ചോദ്യം: ക്രോഡീകരിക്കപ്പെട്ട ദൈവശാസ്ത്രം (systematic theology) എന്നു പറഞ്ഞാല്‍ എന്താണ്‌?

ഉത്തരം:
ക്രോഡീകരിക്കപ്പെട്ട ദൈവശാസ്ത്രം എന്നാല്‍ ദൈവശാസ്ത്രത്തിലെ എല്ലാ വിഭാഗങ്ങളേയും കൂട്ടി ഇണക്കി ദൈവശാസ്ത്രത്തെ ക്രോഡീകരിച്ച്‌ പഠിക്കുന്നതിനെയാണ്‌ സിസ്റ്റമാറ്റിക്ക്‌ തിയോളജി എന്ന് വിളിക്കുന്നത്‌. ഉദ്ദാഹരണമായി വേദപുസ്തകത്തിലെ പല പുസ്തകങ്ങളില്‍ ദൈവദൂതന്‍മാരെപ്പറ്റി പരാമര്‍ശം ഉണ്ട്‌. ഏതെങ്കിലും ഒരു പുസ്തകത്തില്‍ ദൂതന്‍മാരെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല. സിസ്റ്റമാറ്റിക്ക്‌ തിയോളജി ചെയ്യുന്നത്‌ എല്ലാ പുസ്തകങ്ങളിലും ദൈവദൂതന്‍മാരെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ മുഴുവന്‍ ശേഖരിച്ചു എഞ്ചെലോളജി (angelology) എന്ന വിഭാഗമായി ക്രോഡീകരിച്ചിരിക്കുന്നു. ഇങ്ങനെ വേദപുസ്തകത്തിലുള്ള എല്ലാ പ്രധാന വിഷയങ്ങളേയും ക്രോഡീകരിച്ച്‌ പഠിപ്പിക്കുകയാണ്‌ സിസ്റ്റമാറ്റിക്ക്‌ തിയോളജി ചെയ്യുന്നത്‌.

തിയോളജി പ്രോപ്പര്‍ എന്നത്‌ പിതാവായ ദൈവത്തെപ്പറ്റിയുള്ള പഠനമാണ്‌. ക്രിസ്റ്റോളജി പുത്രനായ ക്രിസ്തുവിനെപ്പറ്റിയുള്ളതാണ്‌. നൂമറ്റോളൊജി എന്നാല്‍ പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള പഠനമാണ്‌. ബിബലിറയോളജിയില്‍ വേദപുസ്തക ശാസ്ത്രം നാം പഠിക്കുന്നു. സോടീരിയോളജി ആകട്ടെ അത്‌ രക്ഷാ ശാസ്ത്രമാണ്‌. എക്ലീഷ്യോളജി സഭാശാസ്ത്രവും എസ്കറ്റോളജി ഭാവികാല സംഭവങ്ങളെപ്പറ്റിയുള്ള പഠനവുമാണ്‌. എഞ്ചെലോളൊജി ദൈവദൂതന്‍മാരെപ്പറ്റിയുള്ള പഠനം ആയിരിക്കുമ്പോള്‍ ഡീമനോളജിയില്‍ വേദപുസ്തകം പിശാചുക്കളെപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നു. അതുപോലെ വേദപുസ്തകത്തിലെ മനുഷശാസ്ത്രത്തിന്‌ ക്രിസ്ത്യന്‍ ആന്ത്രൊപ്പോളജി എന്നും പാപത്തെപ്പറ്റിയുള്ള പഠനത്തിന്‌ ഹമാര്‍ട്ടിയോളജി എന്നും പറയുന്നു. അങ്ങനെ വേദപുസ്തകത്തിലെ സത്യങ്ങളെ ക്രോഡീകരിച്ചു പഠിക്കുന്നതിനെയാണ്‌ സിസ്റ്റമാറ്റിക്ക്‌ തിയോളജി എന്നു വിളിക്കുന്നത്‌.

ദൈവശാസ്ത്രം വേറെ രീതിയിലും വിഭജിച്ച്‌ പഠിക്കാവുന്നതാണ്‌. ബിബ്ലിക്കല്‍ തിയോളജി എന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒന്നോ അതിലധികമോ പുസ്തകങ്ങളില്‍ ഊന്നല്‍ കൊടുത്തിരിക്കുന്ന ദൈവശാസ്ത്രത്തിന്റെ ശാഖയെ മനസ്സിലാക്കുന്നതാണ്‌. ഉദ്ദാഹരണമായി യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുത്ത്‌ എഴുതിയിരിക്കുന്നതുകൊണ്ട്‌ (യോഹ.1:1,14; 8:58; 10:13; 20:28) യോഹന്നാന്റെ സുവിശേഷം ക്രിസ്റ്റോളജിക്കല്‍ ആണ്‌ എന്ന് പറയാവുന്നതാണ്‌. ഹിസ്റ്റോറിക്കല്‍ തിയോളജിയില്‍ ശ്രദ്ധിക്കുന്നത്‌ ഓരോ ഉപദേശങ്ങളുടേയും ചാരിത്രീക പശ്ചാത്തലമാണ്‌. അത്‌ സഭാചരിത്രത്തോടു ബന്ധപ്പെടുത്തി ഉപദേശങ്ങളെ പഠിക്കുന്നു. ഡോഗ്മാറ്റിക്ക്‌ തിയോളജിയില്‍ ക്രിസ്തുവിന്റെ സഭയിലെ ഏതെങ്കിലും പ്രത്യേക ശാഖയുടെ ഉപദേശങ്ങള്‍ പഠിക്കുന്നു. ഉദ്ദാഹരണമായി കാല്വിനിസം, ഡിസ്പെന്‍സേഷണലിസം ആദിയായവ അക്കൂട്ടത്തില്‍ വരുന്നു. കണ്ടമ്പററി തിയോളജിയില്‍ പഠിക്കുന്നത്‌ ആധുനീക യുഗത്തിലെ ദൈവശാസ്ത്രത്തിന്റെ നിലയെപ്പറ്റിയാണ്‌. ഇങ്ങനെ ദൈവശാസ്ത്രം ഏതു രീതിയില്‍ പഠിക്കുന്നു എന്നതിനല്ല, മറിച്ച്‌ ദൈവം മനുഷവര്‍ഗ്ഗത്തിന്‌ വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്ന മാറ്റമില്ലാത്ത സത്യങ്ങള്‍ നാം പഠിക്കുന്നു, പഠിക്കണം എന്നതിനാണ്‌ നാം ഊന്നല്‍ കൊടുക്കേണടതത്‌.ചോദ്യം: ബൈബിളിന്റെ ലോകവീക്ഷണം എന്താണ്‌?

