യെരൂശലേമിന്‍െറ ഭാവി
3
യെരൂശലേമേ, നിന്‍െറജനത ദൈവത്തോടു പോരാടി! നിന്‍െറജനത മറ്റുള്ളവരെ ഉപദ്ര വിച്ചു. നിന്നില്‍ പാപക്കറ പുരണ്ടിരിക്കുന്നു! നിന്‍െറജനത എന്നെ ചെവിക്കൊണ്ടില്ല. എന്‍െറ ധര്‍മ്മോപദേശങ്ങള്‍ അവര്‍ സ്വീകരി ച്ചില്ല. യെരൂശലേം യഹോവയില്‍ വിശ്വസി ച്ചില്ല. യെരൂശലേം അവളുടെ ദൈവത്തിങ്കലേ ക്കു പോയില്ല. അലറുന്ന സിംഹങ്ങളെപ്പോലെ യാണ് യെരൂശലേംനേതാക്കള്‍. സായാഹ്ന ത്തില്‍ ആടുകളെ ആക്രമിച്ച് പ്രഭാതമാകുന്പോ ഴേക്കും അവയെ തിന്നുതീര്‍ക്കുന്ന, വിശക്കുന്ന ചെന്നായയെപ്പോലെയാണ് അവളുടെ ന്യായാ ധിപന്മാര്‍. അവളുടെ ബാലിശരായ പ്രവാച കന്മാര്‍ അത്യാഗ്രഹത്തോടെ രഹസ്യപദ്ധതിക ളിടുന്നവരാണ്. വിശുദ്ധവസ്തുക്കളെ അവളു ടെ പുരോഹിതന്മാര്‍ അവിശുദ്ധങ്ങളായി കണ ക്കാക്കി. ദൈവത്തിന്‍െറ ഉപദേശങ്ങളോടവര്‍ തെറ്റു ചെയ്തു. എന്നാല്‍ ദൈവമിപ്പോഴും ആ നഗരത്തിലുണ്ട്. അവന്‍ നന്മ ചെയ്യുന്നതു തുടരുന്നു. അവന്‍ തെറ്റൊന്നും ചെയ്യില്ല. തന്‍െറ ജനതയെ അവന്‍ തുടര്‍ന്നു സഹായിക്കുന്നു. പ്രഭാതംതോറും നല്ല തീരുമാനങ്ങളെടുക്കാന്‍ അവന്‍ തന്‍െറജനതയെ സഹായിക്കുന്നു. പക്ഷേ, ആ ദുഷ്ടരാകട്ടെ, തങ്ങള്‍ ചെയ്യുന്ന തിന്മകളില്‍ ലജ്ജിക്കാത്തവരാകുന്നു.
ദൈവം പറയുന്നു, “രാഷ്ട്രങ്ങളെ മുഴുവനും ഞാന്‍ തകര്‍ത്തിരിക്കുന്നു. അവരുടെ പ്രതി രോധ ഗോപുരങ്ങളെ ഞാന്‍ തകര്‍ത്തു. അവ രുടെ മാര്‍ഗ്ഗങ്ങളെ ഞാന്‍ തകര്‍ത്തു. ആരും അങ്ങോട്ടു പോകുന്നതുമില്ല. അവരുടെ നഗര ങ്ങള്‍ ശൂന്യമായിരിക്കുന്നു. ഒരുത്തരും അവിടെ വസിക്കുന്നില്ല. നിങ്ങള്‍ ഒരു പാഠം പഠിക്കുന്ന തിനാണ് ഞാനിതൊക്കെ പറയുന്നത്. നിങ്ങള്‍ എന്നെ ഭയക്കുകയും ആദരിക്കുകയും വേണം. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ വസതി തകര്‍ ക്കപ്പെടുകയില്ല. നിങ്ങളങ്ങനെ ചെയ്താല്‍ എന്‍െറ പദ്ധതിയനുസരിച്ച് എനിക്കു നിങ്ങളെ ശിക്ഷിക്കേണ്ടി വരില്ല.”എന്നാല്‍ ആ ദുഷ്ടന്മാ രാകട്ടെ, ഇതുവരെ ചെയ്ത തിന്മകള്‍ അതേ പോലെതന്നെ വീണ്ടും ചെയ്യാനാണാഗ്രഹിക്കു ന്നത്!
