ന്യായവിധിയുടെ ദിവസം
14
നോക്കൂ, യഹോവയ്ക്കു ന്യായവിധിക്കാ യി ഒരു വിശേഷദിനമുണ്ട്. നീ എടുത്തി രിക്കുന്ന ധനം നിന്‍െറ നഗരത്തില്‍ വീതിക്ക പ്പെടുകയും ചെയ്യും. യെരൂശലേമിനെതിരെ പടപൊരുതാന്‍ എല്ലാ രാജ്യങ്ങളെയും ഞാന്‍ ഒരുമിപ്പിക്കും. അവര്‍ നഗരം പിടിച്ചടക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യും. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും പകുതിയോള മാളുകള്‍ പ്രവാസത്തടവുകാരാക്കപ്പെടുകയും ചെയ്യും. എന്നാല്‍ ബാക്കിയാളുകള്‍ നഗര ത്തില്‍നിന്നും മാറ്റപ്പെടുകയില്ല. അപ്പോള്‍ ആ രാഷ്ട്രങ്ങളുമായി യുദ്ധംചെയ്യാന്‍ യഹോവ പുറപ്പെടും. അതൊരു യഥാര്‍ത്ഥ യുദ്ധമായിരി ക്കും. അന്ന് യെരൂശലേമിന്‍െറ കിഴക്കു ഒലിവു മലയില്‍ അവന്‍ നില്‍ക്കും. ഒലിവുമലപിളരും. മലയുടെ ഒരു ഭാഗം വടക്കോട്ടു നീങ്ങും. ഒരു ഭാഗം തെക്കോട്ടും. കിഴക്കുപടിഞ്ഞാറായി ഒരു താഴ്വര തുറക്കപ്പെടും. മലയുടെ താഴ്വര അടു ത്തടുത്തു വരുന്നതുകണ്ട് നിങ്ങള്‍ ഓടിപ്പോ കാന്‍ ശ്രമിക്കും. യെഹൂദയിലെ രാജാവായി രുന്ന ഉസ്സീയാവിന്‍െറ കാലത്തുണ്ടായ ഭൂകന്പ ത്തില്‍നിന്നും രക്ഷപ്പെടാന്‍ ഓടിയതുപോലെ നിങ്ങള്‍ ഓടും. എന്നാല്‍ എന്‍െറ ദൈവമാകുന്ന യഹോവ അവന്‍െറ എല്ലാ വിശുദ്ധരോടുമൊ പ്പം പ്രത്യക്ഷനാകും.
6-7 അത് വളരെ പ്രത്യേകതയുള്ളൊരു ദിവസ മായിരിക്കും. വെളിച്ചമോ തണുപ്പോ മൂടല്‍ മഞ്ഞോ ഉണ്ടായിരിക്കില്ല. എങ്ങനെയെന്നു യഹോവയ്ക്കേ അറിയൂ. പക്ഷേ രാത്രിയോ പകലോ ഉണ്ടായിരിക്കില്ല. സാധാരണ ഇരുട്ടു വരുന്ന സമയത്തും വെളിച്ചമുണ്ടായിരിക്കും. അന്ന്, യെരൂശലേമില്‍നിന്നും തുടര്‍ച്ചയായി വെള്ളമൊഴുകും. ആ പ്രവാഹം പിളരുകയും ഒരു ഭാഗം കിഴക്കോട്ടും മറ്റേ ഭാഗം പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയിലേക്കും ഒഴുകും. വേനല്‍ക്കാ ലവും ശീതകാലവുമടക്കം ഒരു വര്‍ഷക്കാലം അതു ഒഴുകിക്കൊണ്ടിരിക്കും. അന്ന് യഹോവ മുഴുവന്‍ ലോകത്തിന്‍െറയും രാജാവായിരിക്കു കയും ചെയ്യും. യഹോവ ഏകന്‍. അവന്‍െറ നാമം ഏകം തന്നെ. 10 അന്ന് യെരൂശലേംപ്രദേശം മുഴുവനും അരാബാ മരുഭൂമിപോലെ ശൂന്യമാ യിത്തീരും. രാജ്യമാകെ ഗേബമുതല്‍ നെഗെവി ലെ രിമ്മോന്‍വരെ മരുഭൂമി പോലെയായി രിക്കും. എന്നാല്‍ യെരൂശലേം നഗരം, ബെന്യാ മീന്‍കവാടംമുതല്‍ ഒന്നാം കവാടമായ മൂലക്ക വാടംവരെയും ഹനനേല്‍ ഗോപുരംമുതല്‍ രാജാവിന്‍െറ മുന്തിരിച്ചക്കുവരെയും പുനര്‍നി ര്‍മ്മിക്കപ്പെടും. 11 ആളുകള്‍ അങ്ങോട്ടു താമസി ക്കാനായി നീങ്ങും. ഒരു ശത്രുവും അവരെ നശി പ്പിക്കാന്‍ വരില്ല. യെരൂശലേം സുരക്ഷിതമായി രിക്കും.