ഉത്തരം:
ഏതെങ്കിലും ഒരു പ്രത്യേക നിലപാടില്‍ നിന്ന്‌ ലോകത്തെ അതിന്റെ നാനാകോണങ്ങളില്‍ നിന്ന്‌ വീക്ഷിക്കുന്നതിനെയാണ്‌ ലോകവീക്ഷണം എന്ന വാക്കു കൊണ്ട്‌ ഉദ്ദേശമാക്കുന്നത്‌. ബൈബിള്‍ നിലപാടില്‍ നിന്ന്‌ ലോകത്തെ അതിന്റെ നാനാ കോണങ്ങളില്‍ നിന്ന്‌ വീക്ഷിക്കുന്നതിനെ ബൈബിള്‍ ലോകവീക്ഷണം എന്ന്‌ പറയുന്നു. ഒരു വ്യക്തി താന്‍ വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളേയും ക്രോഡീകരിച്ച്‌ കാണുന്ന മുഴുചിത്രത്തെ ആ വ്യക്തിയുടെ ലോകവീക്ഷണം എന്ന്‌ പറയാം. ആ വ്യക്തി ലോകത്തിന്റെ പുറകിലുള്ള വാസ്തവം അങ്ങനെ ആണ്‌ ദര്‍ശിക്കുന്നത്‌. ഓരോ വ്യക്തിയുടേയും തീരുമാനങ്ങള്‍ അവനവന്റെ ലോകവീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി ആയതുകൊണ്ട്‌ അത്‌ വളരെ പ്രധാനപ്പെട്ടതാണ്‌.

മേശപ്പുറത്തിരിക്കുന്ന ഒരു ആപ്പിളിനെ അനേകര്‍ കാണുന്നു. സസ്യശാസ്ത്രം പഠിച്ച ഒരാള്‍ അതിനെ വര്‍ഗ്ഗം തിരിച്ചു കാണുന്നു. ഒരു കച്ചവടക്കാരന്‍ അതിനെ ഒരു വ്യാപാര വസ്തുവായി കാണുന്നു. ഒരു കൊച്ചുകുട്ടി അതിനെ ഒരു രുചികരമായ ആഹാരമായി കാണുന്നു. നാം ഏതെങ്കിലും ഒന്നിനെ കാണുന്നത്‌ നമ്മുടെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഒരു ലോക വീക്ഷണം പ്രധാനമായി മൂന്നു ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌.

1) നാം എവിടെ നിന്നു വന്നു അല്ലെങ്കില്‍ നാം ഇവിടെ ആയിരിക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌? 2) ലോകത്തിന്റെ ഇന്നത്തെ അവസ്ഥക്ക്‌ കാരണം എന്താണ്‌? 3) ലോകത്തെ ശരിപ്പെടുത്തുവാന്‍ കഴിയുമോ അതിന്‌ ശ്രമിക്കേണ്ട ആവശ്യമുണ്ടോ?

ഇക്കാലത്ത്‌ വളരെ പ്രചാരത്തില്‍ ഇരിക്കുന്ന ലോകവീക്ഷണം പ്രകൃത്യാശാസ്ത്രത്തെ (natuaralism) അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്‌. മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇങ്ങനെയാണ്‌ അവര്‍ ഉത്തരം പറയുന്നത്‌. 1) പ്രകൃതിയുടെ വിന്യാസത്തിന്റെ ഫലമായി പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ നാം ഇവിടെ ആയിരിക്കുന്നു 2) ഇപ്പോഴത്തെ അവസ്ഥക്ക്‌ കാരണം നാം പ്രകൃതി നിയമങ്ങളെ അവഗണിക്കുന്നതാണ്‌ 3) പരിതസ്ഥിതി വിജ്ഞാനം കൊണ്ടും സംരക്ഷണം കൊണ്ടും ലോകത്തെ രക്ഷിക്കുവാന്‍ കഴിയും.

ബിബ്ലിക്കല്‍ ലോകവീക്ഷണമാകട്ടെ വേദപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. വേദപുസ്തകം മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇങ്ങനെയാണ്‌ ഉത്തരം കൊടുക്കുന്നത്‌. 1) നാം ദൈവത്തിന്റെ സൃഷ്ടിയാണ്‌. ദൈവം നമ്മെ സൃഷ്ടിച്ചത്‌ നാം ഈ ഭൂമിയെ വാഴുവാനും അവനോട്‌ കൂട്ടായ്മ ആചരിക്കുവാനുമാണ്‌ (ഉല്‍പ.1:27-28; 2:15). 2) നാം ദൈവത്തിനെതിരായി പാപം ചെയ്തതുകൊണ്ട്‌ ഈ ലോകം ഇപ്പോള്‍ ശാപത്തിന്‌ അധീനമായിത്തീര്‍ന്നിരിക്കയാണ്‌ (ഉല്‍പ.3). 3) ദൈവം തന്റെ പുത്രന്റെ മരണത്താല്‍ ഈ ലോകത്തെ വീണ്ടടുത്തു (ഉല്‍പ.3:15; ലൂക്കോ.19:10). ഭാവിയില്‍ സൃഷ്ടി അതിന്റെ പൂര്‍വസ്തിതിയിലേക്ക്‌ കൊണ്ടുവരപ്പെടും (യേശ.65:15-27). വേദപുസ്തകത്തിന്റെ വീക്ഷണത്തില്‍, നാം ജീവിക്കുന്ന ഈ ലോകത്തിന്‌ പരമമായ സാന്‍മാര്‍ഗ്ഗീക മൂല്യങ്ങള്‍ ഉണ്ട്‌, മനുഷന്‍ വിലപ്പെട്ടവനാണ്‌, അത്ഭുതങ്ങള്‍ക്ക്‌ ഇവിടെ സ്ഥാനമുണ്ട്‌, വീണ്ടെടുപ്പ്‌ യാഥാര്‍ത്ഥ്യമാണ്‌.

ഒരു ലോകവീക്ഷണം വ്യാപകതാത്പര്യങ്ങള്‍ അടങ്ങിയതാണ്‌. അത്‌ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പണത്തോടുള്ള നമ്മുടെ ചിന്താഗതി, നമ്മുടെ ധാര്‍മ്മീകമൂല്യങ്ങള്‍ എന്നിവയെ മാത്രമല്ല രാഷ്ട്രീയത്തേയും കലയേയും അത്‌ ബാധിക്കുന്നു. ബൈബിള്‍ വിശ്വാസം വെറും ഞായറാഴ്ചകളില്‍ പള്ളിക്കുള്ളില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല. അത്‌ ഒരു ലോകവീക്ഷണമാണ്‌. മതപരം, മതേതരം എന്ന വ്യത്യാസം ബൈബിള്‍ വിശ്വാസിക്കില്ല, പാടില്ല. "ഞാന്‍ തന്നെ വഴിയും,സത്യവും, ജീവനും ആകുന്നു" (യോഹ.14:6) എന്നു പറഞ്ഞ ക്രിസ്തുവാണ്‌ നമ്മുടെ ലോകവീക്ഷണത്തിന്‌ അടിസ്ഥാനമായിരിക്കേണട ത്‌.ചോദ്യം: മുന്‍്നിയമനം എന്നാല്‍ എന്താണ്‌? മുന്‍്നിയമനം വേദാധിഷ്ടിതമാണോ?

