീബോശെത്ത് രണ്ടു പാദങ്ങളും തളര്‍ന് നവനായിരുന്നു. യെരൂശലേമിലാണ് അയാള്‍ വസിച് ചിരു ന്നത്. മെഫീബോശെത്ത് എന്നും രാജാവിന്‍റെ തീന്‍മേശ യില്‍ ഭക്ഷണം കഴിച്ചു.