ചോദ്യം: മനുഷന്‍ ദൈവ സാദൃശ്യത്തിലും ദൈവത്തിന്റെ സ്വരൂപത്തിലും ആണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം എന്താണ്‌ (ഉല്‍പ.1:26-27)?

ഉത്തരം:
സൃഷ്ടിയുടെ അവസാനത്തില്‍ ദൈവം പറഞ്ഞു, "നാം നമ്മുടെ സാദൃശ്യത്തിലും നമ്മുടെ സ്വരൂപത്തിലും മനുഷനെ സൃഷ്ടിക്ക" (ഉല്‍പ.1:26) എന്ന്‌. അങ്ങനെ ദൈവം തന്റെ സൃഷ്ടിയുടെ വേല തന്റെ വ്യക്തിമുദ്ര പതിപ്പിച്ച്‌ അവസാനിപ്പിച്ചു എന്നു കാണാവുന്നതാണ്‌. മണ്ണില്‍ നിന്ന്‌ മനുഷനെ ഉണ്ടാക്കി അവന്റെ വായില്‍ ജീവശ്വാസം ഊതി ദൈവം മനുഷനെ ജീവനുള്ള ദേഹിയാക്കിത്തീര്‍ത്തു (ഉല്‍പ.2:7). അതുകൊണ്ട്‌ ദൈവസൃഷ്ടിയില്‍ മനുഷന്‍ മറ്റുള്ള എല്ലാ ജീവികളില്‍ നിന്നും വിഭിന്നനായിത്തീര്‍ന്നു. അങ്ങനെ ശരീരവും അതിനോട്‌ ദേഹിയും ആത്മാവുമടങ്ങിയ, എന്നു പറഞ്ഞാല്‍ ഭൌതീകവും അമൂര്‍ത്തവും ചേര്‍ന്ന ഒരു അതുല്യ സൃഷ്ടി ആണ്‌ മനുഷന്‍.

ദൈവസാദൃശ്യം എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ഗുണങ്ങള്‍ മനുഷന്‌ ഉണ്ടെന്നര്‍ത്ഥം. ദൈവം ആത്മാവാണ്‌ എന്ന്‌ നാം വായിക്കുന്നു (യോഹ.4:24). ദൈവത്തിനു ഒരു ഭൌതീക ശരീരം ഇല്ലെന്നത്‌ വാസ്തവം തന്നെ. എന്നാല്‍ ആദാമിന്‌ ഒരു ഭൌതീക ശരീരം ഉണ്ടായിരുന്നു എന്ന് നമുക്കറിയാം. ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോള്‍ ആദാം മഹത്വം അണിഞഞതവനും മരണം ഇല്ലാത്തവനും ആയിരുന്നു.

ആദാമിനു വെറും ഒരു ഭൌതീകശരീരം മാത്രം ഉള്ളവനായിട്ടല്ല ദൈവം അവനെ സൃഷ്ടിച്ചത്‌. മറ്റു ജീവികള്‍ക്ക്‌ ഒന്നും ഇല്ലാത്ത, അമൂര്‍ത്തമായ ഘടകങ്ങള്‍ മനുഷന്‌ ദൈവം കൊടുത്തു. ഈ ഭൂമിയെ വാഴുവാന്‍ അധികാരമുള്ളവനായി അഥവാ ദൈവത്തിന്റെ പ്രതിനിധി ആയിട്ടാണ്‌ ദൈവം മനുഷനെ സൃഷ്ടിച്ചത്‌ (ഉല്‍പ.1:28). അതു മാത്രമല്ല മനുഷന്‌ ദൈവത്തോടു കൂട്ടായ്മ ആചരിക്കുവാനുള്ള കഴിവും ഉള്ളവന്‍ ആയിട്ടാാണ്‌ ദൈവം മനുഷനെ സൃഷ്ടിച്ചിരിക്കുന്നത്‌. ദൈവത്തിന്റെ വ്യക്തിത്വം, സാന്‍മാര്‍ഗ്ഗികത, ആത്മീയത എന്നിവയാണ്‌ ദൈവസാദൃശ്യത്തിന്റെ പ്രധാന ഘടകങ്ങള്‍.

മനുഷന്റെ ദൈവസാദൃശ്യം മാനസീകമായും, ആത്മീകമായും, സാമൂഹികമായും വെളിപ്പെട്ടിരിക്കുന്നു.

മാനസീകമായി, മനുഷന്‍ ചിന്തിക്കുവാനും തീരുമാനിക്കുവാനും കഴിവുള്ളവന്‍ ആണ്‌. മനുഷന്‍ ചിന്തിച്ച്‌ സ്വയമായി തീരുമാനം എടുക്കേണ്ടവനാണ്‌. ദൈവത്തിന്റെ ബുദ്ധിശക്തിയേയും ഇഛാശക്തിയേയും ഇത്‌ പ്രതിഫലിക്കുന്നു. ആരെങ്കിലും എപ്പോഴെങ്കിലും ഒരു പുതിയ യന്ത്രം കണ്ടുപിടിക്കയോ, ഒരു പുസ്തകം എഴുതുകയോ, ഒരു ചിത്രം വരയ്ക്കുകയോ, ഒരു പുതിയ സംഗീതം സജ്ജമാക്കുകയോ, ഒരു പുതിയ കണക്ക്‌ കണ്ടുപിടിക്കയോ ചെയ്യുന്നത്‌ മനുഷന്‍ ദൈവ സാദൃശ്യത്തില്‍ ആയിരിക്കുന്നതുകൊണ്ടാണ്‌.