ഉത്തരം:
റോമ.8:29-30 ല്‍ ഇങ്ങനെ വായിക്കുന്നു. "അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്‍മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന്‌ അവന്റെ സ്വരൂപത്തോട്‌ അനുരൂപരാകുവാന്‍ മുന്നിയമിച്ചിരിക്കുന്നു. മുന്നറിഞ്ഞവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചും, നീതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു". വീണ്ടും എഫെ.1:4-6 വരെയും 9 ഉം ശ്രദ്ധിക്കുക. "നാം അവന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്‌ അവന്‍ ലോകസ്ഥാപനത്തിനു മുമ്പെ അവനില്‍ തെരഞ്ഞെടുക്കയും ... സ്നേഹത്തില്‍ നമ്മെ മുന്‍്നിയമിക്കയും ചെയതുുവല്ലോ". "അവനില്‍ താന്‍ മുന്‍്നിര്‍ണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മര്‍മ്മം അവന്‍ നമ്മോട്‌ അറിയിച്ചു". പലര്‍ക്കും മുന്‍്നിയമനം എന്ന ഈ ഉപദേശത്തോട്‌ വലിയ എതിര്‍പ്പുണ്ട്‌. എന്നാല്‍ മുന്‍്നിയമനം എന്നത്‌ വ്യക്തമായി തിരുവചനത്തിലെ ഉപദേശമാണ്‌. വചനാടിസ്ഥാനത്തില്‍ ഈ ഉപദേശം എന്താണ്‌ എന്ന്‌ മനസ്സിലാക്കുകയാണ്‌ നാം ചെയ്യേണ്ടത്‌.

പുതിയനിയമത്തിന്റെ മൂലഭാഷയില്‍ "മുന്‍്നിയമനം" എന്നതിന്‌ ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ യധാര്‍ത്ഥ അര്‍ത്ഥം "മുന്‍്കൂട്ടി നിശ്ചയിക്കുക", "നേരത്തെ തന്നെ തീരുമാനിക്കുക" എന്നാണ്‌. അതുകൊണ്ട്‌ മുന്‍്നിയമനം എന്നത്‌ ചില കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം മുന്‍്കൂട്ടി തീരുമാനിച്ചിരിക്കുന്നു എന്നാണര്‍ത്ഥം. എന്താണ്‌ ദൈവം മുന്‍്കൂട്ടി തീരുമാനിച്ചിരിക്കുന്നത്‌? റോമ.8:29,30 അനുസരിച്ച്‌ ചിലറെ തന്റെ പുത്രന്‌ അനുരൂപമാകുവാന്‍ ദൈവം തീരുമാനിച്ച്‌ അവരെ വിളിച്ച്‌, നീതീകരിച്ച്‌, തേജസ്കരിച്ചു എന്നാണ്‌ വായിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ചിലര്‍ രക്ഷിക്കപ്പെടുവാന്‍ ദൈവം മുന്‍്കൂട്ടി തീരുമാനിച്ചിട്ടുണ്ട്‌ എന്നര്‍ത്ഥം. ഇത്‌ ശരിയാണ്‌ എന്നതിന്‌ അനേക വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്‌. മത്താ.24:22,31; മര്‍ക്കോ.13:20:27; റോമ.8:33; 9:11; 11:5-7, 28; എഫേ.1:9; കൊലൊ.3:12; 1തെസ.1:4; 1തിമൊ.5:22; 2തിമൊ.2:10; തീത്തോ.1:1;1പത്രോ.1:1-2; 2:9; 2പത്രൊ.1:10 എന്നീ വാക്യങ്ങള്‍ ശ്രദ്ധിക്കുക. ദൈവം തന്റെ പരമാധികാരത്തില്‍ ചിലരെ രക്ഷക്കായി തെരഞ്ഞെടുക്കുന്നു എന്നാണ്‌ ഈ വാക്യങ്ങള്‍ നമമെെ പഠിപ്പിക്കുന്നത്‌.

ഇതിനെതിരായി പഠിപ്പിക്കുന്നവര്‍ പറയുന്ന ഏറ്റവും വലിയ കുറ്റാരോപണം ഇത്‌ അനീതിയാണ്‌ എന്നാണ്‌. എന്തുകൊണ്ടാണ്‌ ദൈവം ചിലരെ മാത്രം തെരഞ്ഞെടുക്കുന്നത്‌ എന്നവര്‍ ചോദിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും യോഗ്യത ഇല്ല എന്നതാണ്‌. നാമെല്ലാവരും പാപികളും (റോമ. 3:23) അതു പോലെ ശിക്ഷായോഗ്യരും (റോമ.6:23) ആകുന്നു. അതുകൊണ്ട്‌ എല്ലാവരേയും നരകശിക്ഷക്ക്‌ വിധിച്ചാലും ദൈവം ചെയ്യുന്നത്‌ നീതിയായിരിക്കും. എന്നാല്‍ അതില്‍ നിന്ന്‌ ദൈവം തന്റെ കൃപയാല്‍ ചിലരെ രക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. അവന്‍ തെരഞ്ഞടുക്കാത്തവരോട്‌ അവന്‍ കാണിക്കുന്നത്‌ അനീതിയല്ല. കാരണം അവര്‍ അര്‍ഹിക്കുന്നതാണ്‌ അവന്‍ അവര്‍ക്ക്‌ കൊടുത്തിരിക്കുന്നത്‌. അവന്‍ ചിലരോട്‌ കൃപ കാണിക്കുന്നത്‌ മറ്റുള്ളവര്‍ അനീതിയായി കാണുവാന്‍ പാടില്ലാത്തതാണ്‌. ആര്‍ക്കും എന്തെങ്കിലും ദൈവത്തില്‍ നിന്ന്‌ ലഭിക്കുവാന്‍ യോഗയ ത ഇല്ലാത്തവരാണ്‌. അതുകൊണ്ട്‌ ദൈവത്തില്‍ നിന്ന്‌ ഒന്നും ലഭിക്കാത്തവര്‍ക്ക്‌ കുറ്റം പറയുവാന്‍ കാരണം ഒന്നും ഇല്ല. ഉദ്ദാഹരണമായി ഇരുപത്‌ ആളുകള്‍ ഇരിക്കുന്ന ഒരിടത്തു ചെന്ന്‌ ഒരാള്‍ അവരില്‍ ആര്‍ക്കെങ്കിലും നാലു പേര്‍ക്ക്‌ പണം കൊടുത്തു സഹായിച്ചു എന്ന്‌ കരുതുക. ഒരു പക്ഷെ അത്‌ ലഭിക്കാതിരുന്ന പതിനാറു പേര്‍ക്ക്‌ അമര്‍ഷം തോന്നിയേക്കാം. എന്നാല്‍ അങ്ങനെ അമര്‍ഷം തോന്നുവാന്‍ അവര്‍ക്ക്‌ അവകാശമുണ്ടോ? ഒരിക്കലും ഇല്ല. കാരണം ആ കൊടുത്തു സഹായിച്ച മനുഷന്‍ ആര്‍ക്കും ഒന്നും കടം പെട്ടിരുന്നില്ലല്ലൊ. ചിലരോട്‌ കരുണ കാണിക്കുവാന്‍ അവന്‌ മനസ്സായി, അത്ര മാത്രം.