12 എന്നാല്‍ യെരൂശലേമിനെതിരെ പടപൊ രുതിയ രാഷ്ട്രങ്ങളെ യഹോവ ശിക്ഷിക്കും. അവര്‍ക്ക് മാരകമായൊരു രോഗം പിടിപെടാന്‍ അവന്‍ ഇടയാക്കും. ആളുകള്‍ ജീവിച്ചിരിക്കെ അവരുടെ തൊലി അളിഞ്ഞുതുടങ്ങും. അവ രുടെ കണ്ണുകള്‍ അവയുടെ തടങ്ങളിലിരുന്നും നാക്കുകള്‍ വായിലിരുന്നും അളിയും. 13-15 ശത്രു പാളയത്തില്‍ ആ ഭീകരരോഗം ബാധിക്കും. അവരുടെ കുതിരകള്‍ക്കും കോവര്‍കഴുതകള്‍ ക്കും ഒട്ടകങ്ങള്‍ക്കും കഴുതകള്‍ക്കും ആ രോഗം ബാധിക്കും.
അന്ന് യഹോവ അവരെ സംഭീതരാക്കും. ഓരോരുത്തരും തന്‍െറ അയല്‍ക്കാരന്‍െറ കൈ കള്‍ പിടിക്കുകയും ആ കൈകള്‍ പരസ്പരം പോരടിക്കുകയും ചെയ്യും. യെഹൂദ്യരും യെരൂശ ലേമില്‍ പോരടിക്കും. സകലരാഷ്ട്രങ്ങളുടെ യും സന്പത്ത് നഗരത്തിനുചുറ്റും സമാഹരിക്ക പ്പെടുന്ന സമയത്താണിതു സംഭവിക്കുക. ധാരാ ളം സ്വര്‍ണ്ണവും വെള്ളിയും വസ്ത്രങ്ങളും അവ ര്‍ക്കു ലഭിക്കും. 16 യെരൂശലേമിനോടു യുദ്ധം ചെയ്യാനെത്തിയതില്‍ ചിലര്‍ അവശേഷിക്കും. എല്ലാവര്‍ഷവും അവര്‍ രാജാവിനെ, സര്‍വശ ക്തനായ യഹോവയെ ആരാധിക്കാനായി വരി കയും ചെയ്യും. കൂടാരത്തിരുനാളിന് ആരാധന യ്ക്കായി യെരൂശലേമില്‍ അവരെത്തും.
17 ഭൂമിയിലെ ഏതെങ്കിലും കുടുംബങ്ങള്‍ രാജാവിനെ, സര്‍വശക്തനായ യഹോവയെ ആരാധിക്കാന്‍ വന്നില്ലെങ്കില്‍ യഹോവ, അവ ര്‍ക്കു മഴ പെയ്യിക്കുകയില്ല. 18 ഈജിപ്തിലെ ഏതെങ്കിലും കുടുംബങ്ങള്‍ കൂടാരത്തിരുനാളാ ഘോഷിക്കാന്‍ എത്തിയില്ലെങ്കില്‍ ശത്രുരാഷ്ട്ര ങ്ങള്‍ക്കു നല്‍കിയ രോഗങ്ങള്‍ യഹോവ അവ ര്‍ക്കും നല്‍കും. 19 ഈജിപ്തിനും കൂടാരത്തിരു നാള്‍ ആഘോഷിക്കാനെത്താത്ത മറ്റു രാജ്യങ്ങ ള്‍ക്കുമുള്ള ശിക്ഷ അതായിരിക്കും.
20 അന്ന് എല്ലാം ദൈവത്തിന്‍േറതായിരിക്കും. കുതിരകളുടെ മണികളില്‍പ്പോലും യഹോവ യ്ക്കു വിശുദ്ധം* യഹോവയ്ക്കു വിശുദ്ധം ദൈവാലയത്തിലുപയോ ഗിക്കുന്ന സകലതിലും ഈ വാക്കുകള്‍ എഴുതിയി ട്ടുണ്ട്. ഈ സാധനങ്ങള്‍ യഹോവയുടേതാണെന്നും വിശുദ്ധകാര്യങ്ങള്‍ക്കു മാത്രമേ അവ ഉപയോഗി ക്കാവൂ എന്നുമാണിതു കാണിക്കുന്നത്. ഈ അടയാള മുള്ള പാത്രങ്ങള്‍ വിശുദ്ധസ്ഥലത്ത് പുരോഹിതന്മാ ര്‍ക്കു മാത്രമേ ഉപയോഗിക്കാനാവൂ. എന്നെഴുതിയിരിക്കും. യഹോ വയുടെ ആലയത്തിലുപയോഗിച്ച എല്ലാ പാത്രങ്ങളും ബലിപീഠത്തിലുപയോഗിച്ച പാത്രങ്ങള്‍പോലെ പ്രധാനമായിരിക്കും. 21 സത്യത്തില്‍, യെരൂശലേമിലും യെഹൂദയിലും ഉള്ള സകലപാത്രങ്ങളിലും സര്‍വശക്തനായ യഹോവയ്ക്കു വിശുദ്ധം എന്നു രേഖപ്പെടുത്തി യിട്ടുണ്ടാകും. യഹോവയ്ക്കുയാഗമര്‍പ്പിക്കുന്ന എല്ലാവരും വന്ന് ആ പാത്രങ്ങളെടുത്ത് അതില്‍ അവരുടെ പ്രത്യേക ആഹാരം പാകം ചെയ്യും.
അന്ന് സര്‍വശക്തനായ യഹോവയുടെ ആലയത്തില്‍ ഒരു കച്ചവടക്കാരനും കൊടുക്ക ല്‍വാങ്ങലുകള്‍ നടത്തുന്നുണ്ടാവില്ല.