ധാര്‍മ്മീകമായി, ദൈവത്തെപ്പോലെ പൂര്‍ണ്ണ നീതിയിലും കുറ്റമില്ലായ്മയിലും ദൈവത്തിന്റെ വിശുദ്ധിയെ പ്രതിനിധീകരിക്കുന്നവന്‍ ആയിട്ടാണ്‌ മനുഷന്‍ സൃഷ്ടിക്കപ്പെട്ടത്‌. മനുഷനെ സൃഷ്ടിച്ച ശേഷം "എത്രയും നല്ലത്‌" എന്ന് ദൈവം കണ്ടു എന്ന് നാം വായിക്കുന്നു (ഉല്‍പ.1:31). നമ്മുടെ മനസ്സാക്ഷി നാം ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവരാണെന്ന് നമ്മെ വിളിച്ചറിയിക്കുന്നു. ആരെങ്കിലും ഒരു നിയമാവലി തയ്യാറാക്കുകയോ, അനീതിക്കെതിരായി പോരാടുകയോ, നന്‍മയെ പുകഴ്ത്തുകയോ, കുറ്റബോധം ഉള്ളവനായിത്തീരുകയോ ചെയ്യുന്നത്‌ മനുഷന്‍ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടതിനാലാണ്‌.

സാമൂഹ്യമായി, മനുഷന്‍ ഒരു സാമൂഹ്യജീവിയാണ്‌. അവന്‌ കൂട്ടായ്മ ആവശ്യമാണ്‌. ഇത്‌ ദൈവത്തിന്റെ തൃത്വത്തെയും അവന്റെ സ്നേഹത്തേയും അനുസ്മരിപ്പിക്കുന്നതാണ്‌. ഏദെന്‍ തോട്ടത്തില്‍ വെച്ച്‌ മനുഷന്‍ ദൈവീക കൂട്ടായ്മ അനുഭവിച്ചിരുന്നു (ഉല്‍പ.3:8). മനുഷന്‌ തുണെയായി സ്ത്രീയെ കൊടുത്തതിന്റെ കാരണം മനുഷന്‍ തനിയായി ഇരിക്കുന്നത്‌ നന്നല്ല എന്ന കാരണത്താലാണ്‌ (ഉല്‍പ.2:18). എപ്പോഴൊക്കെ ആരെങ്കിലും വിവാഹം കഴിക്കുകയോ, ഒരു സ്നേഹിതനെ സമ്പാദിക്കുകയോ, ഒരു കൊച്ചുകുട്ടിയെ ആലിംഗനം ചെയ്യുകയോ, ഒരു ക്ലബ്ബിലോ ഒരു സഭയിലോ അംഗമാവുകയോ ചെയ്യുമ്പോള്‍, മനുഷന്‍ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവനാണെന്ന് വിളിച്ചറിയിക്കുകയാണ്‌.

ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടതിനാലാണ്‌ ആദാമിന്‌ തെരഞ്ഞെടുക്കുവാനുള്ള കഴിവ്‌ ഉണ്ടായിരുന്നത്‌. ആദാം നീതിമാനായിട്ടാണ്‌ സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കിലും, ആദാം ദൈവത്തിനു വിരോധമായി അനീതിയെ തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചു. അവന്‍ അങ്ങനെ ചെയ്തതുകൊണ്ട്‌ തന്നിലുളളീ ദൈവസാദൃശ്യത്ത്നു കേടു സംഭവിപ്പിച്ച്‌ അങ്ങനെ അതിനെ പിന്‍ തലമുറകള്‍ക്കു കൈമാറ്റം ചെയ്തു. ഇന്നും മനുഷന്‍ ദൈവസാദൃശ്യം ഉള്ളവനാണ്‌ (യാക്കോ.3:9).എന്നാല്‍ പാപത്തിന്റെ കറയും നമ്മില്‍ ഒട്ടിയിട്ടുണ്ട്‌. മാനസീകമായി, ധാര്‍മ്മീകമായി, സാമൂഹികമായി, മാത്രമല്ല ശാരീരികമായി പോലും നാം പാപത്തിന്റെ പരിണിതഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരാണ്‌.

സുവിശേഷം മനുഷനില്‍ വരുത്തുന്ന വ്യത്യാസം എന്തെന്നാല്‍, ദൈവം മനുഷനെ വീണ്ടെടുക്കുമ്പോള്‍ നാം ആദ്യമനുഷനെപ്പോലെ ദൈവസാദൃശ്യത്തിലേയ്ക്ക്‌ മാറ്റപ്പെടുവാന്‍ "നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതു മനുഷനെ" (എഫെ.4:24) ധരിക്കുവാന്‍ ആനയിക്കപ്പെടുകയാണ്‌. നമ്മെ ദൈവത്തില്‍നിന്ന്‌ വേര്‍പിരിക്കുന്ന പാപത്തില്‍ നിന്നുള്ള ഈ വീണ്ടെടുപ്പ്‌ ദൈവകൃപയാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രം നമുക്കു ലഭ്യമാകുന്നതാണ്‌ (എഫെ.2:8-9). ക്രിസ്തുവില്‍കൂടെ ദൈവസാദൃശ്യത്തിലുള്ള പുതു സൃഷ്ടിയായി നാം മാറ്റപ്പെടുകയാണ്‌ ചെയ്യുന്നത്‌ (2കൊരി.5:17).