അടുത്ത പ്രശ്നം: ദൈവം ചിലരെ രക്ഷക്കായി തെരഞ്ഞെടുത്താല്‍ മനുഷന്‍ സ്വന്തമായി തീരുമാനിക്കുവാനുള്ള അവകാശത്തെ അവഗണിക്കയല്ലേ ചെയ്യുന്നത്‌ എന്നാണ്‌. ഈ വിഷയത്തെപ്പറ്റി ബൈബിള്‍ ഇങ്ങനെയാണ്‌ പഠിപ്പിക്കുന്നത്‌. എല്ലാവര്‍ക്കും തെരഞ്ഞെടുക്കുവാനുളളശ സ്വാതന്ത്ര്യം ഉണ്ട്‌. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടുക തന്നെ ചെയ്യും (യോഹ.3:16; റോമ.10:9-10). തന്നെ അന്വേഷിക്കുന്ന, വിശ്വസിക്കുന്ന ആരെയെങ്കിലും ദൈവം ത്യജിക്കുന്നതായി എവിടെയും വായിക്കുന്നില്ല (ആവ.4:29). ദൈവത്തിന്റെ കാര്യപരിപടിയില്‍ എങ്ങനെയോ ഇവ രണ്ടും യോജിച്ച്‌ പ്രവര്‍ത്തിക്കുന്നു. ചിലര്‍ ക്രിസ്തുവിങ്കലേയ്ക്ക്‌ ആകര്‍ഷിക്കപ്പെടുന്നു (യോഹ.6:44). ചിലര്‍ ക്രിസ്തുവിനെ വിശ്വസിക്കുന്നു (റോമ.1:16). ദൈവം ചിലരെ മുന്‍്നിയമിക്കുന്നു എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു. എന്നാല്‍ രക്ഷിക്കപ്പെടെണമെങ്കില്‍ വിശ്വസിക്കേണ്ട ചുമതല നമ്മുടേതാണ്‌ എന്നും വേദപുസ്തകം പഠിപ്പിക്കുന്നു. ഇവ രണ്ടും ശരിയാണ്‌. എന്നാല്‍ ഇവ രണ്ടും ചേര്‍ന്ന്‌ എങ്ങനെ വര്‍ത്തിക്കുന്നു എന്ന്‌ ദൈവത്തിനു മാത്രം അറിയാവുന്ന ഒരു മര്‍മ്മമാണ്‌. ഇതിനെപ്പറ്റി പൌലൊസ്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഹാ ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ്‌ എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു" (റോമ.11:33).ചോദ്യം: കാല്വിനിസം അര്‍മേനിയനിസം - ഇവ രണ്ടില്‍ ഏതാണ്‌ ശരി?

ഉത്തരം:
ദൈവത്തിന്റെ പരമാധികാരവും മനുഷന്റെ സ്വാതന്ത്യ്രവും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കുവാന്‍ ഉതകുന്ന ദൈവശാസ്ത്രത്തിലെ രണ്ടു വിഭാഗങ്ങളാണ്‌ കാല്വിനിസവും അര്‍മേനിയനിസവും. കാല്വിനിസത്തിന്റെ ഉപദ്ഞ്ഞാതാവ്‌ 1509-1564 ല്‍ ജീവിച്ചിരുന്ന ജോണ്‍ കാല്വിന്‍ എന്ന ഫ്രഞ്ചു ദൈവശാസ്തജ്ഞനും അര്‍മേനിയനിസം 1560-1609 ല്‍ ഹോളണ്ടില്‍ ജീവിച്ചിരുന്ന ജാക്കോബസ്‌ അര്‍മീനസിന്റെ ദൈവശാസ്ത്രവുമാണ്‌.

ഈ രണ്ടു ദൈവശാസ്ത്രങ്ങളും അഞ്ചു കുറിപ്പുകളില്‍ ചുരുക്കിപ്പറയാവുന്നതാണ്‌. കാല്വിന്‍ വിശ്വസിച്ചത്‌ മനുഷന്റെ പൂര്‍ണ്ണ ധാര്‍മ്മീക അധഃപതനത്തില്‍ ആണെങ്കില്‍ അര്‍മീനസിന്റെ അഭിപ്രായത്തില്‍ മനുഷന്റെ ധാര്‍മ്മീക അധഃപതനം ഭാഗീഗമാണ്‌ എന്നായിരുന്നു. പൂര്‍ണ്ണ ധാര്‍മ്മീക അധഃപതനത്തിനാല്‍ മനുഷന്‍ ഒരിക്കലും സ്വയമായി ദൈവത്തിങ്കലേയ്ക്ക്‌ തിരിയുവാന്‍ കഴിവില്ലാത്തവനായിത്തീര്‍ന്നു എന്ന് കാല്വിന്‍ പഠിപ്പിച്ചു. മനുഷന്‌ ധാര്‍മ്മീക അധഃപതനം ഭാഗീകമായി ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും അവന്‌ സ്വയമായി ദൈവത്തിങ്കലേയ്ക്ക്‌ തിരിയുവാന്‍ പ്രാപ്തി ഉള്ളവനാണ്‌ എന്ന് അര്‍മീനസ്‌ വിശ്വസിച്ചു.

