യെരൂശലേം പുത്രിമാര്‍ അവളോട്
6
സുമുഖീ, നിന്‍െറ പ്രിയന്‍ എങ്ങു പോയി?
ഏതു വഴിയേയാണു നിന്‍െറ പ്രിയന്‍ പോയത്?
ഞങ്ങളോടു പറയൂ,
അവനായുള്ള തെരച്ചിലില്‍ ഞങ്ങള്‍ നിന്നെ സഹായിക്കാം.
അവളുടെ മറുപടി
എന്‍െറ പ്രിയന്‍, അവന്‍െറ പൂങ്കാവിലേക്ക്
സുഗന്ധദ്രവ്യപ്പൂന്തടത്തിലേക്ക് ഇറങ്ങിപ്പോ യി.
ഉദ്യാനത്തില്‍ മേയ്ക്കാനും
ലില്ലിപ്പൂക്കള്‍ ശേഖരിക്കാനും അവന്‍ പോയി.
ഞാനെന്‍െറ പ്രിയനുള്ളതും എന്‍െറ പ്രിയന്‍ എനിക്കുള്ളതുമാണ്.
ലില്ലിപ്പൂക്കള്‍ക്കി ടയില്‍ മേയിക്കുന്നവനാണ് അവന്‍.
അവന്‍ അവളോട്
എന്‍െറ പ്രിയേ, നീ തിര്‍സ്സാപോലെ സുന്ദ രിയും
യെരൂശലേംപോലെ പ്രസന്നയുമാണ്.
ദുര്‍ഗ്ഗമങ്ങളായ ആ പട്ടണങ്ങള്‍പോലെ ഭയാന കവുമാണ്.
എന്നെ നോക്കരുത്!
നിന്‍െറ കണ്ണുകള്‍ എന്നെ വല്ലാതെ ഉത്തേജിപ്പിക്കുന്നു!
ഗിലെ യാദ്പര്‍വതച്ചെരുവിലേക്കു നൃത്തം ചെയ്തിറ ങ്ങുന്ന ആട്ടിന്‍പറ്റം പോലെ
നീണ്ട് ഒഴുകുന്നതാ ണ് നിന്‍െറ കാര്‍കൂന്തല്‍.
കുളികഴിഞ്ഞെത്തുന്ന പെണ്ണാടിന്‍െറ
അത്ര വെളുത്തതാണ് നിന്‍െറ ദന്തനിര.
അവയെല്ലാം ഇരട്ടപെറ്റു.
അവയിലൊന്നിനും ഒരു കുഞ്ഞി നെപ്പോലും നഷ്ടപ്പെട്ടിട്ടില്ല.
മൂടുപടത്തിനുള്ളില്‍ നിന്‍െറ ചെന്നിത്തടം
രണ്ടു കഷണം മാതളനാരങ്ങാപോലെയാണ്.
അറുപതു രാജ്ഞിമാരും
എണ്‍പതു വെപ്പാ ട്ടിമാരും
എണ്ണമറ്റ തരുണികളും ഉണ്ടായിരിക്കാം,
എന്നാല്‍ എനിക്കായി ഒരുവള്‍ മാത്രം,
എന്‍െറ മാടപ്രാവ്. എന്‍െറ കളങ്കമറ്റവള്‍.
അവ ളുടെ അമ്മയുടെ ചെല്ലക്കുട്ടി അവളാണ്.
അമ്മ യുടെ ഓമനയാണവള്‍.
അവളെക്കണ്ടിട്ട് തരു ണികള്‍ വാഴ്ത്തി.
തോഴിമാരും രാജ്ഞിമാരും പോലും അവളെ വാഴ്ത്തി..
കന്യകമാര്‍ അവളെ വാഴ്ത്തുന്നു
10 ആരാണാ കന്യക?
പ്രഭാതം പോലവള്‍ വിളങ്ങുന്നു.
ചന്ദ്രനോടൊപ്പം മനോഹരി.
സൂ ര്യനെപ്പോലെ പ്രശോഭിതയും
ആകാശത്തിലെ സൈന്യങ്ങളെപ്പോലെ
ഭയങ്കരത്വവും ഉള്ളവളാ ണവള്‍.
അവള്‍ പറയുന്നു
11 ഞാന്‍ ബദാം ഉപവനങ്ങളിലേക്ക് ഇറങ്ങി ച്ചെന്നു;
താഴ്വാരങ്ങളുടെ ഫലങ്ങള്‍ കാണാന്‍;
മുന്തിരിവള്ളികള്‍ മൊട്ടിട്ടോയെന്നു കാണാന്‍;
മാതളനാരകങ്ങള്‍ പൂവിട്ടോ എന്നറിയാന്‍.
12 രാജവൃന്ദത്തിന്‍െറ തേരുകളിലെന്നെ, ഞാന റിയുന്നതിനുമുന്പേ തന്നെ,
എന്‍െറ മനം പ്രതി ഷ്ഠിച്ചു.
യെരൂശലേം പുത്രിമാര്‍ വിളിക്കുന്നു
13 ശൂലേംകാരീ, മടങ്ങിവരൂ, മടങ്ങിവരൂ!
മട ങ്ങിവരൂ! ഞങ്ങള്‍ നിന്നെയൊന്നു കാണട്ടെ.
മഹനയീം നൃത്തമാടും ശൂലേംകാരിയെ
നിങ്ങ ളെന്തിനാണ് അന്ധാളിച്ചു നോക്കുന്നത്?