ചോദ്യം: മനുഷന്‍ ത്രിഘടക ജീവിയോ അതോ ദ്വിഘടക ജീവിയോ? മനുഷന്‌ ദേഹം, ദേഹി, ആത്മാവ്‌ എന്ന മൂന്നു ഘടകങ്ങള്‍ ഉണ്ടോ അതോ ദേഹം, ദേഹി-ആത്മാവ്‌ എന്ന രണ്ടു ഘടകങ്ങള്‍ മാത്രമാണോ ഉള്ളത്‌?

ഉത്തരം:
ഉല്‍പത്തി 1:26-27 അനുസരിച്ച്‌ മനുഷന്‍ മറ്റുള്ള ജീവികളില്‍ നിന്ന് വിഭിന്നനാണ്‌ എന്ന് മനസ്സിലാക്കാം. കാണാവുന്ന ശരീരവും, അതേസമയം അശരീരിയായ ദൈവത്തോടു ബന്ധം ഉണ്ടാകത്തക്കവണ്ണം കാണാനാവാത്ത ഭാഗങ്ങളും ഉള്ളവനായിട്ടാണ്‌ മനുഷനെ ദൈവം സൃഷ്ടിച്ചത്‌. എല്ലും തൊലിയും മാംസള ഭാഗങ്ങളും രക്തവും ഈ ഭൂമിയില്‍ ഉള്ളിടത്തോളം മനുഷന്‌ ഉണ്ട്‌. എന്നാല്‍ ദേഹി, ആത്മാവ്‌, ബുദ്ധിവൈഭവം, ഇഛാശക്തി, മനസ്സാകഷി എന്നീ കാണാനാവാത്ത ഘടകങ്ങളും മനുഷനുണ്ട്‌. ശരീര മരണ ശേഷവും ഇവ മരിക്കാതെ തുടര്‍ന്ന് ജീവിക്കുന്നു.

കാണാനാവുന്നതും കാണാനാവാത്തതുമായ ഇവ രണ്ടും സകല മനുഷര്‍ക്കും ഉണ്ട്‌. ഇവകളെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്ന് നോക്കാം. ഉല്‍പ. 2:7 അനുസരിച്ച്‌ മനുഷന്‍ ജീവനുള്ള ദേഹിയാണ്‌. സംഖ്യ.16:22 ല്‍ "സകലജഡത്തിന്റേയും ആത്മാക്കള്‍ക്ക്‌ ഉടയവനായ ദൈവമേ" എന്ന് ദൈവത്തെ വിളിച്ചിരിക്കുന്നു. "സകല ജാഗ്രതയോടും കൂടെ നിന്റെ ഹൃദയത്തെ കാത്തുക്കൊള്‍ക; ജീവന്റെ ഉത്ഭവം അതില്‍ നിന്നല്ലോ ആകുന്നത്‌" എന്ന് സദൃ.4:23 ല്‍ വായിക്കുന്നു. മനുഷഹൃദയം ഇഛയുടേയും വികാരത്തിന്റേയും കേന്ദ്രം ആണെന്ന് ഈ വാക്യത്തില്‍ നിന്ന് മനസ്സിലാക്കാം. അപ്പൊ.23:1 ല്‍ ഇങ്ങനെ വായിക്കുന്നു. "പൌലോസ്‌ ന്യായാധിപസംഘത്തെ ഉറ്റു നോക്കി: സഹോദരന്‍മാരേ ഞാന്‍ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുകൂടി ദൈവത്തിന്റെ മുമ്പെ നടന്നിരിക്കുന്നു എന്നു പറഞ്ഞു". നല്ലതും തെറ്റും നമുക്കു മനസ്സിലാക്കിത്തരുന്ന മനസ്സിന്റെ ഭാഗമാണ്‌ മനസ്സാക്ഷി. "ഈ ലോകത്തിന്‌ അനുരൂപമാകാതെ നന്‍മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേന്റതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവീന്‍" എന്ന് റോമ.12:2 ല്‍ വായിക്കുന്നു. ഇങ്ങനെ മറ്റനേക വാക്യങ്ങളില്‍ മനുഷന്റെ കാണാനാവാത്ത ഭാഗങ്ങളെപ്പറ്റി വായിക്കുന്നു. സകല മനുഷരും ഒരുപോലെ ഇവ രണ്ടും ഉള്ളവരായി കാണപ്പെടുന്നു.

ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ദേഹി, ആത്മാവ്‌ മാത്രമല്ല മനുഷനിലെ കാണപ്പെടാത്ത മറ്റു അനേക കാര്യങ്ങളെപ്പറ്റിയും വേദപുസ്തകം പറയുന്നുണ്ട്‌ എന്ന്‌ കാണുന്നു. എന്തൊക്കെ ആയാലും, ദേഹി, ആത്മാവ്‌, ഹൃദയം, മനസ്സ്‌, മനസ്സാക്ഷി എന്നിവ തമ്മില്‍ അഭേദ്യമായ ബന്ധം ഉണ്ട്‌ എന്ന്‌ മനസ്സിലാക്കാം. എന്നാല്‍ ദേഹിയും ആത്മാവും മനുഷന്റെ കാണപ്പെടാത്ത ഭാഗങ്ങളിലെ പ്രധാന ഘടകങ്ങളാണ്‌. അവയോടു ചേര്‍ന്ന്‌ മറ്റനേക ഘടകങ്ങളും ഉണ്ട്‌ എന്നതും മറക്കരുത്‌. ഇത്രയും അറിഞ്ഞിരിക്കെ, മനുഷന്‍ ദ്വിഘടക ജീവിയാണോ അതോ ത്രിഘടക ജീവിയാണോ എന്ന്‌ തീരുമാനിക്കുന്നത്‌ അത്ര ലഘുവായ കാര്യമല്ല എന്ന്‌ മനസ്സിലാക്കാം. ഈ വിഷയത്തെപ്പറ്റി പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു വാക്യം എബ്ര.4:12 ആണ്‌. "ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയുള്ളതും പ്രാണനേയും ആത്മാവിനേയും സന്ധിമജ്ജകളേയും വേര്‍പിരിക്കുംവരെ തുളച്ചു കയറുന്നതും ഹൃദയത്തിലെ ചിന്തനകളേയും ഭാവനകളേയും വിവേചിക്കുന്നതും ആകുന്നു". ഈ വിഷയത്തെപ്പറ്റി രണ്ടുകാര്യങ്ങള്‍ ഈ വാക്യം പഠിപ്പിക്കുന്നു. പ്രാണനും (ദേഹി) ആത്മാവും തമ്മില്‍ വേര്‍പിരിക്കുവാന്‍ കഴിയും എന്നതും, ദൈവവചനത്തിനു മാത്രമേ അത്‌ ചെയ്യുവാന്‍ കഴിയുകയുള്ളു എന്നതുമാണവ. നമുക്കു ചെയ്യുവാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക്‌ അമിത താല്‍പര്യം കൊടുത്ത്‌ സമയം നഷ്ടപ്പെടുത്തുന്നതിനു പകരം "ഭയങ്കരവും അതിശയവുമായി" (സങ്കീ.139:14) നമ്മെ സൃഷ്ടിച്ച ദൈയവത്തിന്‍മേല്‍ ശ്രദ്ധവെച്ച്‌ അവനു വേണ്ടി ജീവിക്കുവാന്‍ ശ്രമിക്കുന്നതാണ്‌ അഭികാമ്യം.



ചോദ്യം: മനുഷന്റെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

ഉത്തരം:
വേദപുസ്തകം അനുസരിച്ച്‌ മനുഷന്റെ കാണപ്പെടാത്ത ഘടകങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ്‌ ദേഹിയും ആത്മാവും. ഇവ തമ്മില്‍ ഉള്ള കൃത്യമായ വ്യത്യാസം എന്തെന്ന്‌ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നത്‌ ചിലപ്പോള്‍ നമ്മെ ആശയക്കുഴപ്പത്തില്‍ എത്തിച്ചേക്കാം. മനുഷന്‌ ഒരു ആത്മാവ്‌ ഉണ്ടെങ്കിലും നാം വെറും ആത്മീയ ജീവികള്‍ അല്ല. സത്യവേദപുസ്തകം അനുസരിച്ച്‌ വിശ്വാസികള്‍ മാത്രമാണ്‌ ആത്മീയജീവന്‍ പ്രാപിച്ചവര്‍ (1കൊരി.2:11; എബ്ര.4:12; യാക്കോ.2:26). അവിശ്വാസികളുടെ ആത്മാവ്‌ മരിച്ച അവസ്തയില്‍ ആണ്‌ എന്ന് വേദപുസ്തകം പറയുന്നു (എഫേ.2:1-5; കൊലോ.2:13). പൌലൊസിന്റെ ലേഖനങ്ങളില്‍ ഒരു വിശ്വാസിയുടെ ജീവിതത്തിലെ പ്രധാന ഘടകമാണ്‌ ആത്മീയത (1കര്‍.2:14; 3:1; എഫേ.1:3; 5:19; കൊലോ.1:9; 3:16). മനുഷന്റെ ആത്മാവാണ്‌ മനുഷനെ ദൈവവുമായി ബന്ധപ്പെടുവാന്‍ ഇടയാക്കുന്നത്‌. ആത്മാവ്‌ എന്ന പദം ഉപയോഗിച്ചിരിക്കുന്നിടത്തെല്ലാം ആത്മാവായ ദൈവവുമായി (യോഹ.2:24) മനുഷനെ ബന്ധിപ്പിക്കുന്ന ഘടകമായിട്ടാണ്‌ അതിനെ ഉപയോഗിച്ചിരിക്കുന്നത്‌.

