ചോദ്യം: ബൈബിള്‍ അടിസ്ഥാനത്തില്‍ നല്ല മാതാപിതാക്കള്‍ ആയിരിക്കുനനനത്‌ എങ്ങനെയാണ്‌?

ഉത്തരം:
മാതാപിതാക്കളുടെ കര്‍ത്തവ്യം വെല്ലുവിളികള്‍ നിറഞ്ഞതും കഠിനവും ആയിരുന്നാലും അത്രത്തോളം പ്രതിഫലം നിറഞ്ഞ മറ്റു ചുമതലകള്‍ ചുരുക്കമാണ്‌. നല്ല മാതാപിതാക്കള്‍ ആയിരിക്കുന്നതിനെപ്പറ്റി വേദപുസ്തകത്തില്‍ അനേക കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. മക്കളെ ദൈവവചനം പഠിപ്പിക്കുക എന്നതാണ്‌ ആദ്യമായി ചെയ്യേണ്ടത്‌.

ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്ത്‌ മക്കളുടെ മുമ്പാകെ ഒരു നല്ല മാതൃകാജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ ആവ.6:7-9 വരെ പറഞ്ഞിരിക്കുന്നതുപോലെ ദൈവഭക്തി മക്കളെ പഠിപ്പിക്കുന്ന കാര്യത്തിലും നാം അതീവ ജാഗ്രത ഉള്ളവര്‍ ആയിരിക്കേണ്ടതാണ്‌. ആ വേദഭാഗം നമ്മെ പഠിപ്പിക്കുന്നത്‌ മക്കളെ ദൈവവഴിയില്‍ നടത്തണമെങ്കില്‍ അതിനു തുടര്‍ന്നു നാം ശ്രമിച്ചുകൊണ്ടിരിക്കണം എന്നാണ്‌. വീട്ടിലും, നടക്കുമ്പോഴും, കിടക്കുമ്പോഴും, രാവിലെയും, വൈകിട്ടും എന്നു വേണ്ട, ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും നാം അതിനുവേണ്ടി പാടുപെടേണ്ടതാണ്‌. നമ്മുടെ ഭവനങ്ങളുടെ അടിസ്ഥാനം വേദപുസ്തക സത്യങ്ങള്‍ ആയിരിക്കേണ്ടതാണ്‌. ഈ കല്‍പനകള്‍ അനുസരിച്ച്‌ നാം കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാക്കിക്കൊടുക്കേണ്ട സത്യം ദൈവഭക്തി വെറും ഞായറാഴ്ചകളിലേക്കോ അല്ലെങ്കില്‍ പ്രാര്‍ത്ഥനയോഗങ്ങളിലേക്കോ മാത്രം ഒതുക്കി നിര്‍ത്താവുന്നത്‌ അല്ല എന്നതാണ്‌.

നാം അവരെ പഠിപ്പിക്കുമ്പോള്‍ അനേക കാര്യങ്ങള്‍ അവര്‍ മനസ്സിലാക്കുന്നു എന്നത്‌ സത്യമാണെങ്കിലും നിരീക്ഷണത്തില്‍ കൂടെയാണ്‌ നമ്മുടെ മക്കള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്‌. അതുകൊണ്ടാണ്‌ നാം ചെയ്യുന്ന സകല കാര്യങ്ങളിലും നാം വളരെ ശൃദ്ധ ചെലുത്തേണ്ടത്‌ ആവശ്യമായിരിക്കുന്നത്‌. മാതാപിതാക്കള്‍ എന്ന നിലക്ക്‌ ദൈവം ഓരോരുത്തര്‍ക്കും കൊടുത്തിരിക്കുന്ന കടമകള്‍ അതീവ ശ്രദ്ധയോടെ നാം ജീവിതത്തില്‍ പിന്‍പറ്റേണ്ടതാണ്‌. ഭാര്യയും ഭര്‍ത്താവും അന്വേന്യം ബഹുമാനിക്കുവാനും കീഴടങ്ങുവാനും വേദപുസ്തകം പഠിപ്പിക്കുന്നു (എഫെ.5:21; 1പത്രോ. 3:7). അതേസമയം കുടുംബത്തിന്റെ നാഥനായി ദൈവം പുരുഷനു പ്രത്യേകം ചുമതലകള്‍ കൊടുത്തിട്ടുണ്ട്‌. "എന്നാല്‍ ഏതു പുരുഷന്റേയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍. ക്രിസ്തുവിന്റെ തല ദൈവം എന്ന് നിങ്ങള്‍ അറിയേണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു" (1കൊരി.11:3). നമുക്കറിയാം ക്രിസ്തു ദൈവത്തെക്കാള്‍ തരം താഴ്ന്നവന്‍ അല്ല എന്ന സത്യം. അതുപോലെ ഭാര്യ ഭര്‍ത്താവിനേക്കാള്‍ ഒരിക്കലും തരം താഴ്ന്ന ആളല്ല എന്ന സത്യം നാം മറക്കരുത്‌. ക്രിസ്തു തന്നെത്താന്‍ സഭക്ക്‌ ഏല്‍പ്പിച്ചുകൊടുത്ത്‌ സഭയെ സ്നേഹിച്ചതുപോലെ, ഭര്‍ത്താവ്‌ ഭാര്യയെ സ്വന്ത ശരീരത്തെപ്പോലെ സ്നേഹിക്കുവാനാണ്‌ കല്‍പന (എഫെ.5:25-29). എങ്കിലും കുടുംബത്തിന്റെ ക്രമസമാധാനത്തിന്റെ ചുമതല ദൈവം ഭര്‍ത്താവിനു കൊടുത്തിരിക്കയാണ്‌.

സ്നേഹിക്കുന്ന ഭര്‍ത്താവിന്റെ അധികാരത്തിനു കീഴടങ്ങുവാന്‍ ഭാര്യക്ക്‌ പ്രയാസമില്ല (എഫെ.5:24; കൊലൊ.3:18). ഭാര്യയുടെ പ്രധാന ദൌത്യം പരിജ്ഞാനത്തോടും വിശുദ്ധിയോടും കൂടെ നടന്ന്‌ ഭര്‍ത്താവിനെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്ത്‌ കുടുംബത്തെ നയിക്കുക എന്നതാണ്‌ (തീത്തൊ.2:4-5). കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന്‌ ദൈവത്തിന്റെ പ്രത്യേക കൃപ സ്ത്രീകള്‍ക്കാണുള്ളത്‌.

