ചോദ്യം: ഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?

ഉത്തരം:
ഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നിത്യതവരെ നിലനില്കുമോ? രക്ഷക്കായി ഒരുവന് ക്രിസ്തുവിനെ ആശ്രയിക്കുമ്പോള് അവര് ദൈവവുമായി നിത്യതയോളം ഉറപ്പുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുകയാണ്. തിരുവചനത്തിലെ അനേക വേദഭാഗങ്ങള് ഇത് ഉറപ്പുവരുത്തുന്നു.

(a) റോമ.8:30 ഇങ്ങനെ പറയുന്നു. അവന് മുന്നറിഞ്ഞവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചു, നീതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു". ഈ വാക്യം പറയുന്ന സത്യം ദൈവം നമ്മെ തെരഞ്ഞെടുത്ത നാളിലിരുന്ന് നമ്മെ സ്വര്ഗ്ഗത്തില് അവന്റെ മുമ്പില് തേജസ്കരിക്കപ്പെട്ടവരായി അവന് കാണുന്നു എന്നാണ്. ദൈവത്തിന്റെ സന്നിധിയില് നാം തേജസ്കരിക്കപ്പെട്ടവനായിത്തീര്ന്നതുകൊണ്ട് വാസ്തവത്തില് നാം തേജസ്കരിക്കപ്പെട്ടവരായിത്തീരുന്നതിനെ തടയുവാന് ഒന്നിനും സാധിക്കയില്ല. ഒരുവന് ഒരിക്കല് നീതീകരിക്കപ്പെട്ടു കഴിഞ്ഞാല് അവന് സ്വര്ഗ്ഗത്തില് ദൈവസന്നിധിയില് തേജസ്കരിക്കപ്പെട്ടു കഴിഞ്ഞതുകൊണ്ട് അവന്റെ രക്ഷ ഉറപ്പായി എന്നര്ത്ഥം.

(b) റോമ.8:33,34 ല് നിര്ണ്ണായകമായ രണ്ടു ചോദ്യങ്ങള് അപ്പൊസ്തലനായ പൌലൊസ് ചോദിക്കുന്നു. "ദൈവം തെരഞ്ഞെടുത്തവരെ ആര് കുറ്റം ചുമത്തും? നീതീകരിക്കുന്നവന് ദൈവം, ശിക്ഷവിധിക്കുന്നവന് ആര്? ക്രിസ്തുയേശു മരിച്ചവന്; മരിച്ചിട്ട് ഉയിര്ത്തെഴുന്നേറ്റവന് തന്നെ. അവന് ദൈവത്തിന്റെ വലതു ഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു". ദൈവം തെരഞ്ഞെടുത്തവര്ക്കെതിരായി കുറ്റം ചുമത്തുവാന് ആര്ക്കാണ് കഴിയുന്നത്? ആരാലും കഴികയില്ല; കാരണം ക്രിസ്തു നമുക്കായി പക്ഷവാദം ചെയ്യുന്നു. ആര്ക്കാണ് നമ്മെ വിധിക്കുവാന് കഴിയുന്നത്? ആര്ക്കും കഴികയില്ല. കാരണം നമുക്കായി മരിച്ച ക്രിസ്തുവാണ് ന്യായാധിപന്. അവന്‍ വിശ്വാസിക്ക്‌ രക്ഷകനും, വക്കീലും, ന്യായാധിപനും ആണ്‌.

(c) ഒരുവന് വിശ്വസിക്കുമ്പോള് വീണ്ടും ജനനം (പുനര്ജന്മം) നടക്കുന്നു (യോഹ.3:3; തീത്തോ.3:5). അവന്റെ രക്ഷ നഷ്ടപ്പെടെണമെങ്കില് പുനര്ജന്മത്തിനാല് അവനു ലഭിച്ച ജീവന് ഇല്ലാതാകണം. അത് എന്നെങ്കിലും സംഭവിക്കുവാനൊക്കും എന്ന് ബൈബിള് പറയുന്നില്ല.

(d) ഒരു വിശ്വാസിയില് പരിശുദ്ധാത്മാവ് വാസം ചെയ്യുകയും (യോഹ.14:17; റോമ.8:9) ആത്മസ്നാനത്തിനാല് അവന് ക്രിസ്തുവിന്റെ ശരീരത്തിനുള്ളിലാക്കപ്പെടുകയും ചെയ്യുന്നു (1കൊരി.12:13). അവന്റെ രക്ഷ നഷ്ടപ്പെടെണമെങ്കില് ആത്മാവ് അവനില് അധിവസിക്കാതിരിക്കയും അവന് ക്രിസ്തുവിന്റെ ശരീരത്തില് നിന്ന് പുറംതള്ളപ്പെടുകയും വേണം.

(e) യോഹ.3:16 പറയുന്നത് ക്രിസ്തുവില് വിശ്വസിക്കുന്നവന് നിത്യജീവന് ഉണ്ടെന്നാണ്. നാളെ നശിക്കുന്നതാണെങ്കില് അതിന് നിത്യജീവന് എന്ന് എങ്ങനെ പറയുവാന് കഴിയും? ഒരു വിശ്വാസിയുടെ രക്ഷ നശിക്കുന്നതാണെങ്കില് നിത്യജീവനെപ്പറ്റി വേദപുസ്തകം പറഞ്ഞിരിക്കുന്നതെല്ലാം ഭോഷ്കാണെന്നു വരും.

(f) രക്ഷ നശിക്കയില്ല എന്നതിനുള്ള ഏറ്റവും വലിയ വാദമായി വേദപുസ്തകം വ്യക്തമായി ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. "മരണത്തിനോ, ജീവനോ, ദൂതന്മാര്ക്കോ, വാഴ്ചകള്ക്കോ, അധികാരങ്ങളോക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില് നിന്ന് നമ്മെ വേറുപിരിപ്പാന് കഴികയില്ല എന്ന് ഞാന് ഉറച്ചിരിക്കുന്നു" (റോമ. 8:38-39).

നിങ്ങളെ രക്ഷിച്ച ദൈവം നിങ്ങളെ സൂക്ഷിക്കുകയും ചെയ്യും. ഒരിക്കല് രക്ഷിക്കപ്പെട്ടാല് എന്നെന്നേക്കുമായി രക്ഷിക്കപ്പെട്ടതാണ്. നമ്മുടെ രക്ഷ നിത്യ രക്ഷയാണ് എന്നത് വളരെ ഉറപ്പുള്ള കാര്യമാണ്.ചോദ്യം: മരണശേഷം എന്ത്‌ സംഭവിക്കുന്നു?

ഉത്തരം:
മരണശേഷം എന്ത്‌ സംഭവിക്കുന്നു എന്ന ചോദ്യം വാസ്തവത്തില്‍ കുഴപ്പുന്ന ചോദ്യമാണ്‌. വേദപുസ്തകം ഇതിനെപ്പറ്റി പല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. മരിക്കുന്ന ആ നിമിഷത്തില്‍ത്തന്നെ ക്രിസ്തുവില്‍ വിശ്വസിച്ചവര്‍ സ്വര്‍ഗ്ഗത്തിലേക്കും അല്ലാത്തവര്‍ നരകത്തിലേക്കും മാറ്റപ്പെടുന്നു എന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു. വിശ്വാസികളെ സംബന്ധിച്ച്‌ ഈ ശരീരം വിട്ടുപിരിഞ്ഞാല്‍ ക്രിസ്തുവിനോടു കൂടെ ആണ്‌ എന്ന് നാം വായിക്കുന്നു (2കൊരി.5::6-8; ഫിലി.1:23). അവിശ്വാസികളെ സംബന്ധിച്ച്‌ മരണം അവരെ നിത്യ നരകത്തില്‍ കൊണ്ടാക്കുന്നു എന്നും വായിക്കുന്നു (ലൂക്കോ.16:22-23).

അല്‍പം ചിന്താക്കുഴപ്പം ഉണ്ടാക്കാവുന്ന വാക്യങ്ങള്‍ വെളിപ്പാടു പുസ്തകത്തില്‍ ഉണ്ട്‌. വെളി.20:11-15 വരെ നരകത്തിലുള്ളവരെ അഗ്നിക്കടലില്‍ തള്ളിയതായി നാം വായിക്കുന്നു. വെളിപ്പാടുപുസ്തകം 21,22 അദ്ധ്യായങ്ങള്‍ പുതിയ ആകാശത്തേയും പുതിയ ഭൂമിയേയും പറ്റി വിവരിക്കുന്നു. അവസാനത്തെ ഉയിര്‍ത്തെഴുന്നേല്‍പു വരെ മരിച്ചവര്‍ "തല്‍കാലീകമായി" സ്വര്‍ഗ്ഗത്തിലും നരകത്തിലും ആയിരിക്കുമെന്ന് ഈ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതാണ്‌. ഒരുവന്റെ നിത്യ അവസ്ഥയില്‍ മാറ്റമൊന്നുമില്ലെങ്കിലും അത്‌ എവിടെ ചെലവിടും എന്നതില്‍ മാറ്റമുണ്ട്‌. ഭാവിയില്‍ ഒരു സമയത്ത്‌ വിശ്വാസികള്‍ പുതിയ ആകാശഭൂമിയിലേക്ക്‌ മാറ്റപ്പെടുകയും അവിശ്വാസികള്‍ ആഗ്നിക്കടലിലേക്ക്‌ തള്ളപ്പെടുകയും ചെയ്യുമെന്ന് നാം വായിക്കുന്നു (വെളി.20:11-15). നിത്യത മുഴുവന്‍ മാറ്റപ്പെടുവാന്‍ സാധിക്കാത്ത ഈ സ്ഥലങ്ങളില്‍ എത്തുന്നത്‌ ജീവിച്ചിരിക്കുമ്പോള്‍ ഒരുവന്‍ പാപക്ഷമക്കായി ക്രിസ്തുവിനെ ആശ്രയിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌.ചോദ്യം: രക്ഷയുടെ ഭദ്രത വേദാധിഷ്ടിതമാണോ?

ഉത്തരം:
ആളുകള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ ദൈവവുമായി ഒരു ബന്ധത്തിലേക്ക്‌ വരുമ്പോള്‍ അത്‌ നിത്യത വരെയുള്ള ഭദ്രതയെ ഉറപ്പു വരുത്തുന്നു. യൂദാ 24 ആം വാക്യം ഇങ്ങനെ പറയുന്നു. "വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ച്‌ തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവനു...". ദൈവത്തിന്റെ ശക്തി ഒരു വിശ്വാസിയെ വീഴാതെ സൂക്ഷിക്കുവാന്‍ കഴിവുള്ളതാണ്‌. അവനാണ്‌ നമ്മെ അവന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാതെ നിറുത്തുന്നത്‌. രക്ഷയുടെ ഭദ്രത നാം നമ്മെത്തന്നെ സൂക്ഷിക്കുന്നതിനേക്കാള്‍ അധികം ദൈവത്തിന്റെ കരുതലിനെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌.

കര്‍ത്താവായ യേശുക്രിസ്തു പ്രസ്താവിച്ചിരിക്കുന്നത്‌ നോക്കുക. "ഞാന്‍ അവര്‍ക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവരെ എന്റെ കൈയില്‍നിന്ന് പിടിച്ചുപറിക്കുകയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയില്‍ നിന്ന് പിടിച്ചുപറിക്കുവാന്‍ ആര്‍ക്കും കഴികയില്ല" (യോഹ.10:28-29). യേശുകര്‍ത്താവും പിതാവും ഒരുപോലെ നമ്മെ അവരുടെ കൈകളില്‍ പിടിച്ചിരിക്കുമ്പോള്‍, ആര്‍ക്കാണ്‌ നമ്മെ അവരില്‍ നിന്ന് പിരിച്ചെടുക്കുവാന്‍ കഴിയുന്നത്‌?

എഫേ.4:30 ല്‍ വിശ്വാസികളെ "വീണ്ടെടുപ്പിന്‍ നാളിലേക്ക്‌ മുദ്ര ഇട്ടിരിക്കുന്ന"തായി വായിക്കുന്നു. രക്ഷ ഭദ്രമല്ലെങ്കില്‍ ഈ മുദ്ര വീണ്ടെടുപ്പുനാളിലേക്കുള്ളതല്ലാതെ, പാപത്തില്‍ വീഴുന്നതുവരെ, അല്ലെങ്കില്‍ അവിശ്വാസത്തിലും വിശ്വാസത്യാഗത്തിലും നിപതിക്കുന്നതുവരെയേ ആയിരിക്കുകയുള്ളല്ലോ. യോഹ.3:15,16 വാക്യങ്ങളില്‍ കര്‍ത്താവു വാഗ്ദാനം ചെയ്തിരിക്കുന്നത്‌ "നിത്യജീവ"നാണ്‌. കാലപ്പോക്കില്‍ ഇല്ലാതായിപ്പോകുന്നതാണെങ്കില്‍ അതിനെ "നിത്യജീവന്‍" എന്നു പറയുവാന്‍ കഴികയില്ലല്ലോ. രക്ഷ ഭദ്രമല്ലെങ്കില്‍ വേദപുസ്തകത്തിലെ നിത്യജീവന്റെ വാഗ്ദത്തം തെറ്റാണെന്നു വരും.

രക്ഷ ഭദ്രമാണ്‌ എന്നത്‌ അല്‍പം പോലും സംശയമില്ലാതെ പറഞ്ഞിരിക്കുന്നത്‌ റോമ.8:38-39 ലാണ്‌. "മരണത്തിനോ ജീവന്നോ ദൂതന്‍മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍ നിന്ന് നമ്മെ വേര്‍പിരിക്കുവാന്‍ കഴികയില്ല എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു". രക്ഷയുടെ ഭദ്രത താന്‍ വീണ്ടെടുത്ത തന്റെ ജനത്തോടുള്ള ദൈവത്തിന്റെ സ്നേഹത്തില്‍ അടിസ്ഥാനപ്പെട്ടതാണ്‌. നമ്മുടെ രക്ഷയുടെ ഭദ്രത ക്രിസ്തുവിനാല്‍ വിലകൊടുത്തു വാങ്ങപ്പെട്ടതും, പിതാവിനാല്‍ വാഗ്ദത്തം ചെയ്യപ്പെട്ടതും, പരിശുദ്ധാത്മാവിനാല്‍ മുദ്രയിടപ്പെട്ടതുമാണ്‌.ചോദ്യം: ആത്മഹത്യയെപ്പറ്റിയ ക്രിസ്തീയ വീക്ഷണം എന്താണ്‌? ആത്മഹത്യയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം:
ആത്മഹത്യചെയ്ത അഞ്ചു ആളുകളേപ്പറ്റി വേദപുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്‌. അബീമേലെക്‌ (ന്യായാ.9:54). ശൌല്‍ (1ശമു.31:4) ശൌലിന്റെ ആയുധവാഹകന്‍ (1ശമു.31:4-6), അഹീഥോഫെല്‍ (2ശമു. 17:23), സിമ്രി (1രാജാ.16:18), ഒടുവില്‍ യൂദ (മത്താ.27:5). ശൌലിന്റെ ആയുധവാഹകന്റെ സ്വഭാവത്തെപ്പറ്റി നമുക്ക്‌ അധികം അറിഞ്ഞുകൂടാ. ബാക്കി നാലുപേരേയും ദുഷ്ടന്‍മാരുടെ പട്ടികയില്‍ പെടുത്തേണ്ടവരാണ്‌. ചിലര്‍ ശിംശോനേയും ആത്മഹത്യചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താറുണ്ട്‌. എന്നാല്‍ ശിംശോന്റെ ഉദ്ദേശം ഫെലിസ്ത്യരെ കൊല്ലുവാനായിരുന്നു. ആത്മഹത്യ ആയിരുന്നില്ലല്ലോ (ന്യായാ. 16:16-31). ബൈബിള്‍ ആത്മഹത്യയെ കൊലപാതകമായാണ്‌ വീക്ഷിക്കുന്നത്‌. തന്നെത്താന്‍ കൊല ചെയ്യുക. ഒരാള്‍ എങ്ങനെ എപ്പോള്‍ മരിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ദൈവമാണ്‌. ദൈവം ചെയ്യേണ്ട തീരുമാനം നാം എടുത്താല്‍ അത്‌ ദൈവദൂഷണത്തിന്‌ സമമാണ്‌.

വേദപുസ്തക അടിസ്ഥാനത്തില്‍ ആത്മഹത്യ കൊലപാത്തിനു തുല്യമാണെന്ന്‌ പറഞ്ഞല്ലോ. 1യോഹ.3:15 പറയുന്നത്‌ ശ്രദ്ധിക്കുക: "യാതൊരു കൊലപാതകനൂം നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്ന്‌ നിങ്ങള്‍ അറിയുന്നു". വീണ്ടും 1യോഹ.3:9 പറയുന്നത്‌ ശ്രദ്ധിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്ത്‌ അവനില്‍ വസിക്കുന്നു; ദൈവത്തില്‍ നിന്നു ജനിച്ചതിനാല്‍ അവന്‍ പാപം ചെയ്‌വാന്‍ കഴികയുമില്ല" 1യോഹ.5:18 വായിക്കുക. "ദൈവത്തില്‍ നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്ന്‌ നാം അറിയുന്നു. ദൈവത്തില്‍ നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല". ഈ വക്യങ്ങളുടെ വെളിച്ചത്തില്‍ ഒരു യഥാര്‍ത്ഥദൈവപൈതലിന്‌ തന്നെത്താന്‍ നിഗ്രഹിക്കുവാന്‍ കഴിയുകയില്ല എന്നു മാത്രമേ ചിന്തിക്കുവാന്‍ സാധിക്കയുള്ളു. ഒരു ദൈവപൈതല്‍ തന്റെ ജീവിതം അവസാനിപ്പിക്കേണ്ട യാതൊരു സാഹചര്യത്തേയും വാസ്തവത്തില്‍ നീതീകരിക്കുവാന്‍ സാധിക്കയില്ല. ഒരാള്‍ എപ്പോള്‍ മരിക്കണം എന്നു തീരുമാനിക്കേണ്ടത്‌ ദൈവത്തിന്റെ അധികാര പരിധിയില്‍ പെട്ട കാര്യം മാത്രമാണ്‌. അതില്‍ നാം കൈകടത്തുവാന്‍ പാടുള്ളതല്ല.

ഒരുപക്ഷേ ഒരു ക്രിസ്തുവിശ്വാസിയുടെ ആത്മഹത്യയെ വിശദീകരിക്കുന്ന ഒരു നല്ല ഉദ്ദാഹരണം എസ്തേറിന്റെ പുസ്തകത്തില്‍ കാണുവാന്‍ കഴിയും. പാര്‍സ്യ രാജധാനിയില്‍ രാജാവിന്റെ അനുവാദമില്ലാതെ ആര്‍ക്കും കടന്നുവരുവാന്‍ കഴിയുമായിരുന്നില്ല. അങ്ങനെ ആരെങ്കിലും ചെന്നാല്‍ രാജാവ്‌ ചെങ്കോല്‍ നീട്ടി അവരെ സ്വീകരിച്ചില്ലെങ്കില്‍ മരണം ഉറപ്പാണ്‌. ചെങ്കോല്‍ നീട്ടുന്നത്‌ രാജാവിന്റെ ദയയുടെ അടയാളമാണ്‌. ഒരു വിശ്വാസി ആത്മഹത്യക്കു ശ്രമിച്ചാല്‍ രാജാധിരാജാവിന്റെ അനുവാദമില്ലാതെ രാജസന്നിധിയില്‍ തള്ളിക്കയറുന്നതിന്‌ തുല്യമാണ്‌. ദൈവം ചെങ്കോല്‍ നീട്ടി ദയകാണിക്കും എന്ന് വന്നേക്കാവുന്നതാണ്‌. സ്വന്ത പുത്രന്റെ രക്തം കൊടുത്ത്‌ വാങ്ങിയതല്ലേ; ഒരിക്കലും ഉപേക്ഷിക്കയില്ല എന്നത്‌ സത്യം തന്നെ. എന്നാല്‍ നീ ചെയ്യുന്നതിനെ അവന്‍ അംഗീകരിച്ചു എന്നതിനര്‍ത്ഥമില്ല.