എന്നാല്‍ ദേഹി (SOUL) എന്ന വാക്ക്‌ മനുഷന്റെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ മുഴു മനുഷനെയും കുറിക്കുന്നതാണ്‌. മനുഷന്‌ ഒരു ആത്മാവ്‌ ഉള്ളതു പോലെ അവന്‍ ഒരു ദേഹി ഉള്ളവനല്ല. മനുഷന്‍ ഒരു ദേഹി ആണ്‌ (ഉല്‍പ.2:7). ദേഹി എന്നതിന്റെ അടിസ്ഥാനപരമായ അര്‍ത്ഥം "ജീവന്‍" എന്നാണ്‌. എന്നാല്‍ ഈ അര്‍ത്ഥത്തില്‍ മാത്രമല്ലാതെ ഈ പദം വേദപുസ്തകത്തില്‍ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

ശാരീരികമായി മരിക്കുമ്പോള്‍ ദേഹിയില്‍ നിന്ന് ജീവന്‍ പിരിക്കപ്പെടുന്നു (ഉല്‍പ.35:18; യെരെ.15:2). ദേഹിയും ആത്മാവും മനുഷന്റെ ആത്മീയതയുടേയും വൈകാരീകതയുടേയും കേന്ദ്രമാണ്‌ (ഇയ്യോ.30:25; സങ്കീ.43:5; യെര.13:17). ദേഹി എന്ന വാക്ക്‌ മരിക്കുന്നതിനു മുമ്പോ മരിച്ച ശേഷമോ ഉള്ള മുഴു മനുഷനേയും കുറിക്കുന്നു.

ദേഹിയും ആത്മാവും ബന്ധപ്പെട്ടിരിക്കുന്നവയാണ്‌ എങ്കിലും പിരിക്കപ്പെടാവുന്നതാണ്‌ (എബ്രാ.4:12). ദേഹി എന്നത്‌ മനുഷന്റെ മുഴു ജീവനേയും കുറിക്കുന്നു. നാം ആയിരിക്കുന്നതു മുഴുവനുമാണത്‌. ആത്മാവാണ്‌ മനുഷനെ ദൈവവുമായി ബന്ധപ്പെടുത്തുന്ന ഘടകം



ചോദ്യം: ഉല്‍പത്തി പുസ്തകത്തിലെ ആളുകള്‍ എന്തുകൊണ്ടാണ്‌ നീണ്ടവര്‍ഷങ്ങള്‍ ജീവിച്ചിരുന്നത്‌?

ഉത്തരം:
ഉല്‍പത്തിപ്പുസ്തകത്തിലെ ആളുകള്‍ നീണ്ടനാളുകള്‍ എന്തുകൊണ്ടാണ്‌ ജീവിച്ചിരുന്നത്‌ എന്നത്‌ ഒരു മാര്‍മ്മീക വിഷയമാണ്‌. ഇതിനു പല സിദ്ധാന്തങ്ങളും വേദപഠിതാക്കള്‍ ഉന്നയിച്ചിട്ടുണട് ‌. അതിലൊന്ന് ഉല്‍പത്തി 5 ല്‍ ആദാമിന്റെ സന്താനങ്ങളില്‍ ദൈവഭക്തരായിരുന്നവരുടെ പിന്തലമുറക്കാരെപ്പറ്റിയാണ്‌ പറഞ്ഞിരിക്കുന്നത്‌. അവരില്‍കൂടെയാണല്ലോ ഭാവിയില്‍ ക്രിസ്തു ജനിക്കേണ്ടിയിരുന്നത്‌. അതുകൊണ്ട്‌ അവരെ ദൈവം അനുഗ്രഹിച്ച്‌ അവര്‍ക്ക്‌ നീണ്ട ആയുസ്സ്‌ കൊടുത്തു എന്നാണ്‌. എന്നാല്‍ ഈ സിദ്ധാന്തം ശരിയായിരിക്കണം എന്നില്ല. കാരണം ഉല്‍പത്തി 5 ല്‍ ഉള്ളവര്‍ മാത്രമാണ്‌ അങ്ങനെ നീണ്ടനാള്‍ ജീവിച്ചിരുന്നത്‌ എന്നതിന്‌ ബൈബിളില്‍ തെളിവുകള്‍ ഒന്നും ഇല്ലല്ലോ. മാത്രമല്ല, ഹാനോക്ക്‌ ഒഴികെ മറ്റാരുടെയെങ്കിലും ദൈവഭക്തിയെപ്പറ്റി എടുത്തു പറഞ്ഞിട്ടും ഇല്ലല്ലോ. അന്നു ജീവിച്ചിരുന്ന എല്ലാ മനുഷരും നീണ്ട ആയുസ്സ്‌ ഉള്ളവര്‍ ആയിരുന്നിരിക്കണം എന്ന് ന്യായമായി അനുമാനിക്കം. അതിന്‌ പല കാരണങ്ങളും ഉണ്ടായിരുന്നിരിക്കാം.