പഠിപ്പിക്കയും ശിക്ഷയില്‍ വളര്‍ത്തുകയും ചെയ്യുക എന്നത്‌ മാതാപിതാക്കളുടെ കര്‍ത്തവ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. സദൃ.13:24 ഇങ്ങനെ പറയുന്നു. "വടി ഉപയോഗിക്കാത്തവന്‍ തന്റെ മകനെ പകെക്കുന്നു. അവനെ സ്നേഹിക്കുന്നവനോ, ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു". ശിക്ഷണമില്ലാതെ വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ തങ്ങള്‍ക്കു തന്നെ അയോഗ്യരായും വേണ്ടാത്തവരായും തോന്നാറുണ്ട്‌. ശിക്ഷിക്കപ്പെടാതെ വളരുന്ന കുഞ്ഞുങ്ങള്‍ ഭാവിയില്‍ ലക്‌ ഷ്യബോധമില്ലാത്തവരും ആത്മനിയന്ത്രണം ഇല്ലാത്തവരും അയിത്തീര്‍ന്ന്‌, അധികാരികളേയും ദൈവത്തേയും മറുതലിക്കുന്നവര്‍ ആയിത്തീരാറുണ്ട്‌. "പ്രത്യാശുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ ഭാവിക്കരുത്‌" (സദൃ.19:18). ശിക്ഷ ഒരിക്കലും താളം തെറ്റി ആകുവാന്‍ പടില്ല. ശിക്ഷ എപ്പോഴും സ്നേഹത്തോടു കൂടി മാത്രമേ പാടുള്ളൂ. അല്ലെങ്കില്‍ മക്കള്‍ പ്രതികാര ബുദ്ധിയുള്ളവരും, നിരാശരും, മറുതലിക്കുന്നവരും ആയിത്തീരുവാന്‍ ഇടയുണ്ട്‌ (കൊലൊ.3:21). ശിക്ഷിക്കപ്പെടുമ്പോള്‍ അത്‌ വേദന ഉളവാക്കും എന്ന്‌ ദൈവത്തിനറിയാം (എബ്രാ.12:11). എന്നാല്‍ ശിക്ഷയോടൊത്ത്‌ സ്നേഹത്തോടുകൂടിയ പഠിപ്പിക്കല്‍ കുഞ്ഞിനു വളരെ പ്രയോജനം ചെയ്യും. "പിതാക്കന്‍മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവീന്‍" (എഫെ.6:4).

ചെറുപ്പത്തില്‍ തന്നെ മക്കളെ സഭയിലും ശുശ്രൂഷയിലും ആയിരിക്കുവാന്‍ പഠിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. വേദപുസ്തകം വിശ്വസിക്കയും പഠിപ്പിക്കയും ചെയ്യുന്ന ഒരു സഭയില്‍ നിങ്ങള്‍ പതിവായി പോകുന്നതും (എബ്രാ.10:25) വേദപുസ്തകം പഠിക്കുന്നതും കാണുമ്പോള്‍ കുഞ്ഞുങ്ങളും വേദപുസ്തകം പഠിക്കുവാന്‍ ആഗ്രഹമുള്ളവരായിത്തീരും. കുഞ്ഞുങ്ങള്‍ക്ക്‌ ലോകത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്‌. "ബാലന്‍ നടക്കേണ്ട വഴി അവനെ പടിപ്പിക്ക; അവന്‍ വൃദ്ധനായാലും അത്‌ വിട്ടുമാറുകയില്ല" (സദൃ.22:6). നല്ല മാതാപിതാക്കള്‍ ആയിരിക്ക എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, നിങങ ള്‍ ചെയ്യുന്നതുപോലെ ദൈവത്തെ സ്നേഹിക്കയും ആരാധിക്കയും ചെയ്യുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ്‌.ചോദ്യം: അപ്പന്‍മാരെപ്പറ്റി വേദപുസ്തകം എന്തു പഠിപ്പിക്കുന്നു?

ഉത്തരം:
വേദപുസ്തകത്തിലെ ഏറ്റവും വലിയ കല്‍പന "മുഴുഹൃദയത്തോടും, മുഴു ആത്മാവോടും, മുഴു ശക്തിയോടും കൂടി ദൈവത്തെ സ്നേഹിക്കുക" എന്നതാണ്‌ (ആവ.6:5). ആ അദ്ധ്യായത്തിന്റെ രണ്ടാം വാക്യം ഇങ്ങനെയാണ്‌. "നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും ഞാന്‍ നിന്നോടു കല്‍പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാ ചട്ടങ്ങളും കല്‍പനകളും പ്രമാണിപ്പാന്‍ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിനും നീ ദീര്‍ഘായുസോടിരിക്കേണ്ടതിനുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക്‌ ഉപദേശിച്ചു തരുവാന്‍ കല്‍പിച്ചിട്ടുള്ള കല്‍പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു". അഞ്ചാം വാക്യത്തിനു ശേഷം ഇങ്ങനെ കാണുന്നു. "ഇന്നു ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കണം. നീ അവയെ നിന്റെ മക്കള്‍ക്ക്‌ ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴിക്കു നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അതിനെക്കുറിച്ച്‌ സംസാരിക്കയും വേണം" (ആവ.6:6-7).

യിസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ മക്കളുടെ ആത്മീയ ഉന്നമനത്തിനു പിതാക്കന്‍മാര്‍ ചുമതല വഹിച്ചിരുന്നു എന്ന് കാണാവുന്നതാണ്‌. ദൈവകല്‍പന അനുസരിക്കണം എന്ന് ആഗ്രഹിച്ചിരുന്ന എല്ലാ അപ്പന്‍മാരും അങ്ങനെ ചെയ്തുവന്നു. സദൃ.22:6 ല്‍ ഇങ്ങനെ വായിക്കുന്നു. "ബാലന്‍ നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അത്‌ വിട്ടുമാറുകയില്ല". "അഭ്യസിപ്പിക്ക" എന്ന വാക്ക്‌ മാതാപിതാക്കന്‍മാര്‍ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കുന്നതിനെ കുറിക്കുന്നു; അതായത്‌, കുഞ്ഞുങ്ങളുടെ ആരംഭ ശിക്ഷണം. അവന്‍ എങ്ങനെ ഈ ലോകത്തില്‍ ജീവിക്കണം എന്നത്‌ അവന്‌ മനസ്സിലാക്കിക്കൊടുക്കുവാനാണ്‌ ഈ ആരംഭ ശിക്ഷണം. ഈ രീതിയില്‍ ഒരു കുഞ്ഞിനെ അഭ്യസിപ്പിക്കേണ്ടത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്‌.

എഫെ.6:4 ല്‍ പിതാക്കന്‍മാരോടുള്ള ഉപദേശം ചുരുക്കി ക്രീയാത്മമായും നിഷേധാത്മമായും ഇങ്ങനെ പറഞ്ഞിരിക്കുന്നു. "പിതാക്കന്‍മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്റെ പത്ഥ്യോപദേശത്തിലും ബാലശിക്ഷയിലും പോറ്റി വളര്‍ത്തുവീന്‍". "കോപപ്പിക്കാതെ" എന്നു പറഞ്ഞാല്‍ പിതാക്കന്‍മാര്‍ അവരുടെ അധികാരം ദുര്‍വിനിയോഗം ചെയ്യാതെ, പരമാര്‍ത്ഥതയിലും നീതിയിലും മക്കളെ വളര്‍ത്തണം എന്നാണ്‌ അര്‍ത്ഥം. മക്കളോട്‌ ക്രൂരമായും അനീതിയായും ഇടപെട്ടാല്‍ മക്കള്‍ തെറ്റായ വഴിയില്‍ പോകുവാന്‍ വഴി ഒരുക്കിക്കൊടുക്കയായിരിക്കും പിതാവ്‌ ചെയ്യുന്നത്‌. ബുദ്ധിയുള്ള പിതാവ്‌ ആകട്ടെ തന്റെ മക്കള്‍ തന്നെ അനുസരിക്കുന്നത്‌ പരാായോഗീകവും പ്രയോജനവും ആണെന്ന കാര്യം സ്നേഹത്തോടും ദൃഡതയോടും കൂടെ മക്കളെ ധരിപ്പിക്കും.