1കൊരി.3:15 ല്‍ വായിക്കുന്നതുപോലെ തീയില്‍കൂടി എന്നപോലെ അത്രേ എന്ന് വായിക്കുന്നത്‌ ആത്മഹത്യയെക്കുറിച്ചു പറയുന്ന ഭാഗത്തല്ലെങ്കിലും അതിനോടു ബന്ധപ്പെടുത്തി കാണാവുന്നതാണ്‌. ഒരു ക്രിസ്തുവിശ്വാസി ആത്മഹത്യ ചെയ്താല്‍ അത്‌ അവനെ നിത്യതമുഴുവന്‍ ലജ്ജിതനാക്കിത്തീര്‍ക്കും എന്നതില്‍ അല്‍പം പോലും സംശയമില്ല. സ്വര്‍ഗ്ഗത്തിലും ലജ്ജിക്കേണ്ട അവസ്ഥയിലേക്ക്‌ തന്നെ കൊണ്ടെത്തിക്കുന്ന ഒരു കാര്യവും ഒരു വിശ്വാസിയും ഒരു കാരണത്താലും ചെയ്യുവാന്‍ പാടില്ലാത്തതാണ്‌. അതിനു പകരം ദൈവത്തിലാശ്രയിച്ച്‌ ജീവിതത്തിലെ ഏതു സാഹചര്യങ്ങളേയും തരണം ചെയ്ത്‌ ഏതു പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ദൈവനാമ മഹത്വത്തിനായി ഒാ‍രോ വിശ്വാസിയും ജീവിക്കേണ്ടതാണ്‌.ചോദ്യം: ക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യം എന്താണ്‌?

ഉത്തരം:
വേദപുസ്തകം അനുസരിച്ച്‌ ഒരു വിശ്വാസിയുടെ ഉള്ളില്‍ രഹസ്യമായി നടന്ന കൃപയുടെ പ്രവര്‍ത്തനത്തിന്റെ പരസ്യമായ സാക്ഷ്യമാണ്‌ ക്രിസ്തീയ സ്നാനം. ഒരു വിശ്വാസി ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളോട്‌ ഏകീഭവിച്ചു എന്നത്‌ ചിത്രീകരിക്കുകയാണ്‌ സ്നാനം. "അല്ല, യേശുക്രിസ്തുവോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ട്‌ പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ" (റോമ. 6:3-4). ക്രിസ്തീയ സ്നാനത്തില്‍ വെള്ളത്തില്‍ താഴ്ത്തുന്നത്‌ ക്രിസ്തുവിനോടുകൂടി അടക്കം ചെയ്യുനനിതിനേയും, വെള്ളത്തില്‍ നിന്നു കയറിവരുന്നത്‌ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റതിനേയും ചിത്രീകരിക്കുന്നു.

ഒരാള്‍ ക്രിസ്തീയ സ്നാനം സ്വീകരിക്കുന്നതിനു രണ്ട്‌ കാര്യങ്ങള്‍ ആവശ്യമാണ്‌. (1) സ്നാനപ്പെടുന്ന ആള്‍ യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ച്‌ ഏറ്റുപറഞഞിവരിക്കണം. (2) സ്നാനം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് അയാള്‍ അറിഞ്ഞിരിക്കണം. ഒരാള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ ഏറ്റുപറകയും സ്നാനം തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമാണ്‌, അത്‌ അനുസരണത്തിന്റെ ആദ്യത്തെ പടിയാണ്‌ എന്നു മനസ്സിലാക്കുകയും ചെയ്തശേഷം സ്നാനപ്പെടുവാന്‍ ആഗ്രഹിച്ചാല്‍, അതില്‍ നിന്ന് അയാളെ വിലക്കേണ്ട ആവശ്യമില്ല. വേദപുസ്തക അടിസ്ഥാനത്തില്‍ ക്രിസ്തീയ സ്നാനം അനുസരണത്തിന്റെ ഒരു പടിയാണ്‌. രക്ഷക്കായി ക്രിസ്തുവിനെ മാത്രം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണത്‌. ക്രിസ്തീയ സ്നാനം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. കാരണം അത്‌ അനുസരണത്തിന്റെ അടയാളമാണ്‌; മാത്രമല്ല രക്ഷക്കായി ക്രിസ്തുവിനെ മാത്രമാണ്‌ അശ്രയിച്ചിരിക്കുന്നത്‌ എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണ്‌. ക്രിസ്തുവിനോടുകൂടെ മരിച്ചു, അടക്കം ചെയ്യപ്പെട്ടു, ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ ചിത്രീകരണമാണത്‌.ചോദ്യം: ക്രിസ്തീയ വിശ്വാസികള്‍ ദശാംശം കൊടുക്കുന്നതിനെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
അനേക ക്രിസ്തീയ വിശ്വാസികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വിഷയമാണ്‌ ദശാംശം കൊടുക്കുക എന്നത്‌. പല സഭകളിലും ദശാംശം കൊടുക്കുന്നതിനെ അളവിനപ്പുറമായി ഊന്നിപ്പറയുന്നു. അതേസമയം അനേക ക്രിസ്ത്യാനികള്‍ ദൈവത്തിനു സ്തോത്രകാഴ്ച കൊടുക്കുന്ന വിഷയത്തില്‍ വിമുഖത കാണിക്കയും ചെയ്യുന്നു. ദശാംശം കൊടുക്കുക, സ്തോത്രകാഴ്ച കൊടുക്കുക എന്നിവ സന്തോഷത്തിന്റേയും അനുഗ്രഹത്തിന്റേയും പ്രതീകമാണ്‌. എന്നാല്‍ ഇന്നത്തെ സഭകളില്‍ അപ്രകാരം ചുരുക്കമായേ കാണുന്നുള്ളൂ.

ദശാംശം കൊടുക്കുക എന്നത്‌ പഴയനിയമത്തിലെ ഏര്‍പ്പാടാണ്‌. എല്ലാ യിസ്രായേല്യരും അവരുടെ എല്ലാ സമ്പാദ്യത്തില്‍ നിന്നും പത്തില്‍ ഒന്ന്‌ വേര്‍തിരിച്ച്‌ ദേവാലയത്തില്‍/സമാഗമനകൂടാരത്തില്‍ കൊണ്ടുവരണം എന്നത്‌ അന്നത്തെ നിബന്ധനയായിരുന്നു (ലേവ്യ.27:30; സംഖ്യ.18:26; ആവര്‍.14:24; 2ദിന.31:5). അന്നത്തെ ദൈവീക ശുശ്രൂഷകള്‍ ചെയ്തിരുന്ന പുരോഹിതന്‍മാരുടേയും ലേവ്യരുടേയും സന്ധാരണത്തിനായി ഏര്‍പ്പെടുത്തിയ ഒരുതരം നികുതിപ്പിരിവായിരുന്നു ഇതെന്ന്‌ ചിന്തിക്കുന്നവരുണ്ട്‌. പഴയനിയമത്തിലെ ന്യായപ്രമാണത്തിനോ ചട്ടതിട്ടങ്ങള്‍ക്കോ പുതിയനിയമ വിശ്വാസികള്‍ ബാദ്ധ്യസ്തരാണെന്ന്‌ പുതിയനിയമത്തില്‍ എവിടേയും പറയുന്നില്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ സഭാകാര്യങ്ങള്‍ക്കായി അവരുടെ വരുമാനത്തില്‍ നിന്ന്‌ ഒരു പങ്ക്‌ മാറ്റിവയ്ക്കണം എന്ന്‌ അപ്പൊസ്തലനായ പൌലോസ്‌ പറയുന്നുണ്ട്‌ (1കൊരി.16:1-2).

ഈ വിഷയത്തെപ്പറ്റി എല്ലാ വിശ്വാസികളും കൃത്യമായി ഇത്ര ശതമാനം മാറ്റിവയ്ക്കണം എന്നു പറയാതെ അവരവര്‍ക്ക്‌ "കഴിവുള്ളത്‌" ചേര്‍ത്തുവയ്ക്കണം എന്നണ്‌ പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നത്‌ (1കൊരി.16:2). പഴയനിയമത്തിലെ ദശാംശം കൊടുക്കല്‍ ഒരു മാതൃകയായി സ്വീകരിച്ച്‌ പുതിയനിയമ വിശ്വാസികളും കുറഞ്ഞത്‌ അത്രയുമെങ്കിലും കൊടുക്കണമെന്ന്‌ പല സഭകളും പഠിപ്പിക്കുന്നു. കൃത്യമായി ഇത്ര ശതമാനം കൊടുക്കണമെന്ന്‌ പറയുന്നില്ലെങ്കിലും ദൈവത്തിനു കൊടുക്കുന്നതിന്റെ പ്രാധാന്യവും അതിന്റെ പ്രയോജനങ്ങളും എന്താണെന്ന്‌ പുതിയനിയമം പറയുന്നുണ്ട്‌. അവരവരുടെ വരുമാനത്തിനനുസരിച്ച്‌ കൊടുക്കണമെന്നാണ്‌ ഇപ്പോഴത്തെ നിബന്ധന. അത്‌ ദശാംശത്തേക്കാള്‍ കൂടിയെന്നോ കുറഞ്ഞെന്നോ വരാവുന്നതാണ്‌. ഓരോ വിശ്വാസിയുടെ ധനശേഷിയും സഭയുടെ ആവശ്യവുമനുസരിച്ച്‌ തീരുമാനിക്കേണ്ട കാര്യമാണത്‌. ഓരോരുത്തരും എത്രയാണ്‌ കൊടുക്കേണ്ടതെന്ന്‌ ദൈവസന്നിധിയില്‍ ആരാഞ്ഞ്‌ ദൈവീകജ്ഞാനത്തില്‍ തീരുമാനിക്കേണ്ടതാണ്‌ (യാക്കോ.1:5). "അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്‌; നിര്‍ബന്ധത്താലുമരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2കൊരി.9:7).ചോദ്യം: വിവാഹമോചനത്തെപ്പറ്റിയും പുനര്‍വിവാഹത്തെപ്പറ്റിയും വേദപുസ്തകം എന്ത്‌ പഠിപ്പിക്കുന്നു?

ഉത്തരം:
ഈ വിഷയത്തെപ്പറ്റി ആര്‌ എന്ത്‌ അഭിപ്രായം സ്വീകരിച്ചാലും വേദപുസ്തകം വിവാഹമോചനത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ വളരെ വ്യക്തമാണ്‌. "ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചയ്യുന്നു" (മലാ.2:16). വേദപുസ്തകം അനുസരിച്ച്‌ വിവാഹത്തെ സംബന്ധിച്ചുള്ള ദൈവ ഉദ്ദേശം അത്‌ ഒരു ആജീവനാന്തബന്ധം ആയിരിക്കണമെന്നാണ്‌. "അതുകൊണ്ട്‌ അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷന്‍ വേര്‍പിരിക്കരുത്‌ എന്നു ഉത്തരം പറഞ്ഞു" (മത്താ.19:6). വിവാഹം പാപികളായ രണ്ടു മനുഷര്‍ തമ്മിലുള്ളതായതിനാല്‍ വിവാഹമോചനം സംഭവിക്കും എന്ന് ദൈവം അറിഞ്ഞിരുന്നു. അതുകൊണ്ടായിരുന്നു വിവാഹമോചിരരായവരുടെ, പ്രത്യേകിച്ച്‌ സ്ത്രീകളുടെ, സംരക്ഷണത്തിനായി ചില നിബന്ധനകള്‍ പഴയനിയമത്തില്‍ ചേര്‍ത്തിരിക്കുന്നത്‌ (ആവ.24:1-4). ഈ വിഷയത്തെപ്പറ്റി സംസാരിച്ചപ്പോള്‍ യേശുകര്‍ത്താവ്‌ ഇത്‌ ദൈവത്തിന്റെ ഇഷ്ടമായതുകൊണ്ടല്ല മനുഷന്റെ ഹൃദയകാഠിന്യം കൊണ്ടത്രേ അവന്‍ അനുവദിച്ചതെന്ന് പറഞ്ഞു (മത്ത.19:8).

വിവാഹമോചനവും പുനര്‍വിവാഹവും അനുവദനീയമോ എന്ന വിഷയത്തെപ്പറ്റി വിവാദം ആരംഭിക്കുന്നത്‌ മത്താ.5:32; 19:9 എന്ന വാക്യങ്ങളെ അടിസ്ഥനപ്പെടുത്തിയാണ്‌. "പരസംഗത്താലൊഴികെ" എന്ന വാക്കുകള്‍ മാത്രമാണ്‌ വിവാഹമോചനത്തിന്‌ മതിയായ കാരണമായി ഈ വാക്യങ്ങള്‍ വിവരിക്കുന്നത്‌. അക്കാലത്ത്‌ വിവാഹനിശ്ചയം കഴിഞ്ഞവരും വിവാഹിതരായി എണ്ണപ്പെട്ടിരുന്നു. അങ്ങനെ വിവാഹനിശ്ചയം കഴിഞ്ഞ ഒരാള്‍ അവര്‍ ചേര്‍ന്നു വരുന്നതിനുമുമ്പ്‌ പരസംഗം ചെയ്താല്‍ അത്‌ വിവാഹമോചനത്തിനുള്ള മതിയായ കാരണമായിരുന്നു.

പരസംഗം എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന ആ വാക്ക്‌ ഏതുതരത്തിലുള്ള ലൈംഗീക അസാന്‍മര്‍ഗ്ഗീകതയെയും കുറിക്കുന്നതാണ്‌. ആ വാക്ക്‌ ഏത്‌ ദുര്‍നടപ്പിനേയും, വേശ്യാവൃത്തിയേയും, വ്യഭിചാരത്തേയും കുറിക്കുന്നതാണ്‌. ഒരാളുടെ ലൈംഗീക അസാന്‍മാര്‍ഗ്ഗീകതയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദനീയമാണെന്നാണ്‌ കര്‍ത്താവു പറഞ്ഞതെന്ന് മനസ്സിലാക്കാം. വിവാഹബന്ധത്തില്‍ ലൈംഗീകതക്ക്‌ വലിയ പ്രാധാന്യമുണ്ടല്ലോ. അവര്‍ രണ്ടല്ല ഒരു ദേഹമായിത്തീരും എന്നാണല്ലോ വായിക്കുന്നത്‌ ( ഉല്‍പ.2:24; മത്താ.10:5; എഫേ.5:31). അതുകൊണ്ട്‌ വിവാഹബന്ധതതി്നു വെളിയില്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വിവാഹമോചനത്തിന്‌ മതിയായ കാരണമാണത്‌ എന്നാണ്‌ കര്‍ത്താവു പറഞ്ഞത്‌. മത്താ.19:9 ല്‍ വേറൊരുത്തിയെ വിവാഹം കഴിച്ചാല്‍ എന്ന് വായിക്കുന്നു. അങ്ങനെയെങ്കില്‍ വിവാഹമോചനം മാത്രമല്ല പുനര്‍വിവാഹത്തേയും ഈ ഭാഗം കുറിക്കുന്നു എന്നു കരുതേണ്ടതാണ്‌. ഭാര്യയെ ഉപേക്ഷിച്ചിട്ട്‌ മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ ദൈവസന്നിധിയില്‍ വ്യഭിചാരകുറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കയാണല്ലോ. അത്‌ പുനര്‍വിവാഹമായി കാണുവാന്‍ പാടില്ലാത്തതാണ്‌. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ആള്‍ ഒരു പുനര്‍വിവാഹത്തില്‍ ഏര്‍പ്പെടമോ എന്നത്‌ ഈ ഭാഗത്തു നിന്ന് വ്യക്തമല്ല.

1കൊരി.7:15 പുനര്‍വിവാഹത്തിന്‌ അനുവാദം കൊടുക്കുന്ന വാക്യഭാഗമായി ചിലര്‍ കാണാറുണ്ട്‌. എന്നാല്‍ ഈ വേദഭാഗത്ത്‌ പുനര്‍വിവാഹത്തെപ്പറ്റി ഒരു സൂചനപോലും ഇല്ല. അവിശ്വാസി പോകട്ടെ എന്നു മാത്രമേ ഈ വാക്യം പറയുന്നുള്ളു. മറ്റുചിലര്‍ അസഭ്യമായ പെരുമാറ്റം വിവാഹമോചനത്തിനു മതിയായ കാരണമായി പറയാറുണ്ട്‌. എന്നാല്‍ വേദപുസ്തകത്തില്‍ അതിന്‌ അടിസ്ഥാനമില്ല.

വിവാഹജീവിതത്തില്‍ അവിശ്വസ്തത എന്തു തന്നെ ആയിരുന്നാലും അത്‌ വിവാഹമോചനത്തിനുള്ള അനുവാദം മാത്രമല്ലാതെ, അനുപേക്ഷണീയമായ നിര്‍ബന്ധമല്ല. ഒരുപക്ഷെ വിവാഹജീവിതത്തില്‍ വ്യഭിചാരം തന്നെ സംഭവിച്ചാല്‍ പോലും ദൈവകൃപയാല്‍ അന്വേന്യം ക്ഷമിച്ച്‌ വീണ്ടും കുടുംബത്തെ പണിയുവാന്‍ കഴിയും എന്നതില്‍ സംശയമില്ല. ദൈവം നമ്മുടെ എത്ര വലിയ പാപങ്ങളാണ്‌ ക്ഷമിച്ചു തന്നിരിക്കുന്നത്‌. ദൈവത്തിന്റെ മാതൃക പിന്‍പറ്റി വ്യഭിചാരം പോലും ക്ഷമിക്കേണ്ടതാണ്‌ (എഫെ.4:322). എന്നാല്‍ വിവാഹബന്ധത്തിലുള്ള ഒരു വ്യക്തി മാനസാന്തരമില്ലാതെ വ്യഭിചാരവഴികളില്‍ തന്നെ തുടര്‍നനാതല്‍ മത്താ.19:9 അപ്പോഴാണ്‌ ഉപയോഗിക്കേണ്ടത്‌. പക്ഷെ ഉടനടി പുനര്‍വിവാഹത്തെപ്പറ്റി ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌. ചിലപ്പോള്‍ ചില വ്യക്തികള്‍ ദൈവകാര്യങ്ങളില്‍ ശ്രദ്ധപതറാതെ തുടരുവാന്‍ ഇടയാകേണ്ടതിന്‌ ദൈവം ഇങ്ങനെ ഒരു സാഹചര്യത്തെ ഉപയോഗിച്ചു എന്നു വരാവുന്നതാണ്‌ (1കൊരി.7:32-35). പുനര്‍വിവാഹം മാത്രമാണ്‌ അടുത്ത പടി എന്ന് ഒരിക്കലും ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌.