ഉല്‍പത്തി 1:6-7 വാക്യങ്ങള്‍ അനുസരിച്ച്‌ അക്കാലത്ത്‌ ഭൂമിക്കു ചുറ്റും ഒരു ജലവിതാനം ഉണ്ടായിരുന്നു എന്ന് വായിക്കുന്നു. ഇന്ന് ഭൂമിയെ ഗ്രസിക്കുന്ന പല കിരണപ്രസരണങ്ങള്‍ അന്ന് ഭൂമിയിലേയ്ക്ക്‌ വരുന്നത്‌ ഈ ജലവിതാനം തടഞ്ഞിരുന്നതുകൊണ്ട്‌ അക്കാലത്ത്‌ ഭൂമി പൂര്‍ണ്ണമായി മനുഷവാസയോഗ്യമായിരുന്നിരിക്കണം. ഉല്‍പ.7:11 അനുസരിച്ച്‌ ജലപ്രളയകാലത്ത്‌ ആ ജലവിതാനം ഭൂമിയില്‍ ഉറ്റിയതുകൊണ്ട്‌ കാലാവസ്ഥ മാറ്റം സംഭവിച്ചിരിക്കണം. പ്രളയത്തിനു മുമ്പും പ്രളയത്തിനു പിന്‍പും ജീവിച്ചിരുന്ന ആളുകളുടെ ജീവിതദൈര്‍ഘ്യം നോക്കുക (ഉല്‍പത്തി 5:1-32; 11:10-32). പ്രളയത്തിനു ശേഷം ഉടനടി ജനങ്ങളുടെ ആയുസ്സിന്റെ ദൈര്‍ഘ്യം പൊടുന്നനവെ കുറഞ്ഞതായി കാണാം.

മറ്റൊരു കാരണം മനുഷന്റെ ജെനെറ്റിക്ക്‌ കോഡിന്‌ ചില തലമുറകള്‍ക്കു ശേഷം തകരാറുകള്‍ ഉണ്ടായതായി കരുതാവുന്നതാണ്‌. ആദാമും ഹവ്വയും എല്ലാവിഷയത്തിലും പരിപൂര്‍ണ്ണരായി ശൃഷ്ടിക്കപ്പെട്ടവര്‍ ആയിരുന്നു. രോഗത്തേയും അനുകൂലമല്ലാത്ത ഏതു സാഹചര്യത്തേയും അതിജീവിക്കുവാന്‍ അവര്‍ക്ക്‌ ശക്തി ഉണ്ടായിരുന്നു. എന്നാല്‍ പാപത്തിന്റെ പരിണിതഫലമായി തലമുറകള്‍ കഴിഞ്ഞപ്പോള്‍ മനുഷന്റെ ആന്തരീകശക്തിയ്ക്ക്‌ ക്ഷതം സംഭവിച്ചു. കാലക്രമത്തില്‍ മനുഷന്‍ തികെച്ചും ബലഹീന അവസ്തയിലേയ്ക്ക്‌ തള്ളപ്പെട്ടു. മനുഷായുസ്സിന്റെ ദൈര്‍ഘ്യം കുറയുവാന്‍ ഇതും ഒരു കാരണമായിത്തീര്‍ന്നു എന്നതില്‍ സംശയമില്ല.



ചോദ്യം: വിവിധ മനുഷ വര്‍ഗ്ഗങ്ങള്‍ എങ്ങനെയാണ്‌ ഉണടാ യത്‌?

ഉത്തരം:
ഈ വിഷയത്തെപ്പറ്റി വ്യക്തമായ കുറിപ്പുകള്‍ വേദപുസ്തകത്തില്‍ എവിടേയും കാണുവാന്‍ കഴിയുന്നതല്ല. വാസ്തവം പറഞ്ഞാല്‍ മനുഷവര്‍ഗ്ഗം എന്ന ഒരു വര്‍ഗ്ഗം അല്ലാതെ മറ്റൊരു വര്‍ഗ്ഗം ഇല്ല. മനുഷ വര്‍ഗ്ഗത്തില്‍ ചര്‍മ്മത്തിന്റെ നിറമോ അല്ലെങ്കില്‍ ശരീരപ്രകൃതിയില്‍ വ്യത്യാസമുള്ളവരോ ഉണ്ടെന്നുള്ളത്‌ വാസ്തവം തന്നെ. ചിലരുടെ അഭിപ്രായം അനുസരിച്ച്‌ ബാബേലില്‍ വച്ച്‌ ദൈവം ഭാഷയെ കലക്കിക്കളഞ്ഞപ്പോള്‍ ഇത്തരം വ്യത്യാസങ്ങളും ഉണ്ടായി എന്നാണ്‌ (ഉല്‍പ.11:1-9). മനുഷര്‍ ചിതറടിക്കപ്പെട്ടപ്പോള്‍ അവിടവിടങ്ങളിലെ കാലാവസ്ഥ അനുസരിച്ച്‌ മനുഷരുടെ ചര്‍മ്മത്തിന്റെ നിറവും ശരീരപ്രകൃതിയും മാറ്റപ്പെട്ടു എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതിനെപ്പറ്റി വ്യക്തമായി യാതൊന്നും ഈ വേദഭാഗത്ത്‌ നാം വായിക്കുന്നില്ല. ബാബേലില്‍ വച്ചാണ്‌ ഇത്‌ സംഭച്ചത്‌ എന്നത്‌ വ്യക്തമല്ല.