എഫെ. 6:4 ലെ "കര്‍ത്താവിന്റെ ബാലശിക്ഷയിലും, പത്ഥ്യോപദേശത്തിലും പോറ്റിവളര്‍ത്തുക" എന്നത്‌ കുഞ്ഞുങ്ങളെ എങ്ങനെ പരിശീലിപ്പിക്കണം എന്നതിനെ വ്യക്തമാക്കിയിരിക്കയാണ്‌. അവര്‍ ശിക്ഷിക്കപ്പെടുകയും അതേസമയം വളര്‍ത്തപ്പെടുകയും വേണം. എങ്കിലേ അവര്‍ ഉത്തരവാദിത്വമുള്ള ഒരു യുവാവോ യുവതിയോ ആയിത്തീരുകയുള്ളു. അവരുടെ തെറ്റുകളേയും ചുമതലകളേയും അവര്‍ക്ക്‌ ഗൌരവത്തോടെ എന്നാല്‍ ശാന്തതയോടെ മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്‌.

വാസ്തവത്തില്‍ ഒരു ക്രിസ്തീയ പിതാവ്‌ ദൈവകരങ്ങളിലെ ഒരു ആയുധമാണ്‌. ദൈവം കൊടുത്തിരിക്കുന്ന കല്‍പനകളെ ലാഘവമായി എടുക്കാതെ എങ്ങനെ അവയെ മുഴുമനസ്സോടെ പിന്‍പറ്റണം എന്ന് മക്കളെ ധരിപ്പിക്കുക എന്ന ദൈവവേലയില്‍ അവര്‍ ഏര്‍പ്പെട്ടിരിക്കയാണ്‌. ഒരിക്കലും സ്വന്ത ചട്ടതിട്ടങ്ങളല്ല മറിച്ച്‌ ദൈവത്തിന്റെ കല്‍പനകളാണ്‌ സംതൃപ്ത ജീവിതത്തിനു ആധാരം എന്നത്‌ മക്കളെ മനസ്സിലാക്കയാണ്‌ ഒരു പിതാവ്‌ ചെയ്യേണ്ടത്‌. അത്‌ സാധിച്ചെങ്കില്‍ മാത്രമേ ശിക്ഷയിലും ഉപദേശത്തിലും പോറ്റിവളര്‍ത്തുക എന്നതില്‍ ഒരു പിതാവ്‌ വിജയിക്കയുള്ളൂ.

മാര്‍ട്ടിന്‍ ലൂഥര്‍ ഇങ്ങനെ പറഞ്ഞു. "കുട്ടി ശരിയായി ചെയ്യുന്നതിനെ അനുമോദിക്കുവാന്‍ കയ്യില്‍ ഒരു വടിയോടു കൂടി ഒരു ആപ്പിളും ഉണ്ടായിരിക്കട്ടെ". വളരെ ശ്രദ്ധയോടും കരുതലോടും പ്രാര്‍ത്ഥനയോടും കൂടി മാത്രമേ ശിക്ഷണം നടപ്പിലാക്കുവാന്‍ പാടുള്ളൂ. പോറ്റിവളര്‍ത്തുക എന്നത്‌ ബാലശിക്ഷയും ദൈവവചനത്തിന്റെ പ്രബോധനവും ചേര്‍ന്ന് ചിട്ടയോടും പ്രോത്സാഹനത്തോടുംകൂടെ ചെയ്യേണ്ട കാര്യമാണ്‌. ദൈവത്തിന്റെ കല്‍പനകള്‍ ജീവിതത്തില്‍ പരാനയോഗികമാക്കിയ പിതാവ്‌, മാതാവിന്റെ സഹകരണത്തോടുകൂടി കുഞ്ഞുങ്ങളെ ധരിപ്പിക്കയാണ്‌ വേണ്ടത്‌. ദൈവഭക്തിയും, മാതാപിതാക്കളോടുള്ള ബഹുമാനവും, ക്രിസ്തീയ മൂല്യങ്ങളോടുള്ള ആഴമായ കടപ്പാടും, ആത്മനിയന്ത്രണവും ഒരാള്‍ക്കുണ്ടാകണമെങ്കില്‍ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കന്‍മാര്‍ അതിനായി ശ്രമിക്കേണ്ടതാണ്‌.

"എല്ലാ തിരുവെഴുത്തും ദൈവ ശ്വാസീയമാകയാല്‍, ദൈവത്തിന്റെ മനുഷന്‍ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ച്‌ തികഞ്ഞവന്‍ ആകേണ്ടതിനു ഉപദേശത്തിനും, ശാസനത്തിനും, ഗുണീകരണത്തിനും, നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളതും ആകുന്നു" (2 തിമോ.3:16-16). അതുകൊണ്ട്‌ ഒരു പിതാവിന്റെ പ്രഥമ കര്‍ത്തവ്യം മക്കളെ വചനത്തില്‍ പരിശീലിപ്പിക്കുക എന്നതാണ്‌. ദൈവത്തിന്റെ വചനം മക്കളെ പഠിപ്പിക്കുന്ന രീതിയില്‍ വ്യത്യാസം ഉണ്ടായേക്കാം. എന്നാല്‍ മക്കള്‍ മാതൃകയായി പിന്‍പറ്റത്തക്കവണ്ണം പിതാവ്‌ ദൈവവചനത്തെ അനുസരിക്കുമെങ്കില്‍ മക്കളും അതേവഴിയില്‍ തന്നെ പോകുവാനാണ്‌ സാദ്ധ്യതകള്‍ കൂടുതല്‍.ചോദ്യം: വിശ്വാസിയായ അമ്മയായിരിക്കുന്നതിനെപ്പറ്റി വേദപുസ്തകം എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
ഒരു അമ്മയായിരിക്കുക എന്ന ഭാഗ്യം ദൈവം കൊടുക്കുന്ന വലിയ പദവിയാണ്‌. മക്കളെ സ്നേഹപൂര്‍വം നടത്തി (തീത്തൊ.2:2-4) അവള്‍ ആരാധിക്കുന്ന ദൈവത്തിന്റെ നാമത്തിന്‌ മഹത്വം കൊണ്ടുവരുവാന്‍ കടപ്പെട്ടവളാണ്‌ ഒരു ക്രിസ്തീയ മാതാവ്‌.

മക്കള്‍ ദൈവത്തിന്റെ ദാനമാണെന്ന്‌ വേദപുസ്തകം പറയുന്നു(സങ്കീ.127:3-5). തീത്തോ 2:4 ലെ "പുത്രപ്രീയര്‍" എന്ന വാക്ക്‌ ഒരു മാതാവിനു തന്റെ കുഞ്ഞിനോടുള്ള പ്രത്യേക സ്നേഹത്തെ കുറിക്കുന്നതാണ്‌. ഒരു മാതാവ്‌ തന്റെ ഒരോ കുഞ്ഞുങ്ങളും ദൈവത്തിന്റെ പ്രത്യേക ദാനമാണെന്ന്‌ തിരിചച്റിഞ്ഞു സ്നേഹത്തോടും ലാളനയോടും ഓരോരുത്തരുടേയും തനിയായുള്ള ആവശ്യങ്ങള്‍ പ്രത്യേകമായി ചെയ്തു കൊടുക്കുന്നതിനെയാണ്‌ ആ വാക്ക്‌ അനുസ്മരിപ്പിക്കുന്നത്‌.

ദൈവവചനത്തില്‍ പറഞ്ഞിരിക്കുന്ന അമ്മമാര്‍ക്കായുള്ള ചുമതലകളില്‍ ചിലത്‌ നോക്കാം.

ഏതുനേരവും മക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു തയാറായിരിക്കുക (ആവ.6:6-7).

മക്കളുടെ എല്ലാ കാര്യങ്ങളിലും പങ്കുള്ളവരായിരിക്കുക (എഫെ.6:4).

ദൈവ വചനവും വചനത്തിന്റെ ലോകവീക്ഷണവും മക്കളെ പഠിപ്പിക്കുക (സങ്കീ.78:5-6; ആവ.4:10; എഫെ.6:4).

