2
ശാരോനിലെ പനിനീര്‍പ്പൂവും
താഴ്വരക ളിലെ ലില്ലിപ്പൂവുമാണു ഞാന്‍.
അവന്‍ പറയുന്നു
എന്‍െറ പ്രിയേ, മറ്റു സ്ത്രീകള്‍ക്കിടയില്‍,
മുള്ളുകള്‍ക്കിടയിലെ ലില്ലിപ്പൂവാണു നീ!
അവള്‍ പറയുന്നു
മറ്റു പുരുഷന്മാര്‍ക്കിടയില്‍, എന്‍െറ പ്രിയാ,
നീ കാട്ടുമരങ്ങള്‍ക്കിടയിലെ ആപ്പിള്‍മരമാണ്!
അവള്‍ യുവതികളോടു പറയുന്ന...check
എന്‍െറ പ്രിയന്‍െറ നിഴലിലിരിക്കുന്നത് ഞാനാസ്വദിക്കുന്നു;
അവന്‍െറ കനി എന്‍െറ രുചിയ്ക്കു പഥ്യമാണ്.
എന്‍െറ പ്രിയന്‍ എന്നെ വീഞ്ഞുശാലയി ലേക്ക് ആനയിച്ചു.
അവനെന്നോടുള്ളത് സ്നേ ഹമായിരുന്നു.
മുന്തിരിയടകള്‍ തന്ന് എന്നെ ശക്തയാക്കൂ,
ആപ്പിളുകള്‍ തന്ന് എന്നെ ഉന്മേഷവതിയാക്കൂ, കാരണം ഞാന്‍ സ്നേഹപരവശയായിരി ക്കുന്നു.
എന്‍െറ പ്രിയന്‍െറ ഇടതുകൈ എന്‍െറ തല യുടെ അടിയിലും
അവന്‍െറ വലതുകൈ എന്നെ പുണരുകയും ചെയ്യുന്നു.
യെരൂശലേം പുത്രിമാരേ,
കാലമാകുന്നതിനു മുന്‍പേ എന്‍െറ സ്നേഹത്തെ തട്ടിയുണര്‍ത്തി
സ്നേഹത്തെ ഇളക്കി വിടുകില്ലെന്ന്
കാട്ടുക ലമാനുകളുടെയും പേടമാനുകളുടെയും പേ രില്‍
എന്നോടു വാഗ്ദാനം ചെയ്യുമോ?
അവള്‍ പറയുന്നുഅവള്‍ പറയുന്നു
ഞാനെന്‍െറ പ്രിയന്‍െറ ശബ്ദം ശ്രദ്ധിക്കു ന്നു.
മലകളും പര്‍വതങ്ങളും ചാടിക്കടന്ന്
ഇതാ അതു വരുന്നു.
ഒരു കലമാന്‍കുട്ടിയെപ്പോലെയോ
ഇളമാ നെപ്പോലെയോ ആണ് എന്‍െറ പ്രിയന്‍.
നമ്മു ടെ ഭിത്തിക്കു പിന്നില്‍നിന്ന്
അഴികള്‍ക്കിടയി ലൂടെ
ജനാലയ്ക്കടുത്തേക്കു മിഴിതുറിച്ചു നില്‍ ക്കുന്ന
അവനെ കണ്ടാലും.
10 എന്‍െറ പ്രിയന്‍ എന്നോടു മന്ത്രിച്ചു,
“എഴു ന്നേല്‍ക്കൂ, എന്‍െറ പ്രിയേ, എന്‍െറ സുന്ദരീ.
നമുക്ക് അകലങ്ങളിലേക്കു പോകാം!
11 നോക്കൂ, ശൈത്യകാലം പോയ്മറഞ്ഞു,
12 മഴ വന്നിട്ടു പോയി.
ഇതാ, പാടങ്ങളില്‍ പൂക്കള്‍ വിടരുന്നു.
ഇതു പാടാനുള്ള സമയമാ ണ്.
അരിപ്രാവുകള്‍ മടങ്ങിയെത്തിയതു കേള്‍ ക്കുന്നില്ലേ?
13 അത്തിമരത്തില്‍ തളിരത്തികള്‍ കുരുക്കുന്നു.
മുന്തിരിക്കുലകളുടെ സൌരഭ്യമറിയുക.
എന്‍െറ പ്രിയേ, എന്‍െറ സുന്ദരീ,
ഉണരൂ നമുക്കു പോകാം!”
check....
14 മലയിലെ ചെങ്കുത്തായ പാറക്കെട്ടിലെ
ഗുഹകളില്‍ ഒളിപാര്‍ക്കുന്ന എന്‍െറ മാടപ്രാ വേ,
നിന്നെ ഞാനൊന്നു കണ്ടോട്ടെ.
നിന്‍െറ സുഖദമായ ശബ്ദമൊന്നു ഞാന്‍ കേള്‍ക്കട്ടെ.
നീ എത്ര സുന്ദരിയാണ്!
അവള്‍ യുവതികളോടു പറയുന്നു
15 മുന്തിരിത്തോട്ടം നശിപ്പിക്കുന്ന
കുട്ടിക്കുറുക്ക ന്മാരെ
ഞങ്ങള്‍ക്കായി പിടികൂടൂ.
ഞങ്ങളുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു.
16 എന്‍െറ പ്രിയന്‍ എന്‍േറതും
ഞാന്‍ അവ ന്‍േറതുമാണ്.
17 പകല്‍ അവസാനശ്വാസമെടുക്കുന്പോഴും നിഴലുകള്‍ ഓടി അകലുന്പോഴും
ലില്ലികള്‍ക്കി ടയിലൂടെ എന്‍െറ പ്രിയന്‍ കടന്നുപോകുന്നു.
എന്‍െറ പ്രിയനേ, മടങ്ങൂ.
പരുക്കന്‍ പര്‍വത ത്തിലെ മാന്‍കിടാവിനെയോ കലമാന്‍കുട്ടി യേയോ പോലെയാകുക!