എന്നാല്‍ മനുഷന്റെ ഭാഷ കലക്കപ്പെട്ടു മനുഷന്‍ ഭൂമിയുടെ പല ഭാഗങ്ങളില്‍ ചിതറടിക്കപ്പെട്ടപ്പോള്‍, ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവര്‍ ഒരുമിച്ച്‌ താമസിക്കയും അവര്‍ തമ്മില്‍ മാത്രം വര്‍ഗ്ഗവര്‍ദ്ധനവ്‌ ഉണ്ടാകയും ചെയ്തപ്പോള്‍ ചില പ്രത്യേകതകള്‍ ഓരോരോ വിഭാഗക്കാരുടെ പാരമ്പര്യ പ്രത്യേകതകളായി മാറുകയും അവരവരുടെ പിന്‍്ഗാമികള്‍ക്ക്‌ അത്തരം ഗുണങ്ങള്‍ നിരന്തരമായിത്തീരുകയും ചെയ്തു എന്ന് കരുതാവുന്നതാണ്‌

വേറൊരു വിശദീകരണം മനുഷവര്‍ഗ്ഗം വിഭിന്ന നിറങ്ങളിലും വ്യത്യസ്ഥ ശരീരപ്രകൃതിയിലും ആയിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചിരുന്നതുകൊണ്ട്‌ ആദാമിന്റെയും ഹവ്വയുടെയും ശരീരകോശങ്ങളില്‍ എല്ലാ നിറവും ശരീരപ്രകൃതിയും ഉള്ള മനുഷരുടെ ജീനുകള്‍ അടങ്ങിയിരുന്നു എന്നാണ്‌. പ്രളയത്തിനു ശേഷം ഉണ്ടായിരുന്ന എട്ടു പേരില്‍ ഇത്തരം വ്യത്യസ്ഥ ജീനുകള്‍ ഉണ്ടായിരുന്നതിനാല്‍ ഓരോരോ സ്ഥലത്ത്‌ കുടിയേറിയവര്‍ക്ക്‌ അവരവരുടെ പ്രത്യേകതകള്‍ കാലക്രമത്തില്‍ സ്ഥിരീകരിക്കപ്പെട്ടു എന്നു മാത്രം. ഏതായാലും ഈ ചോദ്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന വിഷയം മനുഷവര്‍ഗ്ഗം ഏതു നിറമുള്ളവരോ ഏതു ശരീരപ്രകൃതി ഉള്ളവരോ ആയിരുന്നാലും നാം അവനെ മഹത്വപ്പെടുത്തണം എന്ന ഒരേ ഉദ്ദേശത്തോടു കൂടി ഒരേ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരേ വര്‍ഗ്ഗമാണ്‌ നാം എല്ലാവരും എന്ന വസ്തുതയാണ്‌.



ചോദ്യം: വര്‍ഗ്ഗീയവാദം, മുന്‍ വിധി, തരംതിരിച്ചു കാണല്‍ എന്നിവയെപ്പറ്റി ബൈബിളിന്റെ പഠിപ്പിക്കല്‍ എന്താണ്‌?

ഉത്തരം:
ബൈബിളിന്റെ അടിസ്ഥാനത്തില്‍ മനുഷവര്‍ഗ്ഗം എന്ന ഒരു വര്‍ഗ്ഗമല്ലാതെ വേറെ വര്‍ഗ്ഗങ്ങള്‍ ഇല്ല എന്നുള്ള സത്യം ആദ്യം മനസ്സിലാക്കണം. വെള്ളക്കാര്‍, നീഗ്രോ, മാഗോളിയന്‍, അറബികള്‍, യെഹൂദന്‍മാര്‍ എന്നിവരെല്ലാം ഒരേ മനുഷവര്‍ഗ്ഗത്തിന്റെ വിഭാഗങ്ങളാണ്‌. ഇവര്‍ തമ്മില്‍ ശരീരപ്രകൃതിയിലും നിറത്തിലും വ്യത്യാസങ്ങള്‍ ഉണ്ടെന്നത്‌ വാസ്തവം തന്നെ. എന്നാല്‍ മനുഷവര്‍ഗ്ഗം മുഴുവന്‍ തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടവരാണ്‌ (ഉല്‍പ.1:27). തന്റെ ഏകജാതനായ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു എന്ന്‌ നാം വായിക്കുന്നു (യോഹ,3:16). ലോകം എന്നു പറഞ്ഞാല്‍ വിവിധ നിറങ്ങളിലും ശരീരപ്രകൃതിയിലും ഉള്ള മനുഷവര്‍ഗ്ഗത്തെ സ്നേഹിച്ചു എന്നാണ്‌ അതിന്റെ അര്‍ത്ഥം.