യഹോവ പറഞ്ഞു, “അതിനാല്‍ കാത്തിരി ക്കൂ! ഞാന്‍ വന്നു നിങ്ങളെ ന്യായവിധി നടത്തും വരെ കാത്തിരിക്കൂ. പലരാഷ്ട്രങ്ങളില്‍നിന്നു ള്ളവരെ കൊണ്ടുവന്നു നിങ്ങളെ ശിക്ഷിപ്പി ക്കാന്‍ എനിക്കവകാശമുണ്ട്. നിങ്ങള്‍ക്കെതിരെ എന്‍െറ കോപംകാട്ടാന്‍ ഞാനവരെ ഉപയോ ഗിക്കും. എനിക്കെത്രമാത്രം മന:പ്രയാസമുണ്ടെ ന്നു കാണിക്കാന്‍ ഞാനവരെ ഉപയോഗിക്കും. രാജ്യം മുഴുവനും തകര്‍ക്കപ്പെടും! അനന്തരം, ഞാന്‍ അന്യരാജ്യങ്ങളിലെ ജനങ്ങളെ വ്യക്ത മായി സംസാരിക്കാറാക്കുകയും അവര്‍ക്ക് യഹോവയെ വിളിക്കാന്‍ കഴിയുകയും ചെയ്യും. അവര്‍ യഹോവയുടെ നാമം വാഴ്ത്തുകയും ചെയ്യും. അവരെല്ലാം ഒരുമിച്ച് തോളോടുതോള്‍ ചേര്‍ന്ന് ഒരൊറ്റ ജനതയെപ്പോലെ എന്നെ ആരാധിക്കും. 10 എത്യോപ്യയിലെ നദിയുടെ മറുകരയില്‍നിന്നും ജനങ്ങളെത്തും. എന്‍െറ ചിതറിയജനത എന്നിലേക്കു വരും. എന്‍െറ ആരാധകര്‍ എനിക്കുള്ള കാഴ്ചദ്രവ്യങ്ങളുമായി എത്തും.
11 “അനന്തരം, യെരൂശലേമേ, നിന്‍െറജനത എനിക്കെതിരെ ചെയ്യുന്ന പാപങ്ങള്‍ക്ക് നിന്നെ ഞാന്‍ ഇനി ലജ്ജിപ്പിക്കുകയില്ല. എന്തുകൊ ണ്ടെന്നാല്‍ ആ ദുഷ്ടരെ മുഴുവനും ഞാന്‍ യെരൂ ശലേമില്‍നിന്നും നീക്കം ചെയ്യും. ആ അഹങ്കാരി കളെ മുഴുവനും ഞാനവിടെനിന്നും കൊണ്ടു പോകും. ആ അഹങ്കാരികളിലൊരുവന്‍ പോ ലും എന്‍െറ വിശൂദ്ധപര്‍വതത്തിലുണ്ടായിരി ക്കില്ല. 12 ശാന്തരും വിനയവാന്മാരുമായവരെ മാത്രമേ എന്‍െറ നഗരത്തില്‍ (യെരൂശലേം) പാര്‍ക്കാന്‍ ഞാനനുവദിക്കൂ. യഹോവയുടെ നാമത്തെ അവര്‍ വിശ്വസിക്കും. 13 യിസ്രായേ ലില്‍ അവശേഷിക്കുന്നവര്‍ തിന്മകള്‍ ചെയ്യില്ല. അവര്‍ നുണ പറയില്ല. നുണ പറഞ്ഞ് ആളുക ളെ വഞ്ചിക്കാന്‍ അവര്‍ ശ്രമിക്കില്ല. ഭക്ഷണം കഴിച്ചു കിടക്കുന്ന ആടുകളെപ്പോലെ സമാധാ നത്തിലായിരിക്കും അവര്‍. ആരും അവരെ ഉപദ്ര വിക്കുകയില്ല.”