ചില നാടുകളില്‍ ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുന്നവരുടെ ഇടയിലെ വിവാഹമോചനം അവിശ്വാസികളുടെ ഇടയില്‍ ഉള്ളതുപോലെ അതേ അനുപാതത്തില്‍ കാണപ്പെടുന്നു എന്നത്‌ വളരെ ഖേദകരമായ ഒരു സത്യമാണ്‌. വീണ്ടും പറയട്ടെ; വിവാഹമോചനത്തെ ദൈവം വെറുക്കുന്ന ഒരു കാര്യമാണ്‌ (മലാ.2:16). ക്ഷമയും അനുരജ്ഞനവും ഒരു വിശ്വാസിയുടെ മുഖമുദ്ര ആയിരിക്കേണ്ടതാണ്‌ (ലൂക്കോ.11:4; എഫേ.4:32). ഒരുപക്ഷെ ഒരു വിശ്വാസിയുടെ ജീവിതപങ്കാളി മാനസാന്തരമില്ലാതെ വ്യഭിചരവൃത്തിയില്‍ ഏര്‍പ്പെട്ടതിന്റെ ഫലമായി വിവാഹവോചനം നേടേണ്ടിവന്നാല്‍ക്കൂടെ ആ സാഹചര്യത്തിലും ദൈവഹിതം ആരാഞ്ഞ്‌ അതിലും നന്‍മ കണ്ടെത്തി ദൈവനാമമഹത്വത്തിനായി ജീവിക്കുവാന്‍ ആ വിശ്വാസി ശ്രമിക്കേണ്ടതാണ്‌ (റോമ.8:28).ചോദ്യം: വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
മറ്റെല്ലാ ലൈംഗീക പാപങ്ങളെപ്പോലെ തന്നെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെയും വേദപുസ്തകം തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നു (പ്രവ.15:20; റോമ.1:29; 1കൊരി.5:1; 6:13,18; 2കൊരി.12:21; ഗലാ.5:19; എഫേ.5:3; കൊലോ.3:5; 1തെസ്സ.4:3; യൂദ.വാക്യം 7). വിവാഹത്തിനു മുമ്പ്‌ ലൈഗീക ബന്ധം പൂര്‍ണ്ണമായി വര്‍ജ്ജിക്കണമെന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌. വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം വ്യഭിചാരം പോലെയോ മറ്റു ലൈഗീക പാപങ്ങളെപ്പോലെയോ തന്നെ തെറ്റാണെന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌; കാരണം അത്‌ ഒരാളുടെ ജീവിതപങ്കാളിയുമായുള്ള ലൈംഗീക ബന്ധമല്ലല്ലോ. ഭാര്യാഭര്‍ത്തക്കന്‍മാര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തെ മാത്രമേ ദൈവം അനുവദിച്ചിട്ടുള്ളു (എബ്രാ. 13:4).

പല രാജ്യങ്ങളിലും വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം ഇന്ന് ഒരു സാധാരണ കാര്യമായിത്തീര്‍ന്നിരിക്കയാണ്‌. പലപ്പോഴും ലൈംഗീകതയെ ഉല്ലാസതതിുനായിട്ടല്ലാതെ പ്രജനനത്തിനായി കാണാത്തതാണ്‌ അതിന്റെ പ്രധാന കാരണം. ലൈംഗീകതയില്‍ സുഖവും ഉല്ലാസവും ഉണ്ട്‌ എന്നതില്‍ സംശയമില്ല. അതങ്ങനെയാണ്‌ ദൈവം സൃഷ്ടിച്ചിരിക്കുന്നത്‌. സ്ത്രീയും പുരുഷനും ലൈംഗീകതയിലെ സുഖം വിവാഹത്തിന്റെ പരിധിക്കുള്ളില്‍ അനുഭവിക്കുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ ലൈംഗീകതയുടെ പരമപ്രധാനമായ ഉദ്ദേശം ഉല്ലാസമല്ല പ്രജനനമാണ്‌. വിവാഹത്തിനു മുമ്പ്‌ ലൈംഗീക ബന്ധം ദൈവം അനുവദിക്കാതിരിക്കുന്നതിന്റെ കാരണം മനുഷവര്‍ഗ്ഗത്തെ ആവശ്യമില്ലാത്ത ഗര്‍ഭധാരണത്തില്‍ നിന്നും ആവശ്യമില്ലാത്ത കുഞ്ഞുങ്ങളുടെ ജനനത്തില്‍ നിന്നും തടയുവാനല്ലാതെ സുഖം അനുഭവിക്കുന്നതിനെ തടയുവാനല്ല.

ദൈവം ആഗ്രഹിക്കുന്നതു പോലെയുള്ള ലൈംഗീക ജീവിതമാണ്‌ മനുഷന്‍ നയിച്ചിരുന്നതെങ്കില്‍ നാം അധിവസിക്കുന്ന ഈ ഭൂമി ഇന്നത്തേതില്‍ നിന്ന് എത്ര അധികം വ്യത്യസ്തമായിരിക്കും എന്ന് ഊഹിച്ചു നോക്കുക. ലൈംഗീക രോഗങ്ങള്‍ ഒന്നും ഇല്ലാത്ത, അവിവാഹിതരായ മാതാക്കള്‍ ഇല്ലാത്ത, അനാവശ്യമായ ഗര്‍ഭധാരണവും ഗര്‍ഭച്ഛിദ്രവും ഇല്ലാത്ത ഒരു ലോകമായിരിക്കും അത്‌. വിവാഹത്തിനു മുമ്പ്‌ പൂര്‍ണ്ണ ലൈംഗീകവര്‍ജ്ജനം മാത്രമാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. അങ്ങനെയുള്ള ലൈംഗീകവര്‍ജ്ജനം ജീവനെ രക്ഷിക്കുന്നു, കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുന്നു, ലൈംഗീകതക്ക്‌ അതിന്റേതായ മാറ്റും മഹത്വവും കൊടുക്കുന്നു; ഇതിലൊക്കെയുപരി മനുഷന്‌ ലൈംഗീകത ദാനമായി കൊടുത്ത ദൈവത്തിന്‌ മഹത്വവും ലഭിക്കുന്നു.ചോദ്യം: ത്രിത്വത്തെപ്പറ്റി വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നത്?

ഉത്തരം:
ക്രിസ്തയനികള് പഠിപ്പിക്കുന്ന തൃത്വം എന്ന ഉപദേശം ഏറ്റവും വൈഷമ്യം നിറഞ്ഞിരിക്കുന്നതിന്റെ കാരണം അത് എളുപ്പത്തില് വിശദീകരിക്കുവാന് സാധിക്കുകയില്ല എന്നതിനാലാണ് ത്രിത്വത്തിന്റെ ഉപദേശം തന്നെ മനുഷര്ക്ക് മനസ്സിലാക്കുവാന് ബുദ്ധിമുട്ടാണ്; പിന്നല്ലേ വിശദീകരിക്കുന്നത്! ദൈവം മനുഷനെക്കാള് അപരിമിതമായി വലിയവനായതിനാല് ദൈവത്തെപ്പറ്റി പൂര്ണ്ണമായി മനസ്സിലാക്കുവാന് നമുക്ക് സാധിക്കുകയില്ലല്ലോ. ബൈബിള് വ്യക്തമായി പഠിപ്പിക്കുന്ന സത്യം പിതാവ് ദൈവമാണ്, പുത്രന് ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ് എന്നാണ്. ബൈബിള് വ്യക്തമായി പഠിപ്പിക്കുന്ന മറ്റൊരു കാര്യം ദൈവം ഏകനാണ് എന്ന സത്യമാണ്. ത്രിത്വത്തിലുള്ള മൂവരുടേയും അന്വേന്യ ബന്ധങ്ങളെപ്പറ്റി പല കാര്യങ്ങള് നമുക്കു മനസ്സിലാക്കമെങ്കിലും അത് പൂര്ണ്ണമായി ഗ്രഹിക്കുവാന് സാധിക്കുകയില്ല. അതുകൊണ്ട് അത് വാസ്ഥവമല്ല എന്നോ വേദാധിഷ്ടിതമല്ലെന്നോ വരുന്നില്ല.

ഈ വിഷയത്തെക്കുറിച്ചു പഠിക്കുമ്പോള് മനസ്സില് കരുതേണ്ട ആദ്യത്തെ കാര്യം ത്രിത്വം എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല എന്നതാണ്. ഈ വാക്കുപയോഗിച്ചിരിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ എല്ലാ ഗുണാതിശയങ്ങളും ഒരുപോലെ ഉള്ക്കൊണ്ടിരിക്കുന്ന മൂന്നു പേര് നിത്യതയില് നിന്ന് ഉണായിരുന്നു എന്ന സത്യം മനസ്സിലാക്കിക്കൊടുക്കാനാണ്.

ഇങ്ങനെ പറഞ്ഞതുകൊണ്ട് മൂന്നു ദൈവങ്ങള് ഉണ്ടെന്ന് ചിന്തിക്കരുത്. ത്രിത്വം എന്ന വാക്ക് മൂന്നു വിഭിന്ന ആളത്വങ്ങളുള്ള ഏക ദൈവത്തെ കുറിക്കുന്നതാണ്. ഈ വാക്ക് വേദപുസ്തകത്തില് ഇല്ലാത്തതുകൊണ്ട് അതുപയോഗിക്കുവാന് പാടില്ല എന്നു ശഠിക്കരുത്. ദൈവത്വത്തെ എളുപ്പത്തില് കുറിക്കുവാന് വേറൊരു വാക്കില്ലല്ലോ. ഉദ്ദാഹരണമായി 'വല്യപ്പച്ചന്' എന്ന വാക്ക് വേദപുസ്തകത്തില് ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് അക്കാലത്ത് വല്യപ്പച്ചന്മാര് ഇല്ലായിരുന്നു എന്ന് ചിന്തിക്കുവാന് കഴിയുമോ? അബ്രഹാം യാക്കോബിന്റെ വല്യപ്പച്ചന് ആയിരുന്നില്ലേ? അതുകൊണ്ട് ത്രിത്വം എന്ന വാക്കിനെപ്പറ്റി അടികൂടേണ്ട ആവശ്യമില്ല. ആ വാക്കുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്ന ആശയം വേദപുസ്തകത്തില് ഉണ്ടോ എന്നാണ് നോക്കേണ്ടത്. ഇപ്പോള് നമുക്ക് വേദപുസ്തക വാക്യങ്ങളീലേക്ക് ശ്രദ്ധ തിരിക്കാം.

(1) ദൈവം ഏകനാണ് (ആവ.6:4; 1കൊരി.8:4; ഗലാ.3:20: 1തിമോ.2:5).

(2) ത്രിത്വത്തില് ഒന്നിലധികം ആളത്വങ്ങളുണ്ട് (ഉല്പ.1:1, 26: 3:22: 11:7; യേശ.6:8; 48:16; 61:6; മത്താ.3:16,17; 28:19; 2കൊരി.13:14). പഴയനിയമ വാക്യങ്ങള് മനസ്സിലാക്കുവാന് എബ്രായഭാഷയെപ്പറ്റി അല്പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഉല്പ.1:1 ല് "എലോഹീം" എന്ന ബഹുവചന നാമമാണ് ദൈവം എന്ന വാക്കായി തര്ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഉല്പ.1:26; 3:22; 11:7; യെശ.6:8 എന്നീ വാക്യങ്ങളില് ദൈവത്തെ കുറിക്കുവാന് "നാം" എന്ന ബഹുവചന സര്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത്. "എലോഹിം" എന്ന വാക്കും "നാം" എന്ന സര്വനാമവും സംശയലേശമെന്യേ രണ്ടിലധികം ആളുകളെ കുറിക്കുന്നതാണ്. കാരണം ഇംഗ്ലീഷിലോ നമ്മുടെ ഭാഷയിലോ ഉള്ളതുപോലെ ഏകവചനം, ബഹുവചനം എന്ന വ്യത്യാസമല്ലാതെ ചില ഭാഷകളില് ഉള്ളതുപോലെ ഏകവകനം, ദ്വിവചനം, ബഹുവചനം എന്ന വ്യത്യാസം എബ്രായ ഭാഷയിലുണ്ട്. ദ്വിവചനം എബ്രായഭാഷയില് ജോഡിയായി കാണപ്പെടുന്ന കണ്ണുകള്, കാലുകള് എന്നിവക്കാണ് ഉപയോഗിക്കുന്നത്. "എലോഹിം" എന്നതും "നാം" എന്നതും ബഹുവചനരൂപങ്ങള് ആയതുകൊണ്ട് ആ വാക്കുകള് രണ്ടിലധികം അളുകളെയാണ് കുറിക്കുന്നത് എന്നതിന് സംശയമില്ല (പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്).

(3) യെശ.48:16 ലും 61:1 ലും പുത്രന് സംസാരിക്കുമ്പോള് പിതാവിനേയും പരിശുദ്ധാത്മാവിനേയും പറ്റി പറയുന്നു. യെശ.61:1 ഉം ലൂക്കോ.4:14-19 വരെ വാക്യങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുക. പുത്രനാണ് സംസാരിക്കുന്നതെന്ന് മനസ്സിലാകും. മത്താ.3:16,17 ല് ക്രിസ്തുവിന്റെ സ്നാനത്തെപ്പറ്റി വിവരിച്ചിരിക്കുന്ന സ്ഥലത്ത് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില് വരുന്നതും പിതാവിന്റെ അശരീരി ശബ്ദവും ഉണ്ടല്ലോ. അതുപോലെ മത്താ.28:19 ലും 2കൊരി.13:14 ലും ത്രിത്വത്തിലെ മുന്നു പേരേയും തനിത്തനിയായി എടുത്തു പറഞ്ഞിട്ടുണ്ട്. പഴയനിയമത്തില് യഹോവ എന്നും കര്ത്തവ് എന്നും രണ്ടു പദപ്രയോഗങ്ങള് ഉണ്ട്. യഹോവക്ക് ഒരു പുത്രനുള്ളതായി നാം വായിക്കുന്നു (സങ്കീ.2:7,12; സദൃ.30:2-4). ആത്മാവ് യഹോവയില് നിന്നും വ്യത്യാസമുള്ളതായി കാണുന്നുണ്ട് (സംഖ്യ.27:18). ആത്മാവ് ദൈവത്തില് നിന്നും വിഭിന്നനാണെന്നും കാണുന്നു (സങ്കീ.51:10-12). പുത്രനായ ദൈവം പിതാവായ ദൈവത്തില് നിന്നും വിഭിന്നനാണെന്ന് പറഞ്ഞിരിക്കുന്നു(സങ്കീ.45:6-7; എബ്രാ.1:8,9). പുതിയനിയമത്തില് യോഹ.14:16-7 വാക്യങ്ങളില് പിതാവ് മറ്റൊരു കാര്യസ്തനായ പരിശുദ്ധാത്മാവിനെ അയക്കുന്നതായി പറഞ്ഞിരിക്കുന്നു. പുത്രന് പിതാവില് നിന്നും പരിശുദ്ധാത്മാവില് നിന്നും വിഭിന്നനാണെന്ന് പറഞ്ഞിരിക്കുകയാണ്. മറ്റെത്രയോ വേദഭാഗങ്ങളില് പുത്രന് പിതാവിനോടു സംസാരിക്കുന്നതായി കാണുന്നു. താന് സംസാരിച്ചത് തന്നോടു തന്നെയാണോ? ഒരിക്കലും അല്ല. പിതാവ് തന്നില് നിന്ന് വിഭിന്നവായ വേറൊരു ആളാണ് എന്നതില് സംശയം ആവശ്യമില്ല.

(4) ത്രിത്വത്തിലെ എല്ലാ അംഗങ്ങളേയും ദൈവമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പിതാവു ദൈവമാണ് (യോഹ.6:27; റോമ. 1:7; 1പത്രോ.1:2). പുത്രന് ദൈവമാണ് (യോഹ.1:1, 14; റോമ.9:5; കൊലോ.2:9; എബ്രാ.1:8; 1യോഹ.5:20). പരിശുദ്ധാത്മാവ് ദൈവമാണ് (പ്രവ.5:3-4; 1കൊരി.3:16). നമ്മില് വാസം ചെയ്യുന്ന ദൈവം പരിശുദ്ധാത്മാവാണ് (റോമ.8:9; യോഹ.14:16-17; പ്രവ.2:1-4).

(5) ത്രിത്വത്തില് കീഴ്വണക്കം. വേദപുസ്തകം പറയുന്നത് പിതാവിനും പുത്രനും പരിശുദ്ധാത്മാവ് കീഴ്വണങ്ങിയിരിക്കുന്നു എന്നും പുത്രന് പിതാവിനു കീഴ്വണങ്ങിയിരിക്കുന്നു എന്നുമാണ്. ഇത് അവര് തമ്മിലുള്ള അന്വേന്യ ബന്ധത്തിന്റെ കാര്യമാണെന്നല്ലാതെ ദൈവീകമഹത്വത്തില് ആരെങ്കിലും കുറവുള്ളവരാണെന്ന് ധരിക്കരുത്. ദൈവത്തെപ്പറ്റി മനുഷമനസ്സിന് മനസ്സിലാക്കുവാന് കഴിയാത്ത ഒരു കാര്യമാണിത്. പുത്രനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്യങ്ങള് (ലൂക്കോ.22:42; യോഹ.5:36; 20:21; 1യോഹ. 4:14). പരിശുദ്ധാത്മാവിനെപ്പറ്റി പറഞ്ഞിരിക്കുന്ന വാക്യങ്ങള് (യോഹ.14:16,26; 15:26; 16:7; പ്രത്യേക ശ്രദ്ധക്ക് യോഹ.16:13-14).

(6) ത്രിത്വത്തിലെ ഓരോരുത്തരുടേയും പ്രത്യേക പ്രവര്ത്തനങ്ങള്: സകലത്തിന്റേയും കാരണഭൂതനും ഉറവിടവും പിതാവാണ്. 1) അഖിലാണ്ഡം (1കൊരി.8:6; വെളി.4:11); 2) ദൈവീക വെളിപ്പെടുത്തലുകള് (വെളി.1:1); 3)രക്ഷ (യോഹ,3:16,17) 4) യേശുവിന്റെ മാനുഷീക വേലകള് (യോഹ.5:17; 14:10). ഇങ്ങനെ സകല കാര്യങ്ങളും ആരംഭിക്കുന്നത് പിതാവാണ്, പിതാവില് നിന്നുമാണ്.

പിതാവ് തന്റെ വേല ചെയ്യുന്നത് പുത്രന് എനന് പ്രതിനിധിയില് കൂടെയാണ്. 1) സൃഷ്ടിയും പരിപാലനവും (1കൊരി.8:6; യോഹ.1:3; കൊലോ.1:16,17). 2) ദൈവീക വെളിപ്പാടുകള് (യോഹ.1:1; മത്താ.11:27; യോഹ.16:12-15; വെളി.1:1) 3)രക്ഷ (2കൊരി.5:19; മത്താ.1:21; യോഹ.4:42). ഈ കാര്യങ്ങളെല്ലാം പിതാവ് പുത്രനില് കൂടെയാണ് ചെയ്യുന്നത്. പുത്രന് പിതാവിന്റെ പ്രതിനിധിയാണ്.

