യെരൂശലേമിനെ അളക്കുന്നു
2
അനന്തരം ഞാന്‍ തലയുയര്‍ത്തി നോക്കി യപ്പോള്‍ ഒരളവുചരടും പിടിച്ചുനില്‍ക്കുന്ന ഒരാളെ കണ്ടു. അയാളോടു ഞാന്‍ ചോദിച്ചു “നീ എവിടേയ്ക്കാണു പോകുന്നത്?”
അയാള്‍ എന്നോടു പറഞ്ഞു, “യെരൂശലേ മിന് എത്രമാത്രം നീളവും വീതിയുമുണ്ടെന്നറി യാന്‍ അതിനെ അളക്കാന്‍ പോകുകയാണു ഞാന്‍.”
അപ്പോള്‍, എന്നോടു സംസാരിച്ചുകൊണ്ടി രിക്കുകയായിരുന്ന ദൂതന്‍ അവിടെനിന്നും പോയി. അവനോടു സംസാരിക്കാന്‍ മറ്റൊരു ദൂതനും പുറത്തേക്കിറങ്ങി. അവന്‍ ആദ്യത്തെ ദൂതനോടു പറഞ്ഞു, “യെരൂശലേം അളക്കാനാ കുന്നതിലും വലുതായിരിക്കും എന്ന് ആ ചെറു പ്പക്കാരനോട് ഓടിച്ചെന്നു പറയുക. അവനോട് ഇങ്ങനെ പറയുക:
‘ചുവരുകളില്ലാത്തൊരു നഗരമായിരിക്കും യെ രൂശലേം.
എന്തുകൊണ്ടെന്നാല്‍, ഒട്ടനവധി മനു ഷ്യമൃഗാദികള്‍ അതിലുണ്ടാകും.’
യഹോവ പറയുന്നു,
‘അവളെ സംരക്ഷി ക്കുന്ന, അവള്‍ക്കുചുറ്റുമുള്ള ഒരഗ്നിമതിലായി രിക്കും ഞാന്‍.
ആ നഗരത്തെ തേജസ്സിനാല്‍ നിറയ്ക്കുവാന്‍ ഞാനവിടെ ഉണ്ടായിരിക്കുക യും ചെയ്യും.’”
ദൈവം തന്‍െറ ജനതയെ സ്വദേ ശത്തേക്കു വിളിക്കുന്നു
യഹോവ പറയുന്നു,
“വേഗമാകട്ടെ! വടക്കന്‍ദേശത്തുനിന്നും ഓടി പ്പോവുക!
അതെ, നിങ്ങളെ ഞാന്‍ നാനാദിക്കു കളിലേക്കു ചിതറിച്ചുവെന്നതു ശരിതന്നെ.
ബാബിലോണില്‍ വസിക്കുന്ന സീയോന്‍ കാരായ തടവുകാരേ,
ഇപ്പോള്‍ നിങ്ങള്‍ രക്ഷ പ്പെടുക!
ആ നഗരത്തില്‍നിന്നും രക്ഷപ്പെടുക!”
സര്‍വ ശക്തനായ യഹോവ ഇപ്രകാരം പറ ഞ്ഞു.
നിങ്ങളില്‍നിന്നു വസ്തുവകകള്‍ കവര്‍ ന്നെടുത്ത രാഷ്ട്രങ്ങളിലേക്ക് അവനെന്നെ അയ ച്ചു.
നിങ്ങള്‍ക്കു മഹത്വം കൊണ്ടുവരാനാണവ നെന്നെ അയച്ചത്.
എന്തുകൊണ്ടെന്നാല്‍ അവര്‍ നിങ്ങളെ മുറി വേല്പിച്ചാല്‍
അത് ദൈവത്തിന്‍െറ കണ്ണിലെ കൃഷ്ണമണിയെ മുറിവേല്പിക്കുന്പോലെയായി രിക്കും.
ബാബിലോണുകാര്‍ എന്‍െറ ജനത്തെ പിടി ച്ച് അടിമകളാക്കി.
പക്ഷേ അവരെ ഞാന്‍ തോ ല്പിക്കുകയും അവര്‍ എന്‍െറ ജനത്തിന്‍െറ അടിമ കളാവുകയും ചെയ്യും.
അപ്പോള്‍, സര്‍വശക്ത നായ യഹോവയാണെന്നെ അയച്ചതെന്ന് നിങ്ങളറിയും.
10 യഹോവ പറയുന്നു,
“സീയോനേ, ആഹ്ളാ ദിക്കൂ! എന്തുകൊണ്ടെന്നാല്‍, ഞാനിതാവരുന്നു.
ഞാന്‍ നിങ്ങളുടെ നഗരത്തില്‍ വസിക്കുകയും ചെയ്യും.
11 അപ്പോള്‍ അനേകം രാഷ്ട്രങ്ങളില്‍നിന്നു ള്ളവര്‍
എന്നിലേക്കു വരും.
അവര്‍ എന്‍െറ ജനതയായിത്തീരുകയും ചെയ്യും.
ഞാന്‍ നിങ്ങ ളുടെ നഗരത്തില്‍ വസിക്കും.
അപ്പോള്‍, സര്‍വ ശക്തനായ യഹോവയാണ്
എന്നെ അയച്ച തെന്ന് നിങ്ങളറിയും.”
12 യഹോവ യെരൂശലേമിനെ വീണ്ടും തന്‍െറ വിശിഷ്ടനഗരമായി തെരഞ്ഞെടുക്കും.
വിശുദ്ധ നാട്ടിലെ അവന്‍െറ വീതമായിരിക്കും യെഹൂദാ.
13 എല്ലാവരും ശാന്തരായിരിക്കുവിന്‍!
യഹോ വ തന്‍െറ വിശുദ്ധഭവനത്തില്‍ നിന്നിതാ പുറ ത്തേക്കു വരുന്നു.