ഓരോ കുഞ്ഞുങ്ങള്‍ക്കും ദൈവം കൊടുത്തിരിക്കുന്ന താലന്തുകളും പരോത്യേക കഴിവുകളും (സദൃ.22:6) കൃപാവരങ്ങളും കണ്ടറിഞ്ഞ്‌ അവയില്‍ പരിശിലനം കൊടുക്കുക (റോമ.12:3-8; 1കൊരി.12).

ദൈവഭയത്തില്‍ കുഞ്ഞുങ്ങളെ ശിക്ഷിച്ചു വളര്‍ത്തുക (എഫെ.6:4; എബ്ര.12:5-11; സദൃ.13:24; 19:18; 22:15; 23:13-14; 29:15-17).

സ്നേഹത്തില്‍ അവരെ മുഴുമനസ്സോടെ സവീുകരിച്ച്‌, അംഗീകരിച്ച്‌, ജീവിതത്തെ നേരിടുവാന്‍ വളര്‍ത്തി എടുക്കുക (തീത്തോ.2:4; 2തിമോ.1:7; എപെ.4:29-32; 5:1-2; ഗലാ.5:22; 1പത്രോ.3:8,9).

ആത്മാര്‍ത്ഥതയോടെ കുഞ്ഞുങ്ങളുടെ മുന്‍പില്‍ ജീവിച്ച്‌, പറയുന്നത്‌ ജീവിതത്തില്‍ പാലിച്ച്‌, ഒരു മാതൃകാജീവിതം നയിക്കുക (ആവ.4:9, 15,23; സദൃ.10:9; 11:3; സങ്കീ.37:18,37).

എല്ലാ സ്ത്രീകളും അമ്മമാരാകണം എന്ന്‌ വേദപുസ്തകം പറയുന്നില്ല. എന്നാല്‍ അമ്മയാകുവാനുള്ള ഭാഗ്യം ദൈവം ആര്‍ക്കൊക്കെ കൊടുക്കുമോ, അവരെല്ലാവരും അവരുടെ കര്‍ത്തവ്യത്തില്‍ ചുമതലാബോധം ഉള്ളവര്‍ ആയിരിക്കണം എന്ന്‌ വേദപുസ്തകം അനുശാസിക്കുന്നു. മക്കളുടെ ജീവിതത്തെ സ്വാധീനിക്കുന്നതിന്‌ അമ്മമാര്‍ക്ക്‌ സാധിക്കും എന്നതില്‍ സംശയമില്ല. ഒരു മാതാവായിരിക്കുന്നത്‌ ഏറ്റവും സന്തോഷകരമായ അനുഭവമാണ്‌. ഒരു കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നതു മുതല്‍ അതിനെ വളര്‍ത്തി ആളാക്കി ഒരു മാതാവോ പിതാവോ ആകുന്നതു വരെ അമ്മമാര്‍ക്ക്‌ അവരുടെമേല്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയും. കുഞ്ഞുങ്ങള്‍ വളരുന്തോറും അമ്മമാരുടെ വേലയില്‍ വ്യത്യാസം ഉണ്ടായാലും ഒരു മാതാവിന്റെ സ്നേഹത്തിനും, ലാളനയ്ക്കും, പരിപാലനത്തിനും, പ്രോത്സാഹനത്തിനും ഒരിക്കലും മാറ്റം വരുവാന്‍ പാടില്ലത്തതാണ്‌.ചോദ്യം: മക്കളെ പരിശീലിപ്പിക്കുന്നതിനെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം:
മക്കളെ ശിക്ഷിച്ചു വളത്തുന്നത്‌ എങ്ങനെ എന്ന്‌ പഠിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അത്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ചിലര്‍ പറയുന്നത്‌ മക്കളെ വടി ഉപയോഗിച്ചു വളര്‍ത്തണം എന്നു മാത്രമാണ്‌ ബൈബിള്‍ പറയുന്നത്‌ എന്നാണ്‌. മറ്റു ചിലരുടെ അഭിപ്രായത്തില്‍ വടി ഉപയോഗിക്കാതെ തന്നെ മക്കളെ ശിക്ഷണത്തില്‍ കൊണ്ടുവരുവാന്‍ കഴിയും എന്നാണ്‌. ഇതിനെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? മക്കളെ പരിശീലിപ്പിക്കുവാന്‍ വടി ഉപയോഗിക്കുന്നത്‌ അനുയോജ്യവും, പ്രയോജനപ്രദവും, ആവശ്യവും ആണ്‌ എന്നാണ്‌ ബൈബിള്‍ പറയുന്നത്‌.

ഞങ്ങളെ തെറ്റിദ്ധരിക്കരുത്‌. മുകളില്‍ പറഞ്ഞതിന്റെ അര്‍ത്ഥം മക്കളെ ശകാരിക്കയും അമിത ശിക്ഷക്കുള്‍പ്പെടുത്തുകയും ചെയ്യണം എന്നല്ല. ഒരിക്കലും ഏതെങ്കിലും ശരീര ഹേമം ഉണ്ടാകത്തക്ക രീതിയില്‍ മക്കളെ ശിക്ഷിക്കുവാന്‍ ബൈബിള്‍ അനുവദിക്കുന്നില്ല. അതേ സമയം മിതമായ രീതിയില്‍ വടി ഉപയോഗിച്ച്‌ ശിക്ഷണം നടത്തുന്നത്‌ വളരെ നല്ലതാണെന്നു മാത്രമല്ല അത്‌ കുട്ടിയുടെ ഭാവിയെ ശോഭനമാക്കുന്നതുകൊണ്ട്‌ ശരിയായ പരിശീലനത്തിനുള്ള വഴിയുമാണ്‌ എന്ന്‌ ബൈബിള്‍ പറയുന്നു.

വേദപുസ്തകത്തിലെ അനേക വാക്യങ്ങള്‍ ശാരീരികമായ ശിക്ഷകൊടുക്കുവാന്‍ പഠിപ്പിക്കുന്നു. "ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്‌. വടികൊണ്ട്‌ അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല. വടികൊണ്ട്‌ അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍ നിന്ന്‌ വിടുവിക്കും" (സദൃ.23:13-1). മറ്റു വാക്യങ്ങള്‍ നോക്കുക (സദൃ. 13:24; 22:15; 20:30). ശിക്ഷിക്കപ്പെട്ടു വളര്‍തതകപ്പെടുന്നതിനെപ്പറ്റി വേദപുസ്തകം വളരെ ഊന്നിപ്പറയുന്നുണ്ട്‌. നാമൊക്കെ ഫലപ്രാപ്തിയില്‍ എത്തുന്നതിനുള്ള വഴി അതു മാത്രമാണ്‌. ചെറുപ്രായത്തില്‍ ശിക്ഷിക്കപ്പെട്ടു വളര്‍ത്തപ്പെടുന്നവനാണ്‌ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ നന്‍മ അനുഭവിക്കുന്നവന്‍. ചെറുപ്പത്തില്‍ ശിക്ഷിക്കപ്പെട്ടു വളര്‍ത്തപ്പെടാത്തവര്‍ പലരും അനുസരണം കെട്ടവരും അധികാരത്തിനു കീഴ്പ്പെടുവാന്‍ മനസ്സില്ലാത്തവരും ആയിത്തീരാറുണ്ട്‌. അങ്ങനെ ഉള്ളവര്‍ക്ക്‌ ദൈവത്തെ അനുസരിക്കുന്നതും കഠിനമായിരിക്കും. ഒരു പിതാവ്‌ എന്ന നിലയില്‍ ദൈവം തന്നെ നമ്മെ ശിക്ഷിക്കയും നാം തെറ്റു ചെയ്യുമ്പോള്‍ മാനസ്സാന്തരത്തിലേയ്ക്ക്‌ നയിക്കയും ചെയ്യാറുണ്ട്‌ എന്ന് വേദപുസ്തകം പറയുന്നു (സങ്കീ.94:12; സദൃ.1:7; 6:23; 12:1; 13:1; 15:5; യെശ.38:16; എബ്രാ.12:9).