പിതാവ് തന്റെ വേല ചെയ്യുന്നത് പരിശുദ്ധാത്മാവ് എന്ന മാദ്ധ്യമത്തില് കൂടെയാണ്. 1) സൃഷ്ടിയും പരിപാലനവും (ഉല്പ.1:2; ഇയ്യോ.26:13; സങ്കീ.104:30). 2)ദൈവീക വെളിപ്പാടുകള് (യോഹ.16:12-15; എഫേ.3:5; 2പത്രോ.3:21). 3) രക്ഷ (യോഹ.3:6; തീത്തോ.3:5; 1പത്രോ.1:2). 4) യേശുവിന്റെ പ്രവര്ത്തനങ്ങള് (യെശ.61:1; പ്രവ.10:38). പിതാവ് ഈ പ്രവര്ത്തനങ്ങള് എല്ലാം ചെയ്യുന്നത് പരിശുദ്ധാത്മാവിന്റെ ശക്തി കൊണ്ടാണ്.

ത്രിത്വത്തെ പൂര്ണ്ണമായി പ്രതിനിധീകരിക്കുന്ന ഒരു ഉദ്ദാഹരണവും ഇല്ല. മുട്ടക്ക് മൂന്നു ഭാഗങ്ങളുണ്ട്. അതിന്റെ തോട്, വെള്ളക്കരു, മഞ്ഞക്കരു. എന്നാല് മുട്ടത്തോട് മുട്ടയല്ലാല്ലോ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും ദൈവത്തിന്റെ ഭാഗങ്ങളല്ല; ഓരോരുത്തരും പുര്ണ്ണ ദൈവമാണ്. വെള്ളം മൂന്നു നിലകളില് കാണുന്നു. നീരാവി, ദ്രാവകം, ഐസ്കട്ടി. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്നു നിലകളല്ല. വെള്ളത്തിന്റെ ഉദ്ദാഹരണത്തിന് അല്പം കൂടുതല് സാമ്യമുണ്ടെങ്കിലും അത് ദൈവത്തിന്റെ ആളത്വത്തെ പൂര്ണ്ണമായി ചിത്രീകരിക്കുന്നതല്ല. അപ്രമേയനായ ദൈവത്തെ പരിമിതിയുള്ള ഏതു ഉദ്ദാഹരണം കൊണ്ടൂം ചിത്രീകരിക്കുവാന് ഒരിക്കലും സാധിക്കുകയില്ല. ദൈവത്തിന്റെ ആളത്വത്തെ മനസ്സിലാക്കുവാന് ശ്രമിക്കുന്നതിനു പകരം അവന്റെ വലിപ്പവും അവന്റെ മഹത്വവും അവന്റെ സ്നേഹവും മനസ്സിലാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. "ഹ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള് എത്ര അപ്രമേയവും അവന്റെ വഴികള് എത്ര അഗോചരവും ആകുന്നു. ദൈവത്തിന്റെ മനസ്സ് അറിഞ്ഞവന് ആര്?" (റോമ. 11:33-34).ചോദ്യം: എന്താണ്‌ അന്യഭാഷാ ഭാഷണം എന്ന കൃപാവരം? അന്യഭാഷാ ഭാഷണം എന്ന കൃപാവരം ഇന്നും നിലവിലുണ്ടോ?

ഉത്തരം:
അപ്പൊ. പ്രവ.2:1-4 വരെയുള്ള വാക്യങ്ങളിലാണ്‌ ആദ്യമായി അന്യഭാഷാവരം പ്രബല്യത്തിലായതായി നാം വായിക്കുന്നത്‌. അന്ന്‌ അവിടെ കൂടിയിരുന്ന ആളുകളോട്‌ അവരവരുടെ സ്വന്തഭാഷയില്‍ അപ്പൊസ്തലന്‍മാര്‍ സുവിശേഷം പങ്കു വയ്ക്കുകയാണുണ്ടായത്‌. "അവര്‍ ദൈവത്തിന്റെ അത്ഭുതകാര്യങ്ങള്‍ പ്രസ്താവിക്കുന്നത്‌ നാം നമ്മുടെ സ്വന്തഭാഷകളില്‍ കേള്‍ക്കുന്നു" എന്നാണ്‌ കൂടുയിരുന്നവര്‍ പറഞ്ഞത്‌ (പ്രവ.2:11). അതുകൊണ്ട്‌ ഒരാള്‍ തനിക്കറിഞ്ഞുകൂടാത്ത ഭാഷയില്‍ ആ ഭാഷ സംസാരിക്കുന്ന ആളിനോട്‌ സുവിശേഷം പങ്കുവയ്കുവാനുള്ള കൃപയ്ക്കാണ്‌ അന്യഭാഷാവരം എന്നു പറയുന്നത്‌.

1കൊരി.12-14 വരെ അദ്ധ്യായങ്ങളില്‍ അത്ഭുതവരങ്ങളെപ്പറ്റി അപ്പൊസ്തലനായ പൌലോസ്‌ വിവരിക്കുമ്പോള്‍ ഇങ്ങനെയാണ്‌ പറഞ്ഞിരിക്കുന്നത്‌. "സഹോദരന്‍മാരേ, ഞാന്‍ വെളിപ്പാടായിട്ടോ, ജ്ഞാനമായിട്ടോ, പ്രവചനമായിട്ടോ, ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ നിങ്ങളോടു സംസാരിച്ചുകൊണ്ട്‌ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക്‌ എന്തു പ്രയോജനം വരും?" (1കൊരി.14:6). അപ്പൊസ്തലന്റെ അഭിപ്രായത്തിലും പ്രവര്‍ത്തികള്‍ രണ്ടാം അദ്ധ്യായത്തില്‍ നടന്നതിന്റെ അടിസ്ഥാനത്തിലും അന്യഭാഷാവരം പ്രയോജനപ്പെടുന്നത്‌ അതു കേട്ടു മനസ്സിലാക്കുന്ന ആളുകള്‍ക്കു മാത്രമാണ്‌. മറ്റുള്ള ആര്‍ക്കെങ്കിലും അതു പ്രയോജനപ്പെടണമെങ്കില്‍ അത്‌ വ്യാഖ്യാനിക്കപ്പെട്ടിരിക്കണം.

വ്യാഖ്യാന വരം ഉള്ള ആളിന്‌ താന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷ കേട്ടു മനസ്സിലാക്കി അത്‌ വ്യാഖ്യാനിക്കുവാനുള്ള കഴിവാണുള്ളത്‌. അങ്ങനെ വ്യാഖ്യാന വരം ഉള്ള ആള്‍ അന്യഭാഷാവരമുള്ള ആള്‍ പറഞ്ഞ ദൂത്‌ എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷയിലേക്ക്‌ മാറ്റിക്കൊടുക്കുന്നു. "അതുകൊണ്ട്‌ അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനവരത്തിനായി പ്രര്‍ത്ഥിക്കട്ടെ" എന്ന്‌ പൌലോസ്‌ പറയുന്നു (1കൊരി.14:13). വ്യാഖ്യാനിക്കപ്പെടാത്ത അന്യഭാഷാ ഭാഷണത്തെപ്പറ്റി പൌലോസിന്റെ വാക്കുകള്‍ വളരെ കരുത്തുള്ളതാണ്‌. "എങ്കിലും സഭയില്‍ പതിനായിരം വാക്ക്‌ അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാള്‍ അധികം മറ്റുള്ളവരേയും പഠിപ്പിക്കേണ്ടതിന്‌ ബുദ്ധികൊണ്ട്‌ അഞ്ചു വാക്കു പറയുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു" (1കൊരി.14:19).

അന്യഭാഷ ഈ കാലത്തേക്കുള്ളതാണോ? 1കൊരി.13:8 ല്‍ അന്യഭാഷ നിന്നുപോകുന്നതിനെപ്പറ്റി പരാമര്‍ശമുണ്ട്‌. എന്നാല്‍ അത്‌ പൂര്‍ണ്ണമായതു വരുന്നതിനുമായി ബന്ധപ്പെടുത്തിയാണ്‌ പറഞ്ഞിരിക്കുന്നത്‌ (1കൊരി.13:10). "നിന്നു പോകും" "നീങ്ങിപ്പോകും" എന്ന്‌ രണ്ടു വ്യത്യാസമായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട്‌ പൂര്‍ണമായതു വരുന്നതിനു മുമ്പ്‌ അന്യഭാഷ നിന്നുപോകും എന്നു പറയുന്നവരുണ്ട്‌. ഒരു പക്ഷെ അങ്ങനെ പറയാമെങ്കിലും ഈ വാക്യങ്ങളില്‍ അത്‌ അത്ര വ്യക്തമല്ല. മറ്റു ചിലര്‍ യെശ.28:11; യോവേ.2:28,29 എന്നീ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്യഭാഷ വരുവാനുള്ള ദൈവകോപത്തിന്റെ അടയാളമായി കൊടുക്കപ്പെട്ടതായി പറയുന്നു. 1കൊരി.14:22 ല്‍ അന്യഭാഷയെ "അവിശ്വാസികള്‍ക്ക്‌ അടയാള" മായി ചിത്രീകരിച്ചിട്ടുണ്ടല്ലോ. ഈ വ്യാഖ്യാന ഗതി അനുസരിച്ച്‌ യെഹൂദന്‍മാര്‍ യേശുവിനെ അവരുടെ മശിഹയായി സ്വീകരിക്കാതിരുന്നതിന്‌ വരുവാനിരിക്കുന്ന ന്യായവിധിയുടെ അടയാളമായിട്ടാണ്‌ അന്യഭാഷാവരം കൊടുക്കപ്പെട്ടത്‌. അതുകൊണ്ട്‌ A.D 70 ല്‍ യെരുശലേം നഗരം ഇടിക്കപ്പെട്ട്‌ യിസ്രായേല്‍ജനം ന്യായം വിധിക്കപ്പെട്ടു കഴിഞ്ഞതോടെ അന്യഭാഷയുടെ ഉദ്ദേശം നിറവേറിക്കഴിഞ്ഞു എന്നാണവര്‍ പറയുന്നത്‌. ഇങ്ങനെയുള്ള ന്യായങ്ങള്‍ കൊണ്ട്‌ അന്യഭാഷാ വരം നിന്നുപോയി എന്നാണ്‌ മനസ്സിലാക്കേണ്ടത്‌. എന്നാല്‍ അന്യഭാഷാവരം നിന്നുപോയി എന്ന് വേദപുസ്തകത്തില്‍ വാക്യമില്ല.

അതേ സമയം ഇന്ന് അന്യഭാഷാവരം നിലവിലുണ്ടെങ്കില്‍ വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പരിധിക്കുള്ളില്‍ മാത്രമേ അത്‌ പ്രയോജനപ്പെടുത്തുവാന്‍ പാടുള്ളു എന്നത്‌ വിസ്മരിക്കരുത്‌. അത്‌ വാസ്തവത്തിലുള്ള ഒരു സംസാരഭാഷ ആയിരിക്കണം, (1കൊരി.14:10). വേറൊരു ഭാഷയിലുള്ള ആളിനോട്‌ ദൈവത്തിന്റെ സന്ദേശം അറിയിക്കുന്നതിനു വേണ്ടിയായിരിക്കണം അത്‌ ഉപയോഗിക്കേണ്ടത്‌ (പ്രവ.2:6-12). അപ്പൊസ്തലനായ പൌലോസ്‌ 1കൊരി.14 ല്‍ പറഞ്ഞിരിക്കുന്ന മറ്റു വ്യവസ്തകള്‍ക്കും കീഴ്പ്പെട്ടായിരിക്കണം അത്‌ ഉപയോഗിക്കേണ്ടത്‌. ഉദ്ദാഹരണമായി ഓരോരുത്തരായി വേണം സംസാരിക്കുവാന്‍. വ്യാഖാനിക്കുന്നവന്‍ ഇല്ലെങ്കില്‍ സംസാരിക്കുവാന്‍ പാടില്ല. ഈ സന്ദര്‍ഭത്തിലാണ്‌ സ്ത്രീകള്‍ സഭയില്‍ സംസാരിക്കുവാന്‍ പാടില്ല എന്ന് പൌലോസ്‌ പറഞ്ഞിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. ദൈവം കലക്കത്തിന്റെ ദൈവമല്ല എന്നും സകലവും ഉചിതമായും ക്രമമായും നടക്കട്ടെ എന്നു പറഞ്ഞുമാണ്‌ പൌലോസ്‌ ഈ അദ്ധ്യായം അവസാനിപ്പിച്ചിരിക്കുന്നത്‌.

വേറൊരു ഭാഷയിലുള്ള ആളിനോട്‌ സുവിശേഷം അറിയിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി വേണമെങ്കില്‍ ഒരാള്‍ക്ക്‌ താന്‍ പഠിക്കാത്ത ഒരു ഭാഷ സംസാരിക്കുവാനുള്ള കഴിവു കൊടുക്കുവാന്‍ ദൈവം സര്‍വശക്തനാണ്‌. കൃപാ വരങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ പരിശുദ്ധാത്മാവ്‌ സര്‍വാധികാരിയാണല്ലോ (1കൊരി.12:11). മിഷനറിമാര്‍ അവര്‍ ചെല്ലുന്ന സ്ഥലത്തെ ഭാഷ പഠിക്കുവാന്‍ ആവശ്യമില്ലാതെ ഉടനടി അവിടെയുള്ള ആളുകളോട്‌ സുവിശേഷ സന്ദേശം പങ്കു വയ്ക്കുവാന്‍ സാധിച്ചിരുന്നെങ്കിലുള്ള അവസ്ഥ ഒന്നൂഹിച്ചു നോക്കുക. അവരുടെ വേല എത്ര അധികം കണ്ട്‌ ഫലപ്രദമായിരുന്നിരിക്കും എന്നതില്‍ സംശയമില്ലല്ലോ. എന്നാല്‍ ദൈവം അങ്ങനെയല്ലല്ലോ ഇന്നു പ്രവര്‍ത്തിക്കുന്നത്‌. ആദ്യനൂറ്റാണ്ടില്‍ സംഭവിച്ചതു പോലെ ഇന്ന് സംഭവിക്കുന്നില്ലല്ലോ. ഇന്ന് അന്യഭാഷവരപ്രാപ്തിയുണ്ട്‌ എന്നഭിമാനിക്കുന്നവരില്‍ അധിക പങ്കും ആളുകള്‍ പുതിയ നിയമ വ്യവസ്തകളെ മാനിക്കാതെയാണല്ലോ അതു ഉപയോഗിക്കുന്നത്‌. ഈ വക കാര്യങ്ങള്‍ കൊണ്ട്‌ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയുന്ന ഒരു കാര്യം അന്യഭാഷാവരം നിന്നുപോയി എന്നു തന്നെയാണ്‌. അതല്ലെങ്കില്‍ തുലോം ചുരുക്കമായി മാത്രം കാണുന്ന ഒരു വരമാണത്‌ എന്നു തനനെംയാണ്‌ തീരുമാനിക്കേണ്ടത്‌.

അന്യഭാഷയെ സ്വയ ആത്മീക അഭിവൃത്തിക്കായുള്ള "പ്രര്‍ത്ഥന ഭാഷ" ആയി കാണുന്നവര്‍ 1കൊരി.14:4, 28 എന്നീ വാക്യങ്ങളുടെ അടിസ്ഥാത്തിലാണ്‌ അങ്ങനെ മനസ്സിലാക്കുന്നത്‌. എന്നാല്‍ 1കൊരി.14 ല്‍ പൌലോസ്‌ ആവര്‍ത്തിച്ചു പറയുന്ന സത്യം അന്യഭാഷ സഭയില്‍ വയാസഖ്യാനിക്കപ്പെട്ടെങ്കിലേ മതിയാവൂ എന്നാണ്‌ (വാക്യ.5-12). അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിനെപ്പറ്റി പുതിയ നിയമത്തില്‍ വ്യക്തമായ ഒരു പരാമര്‍ശവുമില്ല. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഉദ്ദേശത്തെപ്പറ്റിയും പുതിയനിയമത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്ന ആളിനെപ്പറ്റിയും പരാമര്‍ശം ഇല്ല. മാത്രമല്ല അത്‌ സ്വയം ആത്മീക വര്‍ദ്ധനക്കാണെങ്കില്‍ ആ വരം ഇല്ലാത്തവര്‍ക്ക്‌ സ്വയം ആത്മീക വര്‍ദ്ധന വരുത്തുവാനുള്ള അവസരം ഇല്ലെന്നു വരുമോ? 1കൊരി.12:29,30 ല്‍ നിന്ന് എല്ലാവരും അന്യഭാഷ സംസാരിക്കുന്നില്ല എന്നത്‌ വളരെ വ്യക്തമാണല്ലോ.ചോദ്യം: തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള മൂന്നു ദിവസങ്ങള്‍ യേശുകര്‍ത്താവ്‌ എവിടെ ആയിരുന്നു?

ഉത്തരം:
1പത്രോ.3:18-19 ഇങ്ങനെ പറയുന്നു: "ക്രിസ്തുവും നമ്മെ ദൈവത്തോട്‌ അടുപ്പിക്കേണ്ടതിന്‌ നീതിമാനായി നീതികെടടപവര്‍ക്കു വേണ്ടി പാപം നിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്‍ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു. ആത്മാവില്‍ അവന്‍ ചെന്ന്, പണ്ട്‌ നോഹയുടെ കാലത്ത്‌ പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോട്‌ പ്രസംഗിച്ചു".

"ജഡത്തില്‍" എന്നും "ആത്മാവില്‍" എന്നുമുള്ള പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. ജഡവും ആത്മാവും ക്രിസ്തുവിന്റെ ജഡവും ആത്മാവുമാണ്‌. "ആത്മാവില്‍ ജീവിപ്പിക്കപ്പെട്ടു" എന്ന പ്രയോഗം കൊണ്ട്‌ മനസ്സിലാക്കേണ്ടത്‌ പാപപരിഹാരാര്‍ത്ഥം ക്രിസ്തു മരിച്ചപ്പോള്‍ തന്റെ ആത്മാവ്‌ പിതാവില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു എന്നാണ്‌ (മത്താ.27:46). ജഡവും ആത്മാവും എന്നു പറയുമ്പോള്‍ മത്താ.27:46 ലും റോമ.1:3-4 ലും എന്ന പോലെ ക്രിസ്തുവിന്റെ ജഡവും തന്റെ ആത്മാവും എന്നാണ്‌ മനസ്സിലാക്കേണ്ടത്‌; അല്ലാതെ ക്രിസ്തുവിനറെത ജഡവും പരിശുദ്ധാത്മാവും എന്നല്ല. ക്രിസ്തു തന്റെ രക്ഷണ്യവേല പൂര്‍ത്തിയാക്കിയപ്പോള്‍ വീണ്ടും തന്റെ ആത്മാവ്‌ ദൈവീക കൂട്ടായ്മയിലേക്ക്‌ മടങ്ങി.

1പത്രോ.3:18-22 വരെയുള്ള വാക്യങ്ങളില്‍ ക്രിസ്തുവിന്റെ കഷ്ടപ്പാടുകള്‍ക്കും തന്റെ തേജസ്കരണത്തിനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്‌ എന്ന് കാണുന്നു. തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടയിലുള്ള ദിവസങ്ങളെപ്പറ്റി പത്രോസ്‌ മാത്രമേ ഏതെങ്കിലും കാര്യം പറയുന്നുള്ളു. "പ്രസംഗിച്ചു" എന്ന് 19 ആം വാക്യത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന ആ വാക്ക്‌ സാധാരണ സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചു പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്കല്ല. ഈ വാക്കിന്റെ വാച്യാര്‍ത്ഥം "ഘോഷിക്കുക" "ജയഘോഷം കൊണ്ടാടുക" എന്നാണ്‌. യേശു ക്രൂശില്‍ പാടുപെട്ട്‌ മരിച്ചു. തന്റെ ജഡവും ആത്മാവും മരണത്തിനു വിധേയമായി. എന്നാല്‍ തന്റെ ആത്മാവ്‌ ജീവിപ്പിക്കപ്പെട്ട്‌ താന്‍ അത്‌ പിതാവിന്റെ കൈയില്‍ ഭരമേല്‍പിച്ചു. പത്രോസ്‌ പറയുന്നതനുസരിച്ച്‌ തന്റെ മരണത്തിനും പുനരുദ്ധാനത്തിനും ഇടക്ക്‌ ക്രിസ്തു "തടവിലുള്ള ആത്മാക്കളോട്‌" പ്രസംഗിച്ചു.

