അവന്‍ അവളോട്
4
എന്‍െറ പ്രിയേ, നീ സുന്ദരി തന്നെ!
അതീ വസുന്ദരി.
മൂടുപടത്തിനുള്ളില്‍ നിന്‍െറ കണ്ണുകള്‍
ഇണപ്രാവുകള്‍ പോലെയാണ്.
ഗിലെയാദുപര്‍വതച്ചെരുവിലേക്കു നൃത്തം ചെയ്തിറങ്ങുന്ന ആട്ടിന്‍പറ്റംപോലെ,
നീണ്ടൊ ഴുകുന്നതാണ് നിന്‍െറ മനോഹരമായ കാര്‍ കൂന്തല്‍.
കുളികഴിഞ്ഞെത്തുന്ന പെണ്ണാടിന്‍െറയത്ര
വെളുത്തതാണ് നിന്‍െറ ദന്തരാജി.
അവയെ ല്ലാം ഇരട്ടപെറ്റതാണ്.
അവയ്ക്കൊന്നിനും ഒരു കുട്ടിയെപോലും നഷ്ടപ്പെട്ടിട്ടില്ല.
ഒരു ചെമന്ന പട്ടുനൂലുപോലല്ലേ നിന്‍െറ അധരം.
നിന്‍െറ വായ് മനോഹരമാകുന്നു.
മൂടു പടത്തിനുള്ളില്‍ നിന്‍െറ ചെന്നിത്തടം
രണ്ടു മാതളനാരങ്ങാപ്പകുതികള്‍പോലെയാണ്.
ദാവീദിന്‍െറ ഗോപുരംപോലെ
നിന്‍െറ കഴുത്ത് നീണ്ടു നേരിയതാണ്.
ആ ഗോപുരം അതിന്‍െറ ഭിത്തിയില്‍ ആയിരം പടച്ചട്ടകള്‍ കൊണ്ട്,
ശക്തരായ പടയാളികളുടെ പടച്ചട്ട കള്‍കൊണ്ട്
അലങ്കരിക്കുവാനായി നിര്‍മ്മിച്ച താണ്.
ലില്ലിച്ചെടികള്‍ക്കിടയില്‍ മുലയുണ്ണുന്ന
ഇര ട്ടപ്പേടമാന്‍കിടാങ്ങളെപ്പോലെയാണ്
നിന്‍െറ സ്തനങ്ങള്‍.
നിഴലുകള്‍ ഓടിയകലുന്നേരവും
പകല്‍ ഊര്‍ദ്ധാശ്വാസം വലിക്കുന്നേരവും
മൂരുമലകളി ലേക്കും
കുന്തുരുക്ക മലകളിലേക്കും ഞാന്‍ പോകും.
എന്‍െറ പ്രിയേ, നീ ആസകലം സുന്ദരിയാ ണ്.
നിന്‍െറ ദേഹത്തിലെങ്ങും ഒരു കളങ്കമില്ല!
ലെബാനോനില്‍ നിന്നുള്ള മണവാട്ടീ, എനി ക്കൊപ്പം വരൂ!
ലെബാനോനില്‍നിന്ന് എന്നോ ടൊപ്പം പോരൂ.
അമാനാ മലമേല്‍നിന്നും
ശെനീ ര്‍മുടിയില്‍നിന്നും ഹെര്‍മ്മോനില്‍നിന്നും
സിം ഹങ്ങളുടെ ഗുഹകളില്‍നിന്നും
പുള്ളിപ്പുലിക ളുടെ കുന്നുകളില്‍നിന്നും നീ പോരുക!
എന്‍െറ പ്രിയേ, എന്‍െറ മണവാട്ടീ, നീ എന്നെ വികാരതരളിതനാക്കുന്നു!
ഒരൊറ്റ കടക്ക ണ്ണേറാല്‍ എന്‍െറ ഹൃദയം നീ കവര്‍ന്നുകളഞ്ഞു.
നിന്‍െറ കഴുത്താഭരണത്തിലെ ഒരൊറ്റ രത്ന ത്താല്‍ എന്‍െറ ഹൃദയത്തെ നീ അപഹരിച്ചു.
10 എന്‍െറ മണവാട്ടീ, എന്‍െറ പ്രിയേ,
നിന്‍െറ സ്നേഹം എത്ര സുന്ദരമാണന്നോ!
നിന്‍െറ സ്നേഹം വീഞ്ഞിനേക്കാള്‍ മെച്ചമാ ണ്.
ഏതു സുഗന്ധദ്രവ്യത്തേക്കാളും മെച്ചമാണ് നിന്‍െറ പരിമളം.
11 എന്‍െറ വധൂ, നിന്‍െറ അധരത്തില്‍നിന്ന് മധുവൂറുന്നു.
നിന്‍െറ നാവിന്‍െറ അടിയില്‍ ഇന്നും തേനും പാലും ഒഴുകുന്നു.
നിന്‍െറ വസ്ത്രങ്ങളുടെ ഗന്ധം പരിമളത്തേക്കാള്‍ ഹൃദ്യ മാണ്.
12 എന്‍െറ പ്രിയേ, എന്‍െറ മണവാട്ടീ,
നീ പൂട്ടിയിടപ്പെട്ട ഉദ്യാനംപോലെ ശുദ്ധയും
പൂട്ടി യിടപ്പെട്ട ജലാശയം പോലെയും
അടച്ചിട്ടി രിക്കുന്ന ജലധാരപോലെയും ആണ്.
13 നിന്‍െറ കാലുകള്‍ മാതളനാരങ്ങകളും
ഇതര വിശിഷ്ടകനികളും നിറഞ്ഞൊരുദ്യാന മാണ്;
14 മൈലാഞ്ചിയും നാര്‍ദ്ദീനും കുങ്കുമവും സുഗ ന്ധ ഈറലും
ഏലവും അടങ്ങുന്ന സുഗന്ധ ക്കൂട്ടാണ്;
കുന്തിരുക്കവൃക്ഷവും മൂരും അകിലും തിങ്ങുന്ന
ഒരു ഉദ്യാനമാണ് നിന്‍െറ കാലുകള്‍.
15 ലെബാനോന്‍ മലനിരകളില്‍ നിന്നൊഴുകു ന്ന
ശുദ്ധജലത്തിന്‍െറ ഒഴുക്കുപോലെയും
ഒരു ഉദ്യാന ജലധാരപോലെയുമാണു നീ.
അവള്‍ പറയുന്നു
16 വടക്കന്‍കാറ്റേ ഉണരൂ!
തെക്കന്‍കാറ്റേ വരൂ!
വന്ന് എന്‍െറ ഉദ്യാനത്തില്‍ വീശിയാലും.
അതിന്‍െറ നറുമണം പരത്തിയാലും.
എന്‍െറ പ്രിയന്‍ തന്‍െറ പൂന്തോപ്പില്‍ പ്രവേശിച്ച്
അതിലെ മോഹനഫലങ്ങള്‍ ഭക്ഷിക്കട്ടെ.