സെഫന്യാവ്
1
യഹോവ സെഫന്യാവിനു നല്‍കിയ സന്ദേ ശമാണിത്. ആമോന്‍െറ പുത്രനായ യോശീ യാവ് യെഹൂദയിലെ രാജാവായിരുന്നകാല ത്തായിരുന്നു അത്. കൂശിയുടെ മകനായിരുന്നു സെഫന്യാവ്. ഗെദല്യാവിന്‍െറ പുത്രനായിരു ന്നു കൂശ്. അമര്യാവിന്‍െറ പുത്രനായിരുന്നു ഗെദല്യാവ്. ഹിസ്കീയാവിന്‍െറ പുത്രനായിരു ന്നു അമര്യാവ്.
മനുഷ്യര്‍ക്കുള്ള യഹോവയുടെ ന്യായവിധിയുടെ ദിനം
യഹോവ പറയുന്നു, “ഞാന്‍ ഭൂമിയിലുള്ളതു മുഴുവനും നശിപ്പിക്കും! സര്‍വമനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും. ആകാശത്തി ലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെ യും ഞാന്‍ നശിപ്പിക്കും. ദുഷ്ടന്മാരെയും അവ രെക്കൊണ്ടു പാപം ചെയ്യിക്കുന്ന സാധനങ്ങളെ യും ഞാന്‍ നശിപ്പിക്കും. ഭൂമിയിലെ സര്‍വമനു ഷ്യരെയും ഞാന്‍ നീക്കം ചെയ്യും.”യഹോവ ഇങ്ങനെയാണു പറഞ്ഞത്.
യഹോവ പറഞ്ഞു, “യെഹൂദയെയും യെരൂ ശലേംകാരെയും ഞാന്‍ ശിക്ഷിക്കും. അവിടെ നിന്നും ഇനിപ്പറയുന്ന കാര്യങ്ങള്‍ ഞാന്‍ നീക്കം ചെയ്യും: ബാലിന്‍െറ ആരാധനയുടെ അവസാ നത്തെ അടയാളവും ഞാന്‍ നീക്കം ചെയ്യും. പുരോഹിതന്മാരെയും അവരുടെ മട്ടുപ്പാവുക ളില്‍ നക്ഷത്രങ്ങളെ ആരാധിക്കാന്‍ പോകുന്ന ജനങ്ങളെയും ഞാന്‍ ഇല്ലായ്മ ചെയ്യും. ആ വ്യാജപുരോഹിതന്മാരെ ജനങ്ങള്‍ മറക്കും. അവര്‍ എന്നെ ആരാധിക്കുന്നുവെന്ന് ചിലര്‍ പറയും. എന്നെ ആരാധിക്കുമെന്നു സത്യം ചെയ്തവരാണവര്‍. പക്ഷേ ഇപ്പോഴവര്‍ വ്യാജ ദൈവമായ മല്‍ക്കാമിനെ ആരാധിക്കുന്നു. അതി നാല്‍ ഞാന്‍ അവരെ അവിടെനിന്നും നീക്കം ചെയ്യും. ചിലര്‍ യഹോവയില്‍ നിന്നകന്നു. അവര്‍ എന്നെ അനുസരിക്കുന്നതില്‍നിന്നും പിന്മാറി. സഹായത്തിനായി യഹോവയോട പേക്ഷിക്കുന്നതവര്‍ നിര്‍ത്തി. അതിനാലവരെ ഞാന്‍ അവിടെനിന്നും നീക്കം ചെയ്യും.”
എന്‍െറ യജമാനനായ യഹോവയുടെ സമ ക്ഷം മൌനമായിരിക്കുക! എന്തുകൊണ്ടെന്നാല്‍, മനുഷ്യര്‍ക്കായുള്ള യഹോവയുടെ ന്യായവി ധിദിവസം വരാറായി! യഹോവ തന്‍െറ ബലി ഒരുക്കിക്കഴിഞ്ഞു. താന്‍ ക്ഷണിച്ച അതിഥിക ളോട് ഒരുങ്ങിയിരിക്കാന്‍ അവന്‍ പറഞ്ഞു.
യഹോവ പറഞ്ഞു, “യഹോവയുടെ ബലി ദിവസം ഞാന്‍ രാജാവിന്‍െറ മക്കളെയും മറ്റു നേതാക്കളെയും ശിക്ഷിക്കും. വിദേശവസ്ത്രങ്ങ ളണിഞ്ഞ എല്ലാവരെയും ഞാന്‍ ശിക്ഷിയ്ക്കും. ആ സമയത്ത് ഉമ്മറപ്പടി ചാടിക്കടക്കുന്ന എല്ലാ വരെയും ഞാന്‍ ശിക്ഷിക്കും. തങ്ങളുടെ യജമാന ന്‍െറ വസതിയില്‍ നുണകളും കലാപവും നിറ യ്ക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.”