1പത്രോ.3:20 ല്‍ പത്രോസ്‌ ആളുകളെക്കുറിച്ച്‌ പറയുമ്പോള്‍ "എട്ടുപേര്‍" എന്നാണ്‌ പറയുന്നത്‌; "എട്ട്‌ ആത്മാക്കള്‍" എന്നല്ല. പുതിയനിയമത്തില്‍ 'ആത്മാക്കള്‍' എന്ന വാക്ക്‌ സാധാരണ ഉപയോഗിക്കുന്നത്‌ ദൈവദൂതന്‍മാരേയോ പിശാചുകളേയോ കുറിക്കുവാന്‍ വേണ്ടിയാണ്‌; മനുഷരെ കുറിക്കുവാന്‍ വേണ്ടിയല്ല. ക്രിസ്തു നരകത്തില്‍ പോയി എന്ന് നാം എവിടെയും വായിക്കുന്നില്ല. പ്രവ.2:31 ല്‍ താന്‍ പാതാളതതി ല്‍ പോയതായി വായിക്കുന്നു. പാതാളവും നരകവും ഒരു സ്ഥലമല്ല. മരിച്ചവര്‍ താല്‍കാലികമായി തങ്ങളുടെ പുനരുദ്ധാനം വരെ ആയിരിക്കുന്ന സ്ഥലമാണ്‌ പാതാളം. വെളി.20:11-15 വരെയുള്ള വാക്യങ്ങള്‍ ഈ കാര്യം വളരെ വ്യക്തമാക്കുന്നുണ്ട്‌. നരകം ക്രിസ്തുവില്ലാതെ മരിച്ചവരുടെ നിരന്തര വാസസ്ഥലമാണ്‌; പാതാളം അവരുടെ പുനരുദ്ധാനം വരെയുള്ള താല്‍കാലിക സ്ഥലവും.

നമ്മുടെ കര്‍ത്താവ്‌ മരിച്ചു തന്റെ ആത്മാവിനെ പിതാവിന്റെ കൈയില്‍ സമര്‍പ്പിച്ചു. അതേ സമയം താന്‍ മരിച്ചവരുടെ ആസ്ഥാനമായ പാതാളത്തില്‍ പോയി അവിടെയുണ്ടായിരുന്ന ആത്മാക്കളോട്‌ (വീണുപോയ ദൂതന്‍മാരോടായിരിക്കാം യൂദ. വാക്യം 6) പ്രസംഗിച്ചു; ആ ആത്മാക്കള്‍ക്ക്‌ 20 ആം വാക്യം പറയുന്നതുപോലെ നോഹയുടെ ജലപ്രളയത്തിനു മുമ്പുള്ള കാലത്തോട്‌ ഏതോ രീതിയില്‍ ബന്ധമുണ്ടായിരുന്നു. എന്താണ്‌ ക്രിസ്തു അവിടെ പ്രസംഗിച്ചതെന്ന് പത്രോസ്‌ പറയുന്നില്ല. ഏതായാലും രക്ഷയുടെ സന്ദേശമായിരിക്കുവാന്‍ ന്യായമില്ല. കാരണം വീണുപോയ ദൂതന്‍മാര്‍ക്ക്‌ വീണ്ടെടുപ്പില്ലല്ലോ (എബ്രാ.2:16). ഒരു പക്ഷെ അത്‌ പിശാചിന്റെയും അവന്റെ സേനകളുടെയും മേലുള്ള തന്റെ ജയഘോഷമായിരുന്നിരിക്കാം താന്‍ ചെയ്തത്‌ (1പത്രോ.3:22; കൊലോ.2:15). എഫേ.4:8-10 വരെ വായിക്കുമ്പോള്‍ ക്രിസ്തു പറുദീസയിലും (ലൂക്കോ.16:20;23:43) പോയി തന്റെ മരണത്തിനു മുമ്പു തന്നില്‍ വിശ്വസിച്ചിരുന്നവരെ സ്വര്‍ഗ്ഗത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി എന്നും മനസ്സിലാക്കണം. ഈ വേദഭാഗത്ത്‌ വളരെ വിശദീകരണങ്ങള്‍ ഒന്നും ഇല്ലെങ്കിലും "ബദ്ധന്‍മാരെ പിടിച്ചു കൊണ്ടു പോയി" എന്ന പ്രയോഗത്തില്‍ നിന്ന് നാം അങ്ങനെയാണ്‌ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതെന്ന് അനേക വേദപണ്ഡിതന്‍മാര്‍ വിശ്വസിക്കുന്നു.

അവസാനമായി പറയട്ടെ. ആ മൂന്നു ദിവസങ്ങളെപ്പറ്റി വളരെ അധികം വിശദീകരണങ്ങള്‍ ബൈബിള്‍ തരുന്നില്ല. താന്‍ പാതാളത്തില്‍ പോയി പിശാചിന്റെ മേലും അവന്റെ സൈന്യങ്ങളുടെ മേലും ജയഘോഷം പ്രഖ്യാപിച്ചെന്നും പറുദീസയില്‍ പോയി തന്റെ മരണത്തിനു മുമ്പ്‌ തന്നില്‍ വിശ്വസിച്ചിരുന്നവരെ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചെന്നും മനസ്സിലാക്കേണ്ടതാണ്‌. ഏതായാലും മരണാനന്തരം ആര്‍ക്കെങ്കിലും രക്ഷിക്കപ്പെടുവാന്‍ അവസരം കൊടുത്തു എന്ന് ചിന്തിക്കുവാന്‍ പാടില്ലാത്തതാണ്‌. ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും എന്നത്‌ ദൈവത്തിന്റെ മാറ്റമില്ലാത്ത വ്യവസ്ഥയാണ്‌ (എബ്ര.9:27). ആ മൂന്നു ദിവസങ്ങളെപ്പറ്റി ഇതില്‍ കൂടുതല്‍ കാര്യങ്ങള്‍ നാം ഇപ്പോള്‍ അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. നിത്യതയില്‍ നം അറിയപ്പെട്ടതുപോലെ തന്നേ നാമും അറിയുമല്ലോ.ചോദ്യം: ചൂതാട്ടത്തെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? ചൂതാട്ടം പാപമാണോ?

ഉത്തരം:
പണത്തെ പെരുക്കണം എന്ന ഉദ്ദേശത്തോടുകൂടി അടുത്ത്‌ എന്തു സംഭവിക്കും എന്ന്‌ അറിയുവാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ പണം ചെലവു ചെയ്യുന്നതിനെ ചൂതാട്ടം എന്ന്‌ വിളിക്കാവുന്നതാണ്‌. ചൂതാട്ടത്തെയോ, ബെറ്റുവയ്കുന്നതിനേയോ, ലൊട്ടറിയെയോ പേരുപറഞ്ഞ്‌ വേദപുസ്തകം കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍ ദ്രവ്യാഗ്രഹത്തില്‍ നിന്ന്‌ ഒഴിഞ്ഞിരിക്കുവാന്‍ വേദപുസ്തകത്തില്‍ കല്‍പനയുണ്ട്‌ (1തിമോ.6:10; എബ്ര.13:5). പെട്ടെന്ന്‌ പണക്കാരനാകുവാന്‍ ആഗ്രഹിക്കുന്നതില്‍ നിന്ന്‌ പിന്‍മാറണമെന്നും വേദപുസ്തകം മുന്നറിയിപ്പു തരുന്നുണ്ട്‌ (സദൃ.13:11; 23:5; സഭ.5:10). ആളുകള്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെടുന്നത്‌ ദ്രവ്യാഗ്രഹംകൊണ്ടും പെട്ടെന്ന്‌ പണക്കാരാകുവാനുള്ള ആഗ്രഹം കൊണ്ടുമാണല്ലൊ.

ചൂതാട്ടത്തിലെ തെറ്റ്‌ എന്താണ്‌? ചൂതാട്ടം ഒരു ബുദ്ധിമുട്ടുള്ള പ്രശ്നമാണ്‌. കാരണം ഇടക്കിടക്കു മാത്രം ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടാല്‍കൂടെ അത്‌ പണത്തെ പാഴാക്കുന്ന കാര്യമാണ്‌. ആളുകള്‍ ഏതെല്ലാം രീതിയിലാണ്‌ പണത്തെ പാഴാക്കുന്നത്‌? സിനിമക്ക്‌ പോകുന്നതും, അധികപണച്ചെലവുള്ള ഹോട്ടലില്‍ ആഹാരം കഴിക്കുന്നതും, ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും പോലെ തന്നെ ചൂതാട്ടവും പാഴ്ചെലവിന്റെ പട്ടികയില്‍ പെടുത്തേണ്ടതാണ്‌. പണം പാഴാക്കുവാനുള്ളതല്ല. ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ അത്‌ ഭാവി ആവശ്യത്തിലേക്ക്‌ കരുതേണ്ടതാണ്‌. അല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക്‌ കൊടുത്ത്‌ സഹായിക്കേണ്ടതാണ്‌; പണം പാഴാക്കുവാന്‍ പാടില്ലാത്തതാണ്‌.

വേദപുസ്തകത്തില്‍ ചൂതാട്ടം: വേദപുസ്തകത്തില്‍ ചൂതാട്ടത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഭാഗ്യം പരീക്ഷിക്കുന്നതിനെപ്പറ്റിയും ചീട്ടിട്ടു കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെപ്പറ്റിയും വായിക്കുന്നുണ്ട്‌. ലേവ്യാപുസ്തകത്തില്‍ ഏത്‌ ആടിനെ ബലിയിടണം ഏതിനെ വനാന്തരത്തിലേക്ക്‌ വിട്ടയക്കണം എന്ന് തീരുമാനിക്കുന്നത്‌ ചീട്ടിട്ടായിരുന്നു. യോശുവയുടെ കാലത്ത്‌ ഏതു ഗോത്രത്തിന്‌ ഏതുസ്ഥലം എന്നത്‌ തീരുമാനിച്ചത്‌ ചീട്ടിട്ടായിരുന്നു. നെഹമ്യാവിന്റെ കാലത്ത്‌ പട്ടണത്തിനുള്ളില്‍ ആരു താമസിക്കും വെളിയില്‍ ആരു താമസിക്കും എന്ന് തീരുമാനിച്ചതും ചീട്ടിട്ടായിരുന്നു. ഒടുവിലായി അപ്പൊസ്തലന്‍മാര്‍ യൂദക്കു പകരം ഒരാളെ തെരഞ്ഞെടുത്തതും ചിട്ടിട്ടു തന്നെയായിരുന്നു. "ചീട്ടു മടിയില്‍ ഇടുന്നു. അതിന്റെ വിധാനമോ യഹോവയില്‍ നിന്നത്രേ" എന്ന് സദൃ.16:33ല്‍ വായിക്കുന്നു. എന്നാല്‍ ഈ കാലത്ത്‌ വിശ്വാസികള്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്‌ ചീട്ടിട്ടാണ്‌ എന്ന് പുതിയനിയമത്തില്‍ എവിടെയും വായിക്കുന്നില്ല.

നൃത്തശാലകളും ലോട്ടറികളും: നൃത്തശാലകളും ലോട്ടറികളും എങ്ങനെയെങ്കിലും ആളുകളുടെ കൈയിലിരുന്ന് പണം അപഹരിക്കുവാന്‍ ഏതെല്ലാം വശ്യവ്യാപാര അടവുകളാണ്‌ പ്രയോഗിക്കുന്നത്‌! പലപ്പോഴും അവര്‍ ലഹരിപാനീയങ്ങള്‍ വളരെ വിലകുറച്ചോ അല്ലെങ്കില്‍ സൌജന്യമായോ കൊടുത്ത്‌ ആളുകളുടെ ചിന്തിച്ചു തീരുമാനിക്കുവാനുള്ള കഴിവിനെ ഇല്ലാതാക്കുന്നു. നൃത്തശാലകളില്‍ ആളുകളുടെ മനസ്സിനേയും ശരീരത്തേയും പ്രീണിപ്പിക്കുന്ന കാര്യങ്ങള്‍ കൊടുത്ത്‌ പണം അപഹരിക്കുന്നു. ലോട്ടറികളും അപ്രകാരം ആളുകളെ വശികരിച്ചാണ്‌ പണം വസൂലിക്കുന്നത്‌. പഠനങ്ങള്‍ തെളിയിക്കുന്നത്‌ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ പട്ടിണിപ്പാവങങളള്‍ ആണെന്നാണ്‌. പെട്ടെന്നു പണക്കാരാകുവാനുള്ള അമിതമായ ആശയില്‍ വെറിപിടിച്ച്‌ ആഹാരത്തിനുള്ളതുപോലും ചിലപ്പോള്‍ ലോട്ടറിക്കായി ചെലവാക്കുന്നു. ഇങ്ങനെ അനേകരുടെ ജീവിതം നശിച്ചു പോയിട്ടുണ്ട്‌.

ലോട്ടറിപ്രസ്ഥാനം എന്തുകൊണ്ട്‌ ദൈവത്തിന്‌ പ്രസാദമല്ല? പലരും ചൂതാട്ടത്തിലും ലോട്ടറിയിലും ചേരുന്നതിന്റെ ഒരു ഉദ്ദേശം ആവശ്യത്തിലധികം പണമുണ്ടെങ്കില്‍ ദൈവകാര്യങ്ങള്‍ക്കും മറ്റു നല്ലകാര്യങ്ങള്‍ക്കും ഒക്കെ കൊടുക്കാമല്ലോ എന്നു പറഞ്ഞാണ്‌. എന്നാല്‍ വാസ്തവം പറയട്ടെ ഇങ്ങനെ ലഭിക്കുന്ന പണത്തില്‍ നിന്ന്‌ ദൈവകാര്യങ്ങള്‍ക്കോ നല്ലകാര്യങ്ങള്‍ക്കോ കൊടുക്കുന്നവര്‍ ഇല്ല എന്നു തന്നെ പറയാം. പഠനങ്ങള്‍ തെളിയിക്കുന്ന മറ്റൊരു വാസ്തവം ലോട്ടറിയില്‍ നിന്നും മറ്റും വലിയ തുകകള്‍ സമ്മാനമായി ലഭിച്ചവരില്‍ മിക്കവരും ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരുടെ ആദ്യത്തെ സാമ്പത്തീക നിലയേക്കാള്‍ പരിതാപകരമായ നിലയിലേക്ക്‌ തള്ളപ്പെട്ടിട്ടുണ്ട്‌ എന്നതാണ്‌. ലോട്ടറിപ്പണം ആരും ദൈവകാര്യങ്ങള്‍ക്ക്‌ കൊടുക്കാറുമില്ല. ദൈവത്തിന്‌ നമ്മുടെ പണം ആവശ്യമില്ലല്ലോ (സങ്കീ.50:12). ബാങ്കുകൊള്ളയില്‍നിന്നും മയക്കുമരുന്നില്‍നിന്നും ലഭികകുലന്ന പണം ദൈവനാമമഹത്വത്തിന്‌ ഉതകാത്തതുപോലെ ലോട്ടറിപ്പണവും ദൈവനാമമഹത്വത്തിന്‌ പ്രയോജനമില്ലാത്തതാണ്‌. അനേക പട്ടിണിപ്പാവങ്ങളുടെ ദ്രവ്യാഗ്രഹത്തില്‍നിന്നുണ്ടായതാണല്ലോ ലോട്ടറിപ്പണം. "അന്യായമായി സമ്പാദിച്ച പണം കുറഞ്ഞുപോകും; അദ്ധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വരും" (സദൃ.13:11).

"ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംഷിച്ചിട്ട്‌ വിശ്വാസം വിട്ടുഴന്ന് ബഹുദുഃഖങ്ങള്‍ക്ക്‌ അധീനരായിത്തീര്‍ന്നിരിക്കുന്നു " (1തിമോ.6:10). "നിങ്ങളുടെ നടപ്പ്‌ ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണട്ോ‌ തൃപ്തിപ്പെടുവിന്‍. 'ഞാന്‍ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല' എന്ന് അവന്‍ തന്നെ അരുളിച്ചെയ്തിരിക്കുന്നല്ലോ" (എബ്രാ.13:5). മത്താ. 6:24 ഇങ്ങനെ പറയുന്നു: "രണ്ടു യജമാനന്‍മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ച്‌ മറ്റവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്ന് മറ്റവനെ നിരസിക്കും. നിങ്ങള്‍ക്ക്‌ ദൈവത്തെയും മാമോനെയും (ദ്രവ്യത്തെയും) സേവിപ്പാന്‍ കഴികയില്ല".ചോദ്യം: ചാരായം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ബൈബിള്‍ എനതാതണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
ലഹരിപാനീയങ്ങള്‍ കുടിക്കുന്നതിനെതിരായി അനേക മുന്നറിയിപ്പുകള്‍ വേദപുസ്തകത്തില്‍ കാണുന്നുണ്ട്‌ (ലേവ്യ.10:9; സംഖ്യ.5:3; ആവ.29:6; ന്യായാ.13:4,7. 14:1; 1ശമു.1:15; സദൃ.20:1; 31:4,6; യെശ.5:11,22; 24:9; 56:12; മീഖ.2:11; ലൂക്കോ.1:15). എന്നാല്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത്‌ ഉണ്ടാക്കിയിരിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളോ പാനീയങ്ങളോ മരുന്നുകളോ ഉപയോഗിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം പറയുന്നില്ല. ചില വേദഭാഗങ്ങളില്‍ വീഞ്ഞിനെ ക്രീയാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്‌. സഭാപ്രസംഗി 9:7 ല്‍ "നീ ചെന്ന് സന്തോഷത്തോടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞുകുടിക്ക" എന്ന് വായിക്കുന്നു. 104 ആം സങ്കീര്‍ത്തനത്തിന്റെ 15 ആം വാക്യത്തില്‍ വീഞ്ഞു മനുഷന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നു പറയുന്നുണ്ട്‌. ആമോ.9:14 ല്‍ സ്വന്ത ദ്രാക്ഷത്തോട്ടത്തില്‍ നിന്ന് വീഞ്ഞു കുടിക്കുന്നത്‌ അനുഗൃഹത്തിന്റെ ലക്ഷണമായിട്ടാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. യെശ.55:1 ല്‍ പാലും വീഞ്ഞും വാങ്ങിക്കൊള്ളുവീന്‍ എന്ന് പറഞ്ഞിട്ടുണ്ട്‌.