വേദപുസ്തക അടിസ്ഥാനത്തില്‍ ശിക്ഷണം നടപ്പാക്കണമെങ്കില്‍, വേദപുസ്തകത്തില്‍ ശിക്ഷണത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ മാതാപിതാക്കന്‍മാര്‍ അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌. ബൈബിളിലെ സദൃശ്യവാക്യങ്ങളില്‍ ഇത്തരം അനേക ബുദ്ധി ഉപദേശങ്ങള്‍ കാണാവുന്നതാണ്‌. ഉദ്ദാഹരണമായി "വടിയും ശാസനയും ജ്ഞാനത്തെ നല്‍കുന്നു. തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്ക്‌ ലജ്ജ വരുത്തുന്നു" (29:15). ശിക്ഷിക്കപ്പെടാതെ വളര്‍ത്തപ്പെടുന്നതിന്റെ പരിണിതഫലമാണ്‌ ഈ വാക്യത്തില്‍ കാണുന്നത്‌. ലക്‌ ഷ്യബോധത്തോടുകൂടി വേണം മക്കളെ ശിക്ഷിക്കുവാന്‍. ഒരിക്കലും കഠിന ശിക്ഷമൂലം അവരെ കോപപ്പെടുത്തി അവര്‍ നിഷേധികളായി മാറുവാന്‍ ഇടയാക്കരുത്‌.

തെറ്റുകള്‍ തിരുത്തി ശരിയായ വഴിയില്‍ നടക്കുവാന്‍ ആളുകളെ സഹായിക്കുന്നതിനാണ്‌ ശിക്ഷണം ഉപയോഗിക്കുന്നത്‌. "ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഖഃകരമെന്ന് തോന്നും. പിന്നെത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്ക്‌ നീതി എന്ന സമാധാന ഫലം ലഭിക്കും" (എബ്ര.12:11). ദൈവതതിുന്റെ ശിക്ഷണം എപ്പോഴും സ്നേഹത്തോടുകൂടിയതാണ്‌. അങ്ങനെ തന്നെ ആയിരിക്കണം മാതാപിതാക്കന്‍മാരുടെ ശിക്ഷണവും. ശാരീരികമായ ശിക്ഷകള്‍ ഒരിക്കലും ശരീരത്തില്‍ നീണ്ടുനില്‍ക്കുന്ന വേദനയോ പാടോ ഉണ്ടാക്കുന്നവ ആയിരിക്കുവാന്‍ പാടില്ല. ശാരീരികമായ ശിക്ഷയ്ക്കു ശേഷം ഉടന്‍ തന്നെ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും മനസ്സിലാക്കിക്കൊടുക്കയും വേണം. ദൈവവും താന്‍ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു എന്നും അതുപോലെ തെന്നെയാണ്‌ മാതാപിതാക്കളും ചെയ്യുന്നത്‌ എന്നുമുള്ള സത്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുവാനുള്ള നല്ല സന്ദര്‍ഭങ്ങളുമായി അവയെ മാറ്റുകയും വേണം.

ശാരീരിക ശിക്ഷണം അല്ലാതെ മറ്റു ശിക്ഷണ മുറകള്‍ ഉപയോഗിക്കുന്നത്‌ ശരിയാണോ? ചില മാതാപിതാക്കന്‍മാര്‍ ചിന്തിക്കുന്നത്‌ ശാരീരിക ശിക്ഷണത്തേക്കാള്‍ മറ്റു ശിക്ഷണ മുറകളാണ്‌ അവരുടെ കുഞ്ഞുങ്ങളില്‍ കൂടുതല്‍ പ്രയോജനമുള്ളതായി കാണപ്പെടുന്നത്‌ എന്നാണ്‌. ഉദ്ദാഹരണമായി കൈകെട്ടി നില്‍കുവാന്‍ പറയുക, സമയപരിധി നിര്‍ണ്ണയിക്കുക, ചില നല്ല കാര്യങ്ങള്‍ കൊടുക്കാതിരിക്കുക മുതലായവ സ്വഭാവരൂപീകരണത്തിന്‌ ഏറ്റവും പ്രയോജനപ്രദമാണെന്ന് പറയുന്നവരുണ്ട്‌. ശാരീരിക ശിക്ഷകള്‍ കൊടുത്തു കുഞ്ഞുങ്ങളെ വളര്‍ത്തണം എന്ന് ബൈബിള്‍ പറയുന്നതിന്റെ ഉദ്ദേശം മക്കള്‍ ശിക്ഷണ ബോധത്തോടെ ദൈവഭക്തി ഉള്ളവരായി വളരണം എന്നതിനു വേണ്ടിയാണ്‌ . എന്നല്‍ അങ്ങനെ മാത്രമേ അതു സാധിക്കയുള്ളൂ എന്നും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല എന്നും ബൈബിള്‍ പറയുന്നില്ല.

എഫെ.6:4 ല്‍ പിതാക്കന്‍മാര്‍ മക്കളെ കോപപ്പെടുത്തുവാന്‍ പാടില്ല എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്‌. മറിച്ച്‌ മക്കളെ ദൈവ ഭക്തിയില്‍ പോറ്റിവളര്‍ത്തുവാനാണ്‌ പറഞ്ഞിരിക്കുന്നത്‌. ദൈവഭക്തിയിലും ശിക്ഷണത്തിലും ഒരു കുഞ്ഞിനെ വളര്‍ത്തി എടുക്കുന്നത്‌ കൃത്യനിഷ്ടയോടെ, സ്നേഹത്തോടെ ശാരീരിക ശിക്ഷകള്‍ ഉള്‍പ്പെടുത്തി സാധിക്കാവുന്നതാണ്‌.ചോദ്യം: വേദപുസ്തകം അനുസരിച്ച്‌ ഗര്‍ഭനിരോധനം ചെയ്യുന്നത്‌ ശരിയാണോ? ഒരു ക്രിസ്തീയ വിശ്വാസി ജനന നിയന്ത്രണം ചെയ്യുന്നതിനെപ്പറ്റി എന്തു പറയുന്നു?

ഉത്തരം:
സന്താനപുഷ്ടി ഉള്ളവരായി പെരുകി ഭൂമിയെ നിറയ്ക്കുവാനാണ്‌ ദൈവം മനുഷനോട്‌ കല്‍പിച്ചത്‌ (ഉല്‍പ.1:28). മനുഷനെ ദൈവം കുടുംബത്തില്‍ ആക്കിയത്‌ ദൈവഭക്തിയുള്ള തലമുറകളെ വാര്‍ത്തെടുക്കുവാന്‍ വേണ്ടിയാണ്‌ (മലാ.2:15). ഖേദമെന്നു പറയട്ടെ, ഇന്നത്തെ തലമുറയില്‍ പലരും മക്കളെ ഒരു ശല്യമായോ അല്ലെങ്കില്‍ ഭാരമായോ കാണുന്നു. അവരുടെ സ്വാര്‍ത്ഥ സ്വഭാവത്തിനു തടസ്സമായും, അവരുടെ ജീവിത ദൌത്യം നിറവേറ്റുവാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നവരായും, അവരുടെ സാമ്പത്തീക മുന്നേറ്റത്തിന്‌ വിഘാതമായും മക്കളെ കാണുന്നവരുണ്ട്‌. ഇത്തരം സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍ നിര്‍ത്തി അനേകര്‍ ഇന്ന് ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങളെ അവലംബിക്കുന്നു.