കാലവിനന്‍ വിശ്വസിച്ചത്‌ ദൈവീക തെരഞ്ഞെടുപ്പ്‌ വ്യവസ്തതകള്‍ക്കല്ലാം അപ്പുറമാണ്‌ എന്നായിരുന്നെങ്കില്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ വ്യവസ്തതകള്‍ക്ക്‌ അധീനമായ ദൈവീക തെരെഞ്ഞെടുപ്പില്‍ ആണ്‌. കാല്വിന്റെ അഭിപ്രായത്തില്‍ രക്ഷക്കായി ദൈവം ചിലരെ തെരഞ്ഞെടുക്കുന്നത്‌ ദൈവത്തിന്റെ പരമാധികാരത്തില്‍ അവന്‍ ചെയ്യുന്നതായതുകൊണ്ട്‌ മനുഷന്റെ യാതൊന്നും കണക്കാക്കിയല്ല എന്നായിരുന്നു. എന്നാല്‍ അര്‍മീനസ്‌ പഠിപ്പിച്ചത്‌ ദൈവീക തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം, ഏതൊക്കെ മനുഷര്‍ ദൈവത്തെ തെരഞ്ഞെടുക്കും എന്ന് ദൈവം മുന്നറിഞ്ഞിരുന്നതിനാല്‍ അവന്റെ മുന്നറിവിന്‌ അനുസരിച്ചാണ്‌ ദൈവം രക്ഷയ്ക്കായി ചിലരെ തെരഞ്ഞടുത്തത്‌ എന്നായിരുന്നു.

കാല്വിന്റെ അഭിപ്രായത്തില്‍ ക്രിസ്തുവിന്റെ രക്ഷണ്യപ്രവര്‍ത്തി പരിമിതി ഉള്ളതാണ്‌ എന്നാണെങ്കില്‍ അര്‍മീനസ്‌ അതിനെ പരിമിതി ഇല്ലാത്തതായിട്ടാണ്‌ പഠിപ്പിക്കുന്നത്‌. ഈ രണ്ടു ഉപദേശങ്ങളില്‍ ഏറ്റവും വിവാദകരമായ വിഷയമാണിത്‌. ക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി മാത്രമാണ്‌ മരിച്ചത്‌ എന്ന് കാല്വിന്‍ പഠിപ്പിക്കുമ്പോള്‍ ക്രിസ്തുവിന്റെ മരണം സകലര്‍ക്കും വേണ്ടിയുള്ളതാണെങ്കിലും അതിന്റെ ഫലം വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ലഭിക്കയുള്ളൂ എന്നാണ്‌ അര്‍മീനസ്‌ പഠിപ്പിച്ചത്‌.

കാല്വിന്റെ പഠിപ്പിക്കല്‍ അനുസരിച്ച്‌ മനുഷന്‌ മറുക്കുവാനാവാത്തതാണ്‌ ദൈവകൃപ എങ്കില്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ ഏതു മനുഷനും ദൈവകൃപയെ എപ്പോഴും മറുതലിക്കുവാന്‍ കഴിയും എന്നായിരുന്നു. മറുതലിക്കാനാവത്ത ദൈവ കൃപയാല്‍ ദൈവം ഒരു വ്യക്തിയെ വിളിക്കുന്നതുകൊണ്ട്‌ ദൈവം വിളികകു്ന്നവരെല്ലാവരും കൃപയ്ക്ക്‌ അധീനരായിത്തീരും എന്ന് കാല്വിന്‍ പഠിപ്പിച്ചപ്പോള്‍, ദൈവം സകലരേയും രക്ഷക്കായി വിളിക്കുന്നെങ്കിലും അനേകര്‍ ആ വിളിയെ മറുതലിച്ച്‌ ദൈവവിളിയെ പരിത്യജിക്കുന്നു എന്നായിരുന്നു അര്‍മീനസ്‌ വിശ്വസിച്ചത്‌.

കാല്വിന്റെ അഭിപ്രായത്തില്‍ രക്ഷിക്കപ്പെട്ടവര്‍ അന്ത്യത്തോളം നിലനില്‍ക്കും എന്നായിരുന്നെങ്കില്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ രക്ഷ നശിക്കുവാന്‍ സാധ്യത ഉണ്ട്‌ എന്നായിരുന്നു. കാല്വിന്റെ അഭിപ്രായത്തില്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഒരിക്കലും ക്രിസ്തുവിനെ മറുതലിക്കാതെ അവസാനം വരെ വിശ്വസ്തരായി തുടരും എന്നായിരുന്നു. എന്നാല്‍ അര്‍മീനസ്‌ വിശ്വസിച്ചത്‌ രക്ഷിക്കപ്പെട്ടവര്‍ക്കും സ്വന്ത തീരുമാനത്തില്‍ ക്രിസ്തുവിനെ മറുതലിക്കുവാന്‍ കഴിയും എന്നായിരുന്നു.

ഈ വിവാദത്തില്‍ ആരാണ്‌ ശരി? ആര്‍ക്കാണ്‌ തെറ്റു പറ്റിയിരിക്കുന്നത്‌? വളരെ വിചിത്രമായ കാര്യം എന്തെന്നാല്‍ ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ കാല്വിനിസവും അര്‍മീനിയനിസവും പല അനുപാതങ്ങളില്‍ ഇടകലര്‍ന്ന് കാണപ്പെടുന്നു എന്ന വസ്തുതയാണ്‌. കാല്വിനും അര്‍മീനസും പഠിപ്പിച്ചത്‌ അപ്രകാരം തന്നെ വിശ്വസിക്കുന്ന ചിലര്‍ ഉണ്ടെങ്കിലും പലരും കാല്വിന്‍ പഠിപ്പിച്ച മൂന്നും അര്‍മീനസ്‌ പഠിപ്പിച്ച രണ്ടും, അല്ലെങ്കില്‍ തിരിച്ചും ഇടകലര്‍ത്തി അവരുടെ വിശ്വാസം തുടരുന്നു. എന്നാല്‍ ഞങ്ങളുടെ അഭിപ്രായത്തില്‍ ഈ രണ്ടു ഉപദേശങ്ങളും, മനുഷന്‌ മനസ്സിലാക്കുവാന്‍ കഴിയാത്തതിനെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതുകൊണ്ട്‌ ആ ശ്രമത്തില്‍ പരാജിതരായി എന്നാണ്‌. അപരിമിതനായ ദൈവത്തെ പരിമിതിയുള്ള നമുക്ക്‌ ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ സാധിക്കയില്ല. ഒരു സംശയത്തിനും വകയില്ലാതെ ദൈവം പരമാധികാരിയും സകലവും അറിയുന്നവനുമാണ്‌. അതുപോലെ തന്നെ സകല മനുഷരും മാനസന്തരപ്പെടുവാനുള്ള ചുമതല ഉള്ളവരും ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ കടപ്പെട്ടവരും ആണ്‌. ഇവ രണ്ടും മനുഷ മനസ്സില്‍ വിപരീതങ്ങള്‍ ആയിത്തോന്നിയേക്കാം. എന്നാല്‍ അല്‍പം പോലും സംശയമില്ലാതെ ദൈവം ഈ കാര്യം ഇങ്ങനെ തന്നെയാണ്‌ തന്റെ വചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇവയെ സമന്വയിപ്പിക്കുവാന്‍ ശ്രമിക്കുന്നത്‌ റെയില്‍ പാതയിലെ രണ്ടു പാളങങയളും തമ്മില്‍ യോജിപ്പിക്കുവാന്‍ ശ്രമിക്കുന്നതു പോലെ ആയിരിക്കും.ചോദ്യം: എന്താണ്‌ പ്രീമില്ലെനെയലിസം?

