അവന്‍ പറയുന്നു
5
എന്‍െറ പ്രാണസഖീ, എന്‍െറ മണവാട്ടീ, ഞാനെന്‍െറ പൂന്തോപ്പിലേക്കു പ്രവേശിച്ചു കഴിഞ്ഞു.
മൂരും സുഗന്ധദ്രവ്യങ്ങളും ഞാനിതാ കൂട്ടിവച്ചിരിക്കുന്നു.
എന്‍െറ തേനും തേനടയും ഞാന്‍ ഭക്ഷിച്ചുകഴിഞ്ഞു.
എന്‍െറ വീഞ്ഞും പാലും ഞാന്‍ നുകര്‍ന്നു കഴിഞ്ഞു.
സ്ത്രീകള്‍ പ്രിയന്മാരോട്
പ്രിയപ്പെട്ട കൂട്ടുകാരേ, തിന്നൂ! കുടിക്കൂ!
സ്നേഹം കൊണ്ടു ലഹരിയിലാകൂ!
അവള്‍ പറയുന്നു
ഞാനുറങ്ങുന്പോഴും
എന്‍െറ ഹൃദയം ഉണര്‍ ന്നിരിക്കുന്നു.
എന്‍െറ പ്രിയന്‍ വാതില്‍ക്കല്‍ മുട്ടുന്നത് ഞാന്‍ കേള്‍ക്കുന്നു.
“എന്‍െറ പ്രാണ പ്രിയേ, എന്‍െറ സ്നേഹമേ, എന്‍െറ ഇണ പ്രാവേ, എന്‍െറ കളങ്കമറ്റവളേ, എനിക്കായി തുറന്നാലും!
മഞ്ഞുതുള്ളികളാല്‍ എന്‍െറ ശിര സ്സ് കുതിര്‍ന്നിരിക്കുന്നു.
നിശയിലെ പുകമ ഞ്ഞില്‍ എന്‍െറ തലമുടി നനഞ്ഞിരിക്കുന്നു.”
“ഞാനെന്‍െറ അങ്കി അഴിച്ചു മാറ്റി.
ഇനി, വീണ്ടുമതണിയാന്‍ ഞാനാഗ്രഹിക്കുന്നില്ല.
ശുചിയാക്കപ്പെട്ട എന്‍െറ പാദങ്ങളില്‍
വീണ്ടും ചെളി പുരളാന്‍ ഞാനാഗ്രഹിക്കുന്നില്ല.”
എന്നാലെന്‍െറ പ്രിയന്‍ വാതില്‍പ്പഴുതി ലൂടെ കൈനീട്ടി.
എന്‍െറ ഉള്ളം അവനായി പരിതപിച്ചു.
മൂരു പുരണ്ട കൈത്തലമോടെ
എന്‍െറ പ്രിയനു വാതില്‍ തുറക്കാന്‍ ഞാനെഴുന്നേറ്റു.
എന്‍െറ വിരലുകളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മൂര്
വാതില്‍പ്പിടിയില മര്‍ന്നു.
ഞാനെന്‍െറ പ്രിയനായി തുറന്നു.
പക്ഷേ എന്‍െറ പ്രിയന്‍ പിന്തിരിഞ്ഞു പൊയ്ക്കള ഞ്ഞു!
അവന്‍ വിട്ടുപോയപ്പോള്‍
ഞാന്‍ ഏതാ ണ്ടു മരിച്ചു;
ഞാനവനായി തെരഞ്ഞുവെങ്കി ലും
എനിക്കവനെ കണ്ടെത്താനായില്ല;
ഞാന വനെ വിളിച്ചു-
എന്നാലവന്‍ വിളികേട്ടില്ല.
കവാത്തു നടത്തുന്ന നഗരകാവല്‍ക്കാര്‍ എന്നെ കണ്ടുമുട്ടി.
അവരെന്നെ തല്ലി.
അവരെ ന്നെ മുറിപ്പെടുത്തി.
കോട്ടയിലെ കാവല്‍ക്കാര്‍
എന്‍െറ മൂടുപടം കവര്‍ന്നു.
യെരൂശലേംപുത്രിമാരേ, നിങ്ങളെന്‍െറ പ്രി യനെ കാണുകയാണെങ്കില്‍,
പ്രേമ പരവശത യാല്‍ ഞാന്‍ വിവശയായിരിക്കുന്നുവെന്ന്
അവ നോടു പറയേണമേ എന്നു നിങ്ങളോടു ഞാന പേക്ഷിക്കുന്നു.
യെരൂശലേം പുത്രിമാരുടെ മറുപടി
സുന്ദരീ, നിന്‍െറ പ്രിയന്‍ മറ്റു പ്രിയന്മാരില്‍
നിന്ന് എങ്ങനെ വ്യത്യസ്തനാകും?
നിന്‍െറ പ്രിയന്‍ മറ്റു പ്രിയന്മാരേക്കാള്‍ മെച്ചമാണോ?
ഇതു കൊണ്ടൊക്കെയാണോ ഇങ്ങനൊരു വാഗ് ദാനം നീ ഞങ്ങളോടാവശ്യപ്പെടുന്നത്?
അവളുടെ മറുപടി
10 എന്‍െറ പ്രിയന്‍ പതിനായിരങ്ങളുടെ മ ദ്ധ്യേയും ഏറെ തെളിഞ്ഞു
നിറം പൂണ്ട് വിള ങ്ങി നില്‍ക്കും.
11 അവന്‍െറ ശിരസ്സ് തനിത്തങ്കംപോലെയാ ണ്.
കരിങ്കാക്കയുടേതുപോലെ കറുത്തിരുണ്ട് ചുരുണ്ടതാണ് അവന്‍െറ മുടി.
12 അവന്‍െറ കണ്ണുകള്‍ അരുവിത്തടത്തിലെ പ്രാവുകള്‍പോലെയും
പാല്‍ക്കുളത്തിലെ അരി പ്രാവുപോലെയും
രാകിമിനുക്കിയ രത്നംപോ ലെയുമാണ്.
13 അവന്‍െറ കവിള്‍ത്തടം സുഗന്ധദ്രവ്യ ത്തോട്ടവും
പരിമളത്തിനുപയോഗിക്കുന്ന പൂ ക്കളും പോലെയാണ്.
മീറയോലുന്ന ചുവന്ന ലില്ലിപ്പൂവുപോലെയാണ്
അവന്‍െറ ചുണ്ടു കള്‍.
14 രത്നഭരിതമായ സുവര്‍ണ്ണദണ്ഡുപോലെ യാണ്
അവന്‍െറ കരങ്ങള്‍.
ഇന്ദ്രനീലം പതിച്ച,
മിനുപ്പുള്ള, ആനക്കൊന്പൊത്ത ദേഹമാണവ ന്‍േറത്.
15 കനകത്താലത്തിലുറപ്പിച്ച വെണ്ണക്കല്‍ സ്തംഭങ്ങള്‍പോലെയാണ്
അവന്‍െറ കാലു കള്‍.
ലെബാനോനിലെ അതിവിശിഷ്ടമായ ദേവദാരുപോലെ
നീണ്ടുയര്‍ന്നാണ് അവന്‍െറ നില്‍പ്പ്!
16 അതെ, യെരൂശലേംപുത്രിമാരേ, എന്‍െറ പ്രിയനാണ് ഏറ്റവും അഭികാമ്യന്‍.
എല്ലാറ്റി നേയുംകാള്‍ മധുരം കിനിക്കുന്നതാണ് അവ ന്‍െറ വായ്.
അതാണെന്‍െറ പ്രിയന്‍,
എന്‍െറ പ്രിയതമന്‍.