സ്വാര്‍ത്ഥതയുടെ ഫലമായുള്ള ജനന നിയന്ത്രണത്തിനെതിരായി വേദപുസ്തകം പറയുന്നത്‌ മക്കള്‍ ദൈവത്തിന്റെ ദാനമാണ്‌ എന്നത്രേ (ഉല്‍പ.4:1;33:5). സങ്കീ. 127:3-5 വരെയുള്ള വാക്യങ്ങളില്‍ മക്കളെ സമ്പാദ്യമായി ചിത്രീകരിച്ചിരിക്കുന്നു. മക്കള്‍ ദൈവത്തിന്റെ അനുഗ്രഹമാണ്‌ (ലൂക്കോ.1:42). വാര്‍ദ്ധക്യത്തിലെ കിരീടമാണ്‌ മക്കള്‍ എന്ന്‌ വായിക്കുന്നു (സദൃ.17:6). മച്ചികളെ ദൈവം പ്രസവിക്കുമാറാക്കുന്നു എന്ന്‌ നാം വായിക്കുന്നു (സങ്കീ.113:9; ഉല്‍പ.29:1-3; 25:21-22; 30:1-2; 1ശമു.1:6-8; ലൂക്കോ.1:7,24,25). ദൈവമാണ്‌ കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ ഉരുവാക്കുന്നത്‌ എന്ന്‌ കാണുന്നു (സങ്കീ.139:13-16). ജനിക്കുന്നതിനു മുമ്പ്‌ ദൈവം കുഞ്ഞുങ്ങളെ അറിയുന്നവനാണ്‌ എന്ന്‌ നാം വായിക്കുന്നു (യെര.1:5; ഗലാ.1:15).

ഉല്‍പ.38 ആം അദ്ധ്യായത്തില്‍ ദൈവം വ്യക്തമായി ജനന നിയന്ത്രണത്തെ അധിക്ഷേപിക്കുന്നതായി നാം വായിക്കുന്നു. താമാറിനറെത ഭര്‍ത്താവ്‌ ദുഷ്ടന്‍ ആയിരുന്നതുകൊണ്ട്‌ ദൈവം അവനെ മക്കളില്ലാത്തവനായി മരണത്തിന്‌ അടിമയാക്കുന്നു. അവളെ അവന്റെ സഹോദരന്‌ ഭാര്യയായി കൊടുക്കപ്പെടുന്നു. ആവ.25:5-6 അനുസരിച്ച്‌ ഒരുവന്‍ മക്കളില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ദേവര ധര്‍മ്മം ഏറ്റെടുത്ത്‌ മക്കളെ ജനിപ്പിക്കേണ്ട ചുമതലയുണ്ട്‌. അങ്ങനെ ജനിക്കുന്ന ആദ്യ സന്തതി വഴി മരിച്ചവന്റെ പേര്‍ നിലനിര്‍ത്തപ്പെടും എന്നതായിരുന്നു അന്നത്തെ ചട്ടം. എന്നാല്‍ താമാറിന്റെ രണ്ടാമത്തെ ഭര്‍ത്താവ്‌ അവളെ പരിഗ്രഹിച്ചെങ്കിലും അവന്‍ അവന്റെ ബീജം നിലത്തു വീഴ്ത്തി കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്‌ തടഞ്ഞു എന്ന്‌ വായിക്കുന്നു. അവന്‍ അങ്ങനെ ചെയ്തത്‌ അവന്റെ സ്വാര്‍ത്ഥ താല്‍പര്യത്തില്‍ നിന്ന്‌ ആയിരുന്നു. അവന്‍ അവളെ അവന്റെ ലൈംഗീക സുഖത്തിനു വേണ്ടി ഉപയോഗിച്ചെങ്കിലും, അവന്റെ കടമ നിര്‍വഹിക്കുവാന്‍ അവന്‍ തയ്യാറായില്ല. അവന്‍ ചെയ്തത്‌ ദുഷ്ടത ആയിരുന്നതുകൊണ്ട്‌ ദൈവം അവനെയും മരണത്തിനു അടിമയാക്കി എന്ന്‌ നാം വായിക്കുന്നു (ഉല്‍പ.38:10). ഈ വേദഭാഗം ഉദ്ധരിച്ച്‌ ദൈവം ജനന നിയന്ത്രണത്തിന്‌ എതിരാണ്‌ എന്ന്‌ വാദിക്കുന്നവര്‍ ഉണ്ട്‌. എന്നാല്‍ ഈ വേദഭാഗത്ത്‌ ദൈവം വെറുക്കുന്നത്‌ ജനന നിയന്ത്രണത്തിനു പുറകില്‍ പ്രവര്‍ത്തിച്ച സ്വാര്‍ദധകതയെയാണ്‌.

ദൈവം മക്കളെ കാണുന്നതുപോലെ നാമും മക്കളെ കാണേണ്ടതാണ്‌. ലോകത്തിന്റെ വീക്ഷണത്തിനു വിപരീതമാണ്‌ ദൈവീക വീക്ഷണം എന്നത്‌ മറക്കരുത്‌. ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ദൈവം ജനന നിയന്ത്രണത്തിന്‌ എതിരാണ്‌ എന്ന്‌ ചിന്തിക്കുവാന്‍ പടില്ല. ഏതെങ്കിലും ഗര്‍ഭനിരോധന വഴികള്‍ ശരിയാണോ എന്നതിനേക്കാള്‍ അതിന്റെ പുറകിലെ ഉദ്ദേശ ശുദ്ധിയെയാണ്‌ ദൈവം നോക്കുന്നത്‌. സ്വാര്‍ത്ഥതാല്‍പര്യങ്ങളെ സംരക്ഷിക്കുവാനാണ്‌ ജനന നിയന്ത്രണ രീതികളെ സ്വീകരിക്കുന്നതെങ്കില്‍ അത്‌ ഒരിക്കലും ശരിയല്ല. എന്നാല്‍ കുടുമ്പത്തിന്റെ ഭദ്രതയെക്കരുതി, അമ്മയുടേയും കുഞഞിനന്റേയും നന്‍മയെക്കരുതി അല്‍പകാലം ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഏതെങ്കിലും ഗര്‍ഭനിരോധന രീതികള്‍ അവലംബിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത്‌ അവരുടെ അവിശ്വാസത്തിന്റെ അടയാളമാണെങ്കില്‍ അതിനെ ദൈവം അംഗീകരിക്കും എന്ന്‌ പറയുവാന്‍ നിര്‍വാഹവുമില്ല. ഉദ്ദേശശുദ്ധിയെയാണ്‌ ദൈവം നോക്കുന്നത്‌ എന്ന്‌ മറക്കുവാന്‍ പാടില്ലത്തതാണ്‌.