എന്നാല്‍ വീഞ്ഞു കുടിച്ച്‌ മത്തരാകുവാന്‍ പാടില്ല എന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്‌ (എഫേ.5:18). മത്തുപിടിക്കുന്നതിനെയും അതിന്റെ അനന്തര ഫലങ്ങളേയും വേദപുസ്തകം കുറ്റപ്പെടുത്തുന്നു (സദൃ.23:29-35). തങ്ങളുടെ ശരീരങ്ങളെ ഏതെങ്കിലും ഒന്നിന്‌ അടിമയാക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം കല്‍പിക്കുന്നുണ്ട്‌ (1കൊരി.6:12; 2പത്രോ.2:19). ലഹരിപാനീയങ്ങള്‍ മത്തുപിടിപ്പിക്കുന്നവയാണെന്നതില്‍ സംശയം ലേശം പോലുമില്ലല്ലോ. വേറൊരു വിശ്വാസിക്ക്‌ ഇടര്‍ച്ച ഉണ്ടാക്കുന്ന ഏതെങ്കിലുമോ അവരുടെ മന്‍സ്സാക്ഷിക്കു വിരോധമായി പാപം ചെയ്യുവാന്‍ ഉതകുന്ന കര്യമോ ഒരു വിശ്വാസി ചെയ്യുവാന്‍ വിലക്കപ്പെട്ടിരിക്കുന്നു (1കൊരി,8:9-13). മാത്രമല്ല ഞാന്‍ ദൈവമഹത്വത്തിനുവേണ്ടിയാണ്‌ കുടിക്കുന്നതെന്ന് ഒരു വിശ്വാസിക്കും ഒരിക്കലും പറയുവാന്‍ സാധിക്കുകയില്ലല്ലോ (1കൊരി.10:31).

യേശുകര്‍ത്താവ്‌ വെള്ളത്തെ വീഞ്ഞാക്കി. താന്‍ വീഞ്ഞു കുടിചചിിരുന്നതായും വായിക്കുന്നുണ്ട്‌ (മത്താ.26:29). പുതിയ നിയമ കാലങ്ങളില്‍ അവിടങ്ങളിലെ വെള്ളം അത്ര ശുദ്ധമായിരുന്നില്ല. ഇക്കാലത്തെപ്പോലെ ജലശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അന്നില്ലാതിരുന്നതുകൊണ്ട്‌ പലപ്പോഴും കുടിവെള്ളം മാലിന്യങ്ങളും രോഗാണുക്കളും കലര്‍ന്നതായിരുന്നു. അതുകൊണ്ട്‌ ആളുകള്‍ ഇത്തരം അശുദ്ധങ്ങള്‍ ഇല്ലാത്ത മുന്തിരിച്ചാറാണ്‌ അധികമായി കുടിക്കുവാന്‍ ഉപയോഗിച്ചിരുന്നത്‌. 1തിമോ.5:23 ല്‍ അപ്പൊസ്തലനായ പൌലോസ്‌ തിമൊഥെയോസിനോട്‌ വെള്ളത്തിനു പകരം വീഞ്ഞു കുടിക്കുവാന്‍ പറഞ്ഞതിന്റെ പുറകിലെ രഹസ്യം വെള്ളം തിമൊഥെയോസിന്റെ വയറ്റിലെ അസുഖങ്ങള്‍ക്ക്‌ കാരണമായിരുന്നതിനാലാണ്‌. അത്‌ വെറും മുന്തിരിച്ചാറായിരുന്നുവെന്ന് പറയുന്നത്‌ ശരിയല്ല. എന്നാല്‍ ഇന്നു ലഭ്യമാകുന്ന തരത്തിലുള്ള വീര്യമുള്ള വീഞ്ഞായിരുന്നു അത്‌ എന്നും ചിന്തിക്കുവാന്‍ പാടില്ലാത്തതത്രേ. ഡോക്ടറന്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ലഹരിപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ മരുന്നുകളോ മറ്റോ ഉപയോഗിക്കുന്നതില്‍ നിന്ന് വിശ്വാസി വിലക്കപ്പെട്ടിട്ടില്ല. എന്നാല്‍ മദ്യപാനത്തില്‍ നിന്നും വീഞ്ഞുകുടിച്ചു മത്തരാകുന്നതില്‍ നിന്നും ഓരോ വിശ്വാസിയും പൂര്‍ണ്ണമായി ഒഴിഞ്ഞിരിക്കണം എന്നത്‌ ദൈവകല്‍പനയാണ്‌ (എഫെ.5:18; ഇകൊരി.6:12).

നമുക്കെല്ലാമറിയാവുന്നതുപോലെ പലപ്പോഴും ഒരു തമാശായി ആരംഭുക്കുന്ന കുടിപ്പഴക്കമാണ്‌ ഒരാളെ മുക്കുടിയനാക്കിത്തീര്‍ക്കുന്നത്‌. ചിലപ്പോള്‍ കൂട്ടുകാരെ തൃപ്തിപ്പെടുത്താനായൊ അല്ലെങ്കില്‍ ഒരു നേരമ്പോക്കിനായോ ആരംഭിച്ച ഈ ദുശ്ശീലം എത്ര കുടുംബങ്ങളെയാണ്‌ തകര്‍ത്തിരിക്കുന്നത്‌? ഒരു ക്രിസ്തീയ വിശ്വാസി യാതൊരു കാരണവശാലും ലഹരിപദാര്‍ത്ഥങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ കൂടി പാടില്ലാത്തതാണ്‌. മറ്റൊരാള്‍ക്ക്‌ ഇടര്‍ച്ച വരുത്തുന്നതോ കാലപ്പഴക്കത്തില്‍ തന്നത്താന്‍ ബാധിക്കപ്പെടുന്നതോ ദൈവനാമ മഹത്വത്തിനായിട്ടല്ലാത്തതോ ആയ ഒരു കാര്യത്തിലും ഒരു വിശ്വാസി ഏര്‍പ്പെടുവാന്‍ പാടില്ല. അതുകൊണ്ട്‌ ഒരു വിശ്വാസി ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നത്‌ ഒരു കാലത്തും അനുവദനീയമല്ല.ചോദ്യം: സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത്‌ അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?

ഉത്തരം:
സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷകളില്‍ പെങ്കെടുക്കാമോ എന്ന വിഷയത്തെപ്പോലെ വാദപ്രതിവാദങ്ങള്‍ക്കുള്‍പ്പെട്ട വേറൊരു വിഷയം ക്രിസ്തീയ സഭകളില്‍ ഇന്നുണ്ടോ എന്ന്‌ സംശയമാണ്‌. അതുകൊണ്ട്‌ സ്ത്രീയും പുരുഷനും എന്നുള്ള ഈ വിഷയം വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. സ്ത്രീകള്‍ ഇത്തരം ശുശ്രൂഷകള്‍ ചെയ്യുവാന്‍ പാടില്ല എന്ന്‌ വിശ്വസിക്കുന്ന സ്ത്രീകളും, അവ അനുവദനീയമാണ്‌ എന്നു വിശ്വസിക്കുന്ന പുരുഷന്‍മാരും ഉണ്ട്‌. ഇതിനെ വിവേകശുന്യത എന്നോ വിവേചനം എന്നോ മനസ്സിലാക്കുവാന്‍ പാടില്ലത്തതാണ്‌. ഇതിന്റെ പുറകിലെ വിവാദ വിഷയം വേദപുസ്തക വ്യാഖ്യാനം എന്നതാണ്‌.

1തിമോ.2:11-12 ഇങ്ങനെ വായിക്കുന്നു. "സ്ത്രീ മൌനമായിരുന്ന്‌ പൂര്‍ണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാനല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാന്‍ അനുവദിക്കുന്നില്ല". ഇതിങ്ങനെ ആയിരിക്കുന്നത്‌ മനുഷ സൃഷ്ടിയുടേയും (1തിമോ.2:13) പാപം ലോകത്തില്‍ പ്രവേശിച്ച വിധത്തിന്റേയും കാരണത്തിനാലാണ്‌ (1തിമോ.2:14). സ്ത്രീകള്‍ പുരുഷന്‍മാരെ ഉപദേശിക്കുന്നതും പുരുഷന്‍മാരുടെ മേല്‍ അധികാരം ചെലുത്തുന്നതും ദൈവം അപ്പൊസ്തലനായ പൌലൊസില്‍കൂടെ വിലക്കിയിരിക്കുകയാണ്‌. പാസ്റ്ററന്‍മാര്‍ ഉപദേശിക്കുന്നവരും ആത്മീക അധികാരം ചെലുത്തുന്നവരുമായതുകൊണ്ട്‌ ഈ വാക്യങ്ങളുടെ അടിസ്താനത്തില്‍ സ്ത്രീകള്‍ പാസ്റ്ററന്‍മാരായി ശുശ്രൂഷ ചെയ്യുന്നത്‌ വിലക്കപ്പെട്ടിരിക്കുകയാണ്‌.

സ്ത്രീകള്‍ പാസ്റ്ററന്‍മാരായിക്കുവാന്‍ പാടില്ല എന്ന തീരുമാനത്തെ തിരസ്കരിക്കുന്നവര്‍ ചില ന്യായങ്ങള്‍ ഉന്നയിക്കാറുണ്ട്‌. സാധാരണയായി ഉന്നയിക്കുന്ന വാദം അപ്പൊസ്തലനായ പൌലോസ്‌ അന്ന്‌ സ്ത്രീകള്‍ ഉപദേശിക്കുന്നതില്‍ നിന്ന്‌ അവരെ വിലക്കിയതിന്റെ കാരണം അന്നത്തെ സ്ത്രീകള്‍ വിദ്യാസമ്പന്നരല്ലായിരുന്നു എന്നതാണ്‌. എന്നാല്‍ ശ്രദ്ധിക്കുക: 1തിമോ.2:11-14 വരെയുള്ള ഭാഗത്ത്‌ വിദ്യാഭ്യാസയോഗ്യതയെപ്പറ്റി ഒരു പരാമര്‍ശവുമില്ല. എന്നുതന്നെയല്ല വിദ്യാഭ്യാസമാണ്‌ ശുശ്രൂഷകള്‍ക്ക്‌ മാനദണ്ഡമെങ്കില്‍ കര്‍ത്താവിന്റെ ശിഷ്യന്‍മാര്‍ പലരും അതിന്‌ യോഗ്യതയുള്ളവരാകുമായിരുന്നില്ലതാനും.

രണ്ടാമത്‌ അവര്‍ പറയുന്ന ന്യായം പൌലൊസ്‌ എഫേസോസ്‌ സഭയിലുള്ള സ്ത്രീകളെ മാത്രമേ ഇത്തരം ശുശ്രൂഷകളില്‍ നിന്ന്‌ വിലക്കിയുള്ളു എന്നാണ്‌. അതിന്‌ അവര്‍ പറയുന്ന വിശദീകരണം തിമോഥെയൊസ്‌ അന്ന്‌ എഫേസോസ്‌ സഭയുടെ ചുമതലയില്‍ ആയിരുന്നുവെന്നും ആ പട്ടണത്തിലെ പുറജാതികള്‍ ആര്‍ത്തെമിസ്‌ എന്ന മഹാദേവിയുടെ ആരാധകരായിരുന്നു എന്നും സ്ത്രീകളായിരുന്നു ആരാധനയില്‍ പ്രധാന പങ്കുകള്‍ വഹിച്ചിരുന്നത്‌ എന്നും അതുകൊണ്ട്‌ ആ പട്ടണത്തിലെ സ്ത്രീകള്‍ ക്രിസ്തീയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനെ പൌലോസ്‌ വിലക്കി എന്നുമാണ്‌. എന്നാല്‍ 1തിമോ.2:11-14 വരെയുള്ള ഭാഗത്ത്‌ ആര്‍ത്തെമിസിനെപ്പറ്റിയോ അതിന്റെ ആരാധനയെപ്പറ്റിയോ ഒരു സൂചന പോലും നാം കാണുന്നില്ല.

മൂന്നാമതായി അവര്‍ പറയുന്നത്‌ ഈ വേദഭഗം പുരുഷനേയും സ്ത്രീയേയും പറ്റിയല്ല, ഭാര്യയേയും ഭര്‍ത്താവിനേയും പറ്റിയുള്ളതാണ്‌ എന്നാണ്‌. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ഭാര്യയും ഭര്‍ത്താവും എന്നും തര്‍ജ്ജമ ചെയ്യാവുന്നതാണ്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ ആ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്‌. ശ്രദ്ധിക്കുക: ഇതേ വാക്കുകള്‍ ഇതേ അദ്ധ്യായത്തില്‍ 8-10 വരെയുള്ള വാക്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്‌. അവിടെ ഭാര്യയും ഭര്‍ത്താവും എന്ന്‌ ഈ വാക്കുകള്‍ തര്‍ജ്ജമ ചെയ്താല്‍ അര്‍ത്ഥം വികലമായിപ്പോകും. ഈ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്‌. 11-14 വരെയുള്ള വാക്യങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്‍മാരേയാണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന്‌ സന്ദര്‍ഭത്തില്‍ നിന്ന്‌ ഒരു സൂചനയുമില്ലതാനും.

സ്ത്രീകള്‍ പാസ്റ്ററന്‍മാരായിരിക്കാം എന്നു പറയുന്നവര്‍ സാധാരണയായി ഉന്നയിക്കാറുള്ള മറ്റൊരു ന്യായം ബൈബിളില്‍ മിരിയം, ദെബോറ, ഹല്‍ദ, പ്രിസ്കില്ല, ഫേബ തുടങ്ങിയ സ്ത്രീകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുണ്ടല്ലോ എന്നതാണ്‌. സ്ത്രീകള്‍ക്ക്‌ ക്രിസ്തീയ ശുശ്രൂഷകളില്‍ ഒരു പങ്കും പാടില്ലെന്ന്‌ ബൈബിള്‍ പഠിപ്പിക്കുന്നില്ല. അപ്പപ്പോള്‍ സ്ത്രീകള്‍ അവരുടെ നിലയിലുള്ള ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ പുതിയനിയമത്തിലെ വ്യക്തമായ നിലപാടിനെ ഒരിക്കലും അവഗണിക്കുവാന്‍ പാടുള്ളതല്ല.

അപ്പൊ.പ്ര. 18 ല്‍ അക്വില്ലാസിനെപ്പറ്റിയും പ്രിസ്കില്ലായെപ്പറ്റിയും വായിക്കുന്നു. അവര്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായിരുന്നുവെന്നും കാണുന്നു. പ്രിസ്കില്ലയുടെ പേര്‌ ആദ്യം എഴുതിയിര്‍ക്കുന്നതുകൊണ്ട്‌ ഒരു പക്ഷേ ശുശ്രൂഷകളില്‍ അവള്‍ തന്റെ ഭര്‍ത്താവിനേക്കാള്‍ ഗണനീയയായിരുന്നിരിക്കാം എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ അവളുടെ ശുശ്രൂഷ 1തിമോ.2:11-14 വരെയുള്ള വാക്യങ്ങളെ അവഹേളിച്ചുള്ളതായിരിക്കുവാന്‍ ഒരു ന്യായവുമില്ല. പ്രവ.18:26 ല്‍ അവര്‍ അപ്പൊലോസിനെ വീട്ടില്‍ കൈക്കൊണ്ട്‌ ദൈവവചനത്തില്‍ കൂടെ അവനെ ശിഷ്യനാക്കി എന്ന്‌ കാണുന്നു.

റോമ. 16:1 ല്‍ ഫേബയെ ഒരു ശുശ്രൂഷക്കാരത്തിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഫേബ ആ സഭയിലെ ഉപദേഷ്ടാവായിരുന്നു എന്ന്‌ ഊഹിക്കുവാന്‍ ന്യായമില്ല. "ഉപദേശിപ്പാന്‍ സമര്‍ദ്ധന്‍" എന്നത്‌ മൂപ്പന്‍മാരുടെ യോഗ്യതകളില്‍ ഒന്നായി എഴുതിയിട്ടുള്ളപ്പോള്‍ ശുശ്രൂഷകരുടെ യോഗ്യതകളില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌ (1തിമോ.3:1-13;തീത്തോ.1:6-9).

1തിമോ.2:11-14 ലേക്ക്‌ വീണ്ടും ശ്രദ്ധ തിരിക്കാം. 11,12 വാക്യങ്ങളില്‍ സ്ത്രീ ഉപദേഷ്ടാവായിരിക്കുവാന്‍ പാടില്ല എന്നു പറഞ്ഞ ശേഷം 13 ആം വാക്യത്തില്‍ അതിനുള്ള കാരണം പൌലോസ്‌ പറഞ്ഞിരിക്കുന്നത്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. "ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു; പിന്നെ ഹവ്വ. ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തില്‍ അകപ്പെട്ടത്‌". ആദ്യം ആദാമിനെ സൃഷ്ടിച്ച്‌ അവനു തുണയായിട്ടാണ്‌ ദൈവം ഹവ്വയെ സൃഷ്ടിച്ചത്‌. സൃഷ്ടിയിലെ ഈ മുറ മനുകുലത്തെ സര്‍വലൌകീകമായി അവരുടെ കുടുംബജീവിതത്തേയും സഭാജീവിത്തേയും സ്വാധീനിക്കേണ്ടതാണ്‌ (എഫേ.5:22-33). ഹവ്വ വഞ്ചിക്കപ്പെട്ട്‌ പാപത്തില്‍ അകപ്പെട്ടതുകൊണ്ട്‌ ഇന്ന്‌ സഭയില്‍ ഉപദേശിക്കുവാനും അധികാരം ചെലുത്തുവാനുമുള്ള സ്ഥാനം പുരുഷന്‍മാര്‍ക്ക്‌ ദൈവം കൊടുത്തിരിക്കുകയാണ്‌.

അതിഥിസല്‍കാരം, ദയ, സഹായം എന്നീ മറ്റു പല കൃപാവരങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെ വെല്ലാറുണ്ട്‌. സഭയിലെ മറ്റു പല ശുശ്രൂഷകളും സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്‌. പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിനോ പ്രവചിക്കുന്നതിനോ സ്ത്രീകള്‍ക്ക്‌ വിലക്കു കല്‍പിച്ചിട്ടില്ല (1കൊരി.11:15). പുരുഷന്‍മാരുടെമേലുള്ള ആത്മീക അധികാരം മാത്രമാണ്‌ വിലക്കിയിട്ടുള്ളത്‌. സ്ത്രീകള്‍ അവരുടെ കൃപാവര്‍ങ്ങള്‍ പരസ്യമായി വെളിപ്പെടുത്തുന്നതിനെ വേദപുസ്തകം വിലക്കിയിട്ടില്ല (1കൊരി.12). മറ്റുള്ളവരുടെ മുമ്പില്‍ ആത്മാവിന്റെ ഫലം വെളിപ്പെടുത്തുവാനും (ഗലാ.5:22-23) നഷ്ടപ്പെട്ടവരോടു സുവിശേഷം അറിയിക്കുവാനും സ്ത്രീയും പുരുഷനും ഒരുപോലെ ബാദ്ധ്യസ്തരാണ്‌ (മത്താ.28:18-20; പ്രവ.1:8; 1പത്രോ.3:15).