ഉത്തരം:
ക്രിസ്തുവിന്റെ ആയിരം ആണ്ടുവാഴ്ച ആക്ഷരീകമായി സംഭവിക്കുമെന്നും അതിനു മുമ്പ്‌ ക്രിസ്തു രണ്ടാമതു വരും എന്നുമുള്ള പഠിപ്പിക്കലിനെയാണ്‌ പ്രീമില്ലെനെയലിസം എന്ന്‌ വിളിക്കുന്നത്‌. പ്രവചനപരമായ ബൈബിള്‍ വാക്യങ്ങളെ കൃത്യമായി വ്യാഖ്യാനിക്കണമെങ്കില്‍ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ആദ്യത്തേത്‌, ശരിയായ ഒരു വ്യാഖ്യാനമുറ ഉണ്ടായിരിക്കുക; രണ്ടാമത്‌, യിസ്രായേലും (യെഹൂദരും) സഭയും (ക്രിസ്തുവിന്റെ ശരീരമായ ദൈവ സഭ) തമ്മില്‍ ദൈവീക കാര്യപരിപാടിയില്‍ വ്യത്യസ്ഥം എന്ന്‌ മനസ്സിലാക്കുക.

ആദ്യമായി, വേദപുസ്തക വ്യാഖ്യാനമുറ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. സന്ദര്‍ഭോജിതമായി വേദപുസ്തകത്തെ വ്യാഖ്യാനിക്കേണ്ടതാണ്‌. എന്നു പറഞ്ഞാല്‍ വേദപുസ്തകം വ്യാഖ്യാനിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌ ആരു, ആര്‍ക്ക്‌, എപ്പോള്‍, എന്തിനുവേണ്ടി എഴുതി എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ഓരോ വേദഭാഗവും മനസ്സിലാക്കുവാന്‍. ഇത്‌ വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്‌. വചനം വചനത്തെ മനസ്സിലാക്കിത്തരുന്നു എന്ന കാര്യവും മറക്കരുത്‌. ഓരോ വേദഭാഗത്തിനും അവയുടെ ഇണവാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്‌. അവ ഏതൊക്കെ എന്ന്‌ മനസ്സിലാക്കി വേണം ദൈവ വചനത്തെ വ്യാഖ്യാനിക്കുവാന്‍. ഒരു വിഷയത്തെപ്പറ്റി പറഞ്ഞിരിക്കുന്ന എല്ലാ വേദഭാഗങ്ങളേയും കണക്കിലെടുത്ത്‌ എല്ലാവയ്ക്കും അവയുടെ അര്‍ത്ഥത്തിന്‌ കോട്ടം സംഭവിക്കാതവണ്ണം ഒന്നിനോടൊന്നിനെ ഇണെച്ച്‌ വ്യാഖ്യാനിക്കേണ്ടതാണ്‌.

അടുത്തതായി, വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം വേദപുസ്തകത്തിലെ വാക്കുകള്‍ അവയുടെ സാധാരണയുള്ള, പതിവായി മനസ്സിലാക്കുന്നതു പോലെ, അവയുടെ അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടതാണ്‌ എന്നുള്ള വസ്തുതയാണ്‌. അലങ്കാര ഭാഷയാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌ എന്ന്‌ വ്യക്തമാണെങ്കില്‍ മാത്രം ആലങ്കാരികമായി ആ ഭാഗങ്ങള്‍ വ്യാഖ്യാനിക്കാവുന്നതാണ്‌. ആക്ഷരീകമായി വ്യാഖ്യാനിക്കുമ്പോള്‍ ഉപമകള്‍ക്കും ഉപമേയങ്ങള്‍ക്കും സ്ഥാനം ഉണ്ട്‌ എന്ന്‌ മറക്കുവാന്‍ പാടില്ല. വേദപുസ്തകം കല്‍പിച്ചിട്ടില്ലാത്ത ആത്മീയ അര്‍ത്ഥങ്ങള്‍ ഒരു വാക്യത്തിനും ഒരിയ്ക്കലും കൊടുക്കുവാന്‍ പാടില്ലാത്തതാണ്‌. എല്ലാ വേദഭാഗങ്ങളിലും ആത്മീയ അര്‍ത്ഥം മാത്രം കാണുകയാണെങ്കില്‍ വേദപുസ്തകത്തിനു പകരം വ്യാഖ്യാനിയുടെ ചിന്തകള്‍ക്കായിരിക്കും പ്രാധാന്യം ലഭിക്കുന്നത്‌. അങ്ങനെ ആകുമ്പോള്‍ ഒരു വ്യാഖ്യാനമുറ ഇല്ലാതെ ആകയും വേദപുസ്തകത്തിന്‌ അതിന്റേതായ അര്‍ത്ഥം നഷ്ടമാവുകയും ചെയ്യുന്നു. അങ്ങനെ ഓരോരുത്തരും അവരവര്‍ക്ക്‌ ഇഷ്ടാനുസരണം വേദപുസ്തകത്തിന്‌ അര്‍ത്ഥം കല്‍പിക്കുന്ന നിലയ്ക്കു വന്നു ചേരും. 2പത്രോ.1:20-21 പറയുന്നത്‌ പ്രത്യേകം ശ്രദ്ധിക്കുക. "തിരുവചനത്തിലെ പ്രവചനങ്ങള്‍ ഒന്നും സ്വയമായ വ്യാഖ്യാനത്തിന്‌ ഉളവാകുന്നതല്ല എന്ന്‌ ആദ്യം തന്നെ അറിഞ്ഞുകൊള്ളണം. പ്രവചനം ഒരിക്കലും മനുഷന്റെ ഇഷ്ടത്താല്‍ വന്നതല്ല; ദൈവകല്‍പനയാല്‍ മനുഷര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ട്‌ സംസാരിച്ചതത്രേ".