മക്കള്‍ ഉണ്ടായിരിക്കുക എന്നത്‌ ഒരു നല്ല കാര്യമായിട്ടാണ്‌ വേദപുസ്തകം ചിത്രീകരിച്ചിരിക്കുന്നത്‌. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌ മക്കള്‍ ഉണ്ടാകണം എന്ന്‌ ദൈവം ആഗ്രഹിക്കുന്നു എന്ന്‌ ബൈബിള്‍ പറയുന്നു. മക്കള്‍ ഇല്ലാതിരിക്കുന്നതിനെ ശരിയില്ലാത്ത ഒരു കാര്യമായിട്ടാണ്‌ വേദപുസ്തകം ചിത്രീകരിച്ചിരിക്കുന്നത്‌. വേദപുസ്തക കഥാപാത്രങ്ങള്‍ ആരും മക്കള്‍ വേണ്ട എന്ന്‌ ഒരിക്കലും ചിന്തിച്ചിരുന്നവര്‍ അല്ല. എന്നാല്‍ ഒരിക്കലും ഗര്‍ഭനിരോധനത്തിന്‌ ഒരു മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ പാടില്ല എന്ന്‌ ബൈബിളില്‍ നിന്ന്‌ സ്ഥാപിക്കുവാന്‍ കഴിയുകയില്ല. ഭാര്യാഭര്‍ത്താക്കന്‍മാര്‍ അവര്‍ക്ക്‌ എത്ര മക്കള്‍ വേണമെന്നും എപ്പോള്‍ ഗര്‍ഭധാരണം തടയുവാന്‍ ഏതു രീതി ഉപയോഗിക്കണമെന്നും ഉള്ള കാര്യങ്ങള്‍ അവര്‍ ഒരുമിച്ച്‌ ദൈവസന്നിധിയില്‍ തീരുമാനിക്കേണ്ട കാര്യങ്ങളാണ്‌.ചോദ്യം: വീട്ടില്‍ ഒരു മുടിയന്‍ പുത്രനോ പുത്രിയോ ഉണ്ടെങ്കില്‍ ക്രിസ്തീയ മാതാപിതാക്കള്‍ എന്തു ചെയ്യണം?

ഉത്തരം:
നമ്മുടെ കുടുംബങ്ങളില്‍ മുടിയന്‍ പുത്രന്‍മാരോ പുത്രിമാരോ ഉണ്ടെങ്കില്‍ നാം എങ്ങനെ വര്‍ത്തിക്കണം എന്ന് ലൂക്കോ.15:11-32 വരെയുള്ള വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്ന മുടിയന്‍ പുത്രന്റെ കഥയില്‍ നിന്ന് നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയും. മക്കള്‍ പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ അവര്‍ മാതാപിതാക്കന്‍മാരുടെ അധികാരത്തിന്‍ കീഴില്‍ അല്ല എന്നത്‌ നാം ഒരിക്കലും വിസ്മരിക്കരുത്‌.

കര്‍ത്താവു പറഞ്ഞ ആ കഥയിലെ രണ്ടാമത്തെ മകന്‍ തനിക്കുള്ള അവകാശത്തെ വിറ്റു കാശാക്കി ദൂരദേശത്തേക്ക്‌ പോയി തന്റെ സ്വത്തു മുഴുവന്‍ നശിപ്പിക്കുന്നു. രക്ഷിക്കപ്പെടാത്ത ഒരു പൈതല്‍ പ്രാകൃത മനുഷനായി ജീവിതം തുടരുന്നു. എന്നാല്‍ ചെറുപ്പത്തില്‍ കര്‍ത്താവിനെ സ്വീകരിച്ച്‌ ഏറ്റുപറഞ്ഞ ഒരു പൈതല്‍ വളരുമ്പോള്‍ മറുതലിച്ചു പോയാല്‍ തനിക്കു ലഭിച്ചിരുനനഷ ആത്മീയ സമ്പത്തുകള്‍ മുഴുവന്‍ നശിപ്പിക്കുന്ന അവസ്ഥയില്‍ എത്തുന്നു. ദൈവത്തിനെതിരായ മറുതലിപ്പ്‌ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്‌ മാതാപിതാക്കളോടും അധികാരത്തോടും ഉള്ള മറുതലിപ്പായിട്ടാണ്‌.

കര്‍ത്താവു പറഞ്ഞ കഥയിലെ പിതാവ്‌ മകന്‍ പോകുന്നതിനെ തടയുന്നില്ല എന്നത്‌ ശ്രദ്ധിക്കുക. മാത്രമല്ല മകന്റെ പിന്നാലെ പോയി മകനെ സൂക്ഷിക്കുവാനും പിതാവ്‌ ശ്രമിക്കുന്നില്ല. അതിനു പകരം മകന്റെ "ബുദ്ധി തെളിയുവാനായി" പ്രര്‍ത്ഥിച്ചുകൊണ്ട്‌ ആകാംഷയോടെ കാത്തിരിക്ക മാത്രമല്ല, അവന്‍ വരുന്നത്‌ ദൂരത്തിലിരുന്ന് മനസ്സിലാക്കിയ പിതാവ്‌ ഓടിച്ചന്ന് അവനെ ആലിംഗനം ചെയ്ത്‌ സ്വീകരിക്കയും ചെയ്തു.

പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞ നമ്മുടെ മക്കള്‍ തങ്ങള്‍ക്കു തന്നെ ഭാവിയില്‍ വളരെ ദോഷം വരുത്തിക്കൂട്ടുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരെ പറഞ്ഞു മനസ്സിലാക്കേണ്ട ചുമതല നമുക്കുണ്ട്‌. പ്രാര്‍ത്ഥനയോടെ അവരെ അത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. എന്നാല്‍ പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞ ഒരാളിന്റെ പുറകെ പോയി കാര്യങ്ങള്‍ ശരിയാക്കുവാന്‍ കഴികയില്ലല്ലോ.

മക്കള്‍ പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞാല്‍ അവര്‍ ദൈവത്തിന്റേയും ദൈവം ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക അധികാരികളുടേയും കീഴിലാണ്‌ വര്‍ത്തിക്കേണ്ടത്‌ (റോമ. 13:1-7). മുടിയന്‍ പുത്രന്‍മാര്‍ നമ്മുടെ വീടുകളില്‍ ഉണ്ടെങ്കില്‍ അവരോട്‌ സ്നേഹത്തോടും പ്രാര്‍ത്ഥനയോടും കൂടെ ഇടപെട്ട്‌ എന്തെങ്കിലും ചയ്യുവാന്‍ കഴിയും എന്നല്ലാതെ ബലപ്രയോഗം ഒരിക്കലും ഉപകരിക്കയില്ല. പലപ്പോഴും അവരവര്‍ മൂലം ഏര്‍പ്പെട്ട മുറിവുകളില്‍ കൂടെ ദൈവം പലര്‍ക്കും പല കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാറുണ്ട്‌. അങ്ങനെയുള്ള സമയങ്ങളില്‍ അവരവര്‍ ബുദ്ധിയോടെ ദൈവത്തിങ്കലേക്കു തിരിയേണ്ടത്‌ ആവശ്യമാണ്‌. മാതാപിതാക്കള്‍ എന്ന നിലക്ക്‌ നമ്മുടെ മക്കളെ രക്ഷിക്കുവാന്‍ നമുക്കു കഴികയിലല‍. അത്‌ ദൈവമാണ്‌ ചെയ്യേണ്ടത്‌. അതു സംഭവിക്കുമാറ്‌ നാം കാര്യങ്ങള്‍ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥനയോടും വിശ്വാസത്തോടും കൂടെ കാത്തിരിക്കേണ്ടതാണ്‌. ഇത്‌ അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എന്നാലും വേദപുസ്തകാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ദൈവം പ്രവര്‍ത്തിക്കയും നമുക്കു മനഃസമാധാനം ലഭിക്കയും ചെയ്യും. നമുക്ക്‌ നമ്മുടെ പ്രായപൂര്‍ത്തിയായ മക്കളെ ന്യായം വിധിക്കുവാന്‍ അധികാരമില്ല. ന്യായവിധികര്‍ത്താവും ദൈവമാണ്‌. "സര്‍വഭൂമിക്കും ന്യായാധിപനായവന്‍ നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?" (ഉല്‍പ.18:25ബി).ചോദ്യം: ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ കീഴടങ്ങിയിരിക്കേണ്ടത്‌ ആവശ്യമാണോ?