10 യഹോവ പറഞ്ഞു, “ആ സമയം യെരൂശ ലേമിലെ മത്സ്യകവാടത്തില്‍നിന്നു സഹായ ത്തിനുള്ള നിലവിളി ഉയരും. പട്ടണത്തിന്‍െറ മറ്റു ഭാഗങ്ങളിലും ജനങ്ങള്‍ കരയുന്നുണ്ടാവും. നഗരത്തിനുചുറ്റുമുള്ള മലകളില്‍ സാധനങ്ങള്‍ തകര്‍ക്കപ്പെടുന്നതിന്‍െറ വലിയ ശബ്ദങ്ങള്‍ ജനങ്ങള്‍ കേള്‍ക്കും. 11 പട്ടണത്തിന്‍െറ താഴ്ന്ന പ്രദേശങ്ങളിലുള്ള നിങ്ങള്‍ കരയും. എന്തുകൊ ണ്ടെന്നാല്‍ എല്ലാ വ്യാപാരികളും ധനികരായ കച്ചവടക്കാരും നശിപ്പിക്കപ്പെടും.
12 “ആ സമയം ഞാന്‍ വിളക്കുകൈയിലെ ടുത്ത് യെരൂശലേമിലുടനീളം തെരച്ചില്‍ നട ത്തും. തങ്ങളുടേതായ ജീവിതരീതിയില്‍ സംതൃ പ്തരായ എല്ലാവരെയും ഞാന്‍ കണ്ടുപിടി ക്കും. അവര്‍ പറയുന്നു, ‘യഹോവ ഒന്നും ചെയ്യു ന്നില്ല. അവന്‍ സഹായിക്കുന്നുമില്ല, വേദനി പ്പിക്കുന്നുമില്ല,’ അവരെ കണ്ടുപിടിച്ച് ഞാന്‍ ശിക്ഷിക്കും! 13 അനന്തരം മറ്റുള്ളവര്‍ അവരുടെ സന്പത്തുകള്‍ കവര്‍ന്നു കൊണ്ടുപോകുകയും അവരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്യും. ആ സമയം വീടുകള്‍ പണിയുന്നവര്‍ക്ക് അവി ടെ വസിക്കാന്‍ കഴിയുകയില്ല. മുന്തിരിത്തോ പ്പുകള്‍ നട്ടുപിടിപ്പിക്കുന്നവര്‍ ആ മുന്തിരി യുടെ വീഞ്ഞു കുടിക്കുകയില്ല. അതെല്ലാം മറ്റു ള്ളവര്‍ക്കു ലഭിക്കും.”
14 യഹോവയുടെ വിശേഷപ്പെട്ട ന്യായവിധി ദിവസം ഇതാ അടുത്തിരിക്കുന്നു! ആ ദിനം വളരെ വേഗം അടുത്തുവരികയാണ്. യഹോവ യുടെ പ്രത്യേക ന്യായവിധിദിവസം ആളുകള്‍ ദു:ഖകരമായ ശബ്ദങ്ങള്‍ കേള്‍ക്കും. ശക്തരായ ഭടന്മാര്‍പോലും കരയും! 15 ദൈവം തന്‍െറ കോപം ആ സമയത്തു പ്രകടിപ്പിക്കും. ഭീകരദു രിതങ്ങളുടെ സമയമായിരിക്കും അത്. നശീകര ണത്തിന്‍െറ സമയമായിരിക്കും അത്. ഇരുട്ടി ന്‍െറ, കരിമേഘങ്ങള്‍ നിറഞ്ഞ, കൊടുങ്കാറ്റുള്ള സമയമായിരിക്കും അത്. 16 പ്രതിരോധഗോപുര ങ്ങളിലും സംരക്ഷിതനഗരങ്ങളിലും ജനങ്ങള്‍ കൊന്പിന്‍െറയും കാഹളത്തിന്‍െറയും ശബ്ദം കേള്‍ക്കുന്ന കൊടിയ യുദ്ധകാലം പോലെയാ യിരിക്കും അത്.
17 യഹോവ പറഞ്ഞു, “അവരുടെ ജീവിതം ഞാന്‍ ദുരിതപൂര്‍ണ്ണമാക്കും. തങ്ങള്‍ എവിടെ പോകുന്നുവെന്നറിയാത്ത അന്ധന്മാരെപ്പോ ലെ ജനങ്ങള്‍ തപ്പിത്തടയും. എന്തുകൊണ്ടെ ന്നാല്‍ അവര്‍ യഹോവയ്ക്കെതിരെ പാപം ചെയ്തു. അനേകംപേര്‍ വധിക്കപ്പെടും. അവ രുടെ രക്തം ഭൂമിയില്‍ ചിതറും. അവരുടെ ശരീര ങ്ങള്‍ ചാണകംപോലെ ഭൂമിയില്‍ കിടക്കും. 18 അവരുടെ സ്വര്‍ണ്ണവും വെള്ളിയും അവര്‍ക്കു പ്രയോജനപ്പെടുകയില്ല. ആ സമയത്ത് യഹോ വ വളരെ മനംകലങ്ങിയവനും കോപിഷ്ഠനും ആയിത്തീരും. ലോകത്തെ മുഴുവന്‍ യഹോവ തകര്‍ക്കും. ഭൂമിയിലുള്ള ഓരോരുത്തരെയും യഹോവ ഉന്മൂലനാശം ചെയ്യും!”