സന്തോഷഗാനം
14 യെരൂശലേമേ, പാടി ആഹ്ലാദിക്കൂ!
യിസ്രാ യേലേ, ആഹ്ലാദകൂജനം മുഴക്കൂ!
യെരൂശലേമേ, സന്തോഷിച്ച് ആനന്ദിക്കൂ!
15 എന്തുകൊണ്ടെന്നാല്‍, യഹോവ നിങ്ങള്‍ക്കു ള്ള ശിക്ഷ അവസാനിപ്പിച്ചു.
നിങ്ങളുടെ ശത്രു ക്കളുടെ ശക്തിഗോപുരങ്ങള്‍ അവന്‍ തകര്‍ത്തു!
യിസ്രായേലിന്‍െറരാജാവായ യഹോവ നിങ്ങ ളോടൊപ്പമുണ്ട്.
സംഭവിക്കുന്ന ഏത് അനിഷ്ട കാര്യങ്ങളെക്കുറിച്ചും നിങ്ങള്‍ വിഷമിക്കേണ്ട തില്ല.
16 ആ സമയം യെരൂശലേമിനോടു പറയും,
“കരുത്തോടെ, ഭയപ്പെടാതിരിക്കുക!
17 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോ ടൊപ്പമുണ്ട്.
കരുത്തനായ ഒരു പടയാളിയെ പ്പോലെയാണവന്‍.
അവന്‍ നിങ്ങളെ രക്ഷിക്കും.
താന്‍ എത്രമാത്രം നിങ്ങളെ സ്നേഹിക്കുന്നുവെ ന്നു അവന്‍ കാട്ടിത്തരും.
നിങ്ങളോട് അവന് എത്രമാത്രം പ്രസാദമുണ്ടെന്നവന്‍ കാട്ടിത്തരും.
നിങ്ങളെച്ചൊല്ലി, ഒരു വിരുന്നിലെ ഒരാളെ
18 പോലെ അവന്‍ ആനന്ദിച്ചു ചിരിക്കും.”
യഹോവ പറഞ്ഞു, “നിങ്ങളുടെ അപമാനം ഞാനില്ലാതാക്കും.
അവര്‍ നിങ്ങളെ ഉപദ്രവിക്കു ന്നത് ഞാനവസാനിപ്പിക്കും.
19 ആ സമയം നിങ്ങളെ ഉപദ്രവിക്കുന്നവരെ ഞാന്‍ ശിക്ഷിക്കും.
മുറിവേറ്റ എന്‍െറ ജനതയെ ഞാന്‍ രക്ഷിക്കും.
ഓടിച്ചു വിടപ്പെട്ടവരെ ഞാന്‍ തിരികെകൊണ്ടുവരും.
അവരെ ഞാന്‍ പ്രസി ദ്ധരാക്കും.
എല്ലായിടവുമുള്ളവര്‍ അവരെ സ്തു തിക്കും.
20 ആ സമയം, നിങ്ങളെ ഞാന്‍ തിരികെകൊ ണ്ടുവരും.
നിങ്ങളെ ഞാന്‍ ഒരുമിച്ച് തിരികെ കൊണ്ടുവരും.
നിങ്ങളെ ഞാന്‍ പ്രസിദ്ധരാക്കും.
എല്ലായിടവുമുള്ളവര്‍ നിങ്ങളെ സ്തുതിക്കും.
തടവുകാരെ നിങ്ങളുടെ സ്വന്തം കണ്‍മുന്പില്‍ കൊണ്ടുവരുന്പോള്‍
അതു സംഭവിക്കും!”
യഹോ വയാണതു പറഞ്ഞത്.