ഉത്തരം:
വിവാഹജീവിതത്തില്‍ കീഴങ്ങിയിരിക്കുന്നതിന്‌ വലിയ പ്രാധാന്യം ഉണ്ട്‌. ലോകത്തില്‍ പാപം പ്രവേശിക്കുന്നതിനു മുമ്പുതന്നെ ദൈവം അങ്ങനെയാണ്‌ തീരുമാനിച്ചിരുന്നത്‌. ആദ്യം ആദാം സൃഷ്ടിക്കപപെദട്ടു. ആദാമിനു തുണയായി ഹവ്വയെ ദൈവം സൃഷ്ടിച്ചു (ഉല്‍പ.2:18-20). അക്കാലത്ത്‌ ദൈവീക കല്‍പന അല്ലാതെ മറ്റൊരു അധീനതയും ആവശ്യമില്ലായിരുന്നു. പാപം ലോകത്തില്‍ പ്രവേശിച്ചപ്പോള്‍ സ്ത്രീ ഭരിക്കപ്പെടുന്ന അവസ്ഥയിലേക്ക്‌ മാറ്റപ്പെട്ടു (ഉല്‍പ.3:16). നാം ഇന്ന്‌ ദൈവത്തിനു കീഴടങ്ങിയിരിക്കണം. എങ്കിലേ നമുക്ക്‌ അവനെ അനുസരിക്കുവാന്‍ സാധിക്കയുള്ളൂ (യാക്കോ.1:21; 4:7). 1കൊരി.11:2-3 പറയുന്നതു ക്രിസ്തു തന്നത്താന്‍ ദൈവത്തിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭര്‍ത്താവു ക്രിസ്തുവിനു കീഴടങ്ങിയിരിക്കണം എന്നാണ്‌. ഭര്‍ത്താവ്‌ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതിനെ അനുകരിച്ച്‌ ഭാര്യ ഭര്‍ത്താവിനു കീഴടങ്ങേണ്ടതാണ്‌.

കീഴടങ്ങിയിരിക്കുക എന്നത്‌ സ്നേഹത്തോടുകൂടിയുള്ള നേതൃത്വത്തിനു പ്രകൃത്യാ ലഭിക്കുന്ന പ്രതികരണമാണ്‌. ക്രിസ്തു സഭയെ സ്നേഹിച്ചതുപോലെ ഒരു ഭര്‍ത്താവ്‌ തന്റെ ഭാര്യയെ സ്നേഹിക്കുമ്പോള്‍ സ്വാഭാവീകമായി ആ ഭാര്യ തന്റെ ഭര്‍ത്താവിനു കീഴടങ്ങിയിരിക്കും എന്നതില്‍ സംശയമില്ല. ദൈവത്തിനു, സര്‍ക്കരിനു, ഭര്‍ത്താവിനു കീഴടങ്ങിയിരിക്കുക എന്നു പറയുന്നത്‌ ഒരിക്കല്‍ മാത്രം ചെയ്യുന്ന കാര്യമായിട്ടല്ല, മനസ്സിന്റെ അനുഭാവമായിട്ടാണ്‌ മന്‍സ്സിലാക്കേണ്ടത്‌. സ്വാര്‍ത്ഥതയുള്ള അധികാരമോഹിയായ ഒരു ഭര്‍ത്താവിനു ഭാര്യ കീഴടങ്ങുന്ന ചിത്രമല്ല എഫെ.5 ല്‍ നാം കാണുന്നത്‌. ദൈവാത്മാവിനാല്‍ നടത്തപ്പെടുന്ന രണ്ടു പേര്‍ സ്നേഹത്തോടുകൂടി അന്വേന്യവും ദൈവത്തിനും കീഴടങ്ങിയിരിക്കുന്ന ചിത്രമാണ്‌ പുതിയനിയമത്തില്‍ നാം കാണുന്നത്‌.

മാത്യു ഹെന്റി ഇങ്ങനെ എഴുതി: "ദൈവം സ്ത്രീയെ പുരുഷന്റെ വാരിയെല്ലില്‍ നിന്നാണ്‌ എടുത്തത്‌. അവള്‍ അവനെ ഭരിക്കേണ്ടതിനു അവളെ അവന്റെ തലയില്‍ നിന്നോ, അല്ലെങ്കില്‍ അവനാല്‍ മെതിക്കപ്പെടേണ്ടതിനു അവന്റെ കാലില്‍ നിന്നോ എടുക്കാതെ, അവന്‍ അവളെ തുല്യയായി കാണേണ്ടതിനു അവന്റെ വശത്തുനിന്നും, അവളെ സൂക്ഷിക്കേണ്ടതിനു അവന്റെ കൈകളുടെ അടിയില്‍ നിന്നും, അവളെ സ്നേഹിക്കേണ്ടതിനു അവന്റെ ഹൃദയത്തിന്റെ അരികില്‍ നിന്നും ആണ്‌ ദൈവം അവളെ എടുത്തത്‌". ക്രിസ്തുവിനോടുള്ള ബഹുമാനത്താല്‍ വിശ്വാസികള്‍ അന്വേന്യം കീഴടങ്ങിയിരിക്കേണ്ടതാണ്‌ (എഫ്‌.5:21). എഫെ.5:19-33 വരെയുള്ള വാക്യങ്ങള്‍ ആത്മാവില്‍ നിറഞ്ഞ ജീവിതത്തിനെയാണ്‌ കാണിക്കുന്നത്‌. ആത്മാവില്‍ നിറഞ്ഞ വിശ്വാസി ആരാധിക്കുന്നവനും (വാക്യം 19), നന്ദിയുള്ളവനും (വാക്യം 20), കീഴടങ്ങുന്നവനും (വാക്യം 21) ആയിരിക്കും എന്ന്‌ പൌലൊസ്‌ പറയുന്നു. ആത്മാവില്‍ നിറഞ്ഞ ജീവിതം ഭാര്യാഭര്‍ത്താക്കന്‍മാരെ എങ്ങനെ ബാധിക്കും എന്നാണ്‌ 22,23 എന്നീ വാക്യങ്ങളില്‍ കാണുന്നത്‌. ഭാര്യ ഭര്‍ത്താവിനു കീഴടങ്ങേണ്ടത്‌ സ്തീകള്‍ തരം താഴ്ന്നവര്‍ ആയതുകൊണ്ടല്ല. ഭാര്യഭര്‍തൃു ബന്ധത്തെ ദൈവം അങ്ങനെ ഏര്‍പ്പെടുത്തിയതുകൊണ്ടു മാത്രമാണ്‌. കീഴടങ്ങുക എന്നതുകൊണ്ട്‌ ചവിട്ടുമെത്ത ആവുക എന്ന അര്‍ത്ഥം അതിനില്ല. ക്രിസ്തു നിസ്വാര്‍ത്ഥം സഭയെ സ്നേഹിച്ചതുപോലെ ഭര്‍ത്താവ്‌ ഭാര്യയെ സ്നേഹിക്കുമ്പോള്‍ അവളിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്‌ കീഴടങ്ങുക എനനേത്‌.