നാലു രഥങ്ങള്‍
6
അനന്തരം ഞാന്‍ വീണ്ടും തല ഉയര്‍ത്തി നോക്കിയപ്പോള്‍ രണ്ട് ഓട്ടുപര്‍വതങ്ങള്‍ക്കി ടയില്‍ക്കൂടി സഞ്ചരിക്കുന്ന നാലുരഥങ്ങളെ കണ്ടു. ഒന്നാമത്തെ രഥം വലിച്ചിരുന്നത് ചുവ ന്ന കുതിരകളായിരുന്നു. രണ്ടാമത്തെ രഥം വലി ച്ചിരുന്നത് കറുത്ത കുതിരകളും. വെളുത്ത കുതി രകളായിരുന്നു മൂന്നാമത്തെ രഥം വലിച്ചിരു ന്നത്. ചുവന്നപുള്ളികളുള്ള കുതിരകളായിരു ന്നു നാലാമത്തെ രഥം വലിച്ചിരുന്നത്. അ പ്പോള്‍, എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോടു ഞാന്‍ ചോദിച്ചു, “പ്രഭോ, എന്താ ണിതൊക്കെ അര്‍ത്ഥമാക്കുന്നത്?”
ദൂതന്‍ പ്രതിവചിച്ചു, “അവ നാലുകാറ്റുക ളാകുന്നു. സര്‍വലോകത്തിന്‍െറയും യജമാന നായ യഹോവയുടെ സമക്ഷത്തില്‍നിന്നും അവ വന്നതേയുള്ളൂ. കറുത്ത കുതിരകള്‍ വട ക്കോട്ടു പോകും. ചുവന്നകുതിരകള്‍ കിഴ ക്കോട്ടു പോകും. വെളുത്തകുതിരകള്‍ പടി ഞ്ഞാറോട്ടു പോകും. ചുവന്നപുള്ളികളുള്ള കുതിരകള്‍ തെക്കോട്ടും പോകും.”
ഭൂമിയില്‍ തങ്ങളുടെ ഭാഗത്തുനോക്കി പോകു വാന്‍ ആകാംക്ഷയുള്ളവരായിരുന്നു ചുവന്ന പുള്ളികളുള്ള കുതിരകള്‍. അതിനാല്‍ ദൂതന്‍ അവയോടു പറഞ്ഞു, “പോകൂ, ഭൂമിയിലൂടെ നടക്കൂ.”അതിനാലവ ഭൂമിയിലെ തങ്ങളുടെ ഭാഗത്തുകൂടി നടന്നുപോയി.
അപ്പോള്‍ യഹോവ എന്‍െറ നേരെ ഉച്ച ത്തില്‍ ആക്രോശിച്ചു. അവന്‍ പറഞ്ഞു, “നോക്കൂ, വടക്കോട്ടു പോകുകയായിരുന്ന കുതി രകള്‍ ബാബിലോണില്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കി. എന്‍െറ ആത്മാവിനെ അവര്‍ ശാന്തരാക്കിയിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ കുപി തനല്ല!”
പുരോഹിതനായ യോശുവയ്ക്ക് ഒരു കിരീടം ലഭിക്കുന്നു
പിന്നീട് എനിക്ക് യഹോവയില്‍നിന്നു ഒരു സന്ദേശംകൂടി ലഭിച്ചു. അവന്‍ പറഞ്ഞു, 10 “ഹെ ല്‍ദായി, തോബീയാവ്, യെദായാവ് എന്നിവര്‍ ബാബിലോണിലെ പ്രവാസത്തില്‍നിന്നും വന്നിരിക്കുന്നു. അവരില്‍നിന്നും വെള്ളിയും സ്വര്‍ണ്ണവും കൈക്കലാക്കി സെഫന്യാവിന്‍െറ പുത്രനായ യോശീയാവിന്‍െറ വീട്ടിലേക്കു പോവുക. 11 ആ വെള്ളിയും സ്വര്‍ണ്ണവും ഒരു കിരീടമുണ്ടാക്കാനുപയോഗിക്കുക. ആ കിരീടം മഹാപുരോഹിതനും യെഹോസാദാക്കിന്‍െറ പുത്രനുമായിരുന്ന യോശുവയുടെ തലയില്‍ ചൂടുക. എന്നിട്ട് യോശുവയോടു ഇക്കാര്യങ്ങള്‍ പറയുക.
12 സര്‍വശക്തനായ യഹോവ ഇക്കാര്യങ്ങള്‍ പറയുന്നു,
“‘ശാഖ’ എന്നു പേരായ ഒരുവനുണ്ട്.
അവന്‍ കരുത്തോടെ വളരും.
അവന്‍ യഹോവ യുടെ ആലയം പണിയും.
13 അവന്‍ യഹോവയുടെ ആലയം പണിയു കയും
മഹത്വം സ്വീകരിക്കുകയും ചെയ്യും.
അവന്‍ തന്‍െറ സിംഹാസനത്തിലിരിക്കുകയും ഭരണാധിപനാകുകയും ചെയ്യും.
അവന്‍െറ സിംഹാസനത്തിന്‍െറ വശത്ത് ഒരു പുരോഹി തന്‍ നില്‍ക്കും.
അവരിരുവരും സമാധാനത്തില്‍ പ്രവര്‍ത്തിക്കും.
14 “ജനങ്ങളില്‍ സ്മരണയുണര്‍ത്താന്‍ അവര്‍ ആലയത്തില്‍ കിരീടം വയ്ക്കും. ഹെല്‍ദായി, തോബീയാവ്, യെദായാവ്, സെഫന്യാവിന്‍െറ പുത്രനായ യോശീയാവ് എന്നിവരെ ഇത് ഓര്‍ മ്മിപ്പിക്കും. രാജാവിന്‍െറ ശക്തി ദൈവത്തില്‍ നിന്നും വന്നുവെന്ന് ഓര്‍മ്മിക്കാന്‍ ഇത് അവരെ സഹായിക്കും. 15 വിദൂരദേശങ്ങളില്‍നിന്നുള്ളവര്‍ വരികയും ആലയം പണിയുകയും ചെയ്യും. അപ്പോള്‍, യഹോവയാണ് എന്നെ അയച്ച തെന്ന് നിങ്ങള്‍ക്കു ബോദ്ധ്യമാകും. യഹോവ യുടെ വാക്കുകളനുസരിച്ചാല്‍ ഇങ്ങനെയൊ ക്കെ സംഭവിക്കും.”