ഈ വ്യാഖ്യാനമുറകളെ പിന്‍പറ്റിയാല്‍, അബ്രഹാമിന്റെ ശാരീരിക സന്തതികളായ യിസ്രായേലും പുതിയ നിയമ വിശ്വാസികളായ ക്രിസ്തുവിന്റെ ശരീരമായ സഭയും ദൈവീക കാര്യപരിപാടിയില്‍ വിഭിന്നമാണ്‌ എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ഈ കാര്യം വ്യക്തമായി മനസ്സിലാക്കിയില്ലെങ്കില്‍ ബൈബിള്‍ മുഴുവനും തെറ്റിദ്ധരിക്കുവാന്‍ ഇടയാകും. യിസ്രായേലിനോടു ദൈവം ചെയ്ത വാഗ്ദത്തങ്ങള്‍ ആയിരിക്കും പ്രധാനമായി തെറ്റിദ്ധരിക്കപ്പെടുന്നത്‌. അത്തരം വാഗ്ദത്തങ്ങള്‍ പുതിയനിയമ സഭയോടുള്ള വാഗ്ദത്തങ്ങളായി തെറ്റിദ്ധരിക്കരുത്‌. വാക്യങ്ങളുടെ പശ്ചാത്തലവും സന്ദര്‍ഭവും ഓരോ വാഗ്ദത്തങ്ങളും ആര്‍ക്കു വേണ്ടി ഉള്ളവയാണെന്ന്‌ മനസ്സിലാക്കിതതസരും.

ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ കരുതി വേദപുസ്തകം പഠിക്കുമ്പോള്‍ പ്രിമില്ലെനെയലിസം ആണ്‌ വേദപുസ്തക സത്യം എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. ആദ്യമായി ഉല്‍പ.12:1-3 വരെ നോക്കുക. "യഹോവ അബ്രഹാമിനോട്‌ അരുളിച്ചെയ്തത്‌ എന്തെന്നാല്‍, നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിട്ടു പുറപ്പെട്ട്‌ ഞാന്‍ നിന്നെ കാണിപ്പാന്‍ ഇരിക്കുന്ന ദേശത്തേയ്ക്ക്‌ പോക. ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ച്‌ നിന്റെ പേര്‍ വലുതാക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നില്‍ ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും".

ഈ വേദഭാഗത്ത്‌ ദൈവം അബ്രഹാമിന്‌ പ്രധാനമായി മൂന്നു വാഗ്ദത്തങ്ങളാണ്‌ കൊടുത്തിരിക്കുന്നത്‌. അബ്രഹാമിന്‌ അനേക സന്തതികള്‍ ഉണ്ടായിരിക്കും; അവര്‍ക്ക്‌ സ്വന്തമായ ദേശം ഉണ്ടായിരിക്കും, അവര്‍ മൂലം മനുഷവര്‍ഗ്ഗം മുഴുവന്‍ അനുഗ്രഹിക്കപ്പെടും. ഉല്‍പത്തി 15:9-17 വരെ വാക്യങ്ങളില്‍ ദൈവം അബ്രഹാമുമായി ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടുന്നു. ആ ഉടമ്പടി അനുസരിച്ച്‌ സകല ചുമതലയും ദൈവത്തിന്റേതാണ്‌. എന്നു പറഞ്ഞാല്‍ അബ്രഹാം എന്തു ചെയ്താലും ചെയ്തില്ലെങ്കിലും ദൈവം തന്റെ വാഗ്ദത്തം നിറവേറ്റും എന്നര്‍ത്ഥം. ഈ വേദഭാഗത്ത്‌ ഭാവിയില്‍ യിസ്രായേല്‍ അവകാശമാക്കുവാന്‍ പോകുന്ന ദേശത്തിന്റെ അതിരുകള്‍ പറഞ്ഞിട്ടുണ്ട്‌. ദേശത്തിന്റെ അതിരുകള്‍ കൂടുതല്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത്‌ ആവര്‍ത്തനം 34 ആം അദ്ധ്യായത്തിലാണ്‌. ആവ.30:3-5 വരെയും യെഹ.20:42-44 വരെയും ഈ അതിര്‍ത്തികളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌.

2ശമു.7:10-17 വരെ ദാവീദിനോട്‌ ദൈവം ചെയ്ത വാഗ്ദത്തത്തെപ്പറ്റി വായിക്കാവുന്നതാണ്‌. ദാവിദിന്റെ സന്തതി നിത്യസിംഹാസനം സ്ഥാപിക്കും എന്നാണ്‌ ആ വാഗ്ദത്തം. ഇത്‌ ക്രിസ്തുവിന്റെ സിംഹാസനത്തെപ്പറ്റിയുള്ള വാഗ്ദത്തമാണ്‌. ഈ വാഗ്ദത്തം ഇതുവരെ നിവര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ ആക്ഷരീകമായി അത്‌ നടക്കേണ്ടതാണ്‌. അബ്രഹാമിനോട്‌ എന്നെന്നേയ്ക്കും ദേശം അവന്റെ സന്തതിക്ക്‌ ഇരിക്കും എന്നും ദാവീദിനോട്‌ സിംഹാസനം എന്നെന്നേയ്ക്കും ഇരിക്കും എന്നാണ്‌ വാഗ്ദത്തം. ചിലര്‍ ചിന്തിക്കുന്നതുപോലെ ശലൊമോന്‍ ഈ വാഗ്ദത്തം നിറവേറ്റിയിട്ടില്ല. അതുകൊണ്ട്‌ ഇത്‌ ഭാവിയില്‍ നിറവേറുകതന്നെ ചെയ്യും എന്നതിന്‌ സംശയം ഇല്ല.ചോദ്യം: ദൈവീക കാലക്രമങ്ങള്‍ അഥവാ യുഗങ്ങള്‍ എന്താണ്‌? അത്‌ വേദാധിഷ്ടിതമാണോ?

ഉത്തരം:
ഡിസ്പെന്‍സേഷണലിസം എന്നു പറയുന്നത്‌ ദൈവശാസ്ത്രത്തിലെ ഒരു പിരിവാണ്‌. ഇതിന്‌ രണ്ടു പ്രത്യേകതകള്‍ ഉണ്ട്‌. 1) വേദപുസ്തകത്തെ പ്രത്യേകിച്ച്‌ പ്രവചനങ്ങളെ അക്ഷാരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നു. 2) ദൈവീക കാര്യപരിപാടിയില്‍ ദൈവസഭയും യിസ്രായേലും തമ്മില്‍ വിഭജിച്ചു കാണുന്നു.

ഇവര്‍ വേദപുസ്തകത്തെ ആക്ഷരീകമായി മനസ്സിലാക്കുന്നു എന്ന്‌ അഭിമാനിക്കുന്നവരാണ്‌. എന്നു വെച്ചാല്‍ വേദപുസ്തകത്തിലെ വാക്കുകള്‍ക്ക്‌ സാധാരണ ഭാഷയില്‍ ഉള്ള അര്‍ത്ഥം കൊടുത്തു വേദപുസ്തകത്തെ മനസ്സിലാക്കുന്നു. ഭാഷയിലെ അലങ്കാരങ്ങളും ഛിന്നങ്ങളും അവയ്ക്കുള്ള ആക്ഷരീക അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നു. ഛിന്നങ്ങള്‍ക്കും അലങ്കാരഭാഷയ്ക്കും പുറകില്‍ ഒാ‍രോ ആക്ഷരീക അര്‍ത്ഥം ഉണ്ടല്ലൊ.