ആത്മീയ നേതൃത്വം കൊടുക്കുന്നതിനും ഉപദേശിക്കുന്നതിനും സഭയില്‍ ദൈവം പുരുഷന്‍മാരെയാണ്‌ ഏര്‍പ്പെടുത്തിരിക്കുന്നത്‌. സ്ത്രീകള്‍ ബുദ്ധികൂര്‍മതയില്‍ കുറവുള്ളവരായതുകൊണ്ടോ, പുരുഷന്‍മര്‍ സ്ത്രീകളേക്കാള്‍ ഉപദേശിക്കുവാന്‍ കഴിവുള്ളവര്‍ ആയതുകൊണ്ടോ (അതങ്ങനെയല്ലല്ലോ) അല്ല ഈ ക്രമീകരണം. തന്റെ സഭ ഇങ്ങനെ നടത്തപ്പെടണമെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നതെന്നു മാത്രം. ആത്മീയ നേതൃത്വം പുരുഷന്‍മാര്‍ തങ്ങളുടെ ജീവിതവിശുദ്ധിയിലും പവിത്രതയിലും ഏറ്റെടുക്കേണ്ടതാണ്‌. സ്ത്രീകള്‍ ആ നേതൃത്വം അംഗീകരിച്ച്‌ അതിന്‌ കീഴ്പടിയുകയും വേണം. സ്ത്രീകളെ പഠിപ്പിക്കുവാന്‍ സ്ത്രീകള്‍ക്ക്‌ അധികാരം ഉണ്ട്‌ (തീത്തോ.2;3-5). കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതില്‍ നിന്നും ബൈബിള്‍ സ്ത്രീകളെ വിലക്കിയിട്ടില്ല. പുരുഷന്റെ മേല്‍ അധികാരം ചെലുത്തുവാനും അവരെ ഉപദേശിക്കുവാനും മാത്രമേ സ്ത്രീകള്‍ക്ക്‌ വിലക്കുള്ളു. അങ്ങനെ നോക്കുമ്പോള്‍ ന്യായമായി പാസ്റ്ററന്‍മാരായിരിക്കുവാന്‍ ബൈബിള്‍ സ്ത്രീകളെ അനുവദിക്കുന്നില്ലെന്നര്‍ത്ഥം. അവരെ ഏതെങ്കിലും രീതിയില്‍ കൊച്ചാക്കുവാനുള്ള ഒരു ശ്രമമല്ലിത്‌. പ്രകൃതിദത്തായി സ്ത്രീയ്ക്‌ ലഭിച്ചിരിക്കുന്ന സ്ഥാനം അംഗീകരിക്കുന്നു എന്നു മാത്രം.ചോദ്യം: അന്യ വംശത്തില്‍ നിന്നുള്ള വിവാഹത്തെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം:
അന്യ ജാതിയില്‍ നിന്ന് വിവാഹം പാടില്ല എന്ന് പഴയ നിയമം പഠിപ്പിക്കുന്നു (ആവ.7:3-4). വിഗ്രഹ ആരാധനക്കാരായ പുറജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ദൈവജനത്തെ അവര്‍ വഴി തെറ്റിക്കും എന്നതായിരുന്നു അതിനു കാരണം. അതുപോലെ പുതിയനിയമത്തിലും വിവാഹബന്ധത്തില്‍ വിലക്കു കല്‍പിച്ചിട്ടുണ്ട്‌. അത്‌ വെറും ജാതിയുടേയോ വംശത്തിന്റേയോ അടിസ്ഥാനത്തിലല്ല. "നിങ്ങള്‍ അവിശ്വാസികളോട്‌ ഇണയില്ലാപ്പിണ കൂടരുത്‌; നീതിക്കും അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിന്‌ ഇരുളിനോട്‌ എന്താണ്‌ കൂട്ടായ്മ?" (2കൊരി. 6:14). ഏകദൈവ വിശ്വാസികളായിരുന്ന യിസ്രയേല്യര്‍ അവിശ്വാസികളായ മറ്റു ജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്‌ എന്നു പറഞ്ഞിരുന്നതുപോലെ സത്യദൈവവിശ്വാസികളായ ക്രിസ്ത്യാനികളും അവിശ്വാസികളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്നതാണ്‌ കല്‍പന. അല്‍പം കൂടെ വ്യക്തമായിപ്പറഞ്ഞാല്‍ അന്യവംശക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്‌ എന്ന് ബൈബിള്‍ പറഞ്ഞിട്ടില്ല.

ഒരു വ്യക്തിയെപ്പറ്റി നാം തീരുമാനിക്കേണ്ടത്‌ തന്റെ ശരീര നിറത്തിന്റെ അടിസ്ഥാനത്തിലല്ല; സ്വഭാവത്തിന്റെ അടിസ്ഥനത്തിലാണ്‌. ശരീര നിറത്തിന്റേയോ മറ്റേതെങ്കിലും ഭൌമീക കാര്യത്തിന്റേയോ അടിസ്ഥനത്തില്‍ നാം മുഖപക്ഷം കാണിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്നു (യാക്കോ.2:1-10, ഒന്നാം വാക്യവും ഒന്‍പതാം വാക്യവും പ്രത്യേകം ശ്രദ്ധിക്കുക). ഒരു ക്രിസ്തീയ വിശ്വാസി തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത്‌ വറും ഭൌമീക കാര്യങ്ങളെ ആശ്രയിച്ചായിരിക്കരുത്‌. ക്രിസ്തുവില്‍ വിശ്വസിച്ച്‌ വീണ്ടും ജനനം പ്രാപിച്ച ആളാണോ എന്നാണ്‌ ആദ്യമായി ഉറപ്പു വരുത്തേണ്ടത്‌ (യോഹ.3:3-5). മിശ്രവിവാഹം ശരിയോ തെറ്റോ എന്നതല്ല പ്രശ്നം; വിവാഹം ദൈവസന്നിധിയില്‍ ആലോചിച്ച്‌ പ്രര്‍ത്ഥിച്ച്‌ ദൈവഹിതം മനസ്സിലാക്കി ചെയ്യേണ്ട ഒരു കാര്യമാണ്‌. വെറും ഭൌമീകമല്ല ആത്മീയകാര്യത്തിനാണ്‌ മുന്‍ ഗണന കൊടുക്കേണ്ടത്‌.

മിശ്രവിവാഹം കൂടുതല്‍ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണെന്നതില്‍ സംശയമില്ല. കാരണം മിശ്രവിവാഹിതര്‍ക്ക്‌ തമ്മില്‍ തമ്മില്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ജീവിതത്തില്‍ ചെയ്യേണ്ടി വരുമെന്നു മാത്രമല്ല ചുറ്റുപാടുമുള്ളവരും ചിലപ്പോള്‍ അങ്ങനെയുള്ളവരെ സ്വീകരിക്കുവാന്‍ അല്‍പം മടി കാണിച്ചു എന്നുവന്നേക്കാവുന്നതാണ്‌. ചിലര്‍ക്ക്‌ സ്വന്തകുടുംബങ്ങളില്‍ നിന്നു തന്നെ അവഗണനയും പുച്ഛവും സഹിക്കേണ്ടി വരും. ചിലപ്പോള്‍ അവരുടെ മക്കളേയും മക്കളുടെ ഭാവിയേയും ഇത്‌ ബാധിച്ചു എന്നു വരാവുന്നതാണ്‌. ഇങ്ങനെയുള്ള കാര്യങ്ങളെ ശ്രദ്ധയോടെ പരിഗണിച്ച ശേഷമേ ഒരു മിശ്രവിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടുള്ളു. എന്നാല്‍ വേദപുസ്തകം മിശ്രവിവാഹത്തെ വിലക്കിയിട്ടില്ല എന്ന് മറക്കരുത്‌.ചോദ്യം: പച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?

ഉത്തരം:
പഴയനിയമത്തില്‍ യിസ്രായേലിനോട്‌ ദൈവം കല്‍പിച്ചത്‌ ഇപ്രകാരമായിരുന്നു. "മരിച്ചവര്‍ക്കുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌; മെയ്മേല്‍ പച്ചകുത്തരുത്‌; ഞാന്‍ യഹോവ ആകുന്നു"(ലേവ്യ.19:28). പുതിയനിയമ വിശ്വാസികള്‍ ന്യായപ്രമാണത്തിന്‍ കീഴിലല്ല എന്നത്‌ വാസ്തവമാണെങ്കിലും (റോമ.10:4; ഗലാ.3:23-25; എഫേ.2:15), പുതിയ നിയമത്തില്‍ പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനേപ്പറ്റിയോ ഒരു പരാമര്‍ശവും ഇല്ലെങ്കിലും, പഴയനിയമത്തില്‍ അങ്ങനെ ഒരു കല്‍പന ഉള്ളതുകൊണ്ട്‌ ആ ചോദ്യത്തിന്‌ അല്‍പം പരിഗണന കൊടുക്കുന്നത്‌ നല്ലതാണ്‌.

ഈ വിഷയം പരിഗണിക്കുമ്പോള്‍ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തോട്‌ "കര്‍ത്താവേ ഞാന്‍ ചെയ്യുവാന്‍ പോകുന്ന ഈ കര്‍മ്മത്തെ നീ അനുഗ്രഹിച്ച്‌ നിന്റെ മഹത്വത്തിനാക്കി മറ്റേണമേ" എന്ന്‌ യഥാര്‍ത്ഥത്തില്‍ പ്രര്‍ത്ഥിക്കുവാന്‍ കഴിയുമോ എന്നതാണ്‌. "ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍" (1കൊരി.10:31). പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ മുറിവു വരുത്തുന്നതിനേപ്പറ്റിയോ പുതിയ നിയമത്തില്‍ ഒരു പരാമര്‍ശവും ഇല്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ പച്ചകുത്തുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്‌ എന്നതിന്‌ ഒരു തെളിവുമില്ല.

ഇതിനോടുള്ള ബന്ധത്തില്‍ പറയേണ്ട വേരൊരു കാര്യം ഔചിത്യം എന്നതാണ്‌. വിശ്വാസികള്‍ യോഗ്യമാം വണ്ണം വസ്ത്രം ധരിക്കണമെന്ന് 1തിമോ.2:9 ല്‍ പറയുന്നു. യോഗ്യമായി വസ്ത്രം ധരിക്കുക എന്നു പറഞ്ഞാല്‍ അതിന്റെ പ്രധാന അര്‍ത്ഥം ശരീരത്തിന്റെ മറയ്ക്കേണ്ട ഭാഗങ്ങള്‍ വേണ്ടവണ്ണം മറയ്ക്കുക എന്നതാണ്‌. എന്നാല്‍ അതിന്റെ പിന്നില്‍ നമ്മിലേക്ക്‌ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. യോഗ്യമായി വസ്ത്രം ധരിക്കുന്നവര്‍ തങ്ങളിലേക്ക്‌ ശ്രദ്ധ വരാത്ത വിധത്തില്‍ വസ്ത്രധാരണം ചെയ്യുന്നു. പച്ചകുത്തുന്നത്രും ശരീരത്തില്‍ മുറിവുണ്ടാക്കുന്നതും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്‌. അങ്ങനെയാണെങ്കില്‍ അതിനെ യോഗ്യമെന്നോ ഔചിത്യമെന്നോ കണക്കു കൂട്ടാന്‍ പറ്റില്ലല്ലോ.

ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ബൈബിളില്‍ തെളിവായ പരാമര്‍ശം ഇല്ലെങ്കില്‍ അത്തരം വിഷയങ്ങളെപ്പറ്റി നാം ഒരു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട തത്വം ശരിയോ തെറ്റോ എന്ന് സംശയമുള്ള ഒരു കാര്യവും ചെയ്യുവാന്‍ പാടില്ല എന്നതത്രേ. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ" എന്ന് റോമ.14:23 പറയുന്നു. നമ്മുടെ ആത്മാക്കളും ശരീരങ്ങളും കര്‍ത്താവ്‌ വിലകൊടുത്ത്‌ വാങ്ങിയിട്ടുള്ളതാണ്‌. 1കൊരി.6:19-20 പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനേപ്പറ്റിയോ പരാമര്‍ശിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍ അല്ലെങ്കിലും ഈ വാക്യങ്ങളിലെ തത്വം ഇവിടെ യോജിക്കുന്നതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പ്രിശുദ്ധത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്ക്‌ വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1കൊരി.6:19-20). നാം നമ്മുടെ ശരീരം കൊണ്ട്‌ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്ന് തീരുമാനിക്കുമ്പോഴെല്ലാം ഈ സത്യം മറക്കുവാന്‍ പാടില്ലാത്തതാണ്‌. നമ്മുടെ ശരീരം ദൈവത്തിന്റെ വകയാണെങ്കില്‍ നാം അതിനെ പച്ചകുത്തുകയോ പാടുകള്‍ വരുത്തുകയോ ചെയ്യുന്നതിനു മുമ്പ്‌ ദൈവത്തില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിയിരിക്കേണ്ട്താണ്‌.ചോദ്യം: വളര്‍ത്തുമൃഗങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഉണ്ടോ? മൃഗങ്ങള്‍ക്ക്‌ ആത്മാവുണ്ടോ?

ഉത്തരം:
സ്വര്‍ഗ്ഗത്തില്‍ മൃഗങ്ങള്‍ ഉണ്ടോ എന്നും മറ്റുമുള്ള വിഷയങ്ങളെപ്പറ്റി ബൈബിളില്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍ വേദപുസ്തകത്തിന്റെ പൊതുവായ തത്വങ്ങളുടെ അടിസ്താനത്തില്‍ ഈ വിഷയത്തെപ്പറ്റി അല്‍പം വെളിച്ചം കണ്ടെത്തുവാന്‍ കഴിയും. മനുഷര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്കും ഒരു ജീവശ്വാസം ഉണ്ട്‌ എന്ന്‌ ബൈബിള്‍ പറയുന്നു (ഉല്‍പ.1:30; 2:7; 6:17; 7:15,22). മൃഗങ്ങളും മനുഷരും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷന്‍ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ്‌ സൃഷ്ടിക്കപ്പെട്ടവനാണ്‌ എന്നതാണ്‌ (ഉല്‍പ.1:26-27). മൃഗങ്ങളെപ്പറ്റി അങ്ങനെ പറഞ്ഞിട്ടില്ല. അവ ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവയല്ല. മനുഷന്‍ ദൈവസാദൃശ്യത്തിലായതുകൊണ്ട്‌ മനുഷന്‌ ഒരു ആത്മാവുണ്ട്‌, മനസ്സുണ്ട്‌, വികാരങ്ങളും തീരുമാന ശക്തിയുമുണ്ട്‌. എന്നു മാത്രമല്ല, മനുഷന്‍ മരണശേഷം തുടര്‍ന്നു ജീവിക്കയും ചെയ്യുന്നു; അവന്റെ ആത്മാവ്‌ നിത്യാത്മാവാണ്‌. മൃഗങ്ങളുടെ ആത്മാവ്‌ (പ്രാണന്‍) അവയുടെ മരണത്തോടുകൂടി ഇല്ലാതാകയും ചെയ്യുന്നു.

ഈ തരുണത്തില്‍ മറ്റൊരു കാര്യം പറയേണ്ടത്‌ മൃഗങ്ങള്‍ ഉല്‍പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ ഭാഗമായിരുന്നു എന്നതാണ്‌ . ദൈവം മൃഗങ്ങളെ സൃഷ്ടിച്ച ശേഷം അത്‌ നല്ലത്‌ എന്ന്‌ കണ്ടു എന്നും വായിക്കുന്നു (ഉല്‍പ.1:25). എന്നാല്‍ പുതിയ ആകാശഭൂമികളെപ്പറ്റി പറയുന്ന സ്ഥലത്ത്‌ മൃഗങ്ങളെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ നമുക്ക്‌ വെറും ഊഹിക്കുവാനേ സാധിക്കയുള്ളൂ(വെളി.22:1). കര്‍ത്താവിന്റെ ആയിരമാണ്ടു വാഴ്ചയില്‍ മൃഗങ്ങള്‍ ഉണ്ടായിരിക്കും എന്നതിന്‌ സംശയമില്ലല്ലോ (യെശ.6:11; 65:25). ആ മൃഗങ്ങള്‍ ഈ ഭൂമിയില്‍ നാമായിരുന്നപ്പോള്‍ ഉണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ തന്നെ ആയിരിക്കുമോ എന്നു പറയുവാന്‍ ഒരു ന്യായവുമില്ല. ഏതായാലും നാം സ്വര്‍ഗത്തിലെത്തുമ്പോള്‍ സകലവും ദൈവത്തിന്റെ ഇംഗിതപ്രകാരമായിരിക്കുമെന്നും അത്‌ എന്തായിരുന്നലും നമുക്കും പ്രീയമായിരിക്കും എന്നതിനും അല്‍പം പോലും സംശയം ആവശ്യമില്ല.ചോദ്യം: ഡയനൊസറസിനെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു? വേദപുസ്തകം ഡയനൊസറസിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ?

ഉത്തരം:
ഈ ഭൂമിയുടെ വയസ്സ്‌, ഉല്‍പത്തിപ്പുസ്തകത്തിന്റെ വ്യാഖ്യാനം, നമുക്കു ചുറ്റുമുള്ള വസ്തുക്കളെപ്പറ്റിയുള്ള അഭിപ്രായം എന്നിവ ക്രിസ്തീയ വിശ്വാസികള്‍ക്കുള്ളില്‍ത്തന്നെ വിവാദ വിഷയങ്ങളായതുപോലെ ഡയനസറസിനെപ്പറ്റിയുള്ള ചോദ്യവും അക്കൂട്ടത്തില്‍ത്തന്നെയുള്ളതാണ്‌. ഈ ഭൂമിക്ക്‌ പലകോടി വര്‍ഷങ്ങള്‍ പഴക്കമുണ്ട്‌ എന്നു വിശ്വസിക്കുന്നവര്‍ പറയുന്നത്‌ വേദപുസ്തകത്തില്‍ ഡയനൊസറസിനെപ്പറ്റി ഒന്നും പറയുന്നില്ല, കാരണം ഭൂമിയില്‍ മനുഷവാസം തുടങ്ങുന്നതിന്‌ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇത്തരം ജീവികള്‍ ഭൂമിയില്‍ നിന്ന് തുടച്ചു മാറ്റപ്പെട്ടു കഴിഞ്ഞിരുന്നതുകൊണ്ട്‌ ബൈബിള്‍ എഴുത്തുകാര്‍ക്ക്‌ ഇത്തരം ജീവികളെപ്പറ്റി ഒന്നും അറിഞ്ഞുകൂടായിരുന്നു എന്നാണ്‌.

ഭൂമിക്ക്‌ താരതമ്യേന പ്രായം കുറവാണ്‌ എന്നു വിശ്വസിക്കുന്നവര്‍ പറയുന്നത്‌ വേദപുസ്തകത്തില്‍ ഡയനൊസറസ്‌ എന്ന വാക്ക്‌ ഉപയോഗിച്ചിട്ടില്ല എന്നതു വാസ്തവമാണെങ്കിലും, വേദപുസ്തകത്തില്‍ ഡയനൊസറസിനെപ്പറ്റി പ്രതിപാദ്യം ഉണ്ട്‌ എന്നാണ്‌. എബ്രായഭാഷയിലെ 'റ്റാനി`ന്‍' എന്ന വാക്ക്‌ മലയാളത്തില്‍ സര്‍പ്പമെന്നും, അഗ്നിസര്‍പ്പമെന്നും, ലിവ്യാത്ഥാനെന്നും മറ്റും തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്‌ ഇത്തരം ജീവിയെയാണ്‌ കുറിക്കുന്നത്‌ എന്നാണ്‌. കരയിലും വെള്ളത്തിലും ജീവിക്കുവാന്‍ കഴിവുള്ള ഇത്തരം ഇഴജീവികളെപ്പറ്റി വേദപുസ്തകത്തില്‍ മുപ്പതോളം പ്രാവശ്യം പരാമര്‍ശമുണ്ട്‌.