ദൈവത്തിന്‌ പക്ഷവാദമോ മുഖപക്ഷമോ ഇല്ലെന്ന്‌ നാം വായിക്കുന്നു (ആവ.10:17; അപ്പൊ. 10:34;റോമ.2:11; എഫെ.6:9). നമുക്കും അവ ഉണ്ടാകുവാന്‍ പാടില്ലത്തതാണ്‌. ഇത്തരക്കാരെക്കുറിച്ച്‌ യാക്കോബ്‌ പറയുന്നത്‌ "പ്രമാണമില്ലാതെ അന്യായമായി വിധിക്കുന്നവര്‍" എന്നാണ്‌ (യാക്കോ.2:4). അതിനു പകരം നമ്മുടെ അയല്‍ക്കാരെ നമ്മെപ്പോലെ സ്നേഹിക്കണം എന്നാണ്‌ നമുക്കുള്ള കല്‍പന (യാക്കോ.2:8). പഴയനിയമത്തില്‍ ദൈവം മനുഷവര്‍ഗ്ഗത്തെ രണ്ടായി തരം തിരിച്ചിരുന്നു. യെഹൂദനും പുറജാതിയും. യെഹൂദന്‍ പുറജാതികളുടെ ഇടയില്‍ ദൈവത്തിന്റെ പുരോഹിതവര്‍ഗ്ഗം ആയിരിക്കുവാന്‍ ആയിരുന്നു ദൈവം അങ്ങനെ ചെയ്തത്‌ (പുറ.19:6). എന്നാല്‍ യെഹൂദന്‍മാര്‍ അഹങ്കാരികളായി പുറജാതികളെ പുഛിക്കുവാന്‍ തുടങ്ങി. ക്രിസ്തു തന്റെ മരണം മൂലം ഈ വേര്‍പാടിന്റെ നടുച്ചുവര്‍ ഇടിച്ചു കളഞ്ഞു (എഫെ.2:14). ക്രിസ്തു വിശ്വാസികള്‍ തങ്ങളുടെ അനുദിന ജീവിതത്തില്‍ ഇത്‌ പ്രായോഗീകം ആക്കേണ്ടത്‌ ആവശ്യമാണ്‌.

താന്‍ നമ്മെ സ്നേഹിച്ചതുപോലെ നാമും അന്വേന്യം സ്നേഹിക്കണം എന്നാണ്‌ അവന്‍ കല്‍പിച്ചിരിക്കുന്നത്‌ (യോഹ.13:34). മുഖപക്ഷമില്ലാതെ ദൈവം എല്ലാവരേയും ഒരുപോലെ സ്നേഹിക്കുന്നത്‌ വാസ്തവം ആണെങ്കില്‍ നാമും അപ്രകാരം ചെയ്യുവാന്‍ കടപ്പെട്ടവരാണ്‌. മത്താ.25 ല്‍ കര്‍ത്താവു പറയുന്നത്‌ ഈ എളിയവരില്‍ ഒരാള്‍ക്ക്‌ ചെയ്യുന്നത്‌ തനിക്കു ചെയ്യുന്നതിന്‌ തുല്യമാണ്‌ എന്നാണ്‌. ഏതെങ്കിലും ഒരാളെ നാം അപമാനിച്ചാല്‍ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരാളെയാണ്‌ അങ്ങനെ ചെയ്തത്‌ എന്ന്‌ മറക്കരുത്‌. നാം ആരെയെങ്കിലും ഉപദ്രവിച്ചാല്‍, ദൈവം സ്നേഹിക്കുന്ന, ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചുവോ, അങ്ങനെയുള്ള ഒരാളെയാണ്‌ നാം ഉപദ്രവിച്ചത്‌ എന്നും മറക്കരുത്‌.

പല ആയിരം വര്‍ഷങ്ങളായി മനുഷവര്‍ഗ്ഗത്തെ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ബാധിച്ച ഒരു വലിയ പ്രശ്നമാണ്‌ വര്‍ഗ്ഗീയവാദം എന്ന ഈ മഹാരോഗം. സഹോദരീ സഹോദരന്‍മാരേ, ഒരിക്കലും ഇത്‌ ഇങ്ങനെ ആയിരിക്കുവാന്‍ പാടുള്ളതല്ല. വര്‍ഗ്ഗീയവാദത്താലും, മുന്‍ വിധിയാലും, തരം തിരിക്കപ്പെടലിനാലും ബാധിക്കപ്പെട്ടിട്ടുള്ളവര്‍ ക്ഷമിക്കേണ്ടതാണ്‌. എഫേ.4:32 ല്‍ ഇങ്ങനെ വായിക്കുന്നു. "നിങ്ങള്‍ തമ്മില്‍ തമ്മില്‍ ദയയും മനസ്സലിവും ഉള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളെ ക്ഷമിച്ചതു പോലെ അന്വേന്യം ക്ഷമിപ്പീന്‍". ഒരു പക്ഷേ വര്‍ഗ്ഗീയവാദി ക്ഷമ അര്‍ഹിക്കുന്നവന്‍ അല്ലായിരിക്കാം. അതുപോലെ ദൈവം നമ്മെ ക്ഷമിക്കേണ്ടതിന്‌ നാം ഒരിക്കലും അര്‍ഹരല്ലല്ലോ. അല്ല, ഇനിയും ആരെങ്കിലും വര്‍ഗ്ഗീയ വാദിയായി തുടരുന്നെങ്കില്‍ മാനസാന്തരത്തിനു സമയമായി. "നിങ്ങളെത്തന്നെ മരിച്ചിട്ട്‌ ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമര്‍പ്പിച്ചുകൊള്ളുവീന്‍" (റോമ.6:13). ഗലാ.3:28 മുഴുനിലയില്‍ നമുക്ക്‌ പ്രാവര്‍ത്തീകം ആക്കാം. "അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും യജമാനനും എന്നില്ല. ആണും പെണ്ണും എന്നുമില്ല. നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നതരേട!"