തിരുവചനത്തെ ഇങ്ങനെ മനസ്സിലാക്കുന്നതാണ്‌ ഏറ്റവും നല്ലത്‌ എന്നതിന്‌ കുറഞ്ഞപക്ഷം മൂന്നു കാരണങ്ങള്‍ എങ്കിലും പറയാം. ഒന്നാമതായി ഏതു ഭാഷയും സാധാരണ രീതിയില്‍ ആക്ഷരീകമായാണല്ലോ മനസ്സിലാക്കേണ്ടത്‌. ഭാഷയുടെ ഉദ്ദേശം തന്നെ ആശയ വിനിമയത്തിനാണല്ലോ. അടുത്ത കാരണം വേദപുസ്തകപരമായി പറഞ്ഞാല്‍, പഴയനിയമത്തില്‍ ക്രിസ്തുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന എല്ലാ പ്രവചനങ്ങളും ആക്ഷരീകമായി നിറവേറി. യേശുവിന്റെ ജനനം, ശുശ്രൂഷ, അവന്റെ മരണ പുനരുദ്ധാനങ്ങള്‍ എന്നിവ പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ ആക്ഷരീകമായിത്തന്നെ സംഭവിച്ചു. ഒരു പ്രവചനം പോലും ആക്ഷരീകമായി സംഭവിക്കാതെ പോയില്ല. വേദപുസ്തകത്തിലെ എല്ലാ പ്രവചനങ്ങളും ആക്ഷരീകമായിത്തന്നെ വ്യാഖ്യാനിക്കണം എന്നതിന്‌ ഇത്‌ മതിയായ കാരണമാണ്‌. ആക്ഷരീകമായി മനസ്സിലാക്കാതിരുന്നാല്‍, മറ്റേതു മാനദണ്ഡമാണുള്ളത്‌? ഓരോരുത്തരും അവരവര്‍ക്ക്‌ ഇഷ്ടപ്പട്ട രീതി അവലംബിക്കുമല്ലോ. വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്നതിനു പകരം വേദപുസ്തകത്തിന്‌ ഞാന്‍ എന്ത്‌ അര്‍ത്ഥം കല്‍പിക്കുന്നു എന്ന നിലയ്ക്ക്‌ എത്തിച്ചേരുമല്ലോ. സങ്കടകരമെന്നു പറയട്ടെ, ഇന്ന് അനേകര്‍ വേദപുസ്തകത്തെ അങ്ങനെയാണല്ലോ വ്യാഖ്യാനിക്കുന്നത്‌.

ഡിസ്പെന്‍സേഷന്‍ വ്യാഖ്യാന മുറ അനുസരിച്ച്‌ ദൈവജനം, യിസ്രായേലും ദൈവസഭയും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി കാണപ്പെടുന്നു. രക്ഷ പഴയനിയമത്തിലും പുതിയനിയമത്തിലും വിശ്വാസത്താല്‍ മാത്രമാണ്‌, പ്രത്യേകിച്ച്‌ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ എന്ന്‌ അവര്‍ പഠിപപിലക്കുന്നു. ഈ വ്യാഖ്യാനമുറ അനുസരിച്ച്‌ പുതിയനിയമ സഭ ദൈവജനമായ യിസ്രായേലിനെ നിഷ്കാസനം ചെയ്യുന്നില്ല. യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങള്‍ യിസ്രായേലിനോടുള്ള ബന്ധത്തില്‍ തന്നെ നിറവേറും എന്ന്‌ അവര്‍ പഠിപ്പിക്കുന്നു. വെളി 20 ല്‍ പറഞ്ഞിരിക്കുന്ന 1000 ആണ്ടു വാഴചപയില്‍ യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങള്‍ പൂര്‍ണ്ണമായി നിറവേറും എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഇന്ന്‌ ദൈവം തന്റെ സഭയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതുപോലെ ദൈവം തന്റെ ശ്രദ്ധ യിസ്രായിങ്കലേയ്ക്ക്‌ തിരിക്കും എന്ന്‌ അവര്‍ വിശ്വസിക്കുന്നു (റോമ.9-11).

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി ദൈവീക കാര്യപരിപാടിയില്‍ ഏഴു കാലക്രമങ്ങള്‍ അഥവാ യുഗങ്ങള്‍ ഉള്ളതായി അവര്‍ മനസ്സിലാക്കുന്നു. നിഷ്പാപ യുഗം (innocence)(ഉല്‍പ.1:1-3-7), മനഃസാക്ഷിയുഗം (conscience) (ഉല്‍പ.3:8-8:22), മനുഷ സര്‍ക്കരിന്റെ യുഗം (human government)(ഉല്‍പ.9:1-11:32), വാഗ്ദത്ത യുഗം (promise) (ഉല്‍പ.12:1-പുറ.19:25), ന്യായപ്രമാണയുഗം (law)(പുറ.20:1-അപ്പൊ.2:3), കൃപായുഗം (grace) (അപ്പൊ.2:4-വെലി.20:3), ആിരം ആണ്ടു വാഴ്ച (millennial kingdom) (വെളി.20:4-6). ഈ യുഗങ്ങള്‍ രക്ഷയ്ക്കുള്ള വിഭിന്ന വഴികള്‍ അല്ല, മറിച്ച്‌, ദൈവം മനുഷനോട്‌ ഇടപെടുന്ന രീതിയിലുള്ള വ്യത്യാസം മാത്രമാണത്‌. ക്രിസ്തു തന്റെ സഭയ്ക്കായി പീഡനകാലത്തിനു മുമ്പ്‌ രഹസ്യമായി വരികയും ആയിരമാണ്ടു വാഴ്ചക്കു മുമ്പായി തന്റെ രണ്ടാം വരവു ഉണ്ടാകുമെന്നും ഇവര്‍ പഠിപ്പിക്കുന്നു. അങ്ങനെ ഡിസ്പെന്‍സേഷണലിസം ആകഷmരീകമായി ബൈബിള്‍ പ്രവചനങ്ങളെ വ്യഖ്യാനിച്ച്‌, ദൈവീക പരിപാടിയില്‍ ദൈവസഭയ്ക്കും യിസ്രായേലിനും പ്രത്യേക കാലങ്ങള്‍ മാറ്റി വെച്ചിട്ടുണ്ടെന്നു മനസ്സിലാക്കി, ദൈവീക പരിപാടികളെ ഏഴു യുഗങ്ങളായി തരം തിരിച്ച്‌ പഠിപ്പിക്കുന്നു.