ഇത്തരം ജീവികളെപ്പറ്റി മുപ്പതോളം പ്രാവശ്യം പരാമര്‍ശമുണ്ടെന്നു മാത്രമല്ല ചില വേദപണ്ഡിതന്‍മാര്‍ കരുതുന്നത്‌ ഇയ്യോ.40:15 ല്‍ കാണുന്ന നദീഹയം എന്ന് തര്‍ജ്ജമ ചെയ്യപ്പെട്ടിരിക്കുന്ന വാക്ക്‌ വാസ്തവത്തില്‍ ഡയനൊസറസിനെപ്പറ്റിയാണ്‌ എന്നാന്ന്. മറ്റു വേദപണ്ഡിതന്‍മാര്‍ ഈ വാക്ക്‌ ആനയെയോ നീര്‍ക്കുതിരയെയോ കുറിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ആനക്കും നീര്‍ക്കുതിരക്കും വാലിന്‌ വണ്ണം കുറവാണല്ലോ. നദീഹയത്തിന്റെ വാലിനെ ദേവദാരു വൃക്ഷത്തോടാണല്ലോ ഉപമിച്ചിരിക്കുന്നത്‌. ഡയനൊസറസിന്റെ വാലിനും അത്തരം ഉപമാനം ശരിയാകുമല്ലോ എന്ന് ആദ്യത്തെ കൂട്ടര്‍ പറയുന്നു..

ഭൂമിയിലുള്ള പല പഴയ സംസ്കാരങ്ങളും ഇത്തരം ഭീമാകാരമുള്ള ഇഴജീവികളെപ്പറ്റി പറയുന്നുണ്ട്‌. ഡയനൊസറസിനെപ്പോലെയുള്ള ചിത്രീകരണങ്ങളും ശില്‍പങ്ങളും വടക്കെ അമ്മേരിക്ക, തെക്കേ അമ്മേരിക്ക എന്നി രാജ്യങ്ങളിലും, റോമാ, മായാ, ബാബിലോണ്‍ തുടങ്ങിയ സംസ്കാരങ്ങളിലും കാണാവുന്നതാണ്‌. മാര്‍ക്കോ പോളോയുടെ വിവരണങ്ങളില്‍ പോലും അന്നത്തെ മനുഷര്‍ക്ക്‌ ഇത്തരം ജീവികളെ പരിചയമുണ്ടായിനുന്നുവെന്ന് ചിന്തിക്കത്തക്ക പരാമര്‍ശം ഉണ്ട്‌. ആധുനീക യുഗത്തിലും ചിലര്‍ ഇത്തരം ജീവികളെ കണ്ടതായി പറയുന്നുണ്ടെങ്കിലും അത്‌ വിശ്വസനീയമല്ല. ഏതായാലും മനുഷനും ഇത്തരം ജീവികളും ഒരേസമയത്തു ഈ ഭൂമിയില്‍ സഹവാസം ചെയ്തിരുന്നു എന്നത്‌ തെളിയിക്കുവാന്‍ ചില ഫോസ്സിലുകളും ചില കാല്‍പ്പാടുകളും വടക്കേ അമ്മേരിക്കയിലും മദ്ധ്യപൂര്‍വ ഏഷ്യയിലും ചിലര്‍ കാണിക്കുന്നുണ്ട്‌.

വേദപുസ്തകത്തില്‍ ഡയനൊസറസിനെപ്പറ്റി പറയുന്നുണ്ടോ? തീര്‍ത്തുപറയുക അസാദ്ധ്യം എന്നേ പറയാനൊക്കൂ. ഒരാള്‍ വേദപുസ്തകത്തെയും ഇന്നത്തെ കണ്ടുപിടുത്തങ്ങളേയും എങ്ങനെ വീക്ഷിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വിഷയം മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. ഇവിടെ ഞങ്ങള്‍ വിശ്വസിക്കുന്നത്‌ ഈ ഭൂമിക്ക്‌ പ്രായം കുറവാണെന്നും ഇത്തരം ജീവികള്‍ നോഹയുടെ പ്രളയത്തിനു മുമ്പ്‌ മനുഷരോടൊപ്പം ഉണ്ടായിരുന്നു എന്നുമാണ്‌. ബൈബിളില്‍ ആ പേര്‌ ഉപയോഗിച്ചിട്ടില്ലെങ്കിലും ആ ജീവിയെപ്പറ്റി ബൈബിളില്‍ വായിക്കുന്നുണ്ട്‌ എന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.ചോദ്യം: കയീന്റെ ഭാര്യ ആരായിരുന്നു? കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നുവോ?

ഉത്തരം:
കയീന്റെ ഭാര്യ ആരായിരുന്നു എന്ന്‌ ബൈബിള്‍ വ്യക്തമായി പറയുന്നില്ല. ഈ ചോദ്യത്തിന്റെ ഉത്തരം കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നിരിക്കുവാനേ വഴിയുള്ളൂ എന്നാണ്‌. ഹാബേലിനെ കൊന്നപ്പോള്‍ കയീന്‌ എത്ര വയസ്സുണ്ടായിരുന്നു എന്ന്‌ ബൈബിള്‍ പറയുന്നില്ല (ഉല്‍പ.4:8). അവര്‍ രണ്ടുപേരും ഓരോ തൊഴില്‍ ചെയ്ത്‌ ജീവിച്ചിരുന്നതുകൊണ്ട്‌ രണ്ടു പേരും കുടുംബസ്തര്‍ ആയിരുന്നിരിക്കുവാനാണ്‌ സാധ്യത. ഹാബേല്‍ കൊല്ലപ്പെട്ടപ്പോള്‍ ആദാമിനും ഹവ്വക്കും വേറേ മക്കള്‍ ഉണ്ടായിരുന്നിരിക്കാനാണ്‌ സാധ്യത. പിന്നീട്‌ അവര്‍ക്ക്‌ മറ്റു മക്കള്‍ ഉണ്ടായി എന്ന്‌ പറയുന്നുണ്ട്‌ (ഉല്‍പ.5:4). ഹാബേലിനെ കൊല ചെയ്ത ശേഷം കയീനുണ്ടായ ഭീതി ആ സമയത്ത്‌ ആദാമിനും ഹവ്വക്കും മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌. കയീന്റെ ഭാര്യ (ഉല്‍പ.4:17) അവന്റെ സഹോദരി ആയിരുന്നിരിക്കാനേ വഴിയുള്ളൂ.

ആദാമിന്റേയും ഹവ്വയുടേയും കാലത്ത്‌ അവര്‍ മാത്രമേ മനുകുലത്തില്‍ പെട്ടവരായിരുന്നതിനാല്‍ അവരുടെ മക്കള്‍ അന്വേന്യം വിവാഹം ചെയ്തിരിക്കണം. ലേവ്യ പുസ്തകം 18:6-18 വരെയുള്ള വാക്യങ്ങളിലാണ്‌ ഒരേ കുടുംബത്തിലുള്ളവര്‍ അന്വേന്യം വിവാഹം ചെയ്യുന്നതിനെ ആദ്യമായി ദൈവം വിലക്കിയിരിക്കുന്നത്‌. ഒരേ കുടുംബത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന മക്കള്‍ക്ക്‌ പല വൈകല്യങ്ങളും ഉണ്ടായിരിക്കുന്നതായി കണ്ടിട്ടുണ്ട്‌; കുടുംബത്തിലെ വൈകല്യങ്ങള്‍ ഇരട്ടിക്കുന്നതാണ്‌ കാരണം. വെവ്വേറേ കുടുംബത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാകുംബോള്‍ അവര്‍ക്ക്‌ രണ്ടു പേര്‍ക്കും ഒരേ വൈകല്യം ഉണ്ടായിരിക്കുവാന്‍ സാധ്യത കുറവാണ്‌.

തലമുറകള്‍ കഴിഞ്ഞതോടെ മനുഷന്റെ ജീനുകള്‍ക്ക്‌ വളരെ അധികം മാറ്റങ്ങളും കേടുകളും സംഭവിച്ച്‌ അതിന്‌ മുബുണ്ടായിരുന്ന പവിത്രതയും മൌലീകത്വവും നഷ്ടപ്പെട്ടുപോയി. ആദാമിന്റേയും ഹവ്വയുടേയും ജീനുകള്‍ക്ക്‌ യാതൊരു കോട്ടവും ഇല്ലായിരുന്നതിനാല്‍ അവര്‍ക്കും അവരുടെ ആദ്യ തലമുറകള്‍ക്കും വളരെ ആരോഗ്യമായി നീണ്ട വര്‍ഷങ്ങള്‍ ജീവിക്കുവാന്‍ കഴിഞ്ഞിരുന്നു. അക്കാലത്ത്‌ ഒരേ കുടുംബത്തിലുള്ളവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നത്‌ കുഴപ്പമില്ലാത്ത കാര്യമായിരുന്നു. സ്വന്തം സഹോദരിയെ കയീന്‍ വിവാഹം കഴിച്ചു എന്ന് ചിന്തിക്കുവാന്‍ പോലും നമുക്ക്‌ ഒരു പക്ഷേ അപരിചിതവും ബുദ്ധിമുട്ടുമായിരിക്കാം. മനുഷ വര്‍ഗ്ഗത്തെ മുഴുവന്‍ ഒരേ സ്ത്രീപുരുഷനില്‍ നിന്ന് ദൈവം തുടങ്ങിയതിനാല്‍ രണ്ടാം തലമുറയില്‍ സ്വന്ത സഹോദരനും സഹോദരിയും തമ്മില്‍ വിവാഹം ചെയ്താലൊഴികെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.ചോദ്യം: സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റി സത്യവേദപുസ്തകം എന്തു പറയുന്നു? സ്വവര്‍ഗ്ഗഭോഗം പാപമാണോ?

ഉത്തരം:
സ്വവര്‍ഗ്ഗഭോഗം പാപമാണെന്ന് സത്യവേദപുസ്തകം വീണ്ടും വീണ്ടും പറയുന്നു (ഉല്‍പ.19:1-13: ലേവ്യ.18:22: റോമ.1:26-27; 1കൊരി.6:9). ദൈവത്തെ നിഷേധിക്കുന്നതിന്റേയും അനുസരിക്കാതിരിക്കുന്നതിന്റേയും ഫലമാണ്‌ സ്വവര്‍ഗ്ഗഭോഗം എന്ന് റോമ.1:26,27 വ്യക്തമായി പഠിപ്പിക്കുന്നു. ഒരുവന്‍ പാപത്തിലും അവിശ്വാസത്തിലും തുടരുമ്പോള്‍, ദൈവമില്ലാത്ത പാപജീവിതത്തിന്റെ ശൂന്യതയും നിരാശാജനകമായ അനുഭവങ്ങളും അവനു മനസ്സിലാക്കിക്കൊടുക്കേണ്ടതിന്‌ ദൈവം അവനെ അധിക ദുഷ്ടതയും ഹീനതയും നിറഞ്ഞ പാപങ്ങള്‍ക്ക്‌ "ഏലിച്ചുകൊടുക്കും" എന്ന് വേദപുസ്തകം പറയുന്നു. സ്വവര്‍ഗ്ഗഭോഗം എന്ന "മറുതലിപ്പില്‍" തുടരുന്നവര്‍ ദൈവരാജ്യം കൈവശമാക്കുകയില്ല എന്ന് 1കൊരി.6:9 പറയുന്നു. സ്വവര്‍ഗ്ഗഭോഗം ചെയ്യുവാനുള്ള ആസക്തിയോടുകൂടി ദൈവം ആരേയും സൃഷ്ടിക്കുന്നില്ല.

ഒരുവന്‍ സ്വവര്‍ഗ്ഗഭോഗി ആയിത്തീരുന്നത്‌ പാപത്തിന്റെ ഫലമായിട്ടാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു (റോമ.1:24-27). അന്തിമമായി അവരവരുടെ തീരുമാനത്തിന്റെ ഫലമാണത്‌. ക്രൂരത തുടങ്ങിയ മറ്റു പാപങ്ങളോടുള്ള പ്രതിപത്തി ചിലരുടെ പ്രകൃതി ആയിരിക്കുന്നതുപോലെ ചിലരുടെ പ്രകൃതിയില്‍ സ്വവര്‍ഗ്ഗഭോഗത്തോടുള്ള പ്രതിപത്തി ഉണ്ടായെന്നു വന്നേക്കാവുന്നതാണ്‌. അത്തരം പ്രതിപത്തി ആ വക പാപങ്ങള്‍ ചെയ്യുവാനുള്ള അനുവാദമായി കാണാവുന്നതല്ല. കോപ പ്രകൃതിയുള്ള ഒരുവന്‍ കോപിഷ്ഠനായി തുടരുന്നതു ശരിയാണോ? ഒരിക്കലും അല്ലല്ലോ. സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റിയും അങ്ങനെ തന്നെയാണ്‌.

മറ്റെല്ലാ പാപങ്ങളേക്കാളും സ്വവര്‍ഗ്ഗഭോഗം ഒരു വലിയ പാപമാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നില്ല. പാപങ്ങളെല്ലാം ദൈവത്തോടുള്ള മറുതലിപ്പാണ്‌. അതുപോലെ സ്വവര്‍ഗ്ഗഭോഗവും മനുഷരെ ദൈവത്തില്‍ നിന്ന് അകറ്റുന്ന മറ്റനേക പാപങ്ങളില്‍ ഒന്നായി 1കൊരി.6:9-10 ഉം വാക്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. വ്യഭിചാരക്കാരനേയും, വിഗ്രഹ ആരാധനക്കാരനേയും,ഭോഷ്കു പറയുന്നവനേയും മാനസ്സാന്തരപ്പെടുമ്പോള്‍ ദൈവം ക്ഷമിക്കുന്നതുപോലെ, സ്വവര്‍ഗ്ഗഭോഗിയും മാനസ്സാന്തരപ്പെട്ടാല്‍ ദൈവം ക്ഷമിക്കും എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഏതു പാപിക്കുമെന്നതുപോലെ സ്വവര്‍ഗ്ഗഭോഗിക്കും പാപത്തെ ജയിക്കുവാനുള്ള കൃപയും ശക്തിയും ദൈവം കൊടുക്കുമെന്നും വേദപുസ്തകം പഠിപ്പിക്കുന്നു (1കൊരി.6:11; 2കൊരി.5:17).ചോദ്യം: സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?

ഉത്തരം:
സ്വയഭോഗത്തെപ്പറ്റി വിശദീകരണമോ അതിനെപ്പറ്റി കൂടുതല്‍ വിവരങ്ങളോ ബൈബിള്‍ തരുന്നില്ല. സ്വയഭോഗത്തിലേക്ക്‌ ഒരാളെ നയിക്കുന്ന ഘടകങ്ങളാണ്‌ അതിനെ പാപമായി മാറ്റുന്നത്‌. ലൈംഗീക ഉത്തേജനവും, ലൈംഗീക ആസക്തിയുള്ള ചിന്തകളും, അശ്ലീല ചിത്രങ്ങളുമാണല്ലോ ഒരാളെ സ്വയഭോഗത്തിലേക്കു നയിക്കുന്നത്‌. ഈ വക കാര്യങ്ങളെയാണ്‌ നാം കൈകാര്യം ചെയ്യാണ്ടത്‌. കാമാസക്തി, അശ്ലീല ചിത്രങ്ങള്‍ കാണുവാനുള്ള പ്രവണത, അന്യജഡമോഹം എന്നിവയെ ജയിച്ചാല്‍ സ്വയഭോഗത്തേയും അതിജീവിക്കാവുന്നതാണ്‌.

ദുര്‍നടപ്പും, അശുദ്ധിയും, അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറയുവാന്‍ പോലും അരുത്‌ എന്ന് എഫേ. 5:3 പറയുന്നു. ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വയഭോഗത്തിന്റെ സ്ഥാനം എവിടെയെന്ന് ഊഹിച്ചുകൊള്ളുക. നാം ചെയ്യുന്ന കാര്യം വേറൊരാളോട്‌ അഭിമാനത്തോടുകൂടെ പറയുവാന്‍ കഴിയാത്തതാണെങ്കില്‍ അത്‌ ഒരു പാപമായിരിക്കുവാനാണ്‌ വഴി. മറ്റുള്ള ഒരാള്‍ നാം ചെയ്യുന്നത്‌ കണ്ടുപിടിച്ചാല്‍ നാം അതേപ്പറ്റി ലജ്ജിക്കേണ്ടി വരുമെങ്കില്‍ അത്‌ പാപം തന്നെ എന്ന് ഉറപ്പാക്കാം. നാം ചെയ്യുന്ന കാര്യം ദൈവസന്നിധിയില്‍ കൊണ്ടുവന്ന് ദൈവനാമ മഹത്വത്തിനു വേണ്ടി അതിനെ മാറ്റേണമേ എന്ന് ദൈവത്തോട്‌ ആത്മാര്‍ത്ഥമായി പറയുവാന്‍ കഴിയുന്നില്ലെങ്കില്‍ അതും തെറ്റു തന്നെ. സ്വയഭോഗം നാലുപേരുടെ മുമ്പില്‍ അഭിമാനിക്കത്തക്കതോ അല്ലെങ്കില്‍ ദൈവത്തിന്‌ നന്ദി കരേറ്റുവാന്‍ കഴിയുന്നതോ ആണെന്ന് തോന്നുന്നുല്ല.

നാം തിന്നുകയോ കുടിക്കുകയോ എന്തു ചെയ്താലും ദൈവനാമ മഹത്വത്തിനായി ചെയ്യണമെന്നാണ്‌ ബൈബിള്‍ നിര്‍ദ്ദേശിക്കുന്നത്‌ (1കൊരി.31). നാം ചെയ്യുന്ന കാര്യം ദൈവത്തിനു പ്രസാദമുള്ളതാണോ എന്ന് സംശയമുണ്ടെങ്കില്‍, അങ്ങനെയുള്ള കാര്യം ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. സ്വയഭോഗി ദൈവത്തിനു പ്രസാദമുള്ള കാര്യമാണോ ചെയ്യുന്നതെന്ന് സംശയമുണ്ടെല്ലോ. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ" എന്ന് റോമ. 14:23 ല്‍ വായിക്കുന്നു. സ്വയഭോഗം വിശ്വാസത്തിന്റെ പ്രവര്‍ത്തിയായി കാണുവാന്‍ കഴിയുകയില്ലല്ലോ. മറക്കുവാന്‍ പാടില്ലാത്ത വേറൊരു സത്യം നമ്മുടെ ആത്മാക്കളെ മാത്രമല്ല നമ്മുടെ ശരീരങ്ങളേയും കര്‍ത്താവ്‌ വിലകൊടുത്തു വാങ്ങിയിരിക്കുന്നു എന്നതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരമെന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവര്‍ അല്ല എന്നും അറിയുന്നില്ലയോ. ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1കൊരി.6:19-20). നാം നമ്മുടെ ശരീരം കൊണ്ട്‌ എവിടെ പോകുന്നു എന്നും എന്തു ചെയ്യുന്നു എന്നും തീരുമാനിക്കുന്നതിന്‌ ഈ വലിയ സത്യം നമ്മെ സ്വാധീനിക്കേണ്ടതാണ്‌. സ്വയഭോഗം ദൈവത്തെ പ്രസാദിപ്പിക്കുന്നതല്ല, അതിന്‌ ദുര്‍മാര്‍ഗ്ഗത്തിന്റേയും അശുദ്ധിയുടേതും പേരുള്ളതാണ്‌, ദൈവം നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥന്‍ എന്ന സത്യത്തെ വിസ്മരിക്കുന്നതാണ്‌. ഈ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ സ്വയഭോഗം ദൈവം വെറുക്കുന്ന ഒരു പാപമായിട്ടല്ലാതെ വേദപുസ്തകത്തിന്റെ അടിസ്ഥനത്തില്‍ കാണുവാന്‍ കഴിയുകയില്ല.