യഹോവയുടെ വാഗ്ദാനങ്ങള്‍
10
വസന്തകാലത്തു മഴയ്ക്കുവേണ്ടി യഹോ വയോടു പ്രാര്‍ത്ഥിക്കുക. യഹോവ മിന്ന ലിനെ അയയ്ക്കുകയും മഴ പെയ്യിക്കുകയും ചെയ്യും. ഓരോ വ്യക്തിയുടെയും വയലില്‍ ദൈവം ചെടികള്‍ വളര്‍ത്തും.
ആളുകള്‍ തങ്ങളുടെ കൊച്ചു പ്രതിമകളും ജാലവിദ്യയുംകൊണ്ട് ഭാവിയറിയാന്‍ ശ്രമിക്കു മെങ്കിലും അതു വിഫലമാകും. ആ മനുഷ്യര്‍ ദര്‍ശനങ്ങള്‍ കാണുകയും തങ്ങളുടെ സ്വപ്ന ങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്യുന്നു. പക്ഷേ അതെല്ലാം നിഷ്ഫല നുണകളാകും. അതിനാല്‍ ജനങ്ങള്‍ സഹായത്തിനായി കരഞ്ഞുകൊണ്ട് അവിടെയുമിവിടെയും അലയുന്ന ആടുകളെ പ്പോലെയാണ്. പക്ഷെ അവരെ നയിക്കാന്‍ ഒരിടയനുമില്ല.
യഹോവ പറയുന്നു, “ഇടയന്മാരോടു ഞാന്‍ വളരെ കോപിച്ചിരിക്കുന്നു. എന്‍െറ കുഞ്ഞാടു കള്‍ക്കുണ്ടാകുന്നതെന്തിന്‍െറയും ഉത്തരവാദി ത്വം ഞാന്‍ ആ നേതാക്കളിലാക്കി.”(യെഹൂദ യിലെ ജനങ്ങള്‍ ദൈവത്തിന്‍െറ ആട്ടിന്‍പറ്റ മാണ്. സര്‍വശക്തനായ യഹോവയാണ് യഥാ ര്‍ത്ഥത്തില്‍ തന്‍െറ ആട്ടിന്‍പറ്റത്തെ പരിപാലി ക്കുന്നത്. ഒരു ഭടന്‍ തന്‍െറ സുന്ദരമായ പോര്‍ക്കു തിരയെ പരിപാലിക്കുന്പോലെയാണ് അവന്‍ അവരെ കാക്കുന്നത്.)
“മൂലക്കല്ല്, കൂടാരക്കുറ്റി, പോര്‍വില്ല്, മുന്നേ റുന്ന ഭടന്മാര്‍ തുടങ്ങിയവയെല്ലാം യെഹൂദയി ല്‍നിന്നും വരും. അവര്‍ തങ്ങളുടെ ശത്രുക്കളെ തോല്പിക്കും. പാതയിലെ ചെളിയിലൂടെ സൈ നികര്‍ മുന്നേറുന്പോലെയായിരിക്കും അത്. അവര്‍ പോരാടുകയും, യഹോവ അവരുടെ ഭാഗത്തായതിനാല്‍ ശത്രുസൈന്യത്തിലെ കുതിരപ്പടയാളികളെപ്പോലും തോല്പിക്കുകയും ചെയ്യും. യെഹൂദയുടെ കുടുംബത്തെ ഞാന്‍ ശക്തമാക്കും. യോസേഫിന്‍െറ വംശത്തെ യുദ്ധം ജയിക്കാന്‍ ഞാന്‍ സഹായിക്കും. അവരെ ഞാന്‍ സുരക്ഷിതരായി, ഭദ്രമായി തിരികെ കൊണ്ടുവരും. അവരെ ഞാന്‍ ആശ്വസിപ്പിക്കും. ഞാനവരെ ഒരിക്കലും വിട്ടുപോകാത്തവിധ ത്തിലായിരിക്കും അത്. ഞാന്‍ അവരുടെ ദൈവ മാകുന്ന യഹോവയാണ്. അവരെ ഞാന്‍ സഹാ യിക്കുകയും ചെയ്യും. കുടിക്കാന്‍ ഒരുപാടുള്ള ഭടന്മാരെപ്പോലെ ആഹ്ലാദവാന്മാരായിരിക്കും എഫ്രയീംകാര്‍. അവരുടെ കുട്ടികള്‍ ആഹ്ലാദി ക്കും. അവരും സന്തുഷ്ടരായിരിക്കും. അവര്‍ക്കെ ല്ലാം യഹോവയോടൊപ്പം ഒരാഹ്ലാദകാലമു ണ്ടാകും.
“അവരെ ഞാന്‍ ചൂളമടിച്ചു വിളിച്ചുകൂട്ടും. അവരെ യഥാര്‍ത്ഥമായും ഞാന്‍ രക്ഷിക്കും. അവര്‍ അനേകമനേകം പേരുണ്ടാകും. അതെ, എന്‍െറ ജനതയെ ഞാന്‍ രാജ്യങ്ങളിലെന്പാടും ചിതറിക്കുകയായിരുന്നു. പക്ഷേ ആ വിദൂരദേ ശങ്ങളില്‍വച്ച് അവര്‍ എന്നെ അനുസ്മരിക്കും. അവരും അവരുടെ കുട്ടികളും അവശേഷിക്കും. അവര്‍ തിരിച്ചുവരികയും ചെയ്യും. 10 അവരെ ഞാന്‍ ഈജിപ്തില്‍നിന്നും അശ്ശൂരില്‍നിന്നും തിരികെ കൊണ്ടുവരും. അവരെ ഞാന്‍ ഗിലെ യാദ്പ്രദേശത്തേക്കു കൊണ്ടുവരും. അവിടെ ആവശ്യത്തിനു സ്ഥലമില്ലാതെ വന്നാല്‍ സമീ പത്തുള്ള ലെബാനോനില്‍ വസിക്കാനും ഞാന വരെ അനുവദിക്കും.” 11 (ദൈവം അവരെ ഈജി പ്തില്‍നിന്നും കൊണ്ടുവന്നപ്പോഴത്തെപ്പോ ലെയായിരിക്കും അത്. സമുദ്രത്തിലെ തിരകളെ അവന്‍ ഇടിച്ചു. സമുദ്രംപിളര്‍ന്നു. ജനങ്ങള്‍ ദുരിതക്കടല്‍ നടന്നുകയറുകയും ചെയ്തു. നദീ പ്രവാഹങ്ങളെ യഹോവ വരട്ടും. അശ്ശൂരിന്‍െറ അഹന്തയെയും ഈജിപ്തിന്‍െറ ശക്തിയെയും അവന്‍ തകര്‍ക്കും.) 12 യഹോവ അവന്‍െറ ജന തയെ കരുത്തരാക്കും. അവനും അവന്‍െറ നാമ ത്തിനുംവേണ്ടി അവര്‍ ജീവിക്കും. യഹോവയാ ണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.